Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

യാത്രക്കാരുമായി പറന്നു പൊങ്ങുകയായിരുന്ന  ഹീലിയോസ് 522 എന്ന വിമാനo : രക്ഷിക്കണേ എന്ന അഭ്യർത്ഥന കേട്ട് പാഞ്ഞെത്തിയ യുദ്ധവിമാനത്തിലെ  പൈലറ്റുമാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച : 121 യാത്രക്കാർ നിശ്ചലമായിരിക്കുന്നു : ഞൊടിയിടയിൽ വിമാനം തകർന്നു വീണു: പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ: നിഗൂഢതകൾ ഒളിപ്പിച്ച പ്രേത വിമാനത്തിൽ സംഭവിച്ചത്

31 JULY 2021 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ചില സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിനു പിന്നില്‍ ഒരുപാട് നിഗൂഢതകള്‍ മറഞ്ഞിരിപ്പുണ്ട് എന്ന് നമുക്ക് തോന്നാം. പക്ഷേ അന്വേഷിച്ചു ഇറങ്ങുമ്പോള്‍ നിഗൂഢതകള്‍ മറനീക്കി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തേക്ക് വരും.


നമുക്കുചുറ്റും ഒരുപാടു നിഗൂഡതകള്‍ ഒളിഞ്ഞിരിപ്പുണ്ട്... അത്തരത്തില്‍ നിഗൂഢതകള്‍ ഒളിപ്പിച്ച ഒന്നാണ് ബര്‍മുഡ ട്രയാങ്കിള്‍... അവിടെ എന്താണ് സംഭവിക്കുന്നത് എന്നുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും തകൃതിയായി നടക്കുകയാണ്.... ഇതുപോലെ എത്രയെത്ര നിഗൂഢതകള്‍ സംഭവിച്ചിരിക്കുന്നു... ഇനി പറയാന്‍ പോകുന്നത് ആകാശത്ത് വെച്ച് ഒരു വിമാനത്തിനുള്ളില്‍ സംഭവിച്ച ഒരു വലിയ നിഗൂഢമായ രഹസ്യത്തെക്കുറിച്ച് ആണ്.ബര്‍മുഡ ട്രയാങ്കിള്‍ മുതല്‍ എം.എച്ച് 370 വരെ നീളുന്ന ഈ പട്ടികയില്‍ പ്രേത വിമാനം എന്നറിയപ്പെടുന്ന ഹീലിയോസ് 522ന്റെ ചരിത്രവും ഉള്‍പ്പെടുന്നുണ്ട്.നിഗൂഢതകള്‍ ഒളിപ്പിച്ച ആകാശത്തിലെ പ്രേതവിമാനം...


121യാത്രക്കാരുമായി പറന്നു പൊങ്ങുകയായിരുന്നു ഹീലിയോസ് 522. എന്നാല്‍ ഈ വിമാനം പറന്നു പൊങ്ങിയത് ചരിത്രത്തിലെ നിഗൂഢതകളിലേക്ക് ആണെന്ന് ആരും അറിഞ്ഞിരുന്നില്ല...യാത്രക്കാരുമായി പറന്നു പൊങ്ങിയ
വിമാനത്തെക്കുറിച്ച് മണിക്കൂറുകളോളം യാതൊരുവിധത്തിലുള്ള അറിവുകളും ഇല്ലാത്തതിനെ തുടര്‍ന്ന് ആകാശത്തിലൂടെ യുദ്ധവിമാനങ്ങള്‍ പറന്നു. അന്വേഷിച്ചെത്തിയ യുദ്ധവിമാനത്തിലെ പൈലറ്റ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

വിമാനത്തിനുള്ളിലെ യാത്രക്കാരെല്ലാം മരിച്ച നിലയിലായിരുന്നു. എന്നാല്‍ ഞൊടി വേഗത്തില്‍ അതിലൊരാള്‍ എഴുന്നേറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ വിമാനം തകര്‍ന്നു വീണ് തരിപ്പണമായി മാറി. അത്യന്തം ഞെട്ടലുളവാക്കുന്നതും വേദനാജനകവുമായ സംഭവങ്ങള്‍ക്കായിരുന്നു യുദ്ധവിമാനത്തിലെ പൈലറ്റുമാര്‍ സാക്ഷ്യംവഹിച്ചത്. പക്ഷേ യാത്രക്കാരുടെ മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി വിറച്ചു. വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചത് വിമാനം തകര്‍ന്നു വീഴുമ്പോഴുണ്ടായ ആഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചത്. അപ്പോള്‍ യാത്രക്കാര്‍ എല്ലാം തന്നെ മരിച്ചുപോയി എന്ന് യുദ്ധവിമാനത്തിന്റെ പൈലറ്റ് പറഞ്ഞത് കള്ളമായിരുന്നുവെന്ന സംശയം ശക്തമാവാന്‍ തുടങ്ങി.


യാത്രക്കാരില്‍ നിന്നും ചാടിയെഴുന്നേറ്റു അവസാന നിമിഷം വിമാനത്തെ നിയന്ത്രിച്ചിരുന്ന ആ അജ്ഞാത യാത്രക്കാരന്‍ ആരായിരുന്നു എന്ന നിഗൂഢത അവര്‍ക്കുമുന്നില്‍ ഉയര്‍ന്നുവന്നു. ഇതിനെപ്പറ്റി അന്വേഷിക്കുവാന്‍ ഗ്രീസ് സര്‍ക്കാര്‍ ഒരു വമ്പന്‍ സംഘത്തെ തന്നെ നിയോഗിച്ചു. എന്നാല്‍ ഈ അന്വേഷണ സംഘം കണ്ടെത്തിയത് ആരും നടുങ്ങിവിറയ്ക്കുന്ന അത്രമേല്‍ ഭയാനകമായ സത്യങ്ങളായിരുന്നു.



ഹീലിയോസ് 522 യാത്ര പുറപ്പെട്ടത്2005 ആഗസ്റ്റ് 14ന് രാവിലെ സൈപ്രസ് ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് ആയിരുന്നു. അന്വേഷണം നീങ്ങിയത് 121 യാത്രക്കാരുടെ കൂടെയുണ്ടായിരുന്ന 25 വയസുകാരനായ ആന്ത്രയാസ് പെട്രോമോയെന്ന ഫ്‌ലൈറ്റ് അറ്റന്‍ഡറി
ലേക്ക് ആയിരുന്നു. 121 യാത്രക്കാര്‍ക്ക് ഒപ്പം ഈ യുവാവും യാത്ര ചെയ്യുന്നുണ്ടായിരുന്നു. കൊമേഴ്ഷ്യല്‍ പൈലറ്റ് ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കിയ ഈ യുവാവ് പൈലറ്റായി പുതിയൊരു കരിയര്‍ തുടങ്ങാനായി ഒരു അവസരം കണ്ണുനട്ട് നോക്കിയിരിക്കുകയായിരുന്നു.


എന്നാല്‍ ഇയാള്‍ ഓഫ് ഡ്യൂട്ടിയായിട്ടും ഹീലിയോസ് 522ലെ ജോലി ചോദിച്ചു വാങ്ങി ക്കുകയായിരുന്നു. അതിനു പിന്നില്‍ മറ്റൊരു രഹസ്യം മറഞ്ഞിരിപ്പുണ്ടായിരുന്നു. തന്റെ കാമുകിയും ഈ വിമാനത്തിലെ എയര്‍ ഹോസ്റ്റസുമായ ഹാരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പെട്രോ ഡ്യൂട്ടിക്കിറങ്ങിയത്. പക്ഷേ വിധിക്ക് പെട്രോയിലൂടെ മറ്റ് പല കാര്യങ്ങള്‍ ചെയ്‌തെടുക്കാന്‍ ഉണ്ടായിരുന്നു .



പതിവു പോലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കോക്പിറ്റില്‍ ക്യാപ്റ്റന്‍ ഹാന്‍സ് മാര്‍ട്ടിനും കോപൈലറ്റ് പാംപോസും അടക്കമുള്ളവര്‍ യാത്ര പുറപ്പെട്ടു. എന്നാല്‍ വിമാനം 3000 അടിയിലെത്തിയപ്പോള്‍ ഒരു മുന്നറിയിപ്പ് വിമാനത്തിനുള്ളില്‍ നിന്നും മുഴങ്ങി. റണ്‍വേയിലായിരിക്കുമ്പോള്‍ മാത്രം കേള്‍ക്കേണ്ട മുന്നറിയിപ്പാണ് വിമാനത്തിനുള്ളില്‍ നിന്നും ആകാശത്ത് വെച്ച് മുഴങ്ങിക്കേട്ടത്.വിമാനത്തിലെ ചൂട് ക്രമാതീതമായി ഉയരുമ്പോഴാണ് സാധാരണ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ മുഴങ്ങാറുള്ളത്. എന്നാല്‍ ആ സന്ദേശത്തില്‍ ഉണ്ടായിരുന്ന മുന്നറിയിപ്പ് പരിഹരിക്കാനുള്ള ശ്രമംവിമാനത്തിലുള്ളവര്‍ തുടങ്ങി കഴിഞ്ഞു. പക്ഷേ അതിനിടയില്‍ കാര്യങ്ങള്‍ വഷളാകുന്ന തരത്തിലേക്ക് വിമാനത്തിലെ മാസ്റ്റര്‍ മുന്നറിയിപ്പും മുഴങ്ങി. ഞൊടിയിടയില്‍ തന്നെ പൈലറ്റുമാര്‍ വിമാനത്തിലെ തകരാര്‍ പരിഹരിക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ വിവരമറിയിച്ചിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ ആ അപകടവും സംഭവിച്ചു. കണ്‍ട്രോള്‍ റൂമുമായി വിമാനത്തിലെ ബന്ധം വിശ്ചേദിക്കപ്പെട്ടു!മുള്‍മുനയില്‍ നിന്ന നിമിഷങ്ങള്‍....




സൈപ്രസിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിക്കാതെ വന്നപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ ഉള്ളവര്‍ക്ക് ആ വമ്പന്‍ സംശയം ഉദിക്കുകയുണ്ടായി. വിമാനം തീവ്രവാദികള്‍ റാഞ്ചിയതാണോ എന്ന സംശയം ശക്തമാകുകയായിരുന്നു. സൈപ്രസില്‍ നിന്നും ഏഥന്‍സിലേക്ക്
ഒന്നര മണിക്കൂര്‍ മാത്രം മതി. പക്ഷെ രണ്ടര മണിക്കൂറായിട്ടും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാതെ ഏഥന്‍സിനെ കുറിച്ച് യാതൊരു വിധത്തിലുള്ള വിവരങ്ങളും ഇല്ലാതായപ്പോള്‍ വിമാനത്തെ റാഞ്ചി എന്ന നിഗമനത്തിലായിരുന്നു എല്ലാവരും എത്തിയത്. ഇത്രയും നേരം ആ വിമാനം ആകാശത്തു തന്നെ വട്ടമിട്ടു പറക്കുകയായിരുന്നു.

എന്നാല്‍ റാഞ്ചിയാല്‍ അടുത്ത് സംഭവിക്കുന്ന അപകടം30 ലക്ഷത്തോളം ജനസഖ്യയുള്ള ഏഥന്‍സ് നഗരത്തിലേക്ക് വിമാനം ഇടിച്ചിറക്കുന്നതാണ്. അത്തരത്തില്‍ ഒരു വലിയ അപകടം പതിയിരിക്കുന്നുണ്ട് എന്ന് മുന്‍കൂട്ടി കണ്ട ഭരണകൂടം ഇക്കാര്യം അന്വേഷിക്കാന്‍ രണ്ട് യുദ്ധവിമാനങ്ങളെ ഞൊടിയിടയില്‍ പറഞ്ഞയക്കുകയുണ്ടായി.




ഹീലിയോസ് വിമാനത്തിനടുത്തെത്തിയ യുദ്ധവിമാനത്തിലെ പൈലറ്റുമാര്‍ കണ്ട കാഴ്ച അത്യന്തം ഭയാനകമായിരുന്നു. വിമാനത്തിലെ 121 യാത്രക്കാര്‍ക്കും അനക്കമില്ല. കോക്പിറ്റില്‍ പൈലറ്റിന്റെ സീറ്റില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. കോ പൈലറ്റ് സീറ്റില്‍ ബോധമില്ലാത്ത അവസ്ഥയില്‍ ആയിരുന്നു ഇരുന്നത് . യുദ്ധ വിമാനം പറന്നു തങ്ങളുടെ വിമാനത്തിന് അടുത്തെത്തിയിട്ടും ആരും പ്രതികരിക്കുന്നില്ല. യുദ്ധവിമാനത്തില്‍ എത്തിയവരുടെ അടുത്ത ശ്രമം വിമാനവുമായി ബന്ധപ്പെടുക എന്നതായിരുന്നു. എന്നാല്‍ അതിനായുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട ബോംബര്‍ വിമാനത്തിലെ പൈലറ്റുമാര്‍ ഞൊടിയിടയില്‍ ആ കാഴ്ച കണ്ടു. കോക്പിറ്റില്‍ ആരോ അനങ്ങുന്നു.അയാള്‍ പതുക്കെ എഴുന്നേറ്റു വന്നു ക്യാപ്റ്റന്റെ സീറ്റില്‍ ഇരുന്നു വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുണ്ടായി. പെട്ടെന്ന് തന്നെ ഏഥന്‍സിലെ മലനിരകളില്‍ ഹീലിയോസ് 520 തകര്‍ന്നു വീണു.


എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ ആയിരുന്നു അറിയുവാന്‍ സാധിച്ചത്.


അപകട സ്ഥലത്ത് നിന്നും കണ്ടെടുത്ത യാത്രക്കാരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം ചങ്കില്‍ കൈവച്ചുപോയി. കാരണം ദുരന്തത്തില്‍ അകപ്പെട്ട് മരിച്ചവരെല്ലാം അപകട സമയത്ത് ജീവനോടെ ഉണ്ടായിരുന്നു. മാത്രമല്ല അവര്‍ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്റെ ആഘാതത്തിലായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് ഫലം വളരെയധികം നിഗൂഢതകള്‍ ഉളവാക്കുന്നതായിരുന്നു. പിന്നീട് അന്വേഷണ സംഘം പ്രധാനമായും അന്വേഷിച്ചത് രണ്ടേ രണ്ട് കാര്യങ്ങളാണ്.




1. യുദ്ധവിമാനങ്ങള്‍ ആകാശത്തേക്ക് പോയപ്പോള്‍ ആ വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ പ്രതികരിച്ചിരുന്നില്ല. യാത്രക്കാരെല്ലാം മരിച്ചത് വിമാനം തകര്‍ന്ന് വീഴുമ്പോഴാണെങ്കില്‍ യുദ്ധ വിമാനത്തിന്റെ സാമിപ്യത്തില്‍ പോലും അവര്‍ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട്?

2. ഹീലിയോസ് 522ന്റെ അടുത്തെത്തിയ യുദ്ധ വിമാനത്തിലെ പൈലറ്റ് കണ്ടുവെന്ന് പറയപ്പെടുന്ന, വിമാനത്തെ നിയന്ത്രിച്ച ആ വ്യക്തി ആരാണ്?




ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം വളരെ പെട്ടെന്ന് തന്നെ കണ്ടെത്തി. തകര്‍ന്ന് വീഴുന്നതിന് മുന്നേ വിമാനത്തെ നിയന്ത്രിച്ചിരുന്നത് ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ ആന്ത്രയാസ് പെട്രോയായിരുന്നു. പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഇയാള്‍ യാത്രക്കാരെ കൊലപ്പെടുത്തിയ ശേഷം വിമാനം ഇടിച്ചിറക്കി എന്ന നിഗമനത്തിലായിരുന്നു അന്വേഷണസംഘം ആദ്യമെത്തിയത്. പക്ഷേ പിന്നീട് വിമാനത്തിലെ വോയിസ് റിക്കാഡിംഗ് സംവിധാനം പരിശോധിച്ച സംഘം വീണ്ടും ആശയക്കുഴപ്പത്തിലായി. എന്തെന്നാല്‍ വിമാനം തകരുന്നതിന് മുമ്പ് സഹായിക്കണമേ എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പെട്രോയുടെ ശബ്ദം റിക്കാര്‍ഡറില്‍ നിന്നും കേള്‍ക്കുകയായിരുന്നു. പക്ഷേ വിമാനത്തിലെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് ട്യൂണ്‍ ചെയ്തിരുന്നതിനാല്‍ ഏഥന്‍സിലെ വിമാനത്താവളത്തില്‍ സന്ദേശം കിട്ടിയതുമില്ല.


വീണ്ടും അന്വേഷണം പുരോഗമിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ വിമാനം തകര്‍ന്നത് ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്ന്
കണ്ടെത്തുകയുണ്ടായി. യുദ്ധവിമാനത്തിലെ പൈലറ്റിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഹീലിയോസ് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എന്‍ജിനില്‍ ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്നും കണ്ടെത്തുകയുണ്ടായി. മാത്രമല്ല പറന്നുയര്‍ന്ന് അരമണിക്കൂറിന് ശേഷം വിമാനം ഓട്ടോ പൈലറ്റ് സിസ്റ്റത്തിലായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു.

അപ്പോഴും ബാക്കിയായ ഒരു സംശയം യാത്രക്കാര്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നതായിരുന്നു.


ഒടുവില്‍ ആ ചോദ്യത്തിനുള്ള ഉത്തരവും കണ്ടെത്തി. വിമാന അവശിഷ്ടങ്ങളില്‍ തകരാതെ കിടന്ന ഒരു സ്വിച്ചില്‍ നിന്നും അതിനള്ള ഉത്തരം കണ്ടെത്തുകയുണ്ടായി, പുറപ്പെടുന്നതിന് തൊട്ടു മുന്നേ വിമാനത്തില്‍ ഒരു പരിശോധന നടത്തിയിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ ഡിജിറ്റല്‍ പ്രഷര്‍ കണ്‍ട്രോള്‍ യൂണിറ്റ് മാനുവല്‍ മോഡിലേക്ക് മാറ്റി വിമാനത്തിലെ വായുസമ്മര്‍ദ്ദം കൂട്ടിയതിന് ശേഷം വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നുണ്ടോ എന്നായിരുന്നു പരിശോധിച്ചത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം ഡിജിറ്റല്‍ പ്രഷര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് വയ്ക്കാന്‍ അവര്‍ മറന്നു പോയി.

വിമാനത്തിലെ യാത്രക്കാര്‍ക്ക് ശ്വസിക്കാനുള്ള വായു ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്രഷര്‍ കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തിക്കാതാവുകയായിരുന്നു. അങ്ങനെയാണ് വിമാനത്തിലെ യാത്രക്കാരും പൈലറ്റുമാരും അബോധാവസ്ഥയിലേക്ക് വീണത് . അതുകൊണ്ടാണ് വിമാനത്തിലെ യാത്രക്കാര്‍ മരിച്ചെന്ന് യുദ്ധവിമാനത്തിലെ പൈലറ്റിന് തോന്നിയത്. വിമാനത്തില്‍ അധികമായുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ച് ബോധം നശിക്കാതെ പെട്രോ പിടിച്ചുനിന്നു. എന്നിട്ട് അദ്ദേഹം തന്നെ അവസാന നിമിഷം വിമാനത്തെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് യുദ്ധവിമാനത്തിലെ പൈലറ്റുമാര്‍ അവസാനമായി കണ്ടത്. പക്ഷേ പെട്രോയുടെ കൈകളില്‍ ഒതുങ്ങാത്ത വണ്ണം ഹീലിയോസ് 522 ദുരന്തത്തിലേക്ക് പതിക്കുകയായിരുന്നു. അങ്ങനെ നിഗൂഢതകള്‍ ഒളിപ്പിച്ച ആ വിമാന അപകടത്തിന് പിന്നിലുള്ള ചുരുളുകള്‍ ഓരോന്നായി അന്വേഷകര്‍ കണ്ടെത്തി.




ഏഥന്‍സിന്റെ മലനിരകളില്‍ തകര്‍ന്ന് വീണ ഹീലിയോസ് 522 ന്റെ ഓര്‍മ്മയ്ക്കായി ദുരന്ത സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ നിറം മങ്ങിയ ചിത്രങ്ങളും കുറച്ച് പൂക്കളും അവിടെ ഉണ്ട് . ലോകം കണ്ട ഏറ്റവും വലിയ വിമാന അപകടം ആയിരുന്നു അത്.


ഇന്ന് ഓര്‍ക്കുമ്പോഴും വളരെ ദയനീയമായി തോന്നുന്ന ഒരു അപകടം. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറേ പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. തുടക്കത്തില്‍ ഏറെ ദുരൂഹതകളുയര്‍ത്തുന്നുണ്ടെങ്കിലും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുമ്പോള്‍ ഒരു വിങ്ങല്‍ മാത്രമാണ് ഈ വിമാന അപകടത്തില്‍ ബാക്കിയാവുന്നത്. 
      "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (3 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (3 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (4 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (4 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (4 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (4 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (6 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (6 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (6 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (7 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (7 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (8 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (8 hours ago)

Malayali Vartha Recommends