സെപ്റ്റംബര്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങി സിംഗപ്പൂര്‍; കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ കുറയും
കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങിയിരിക്കുകയാണ് സിംഗപ്പൂര്‍. സെപ്റ്റംബര്‍ മുതല്‍ ക്വാറന്റീന് മാനദണ്ഡങ്ങളില്ലാതെ സഞ്ചാരികളെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതായിരിക്കും.
ഒരു വര്‍ഷത്തോളമായി കര്‍ശന നിയന്ത്രണങ്ങള്‍ തുടർന്നു വരുകയായിരുന്നു രാജ്യം. ആദ്യമായാണ് കൂടുതല്‍ ഇളവുകളോടെ അതിര്‍ത്തികള്‍ മറ്റു രാജ്യങ്ങള്‍ക്കായി സിംഗപ്പൂര്‍ തുറന്നു നല്കാൻ ഒരുങ്ങുന്നത്. സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കാനാകുമെന്ന് പ്രതീക്ഷയെന്ന് ധനകാര്യ മന്ത്രി ലോറന്‍സ് വോങ് പാര്‍ലമെന്റില്‍ അറിയിക്കുകയുണ്ടായി. അതെ സമയം കോവിഡ് വാക്സിനെടുത്തവരുടെ നിരക്ക് ഉയരുന്നതോടെ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha