Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്ങനെ അതും സംഭവിച്ചു! ഇന്ത്യ- ഭൂട്ടാൻ- ചൈന അതിർത്തിയിലേക്ക് കുതിച്ചെത്തി റാഫേൽ യുദ്ധ വിമാനങ്ങൾ; നോർത്ത് ഈസ്റ്റ് മേഖലയിൽ ഇന്ത്യാ ചൈന അതിർത്തിയെ കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തിരുത്തുന്നത് ആയിരിക്കും ചൈനക്ക് നല്ലത്: അതിർത്തിയിൽ ഇന്ത്യൻ ആധിപത്യം! ഒരു കളിയും ഇനി നടപ്പില്ല

29 JULY 2021 09:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അങ്ങനെ അത് സംഭവിച്ചിരിക്കുകയാണ്. കലുഷിതമായ ഇന്ത്യ- ഭൂട്ടാൻ- ചൈന അതിർത്തിയിലേക്ക് കുതിച്ചെത്തിയിരിക്കുകയാണ് കരുത്തരായ റാഫേൽ യുദ്ധ വിമാനങ്ങൾ. മഹത്തായ 101 സ്‌ക്വാഡ്രണിലേക്ക് കഴിഞ്ഞ ദിവസം റാഫേൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഉൾപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വായു സേന

നോർത്ത് ഈസ്റ്റ് മേഖലയിൽ ഇന്ത്യാ ചൈന അതിർത്തിയെ കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണകൾ മനസ്സിലെങ്കിലും ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തിരുത്തുന്നത് ആയിരിക്കും ചൈനക്ക് ഇനി നല്ലത്. കാരണം തന്ത്രപ്രധാനമായ ഹാസിമാരാ മേഖലയിൽ കരുത്തരായ റാഫേൽ ജെറ്റുകൾ കാലുറപ്പിച്ചിരിക്കുകയാണ്.

എന്തെങ്കിലും ബുദ്ധിമോശം അവരുടെ ഭാഗത്തു നിന്നും ഉണ്ടാവുകയാണെങ്കിൽ തിരിച്ചടികൾ ഇനി ചൈന വിചാരിക്കുന്നതിലും രൂക്ഷമായിരിക്കും. 1965, 1971 കാലഘട്ടത്തിൽ നടന്ന ഇന്തോ-പാക് യുദ്ധങ്ങളിൽ മഹത്തായ ഇടപെടലുകൾ നടത്തിയ 101 ക്വാഡ്രണിൽ ആണ് റാഫേലിന്റെ രണ്ടാം ബാച്ച് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും ചൈനയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന കാര്യം തന്നെയാണ് ഇത്

ഷില്ലോംഗ് ആസ്ഥാനമായുള്ള ഈസ്റ്റേൺ എയർ കമാൻഡിന്റെ പ്രവർത്തന കമാൻഡിന് കീഴിലാണ് ഹസിമരയിലെ വ്യോമസേനാ താവളം വരുന്നത് . യഥാർത്ഥ നിയന്ത്രണ രേഖയുടെ സുരക്ഷയുടെ കൂട്ടുത്തരവാദിത്വം വെസ്റ്റേൺ എയർ കമാൻഡും സെൻട്രൽ എയർ കമാൻഡും ഉൾപ്പെടെ ഈ മൂന്ന് പേരുടെയും കയ്യിലാണ്

ചിക്കൻ നെക്ക് എന്ന പേരിൽ അറിയപ്പെടുന്ന അല്ലെങ്കിൽ സിലിഗുരി ഇടനാഴി എന്നും അറിയപ്പെടുന്ന വടക്കൻ ബംഗാളിലെ ഒരു ചെറിയ പ്രദേശത്തിന്റെ സംരക്ഷണ ചുമതല ഹസിമാര എയർഫോഴ്സ് സ്റ്റേഷനാണ്. രാജ്യത്തെ പ്രധാന ഭൂപ്രദേശത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകദേശം 22 കിലോമീറ്റർ വീതിയുള്ള ഈ ഇടുങ്ങിയ ഭൂപ്രദേശം രാജ്യ സുരക്ഷയ്ക്കും നമ്മുടെ അയൽ രാജ്യങ്ങളുമായുള്ള തന്ത്ര പരമായ ബന്ധത്തിനും വളരെയധികം പ്രാധാന്യം ഉള്ളതാണ് .

വടക്കുഭാഗത്ത് നേപ്പാളും തെക്ക് ബംഗ്ലാദേശും ചുറ്റപ്പെട്ടതാണ് ഈ ഇടുങ്ങിയ പ്രദേശം. ചൈനക്കാരിൽ നിന്ന് സിക്കിമിലെ നാഥുല ചുരം സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തവും ഹാസിമാരാ എയർ ബേസിന്റെ . ചുമലിലുണ്ട്.

യുദ്ധമുണ്ടായാൽ, സുക്ന ആസ്ഥാനമായുള്ള 33 കോർപ്സിന് കീഴിൽ വരുന്ന ഗാംഗ്‌ടോക്ക്, ബിന്നഗുരി, കലിംപോംഗ് എന്നീ ഡിവിഷനുകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് പ്രധാന സൈനിക പർവത ഡിവിഷനുകളിലേക്ക് ഹസിമാര എയർബേസിൽ നിന്നുള്ള പിന്തുണ ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തും. അത്രയും തന്ത്ര പ്രധാനമായ മേഖലയിൽ ആണ് ഇപ്പോൾ റാഫേൽ എന്ന കരുത്തൻ രംഗ പ്രവേശനം ചെയ്തിരിക്കുന്നത്. എന്നാൽ ഇതൊരു തുടക്കം മാത്രം ആണ് എന്നുള്ളതാണ് വളരെ നിർണായകമായ കാര്യം.

പശ്ചിമ ബംഗാളിലെ ഹസിമരയ്ക്ക് മുമ്പ് ഒരു മിഗ് 27 സ്ക്വാഡ്രൺ ഉണ്ടായിരുന്നു, അത് ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ് . ഭൂട്ടാനുമായുള്ള സാമീപ്യം കാരണം ഇന്ത്യൻ വ്യോമസേനയുടെ തന്ത്രപരമായ അടിത്തറയാണിത്.

ഇന്ത്യയും ഭൂട്ടാനും ചൈനയും തമ്മിൽ ത്രിരാഷ്ട്ര ജംഗ്ഷൻ സ്ഥിതി ചെയ്യുന്ന ചുംബി താഴ്വര ഡോക്ലാമിന് സമീപമാണ്, ഈ ത്രിരാഷ്ട്ര ജംഗ്ഷൻ ഇന്ത്യ ചൈന ഭൂട്ടാൻ എന്നീ മൂന്ന് രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.

വടക്ക് ചൈനയുടെ ചുംബി താഴ്‌വരയ്ക്കും കിഴക്ക് ഭൂട്ടാന്റെ ഹാ താഴ്വരയ്ക്കും പടിഞ്ഞാറ് ഇന്ത്യയുടെ നാഥാങ് താഴ്വരയ്ക്കും ഇടയിലുള്ള ഡോക ലാ പീഠഭൂമിയിൽ ഭൂട്ടാൻ പ്രദേശത്ത് അനധികൃതം ആയി ഒരു റോഡ് നിർമ്മിക്കുക എന്ന ഉദ്ദേശത്തിൽ വന്ന ചൈനയുമായി 2017 ജൂണിൽ ഇന്ത്യൻ-ചൈനീസ് സൈന്യങ്ങൾ തമ്മിൽ വലിയൊരു തർക്കം ഉണ്ടായിരുന്നു . ചൈനയെ ഒരിഞ്ചു പോലും മുന്നോട്ട് പോകാൻ സമ്മതിക്കാതെ കരുത്തരായ ഇന്ത്യൻ സൈന്യം അവിടെ നിലയുറപ്പിച്ചിരുന്നു.

ചൈനയുമായുള്ള ഒരു സൈനിക പോരാട്ടത്തിനിടയിൽ, ഈ പ്രദേശം അതായത് ഡോഖ്ലാം പ്രദേശവും ഹസിമര വ്യോമതാവളത്തിന്റെ പരിധിയിൽ വരും, അതിനാൽ റാഫേൽ യുദ്ധവിമാനങ്ങളുടെ ഹാസിമാരാ ബേസിലെ സ്റ്റേഷനിംഗ് അതുല്യമായ പ്രാധാന്യമാണ് അർഹിക്കുന്നത്

ഇന്ത്യയും ചൈനയും കഴിഞ്ഞ ഒന്നര വർഷമായി അതിർത്തി തർക്കത്തിലാണ്. പിരിമുറുക്കം കുറയ്ക്കാനും പ്രശ്‌നം പരിഹരിക്കാനും നയതന്ത്ര-സൈനിക തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും ഇലക്കും മുള്ളിനും അടുക്കുന്നില്ല .

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗറിയ വ്യക്തമാക്കിയത് പ്രകാരം കിഴക്കൻ മേഖലയിലെ വ്യോമസേനയുടെ കഴിവ് ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തിട്ടാണ് ഹസിമരയിൽ റാഫേലിനെ ഉൾപ്പെടുത്തിയത് എന്ന് വ്യക്തമാക്കുകയുണ്ടായി

'ഫാൽക്കൺസ് ഓഫ് ചേമ്പിന്റെയും അഖ്‌നൂറിന്റെയും' പേര് നൽകിയിട്ടുള്ള 101 സ്ക്വാഡ്രണിന്റെ മഹത്തായ ചരിത്രം അനുസ്മരിച്ച ഭദൗറിയ, തങ്ങളുടെ തീക്ഷ്ണതയും പ്രതിബദ്ധതയും പുതുതായി ഉൾപ്പെടുത്തിയ പ്ലാറ്റ്‌ഫോമിലെ സമാനതകളില്ലാത്ത സാധ്യതകളുമായി സംയോജിപ്പിക്കാൻ വ്യോമസേനാനികളോട് അഭ്യർത്ഥിച്ചു.

ആവശ്യമുള്ളപ്പോഴെല്ലാം 101 എന്ന ഈ മഹത്തായ സ്ക്വാഡ്രൺ എതിരാളികൾക്ക് മേൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുമെന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും അവരുടെ സാന്നിധ്യം കൊണ്ട് എതിരാളി എല്ലായ്പ്പോഴും ഭയപ്പെടുമെന്ന് നിങ്ങൾ ഉറപ്പു വരുത്തണം എന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി .

2020 ജൂലൈ 29 ന് അഞ്ച് റാഫേൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇറങ്ങിയതിനുശേഷം ആദ്യത്തെ സ്ക്വാഡ്രൺ അംബാലയിൽ സ്ഥാപിച്ചു . സെപ്റ്റംബർ 10 ന് അംബാല എയർ ബേസിലെ 17 ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലേക്കാണ് ഈ വിമാനങ്ങൾ ഉൾപ്പെടുത്തിയത്. റാഫേൽ വിമാനങ്ങളുള്ള രണ്ടാമത്തെ ഐ‌എ‌എഫ് സ്ക്വാഡ്രണാണ് 101 സ്ക്വാഡ്രൺ.

ഈ സ്ക്വാഡ്രന്റെ മഹത്തായ ചരിത്രത്തിൽ 1965, 1971 ഇന്തോ-പാക് യുദ്ധങ്ങളിൽ നടത്തിയ സജീവ പങ്കാളിത്തം ഉൾപ്പെടുന്നു.

58,000 കോടി രൂപ മുടക്കി 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി 2016 സെപ്റ്റംബറിലാണ് ഇന്ത്യ ഫ്രാൻസുമായി ഒരു അന്താരാഷ്ട്ര കരാർ ഒപ്പിട്ടിത്

4.5 തലമുറ വിമാനമാണ് റാഫേൽ, ഏറ്റവും പുതിയ ആയുധങ്ങളും മികച്ച സെൻസറുകളും പൂർണ്ണമായും ഏകോപിപ്പിക്കപ്പെട്ട ഘടനയും ഇതിന്റെ പ്രേത്യേകതകൾ ആണ് .

ഇത് ഒരു ഓമ്‌നി-റോൾ വിമാനമാണ്, അതിനർത്ഥം ഒരു കുതിപ്പിൽ കുറഞ്ഞത് നാല് ദൗത്യങ്ങളെങ്കിലും നടത്താൻ റാഫേലിന് കഴിയും.

ഇതിൽ ഹാമർ മിസൈലുകൾ സജ്ജീകരിച്ചിരിക്കുന്നു. മെറ്റിയർ, എസ്‌സി‌എ‌എൽ‌പി, മൈക്ക തുടങ്ങിയ വിഷ്വൽ റേഞ്ച് മിസൈലുകൾ ആണ് റാഫേലിന്റെ ശക്തി , അകലെ നിന്ന് പുറപ്പെട്ടു വരുന്ന ഇൻ‌കമിംഗ് ടാർ‌ഗെറ്റുകളെ നേരിടാനുള്ള കഴിവും റാഫേലിനെ അത്യന്തം അപകടകാരി ആക്കുന്നുണ്ട്.

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗറിയ വ്യക്തമാക്കിയത് പോലെ തങ്ങളുടെ സാനിധ്യം കൊണ്ട് തന്നെ 101 എന്ന ഈ മഹത്തായ സ്ക്വാഡ്രണും കരുത്തരായ റാഫേൽ വിമാനങ്ങളും എതിരാളികളുടെ മേൽ ഭയം വിതയ്ക്കും എന്ന് ഒരു സംശയവും വേണ്ട. കരുതി നിന്നാൽ അവർക്ക് നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends