Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

" വളരെയധികം സവിശേഷ പ്രാധാന്യമുള്ള തന്ത്രപരമായ രാജ്യം " റഷ്യയുടെ ദേശീയ സുരക്ഷാ നയം പ്രകാരം ഇന്ത്യയെ വിശേഷിപ്പിക്കുന്നത്! ഇന്ത്യയും റഷ്യയും സഹകരിക്കാൻ തീരുമാനിച്ചാൽ പിന്നെ അതിർത്തി ആകാശമെന്ന് റഷ്യൻ മന്ത്രാലയം; ഇന്ത്യാ റഷ്യ മഹാസഖ്യം! ഓഗസ്റ്റ് 1 ന് കളത്തിൽ വോൾഗയിൽ ഇനി തീപാറും..

28 JULY 2021 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഏഷ്യ വൻകരയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് വിവരിക്കാൻ "അവിയൽ പരുവം" എന്ന പ്രയോഗം കൃത്യമായിരിക്കും. അത്രയ്ക്കും കലങ്ങിയിരിക്കുകയാണ് ഇവിടത്തെ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ . പ്രേത്യേകിച്ചും അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നും സേനയെ പിൻ വലിച്ച സാഹചര്യത്തിൽ.


റഷ്യയെയും ചൈനയെയും പാകിസ്ഥാനെയും എതിർക്കുന്ന അമേരിക്കയും യൂറോപ്പ്യൻ യൂണിയനും ഇന്ത്യയെ മേഖലയിലെ ശക്തിയായി കാണാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അമേരിക്കയോടും യൂറോപ്പ്യൻ യൂണിയനോടും അകൽച്ച പാലിക്കുന്നതിൽ ഒരു വിഷയവും ഇല്ലാത്ത റഷ്യ പക്ഷെ അവരുടെ പിന്തുണയുള്ള ഇന്ത്യക്ക് ചൈനയോടൊപ്പം തന്നെയുള്ള പ്രാധാന്യമാണ് നൽകുന്നത്. റഷ്യയുടെ ദേശീയ സുരക്ഷാ നയം പ്രകാരം ഇന്ത്യയെ " വളരെയധികം സവിശേഷ പ്രാധാന്യമുള്ള തന്ത്രപരമായ രാജ്യം " എന്നാണ് വിശേഷിപ്പിക്കുന്നത്.


ഇതിടയിൽ വളരെയധികം സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു വിഷയമാണ് ഇന്ത്യ റഷ്യ ബാന്ധവം നിസംശയം പറയാം. ഇന്ത്യയും റഷ്യയും തമ്മിൽ പഴയ കാല സൗഹൃദം ഉണ്ടെന്നു പറയുന്നവരും, ഇല്ല എന്ന് പറയുന്നവരും ഉണ്ട്. എന്നാൽ നയതന്ത്ര തലത്തിൽ ചൈനയുമായി സഹകരിക്കുന്നത് കൊണ്ട് ഇന്ത്യയുടെ കാര്യത്തിൽ നേരിട്ട് സഹായിക്കുന്നതിന് റഷ്യക്ക് പരിമിതികൾ ഉണ്ടെന്നു കരുതുന്നവരും ഉണ്ട്.


എന്നാൽ കാര്യങ്ങൾ എന്ത് തന്നെ ആയാലും ഇരു രാജ്യങ്ങളും ഒരുമിച്ചു പുറത്തിറക്കുന്ന പ്രസ്താവനകളും സൈനിക സഹകരണവും കാണുമ്പോൾ പ്രത്യക്ഷത്തിൽ ഒന്നും പ്രകടമല്ലെങ്കിലും അന്തർധാര സജീവമാണെന്ന് വേണം കരുതാൻ എന്ന ഡയലോഗ് ആണ് ഓർമ്മ വരുന്നത്.അതിന്റെ ശക്തമായ തെളിവാണ് റഷ്യിലെ വോൾഗാ ഗ്രാഡിൽ ഇന്ത്യയുടെയും റഷ്യയുടെയും നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിന് നടത്താൻ പോകുന്ന 13 ദിന മെഗാ സൈനിക അഭ്യാസം.


ഈയിടെയാണ് ഇന്ത്യയും റഷ്യയും സഹകരിക്കാൻ തീരുമാനിച്ചാൽ പിന്നെ അതിർത്തികൾ എന്ന് പറയുന്നത് ആകാശമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് റഷ്യൻ മന്ത്രാലയം രംഗത്തെത്തിയത്. വിദേശ കാര്യാ വകുപ്പ് മന്ത്രി ഡോക്ടർ എസ് ജയശങ്കറുടെ റഷ്യൻ സന്ദർശനത്തോടനുബന്ധിച്ചായിരിന്നു അത്. അതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം റഷ്യ അഫ്ഘാനിസ്ഥാൻ അതിർത്തികളിൽ ശക്തമായ സൈനിക വിന്യാസം നടത്തുകയും ഉണ്ടായി


എന്നാൽ അതിനൊക്കെ അപ്പുറത്തുള്ള ഒരു മഹാ സൈനിക അഭ്യാസം ആണ് ഇനി നടക്കാൻ പോകുന്നത്. ഇന്ത്യയും റഷ്യയും തമ്മിൽ, അതും റഷ്യയിൽ വച്ച്. ഇന്ദ്രാ എന്നറിയപ്പെടുന്ന 13 ദിന ഇന്ത്യ റഷ്യ സംയുക്ത സൈനികാഭ്യാസം ആണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ വരുന്ന ഓഗസ്റ്റ് ഒന്ന് മുതൽ റഷ്യിലെ വോൾഗോഗ്രാഡിൽ നടക്കാൻ പോകുന്നത്. വോൾഗയിലെ പുൽ നാമ്പുകൾക്ക് തീപിടിക്കാൻ വേറെ എന്ത് കാരണം വേണം ?


വോൾഗോഗ്രാഡ് എന്ന പ്രധാന റഷ്യൻ നഗരം വോൾഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ആണ് സ്ഥിതിചെയ്യുന്നത്


ഓഗസ്റ്റ് 1 മുതൽ റഷ്യൻ നഗരമായ വോൾഗോഗ്രാഡിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയും റഷ്യയും 13 ദിവസത്തെ മെഗാ സൈനികാഭ്യാസം നടത്തുമെന്ന് ഇന്ത്യൻ ആർമി ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്തോ-റഷ്യയുടെ സംയുക്ത സൈനികാഭ്യാസത്തിന്റെ പന്ത്രണ്ടാം പതിപ്പ് ഇന്ദ്ര -21 ആണ് ഓഗസ്റ്റ് 1 മുതൽ 13 വരെ റഷ്യയിലെ വോൾഗോഗ്രാഡിൽ നടക്കുമെന്ന് കരസേന അറിയിച്ചത്


ഉഭയകക്ഷി സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിലെ മറ്റൊരു “നാഴികക്കല്ലാണ്” “ഇന്ദ്ര” അഭ്യാസത്തിന്റെ പന്ത്രണ്ടാം പതിപ്പെന്നും , ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം

ഊട്ടിയുറപ്പിക്കാൻ ഇത് സഹായിക്കുമെന്നും സൈന്യം കൂട്ടിച്ചേർത്തു .


സംയുക്ത സൈനികാഭ്യാസത്തിന്റെ പന്ത്രണ്ടാം പതിപ്പിൽ ഇരു ഭാഗത്തു നിന്നും 250 ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് കരസേന അറിയിക്കുകയുണ്ടായി .

 

അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകൾക്കെതിരായ യുഎൻ സംയുക്ത സേനയുടെ ചട്ടക്കൂടിനു കീഴിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഈ അഭ്യാസം ഉപകരിക്കപ്പെടുമെന്നാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്


ഇന്ദ്ര -21 വ്യായാമം ഇന്ത്യൻ, റഷ്യൻ സൈന്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും പരസ്പര സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇരു രാജ്യങ്ങളിലെയും സംഘങ്ങൾക്കിടയിൽ നില നിൽക്കുന്ന മികച്ച രീതികൾ പങ്കിടാൻ സഹായിക്കുമെന്നും കരസേന പ്രസ്താവനയിൽ പറഞ്ഞു.


അഭ്യാസത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ആർമി സംഘത്തിൽ യന്ത്രവൽകൃത കാലാൾപ്പടയും ഉൾപ്പെടുന്നുണ്ട്


പാകിസ്ഥാനുമായും ചൈനയുമായും ഇതിനിടെ റഷ്യ കൂടുതൽ അടുക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇന്ത്യ അമേരിക്കയുമായി കൂടുതൽ അടുക്കുന്നത് കൊണ്ടും അമേരിക്കയുടെ മേഖലയിലെ പ്രധാന പങ്കാളി ആയി പ്രവർത്തിക്കാൻ തീരുമാനിച്ചത് കൊണ്ടും ആണ് ഈ അകൽച്ച എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് തീർച്ചയായും മേഖലയിൽ റഷ്യക്ക് ഭീഷണിയാണ്.


എന്നാൽ റഷ്യയുടെ കൈവശത്തു നിന്ന് ആയുധങ്ങൾ വാങ്ങരുതെന്ന അമേരിക്കയുടെ ശാസനം ഒന്നും ഇന്ത്യ കേൾക്കാൻ തയ്യാറായിരുന്നില്ല. കൂടാതെ വിദേശ കാര്യ വകുപ് മന്ത്രി എസ് ജയശങ്കർ നടത്തിയ നയതന്ത്ര തല ചർച്ചകളും പരസ്യ പ്രസ്താവനകളും മേഖലയിൽ ഇന്ത്യ റഷ്യയെ എങ്ങനെയാണു കാണുന്നത് എന്ന് റഷ്യയെ പറഞ്ഞു മനസ്സിലാക്കാൻ സഹായിച്ചിരുന്നു


ഇതോടു കൂടി ചൈനയുമായി പല മേഖലകളിൽ സഹകരണം ഉണ്ടെങ്കിലും ഇന്ത്യയെയും അതെ പോലെ തന്നെ ശക്തമായ പങ്കാളിയായി കൊണ്ട് പോകാൻ റഷ്യ തീരുമാനിച്ചിട്ടുണ്ട് എന്ന് വേണം വിലയിരുത്താൻ


ഈയടുത്താണ് റഷ്യയുടെ ദേശീയ സുരക്ഷാ നയത്തിൽ വ്ളാഡിമർ പുടിൻ ഒപ്പിട്ടത്. അതിൽ പ്രകാരം ക്ഷീണിച്ചു വരുന്ന പാശ്ചാത്യ രാജ്യങ്ങളുമായ ബന്ധത്തിൽ നിന്നും റഷ്യ തങ്ങളുടെ താല്പര്യങ്ങൾ ഏഷ്യ മേഖലയിലേക്ക് പുനർ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്.


ഇതിൽ പ്രകാരം ചൈനയെ റഷ്യ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായി കണക്കാക്കുമ്പോഴും ഇന്ത്യയെ വിശേഷിപ്പിക്കുന്നത് കാലാകാലങ്ങളായി നില നിൽക്കുന്ന സവിശേഷ ബന്ധം എന്നാണ്. അതായത് അമേരിക്കയ്‌ക്കെതിരെ ചൈന ഉയർന്നു വരുന്നത് റഷ്യ ഒരു ഗുണകരമായ മാറ്റമായിട്ടാണ് കാണുന്നതെങ്കിലും, ചൈനയുമായുള്ള ബന്ധം പോരായ്മകൾ ഇല്ലാത്തതാണ് എന്ന് അവർ കരുതുന്നില്ല.മാത്രമല്ല ചൈനയും റഷ്യയും തമ്മിൽ രണ്ടു പക്ഷത്ത് ആയിരുന്ന പൂർവ്വ കാല ചരിത്രവും അവർക്കുണ്ട്. എന്നാൽ ഇന്ത്യയുമായി അത്തരത്തിലൊരു കല്ല് കടിയും റഷ്യക്കില്ല. അത് കൊണ്ട് തന്നെ താത്കാലിക പരിത സ്ഥിതിയിൽ ചൈനയെ റഷ്യക്ക് ആവശ്യമാണെങ്കിലും ഇന്ത്യ ഒരു ദീർഘ കാല പങ്കാളിയെന്ന നിലയിൽ സവിശേഷ പ്രാധാന്യം റഷ്യ കൊടുക്കുന്നുണ്ട് എന്ന് നിസംശയം തന്നെയാണ്. അത് കൊണ്ട് തന്നെ ഇന്ത്യയെയും ചൈനയെയും ഒരുപോലെ കണ്ടു കൊണ്ട് ആരെയും ശത്രുതയിൽ ആക്കാതെയുള്ള ഒരു സുരക്ഷാ നയം ആണ് റഷ്യ രൂപീകരിച്ചിട്ടുള്ളത്


റഷ്യൻ നേതാക്കളുടെ ഓരോ പ്രസ്താവനകളിലും ചൈനയുമായുള്ള റഷ്യയുടെ പങ്കാളിത്തത്തെ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ നിന്ന് വേർതിരിച്ചു കാണിക്കുന്നതിൽ ശ്രദ്ധാലുവാണ്, ഇത് പുതിയ സുരക്ഷാ നയത്തിൽ രണ്ടുതവണ പരാമർശിക്കപ്പെടുന്നു. ചൈനയുമായുള്ള റഷ്യയുടെ ബന്ധത്തെ “സമഗ്ര പങ്കാളിത്തവും തന്ത്രപരമായ ഇടപെടലും” എന്നാണ് വിശേഷിപ്പിക്കുന്നത്, അതേസമയം ഇന്ത്യയുമായുള്ള ബന്ധത്തെ “വളരെയധികം സവിശേഷതയുള്ള തന്ത്രപരമായ പങ്കാളിത്തം” എന്നാണ് വിശേഷിപ്പിക്കുന്നത്. ബീജിംഗുമായുള്ള ബന്ധം വർദ്ധിച്ചിട്ടും ന്യൂഡൽഹിയുമായി ആഴത്തിലുള്ള സഹകരണം നിലനിർത്താനുള്ള മോസ്കോയുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ വ്യത്യാസം

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends