Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ധ്യക്ഷ സ്ഥാനം ഇന്ത്യക്ക്... ഭീകരതയ്ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യ... ഐക്യരാഷ്‌ട്ര സഭയിൽ പറന്നിറങ്ങി ജയശങ്കർ.... നടുങ്ങി ആ രാജ്യങ്ങൾ!

31 JULY 2021 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അഫ്ഗാനിസ്ഥാനില്‍ അടക്കം ക്രൂരമായ രീതിയിലുള്ള ആക്രമണം നടത്തുന്ന താലിബാന്‍ ഭീകരര്‍ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. വളരെ ശക്തമായ മുന്നറിയിപ്പ് തന്നെയാണ് ഇത്തരത്തിൽ നൽകിയിരിക്കുന്നത്.

താലിബാന്റെ കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിക്കും എന്നുള്ള വിവരങ്ങൾ അവർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇത്തരത്തിൽ ഒരു സംഭവത്തിന് ഇടയാക്കരുതെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ താക്കീത്.

സമാനമായി നടക്കുന്ന എല്ലാവിധ തീവ്രവാദ സംഭവങ്ങൾക്കും ശക്തമായ താക്കീത് തന്നെയാണ് അടുത്ത ദിവസങ്ങളിലായി ഐക്യരാഷ്ട്രസഭ താക്കീത് നൽകുന്നത്.

ഈ വക സംഭവങ്ങളിൽ തങ്ങളുടെ ശക്തമായ നിലപാട് കടുപ്പിച്ച് തന്നെയാണ് ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ലോകശക്തികൾക്കൊപ്പം അണിനിരക്കുകയാണ് ഇപ്പോൾ ഇന്ത്യയും എന്നാണ് നമുക്ക് ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്ന വാർത്തകളിലൂടെ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

ഭീകരതയ്‌ക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങിരിക്കുകയാണ് ഇപ്പോൾ ഇന്ത്യാ മഹാരാജ്യവും. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ഭീകരവിരുദ്ധ നയം വ്യക്തമാക്കാൻ തയ്യാറെടുത്തിരിക്കുന്നത്.

സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം ആദ്യമായി അലങ്കരിക്കാൻ ആഗസ്റ്റ് മാസത്തിൽ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന മുൻഗണന എന്തെന്ന് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ആഗോളതലത്തിൽ ലോകരാജ്യങ്ങളെ ബാധിക്കുന്ന മൂന്ന് കാര്യങ്ങളെ മുൻനിർത്തിയാണ് ഇന്ത്യ വിഷയങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് വിദേശകാര്യവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

സമാധാന സേനകളെല്ലാം അത്യാധുനിക സാങ്കേതിക സംവിധാനത്തെ ഉപയോഗപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

മാത്രവുമല്ല സമാധാന സേനാംഗങ്ങളേയും ഉദ്യോഗസ്ഥരേയും അപായപ്പെടുത്തുന്ന ഭീകരസംഘങ്ങളെ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനും ഇന്ത്യ വെച്ച നിർദ്ദേശവും ഏറെ ഗൗരവത്തോടെയാണ് അമേരിക്കയടക്കം പരിഗണിച്ചത്.

എല്ലാ അന്താരാഷ്‌ട്ര നിയമലംഘകരേയും ഭീകരരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്താരാഷ്‌ട്രകൂട്ടായ്മയാണ് ആവശ്യമെന്നുള്ള ഇന്ത്യൻ നയത്തിനും മുൻഗണന ലഭിച്ചിട്ടുണ്ട്.

അത്യന്തം അപൂർവ്വവും നിർണ്ണായകവുമായ ബഹുമതിയാണ് സുരക്ഷാ കൗൺസിലിന്റെ അദ്ധ്യക്ഷ പദം അലങ്കരിക്കുന്നതിലൂടെ ലഭിച്ചിട്ടുള്ളത്. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മാസം തന്നെ ആഗോളതലത്തിലെ അംഗീകാരം വലിയ അഭിമാനം നൽകുന്നുവെന്ന് ഐക്യരാഷ്‌ട്രസഭ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

കഴിഞ്ഞ മാസം ഷാങ്ഹായ് സഹകരണ സംഘടനയുടെ നേതൃത്വത്തിൽ താജിക്കിസ്ഥാനിൽ നടന്ന ദേശീയ സുരക്ഷാ മേധാവികളുടെ യോഗത്തിൽ ഇത്തരം വിഷയങ്ങൾ ഇന്ത്യ ഉന്നയിച്ചിട്ടുണ്ടയിരുന്നു. അന്ന് പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായിട്ടായിരുന്നു ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രതികരിച്ചത്.

എസ്.സി.ഒയുടെ ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കർ ഇ തോയിബ, ജയ്ഷെ മുഹമ്മദ് എന്നിവയെ വേരോടെ പിഴുതെറിയാൻ ശക്തമായ കർമ്മപദ്ധതി കൊണ്ടുവരണമെന്നുള്ള നിർദ്ദേശമായിരുന്നു ഡോവൽ മുന്നോട്ട് വച്ചത്.

വരുന്ന ആഗസ്റ്റ് മാസം രണ്ടാം തീയതിയാണ് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ സുരക്ഷാ കൗൺസിൽ യോഗം ഐക്യരാഷ്ട്രസഭ ആരംഭിക്കുന്നത്. സമുദ്ര മേഖലയിലെ സുരക്ഷ, സമാധാന സേനകളുടെ പ്രവർത്തനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ മൂന്ന് കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യ സുരക്ഷാ കൗൺസിലിൽ വിഷയങ്ങൾ അവതരിപ്പിക്കുക എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യത്തിന്റെ ഉന്നത തല ഭരണ നേതൃത്വമാണ് ഒരു മാസക്കാലം സുരക്ഷാ കൗൺസിലിന്റെ വിവിധ യോഗങ്ങൾ നയിക്കേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും നിർണ്ണായക പങ്കുവഹിക്കുന്ന യോഗങ്ങളാണ് നടക്കാനായി പോകുന്നത്. എന്നാൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും സുരക്ഷാ കൗൺസിൽ പങ്കെടുക്കേണ്ടത് എപ്പോഴാണെന്ന സമയക്രമത്തിൽ തീരുമാനം ആയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

സുരക്ഷാ കൗൺസിലിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തും വിധം കൃത്യമായ ആസുത്രണത്തോടെയുള്ള മാതൃകാ യോഗങ്ങളാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. സമുദ്രസുരക്ഷ, സമാധാന സേനകളുടെ പ്രവർത്തനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ വിഷയത്തിൽ ഇന്ത്യ ശ്രദ്ധ ചെലുത്തും. എല്ലാ രാജ്യങ്ങളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്‌ക്കാനും ഉടനടി തീരുമാനം എടുക്കാനും യോഗത്തിൽ സംവിധാനം ഒരുക്കുമെന്നാണ് ലഭിക്കുന്ന സൂചന.

എട്ടാം തവണയാണ് ഇന്ത്യ സുരക്ഷാ കൗൺസിലിൽ അംഗമായി പ്രവർത്തിക്കുന്നത്. രണ്ടുവർഷമാണ് കാലാവധി. ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യം ഊട്ടിഉറപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഐക്യരാഷ്‌ട്രസഭയിലും സുരക്ഷാ കൗൺസിലിലും ഇന്ത്യ 2014 മുതൽ നടത്തുന്നത്. ചൈന മാത്രമാണ് ഇന്ത്യയെ എതിർക്കുന്ന സ്ഥിരാംഗത്വമുള്ള ഏക രാജ്യം.

ആഗോള തലത്തിൽ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ തടയാൻ കൂട്ടായ സഹകരണം ഉറപ്പു വരുത്താൻ യോഗം തീരുമാനിക്കും.

ദേശീയ സുരക്ഷ, സൈബർ സുരക്ഷ, കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ ജൈവ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള കാര്യങ്ങളും ഇനി ചർച്ചാ വിഷയമായി പരി​ഗണിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 minute ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (7 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (10 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

Malayali Vartha Recommends