Widgets Magazine
17
Oct / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരുതരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...


നില ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്... ആ അവസ്ഥ ഭീകരമായിരുന്നു! പൊട്ടിക്കരഞ്ഞുപോയി.. അടുത്ത ബന്ധുവിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; ആശ്വസിപ്പിച്ച് ആരാധകർ..


കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തു ; പ്രളയത്തിലെന്ന പോലെ അണക്കെട്ടുകള്‍ തുറക്കുമോ? അണക്കെട്ടുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് പകരം ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍


പ്ലാപ്പള്ളിയെ ഛിന്നഭിന്നമാക്കിയ ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം; ബാക്കിയാകുന്നത് ഈ സങ്കട കാഴ്ചകൾ...


സംസ്ഥാനത്ത് ശക്തമായ മഴക്കെടുതി..... തിങ്കളാഴ്ചത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി.... പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ചൈനയെ പുറകീന്ന് കുത്തി റഷ്യ... റഷ്യ ചൈന ഭായ് ഭായ് നഹീ... ഒടുവിൽ സത്യം പുറത്ത്....

01 AUGUST 2021 09:46 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചു കുട്ടികളെ കൊന്ന് രക്തം കുടിക്കുന്ന സൈക്കോ; പതിനഞ്ച് വയസില്‍ താഴെയുള്ള പത്തോളം കുഞ്ഞുങ്ങളെ കൊന്ന് രക്തം കുടിച്ച 20 വയസുള്ള മാസ്റ്റന്‍ വഞ്ചാല എന്ന കൊടും ക്രിമിനൾ ജയില്‍ ചാടി വീട്ടിലെത്തി, കൂട്ടത്തോടെ പാഞ്ഞെത്തിയെ ജനം തല്ലിക്കൊന്നു

നേർക്കുനേർ അമേരിക്കയും റഷ്യയും; ജപ്പാൻ സമുദ്രത്തിൽ സംയുക്ത നാവിക അഭ്യാസം നടത്തുക ആയിരുന്ന റഷ്യയുടെയും ചൈനയുടെയും യുദ്ധ കപ്പലുകൾക്ക് ഇടയിലേക്ക് അമേരിക്കൻ ഡിസ്ട്രോയെർ, അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയത് ലോക മഹായുദ്ധ സമാനമായ സാഹചര്യമാണ്

ചൈന ഒരു ചുക്കും ചെയ്യില്ല അമേരിക്ക മാത്രമല്ല ഞങ്ങളും കുടെയുണ്ട് തായ്‌വാന് കരുത്തായി.. ക്വാഡിന്റെ മാസ്റ്റര്‍ പ്ലാന്‍..

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനീക ശക്തിയാക്കും...ഒറ്റ ദിവസം ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ ഉറപ്പ്

ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു; പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് ഈ തീരുമാനമെന്ന് മൈക്രോസോഫ്റ്റ്, വിദേശക്കമ്പനികൾക്ക് നിയന്ത്രണം കടുപ്പിച്ച് ചൈന! ലിങ്ക്ഡ് ഇന്‍ സൈറ്റിലെ ഉള്ളടക്കങ്ങള്‍ പുനഃപരിശോധിക്കാന്‍ സമയപരിധി നല്‍കി ചൈനീസ് അധികൃതര്‍

ഒളിമ്പിക്സ് വേദിയിൽ വച്ച് ചൈനയെ നാണം കെടുത്തിയിരിക്കുകയാണ് റഷ്യ. ചൈന സ്വന്തം പ്രദേശമാണെന്നു അവകാശപ്പെടുന്ന തായ്‌വാനെ പ്രേത്യേക രാഷ്ട്രം ആണെന്ന പരിഗണന നൽകിയാണ് റഷ്യ, ചൈനയെയും ലോക രാഷ്ട്രങ്ങളെയും ഞെട്ടിച്ചിരിക്കുന്നത്.

ഇതോടു കൂടി റഷ്യയും ചൈനയും തമ്മിൽ ഉണ്ടെന്നു പറയുന്ന സൗഹൃദം വെറും കാമ്പില്ലാത്തതാണെന്നു തെളിഞ്ഞിരിക്കുകയാണ്. പുറകിൽ നിന്നും അല്ല സത്യത്തിൽ മുന്നിൽ നിന്ന് തന്നെയാണ് കുത്ത് എന്ന് പറയേണ്ടി വരും, അതും നെഞ്ചിൽ തന്നെ. അതും ഒളിമ്പിക്സ് പോലെ ഉള്ള ഒരു ആഗോള വേദിയിൽ വച്ച്


റഷ്യയും ചൈനയും വലിയ സുഹൃത്തുക്കൾ ആണെന്നാണ് വെപ്പ്. തന്ത്ര പരമായ പങ്കാളി ആണ് ചൈന എന്നൊക്കെ റഷ്യ തങ്ങളുടെ ദേശീയ സുരക്ഷാ രേഖയിലോക്കെ പറയുന്നുണ്ട് . എന്നാൽ ഇതിൽ എത്ര മാത്രം സത്യം ഉണ്ട് ? വളരെ കുറച്ചാണ് എന്നാണ് യാഥാർഥ്യം.

അമേരിക്ക രണ്ടു പേരെയും ശത്രു പക്ഷത്തു നിര്ത്തുന്നു എന്നത് മാത്രമാണ് ഇവർക്ക് തമ്മിൽ ഉള്ള ഒരേയൊരു പൊതു ഘടകം. അതല്ലാതെ റഷ്യ ഒരു തരത്തിലും ചൈനയോട് ഒരു സൗഹൃദവും വച്ച് പുലർത്തുന്നില്ല. ഇത് വ്യക്തമാക്കുന്ന ഒരു സംഭവത്തിനാണ് ജപ്പാനിൽ നടക്കുന്ന ടോക്യോ ഒളിംപിക്‌സ് സാക്ഷ്യം വഹിച്ചിരുന്നത്


എന്താണ് സുഹൃത് രാഷ്ട്രങ്ങൾ. എങ്ങനെയാണു അവർ പരസ്പരം സഹായിക്കുന്നത്.


രണ്ട് സുഹൃദ് രാഷ്ട്രങ്ങൾ പരസ്പരം ഏതാണ്ട് സമാന താല്പര്യങ്ങൾ വച്ച് പുലർത്തുന്നവർ ആയിരിക്കും. ഒരാളുടെ ആഭ്യന്തര പ്രശനം ആ രാജ്യത്തിൻറെ കാഴ്ചപ്പാടിൽ അംഗീകരിക്കുന്നവർ ആയിരിക്കും ഒരു സുഹൃത് രാഷ്ട്രം. ഏറ്റവും കുറഞ്ഞത് ഒരു രാജ്യത്തിൻറെ ആഭ്യന്തര പ്രശ്നത്തിന് കടക വിരുദ്ധമായ നിലപാട് വേറൊരു രാജ്യം സ്വീകരിച്ചാൽ അവരെ നമ്മൾ സുഹൃദ് രാജ്യം എന്ന് വിളിക്കില്ല.

ഉദാഹരണത്തിന് ഇന്ത്യയും പാകിസ്ഥാനും. കശ്മീർ ഇന്ത്യയുടെ ഭാഗം ആണെന്ന് നമ്മൾ പറയുമ്പോൾ അതിനു കടക വിരുദ്ധം ആയ നിലപാടാണ് പാകിസ്ഥാൻ സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ പാകിസ്ഥാൻ നമ്മുടെ സുഹൃദ് രാഷ്ട്രം അല്ല, മറിച്ച് ശത്രു രാഷ്ട്രം ആണ്.

എന്നാൽ ഇസ്രായേൽ, ഫ്രാൻസ്, ഒരു പരിധി വരെ അമേരിക്ക എന്നിവർ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യം ആണെന്ന ഇന്ത്യയുടെ കാഴ്ചപ്പാട് സ്വീകരിക്കുന്നവർ ആണ്. അത് കൊണ്ട് തന്നെ ഇവരെയൊക്കെ നമ്മൾ സുഹൃദ് രാഷ്ട്രങ്ങൾ ആയി കാണുന്നു.


എന്നാൽ ഇതേ പോലെ ചൈന അവരുടെ ആഭ്യന്തര കാര്യമായി കണക്കാക്കുന്ന പ്രശ്നമാണ് തായ്‌വാനും ഹോംഗ് കോങ്ങും. എന്നാൽ നമ്മൾ ചൈനയോട് യോജിക്കുന്നില്ല ചൈനയുടെ കാഴ്ചപ്പാട് സ്വീകരിക്കുന്നും ഇല്ല. മുമ്പ് സ്വീകരിച്ചിരുന്നു ഗാൽവാൻ വാലി സംഘർഷത്തിന് ശേഷം ഇപ്പോൾ ഇല്ല. കാരണം ചൈനയെ നമ്മൾ ഇപ്പോൾ ഒരു സുഹൃദ് രാഷ്ട്രം ആയി അംഗീകരിക്കുന്നില്ല എന്നത് കൊണ്ട് തന്നെ.

എന്നാൽ എന്താണ് തായ്‌വാൻ വിഷയത്തിൽ റഷ്യയുടെ നിലപാട്. തായ്‌വാൻ ചൈനയുടെ ഭാഗം ആണ് എന്നാണോ ? ചൈന റഷ്യയുടെ ഒരു സുഹൃദ് രാഷ്ട്രം ആണെങ്കിൽ അത് അങ്ങനെ ആയിരിക്കണ്ടേ. എന്നാൽ അങ്ങനെയല്ല.

തായ്‌വാനെ ഒരു പ്രേത്യേക രാജ്യം ആയിട്ടാണ് റഷ്യ കാണുന്നത്. അത് മാത്രമല്ല പരസ്യമായി അത് പ്രഖ്യാപിക്കാനും റഷ്യ മടിച്ചില്ല എന്നാണ് സത്യം. അതും ലോക രാജ്യങ്ങൾ മുഴുവൻ പങ്കെടുക്കുന്ന ഒളിംപിക്‌സ് വേദിയിൽ വച്ച് തന്നെ.


ഇതിനകം, ഇപ്പോൾ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ ജപ്പാൻ ചൈനീസ് വികാരങ്ങളെ വളരെയധികം വ്രണപ്പെടുത്തി കൊണ്ടിരിക്കുകയാണ് . ജപ്പാനിലെ പബ്ലിക് ബ്രോഡ്‌കാസ്റ്ററായ എൻ‌എച്ച്‌കെ, ടോക്കിയോ 2020 ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ, മുൻ കാലങ്ങളിൽ ചൈനയുടെ നിർബന്ധ പ്രകാരം തായ്‌വാനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന "ചൈനീസ് തായ്‌പേയ്" എന്നതിന് പകരം തായ്‌വാൻ ടീമിനെ "തായ്‌വാൻ" എന്ന് തന്നെ അവതരിപ്പിച്ചു.


കൂടാതെ, ഗെയിമുകളിൽ രാജ്യം മെഡലുകൾ നേടാൻ തുടങ്ങിയപ്പോൾ, വെബ്‌സൈറ്റിലെ എൻ‌എച്ച്‌കെയുടെ മെഡൽ പട്ടികയിൽ ജാപ്പനീസ് ഭാഷയിൽ തായ്‌വാൻ ടീമിനെ “തായ്‌വാൻ” എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് . ഇത് ചൈനയെ അങ്ങേയറ്റം പ്രകോപിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. വില കുറഞ്ഞ തന്ത്രങ്ങൾ എന്നാണ് ഇതിനെ ചൈന വിശേഷിപ്പിച്ചത്.


ജപ്പാൻ തീർച്ചയായും ചൈനയുടെ ഒരു സുഹൃദ് രാഷ്ട്രമല്ല മറിച്ച് പാരമ്പരാഗതം ആയി ശത്രുത വച്ച് പുലർത്തുന്നവർ ആണ്. അത് കൊണ്ട് തന്നെ ചൈനയെ അത് കാര്യമായി ബാധിക്കില്ല. എന്നാൽ ജപ്പാൻ ഉണ്ടാക്കിയ മുറിവിൽ ഉപ്പ് തേക്കുന്ന നടപടിയാണ് റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടായത്.


സത്യം പറയുകയാണെങ്കിൽ ചൈനയുടെ ഭാഷയിൽ റഷ്യയും ഇപ്പോൾ, "വില കുറഞ്ഞ തന്ത്രങ്ങൾ" തന്നെയാണ് കളിക്കുന്നത്. റഷ്യൻ സർക്കാർ നേരിട്ട് മാധ്യമം തായ്‌വാന്റെ ദേശീയ പതാക അതിന്റെ ഓൺലൈൻ മെഡൽ ടേബിളിൽ പ്രദർശിപ്പിക്കുന്നതിലൂടെ ചൈനക്ക് അവരുടെ നയങ്ങൾക്ക് ഒരു തരിമ്പും വില നൽകേണ്ടതില്ലെന്നാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്.

അതായത് , ചൈനീസ് വികാരങ്ങൾ ശ്രദ്ധിക്കേണ്ടതില്ലെന്ന് തന്നെയാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്‌. അതായത് ചൈന ചവിട്ടിമെതിക്കാൻ ശ്രമിക്കുന്ന തായ്‌വാന്റെ സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും വേണ്ടിയാണ് റഷ്യ നില കൊള്ളുന്നത് എന്ന് ചുരുക്കം.

കശ്മീരിന്റെ സ്വയം ഭരണത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്തെ ഇന്ത്യക്കാർ സുഹൃദ് രാജ്യം എന്ന് വിളിക്കുമോ, ഇല്ല എന്നാണുത്തരം എങ്കിൽ അതെ ന്യായ പ്രകാരം റഷ്യയെയും ഒരു തരത്തിലും ചൈനയുടെ സുഹൃത്ത് എന്ന് വിളിക്കാൻ കഴിയുകയില്ല.


രണ്ട് കാരണം കൊണ്ടാണ് റഷ്യ ചൈനയെ സപ്പോർട്ട് ചെയ്യാത്തത് .


ഒന്ന് റഷ്യയും ചൈനയും തമ്മിൽ അതിർത്തി പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ട്. നിലവിൽ റഷ്യയുടെ കൈവശം ഉള്ള ചില പ്രദേശങ്ങളെ ചൈന തങ്ങളുടെ സ്ഥലം എന്നാണ് പറയുന്നത്. തായ്‌വാന്റെ കാര്യത്തിൽ ചൈനയുടെ നിലപാട് അംഗീകരിച്ചു കൊടുത്താൽ റഷ്യ അതിർത്തിയിൽ അത് റഷ്യക്ക് ഒരു തലവേദന ആകും.


രണ്ട് റഷ്യയുടെ ബിസിനസ് താല്പര്യങ്ങൾ. ചൈനയോടൊപ്പം തന്നെ അല്ലെങ്കിൽ അതിനേക്കാൾ അധികം റഷ്യക്ക് ഉപകാരപ്പെടുന്ന ഒരു രാജ്യമാകാൻ സാധ്യകൾ നിലനിൽക്കുന്നുണ്ട് തായ്‌വാന്. അത് കൊണ്ട് തന്നെ ചൈനക്ക് വേണ്ടി തായ്‌വാനെ ഉപേക്ഷിക്കേണ്ട കാര്യം റഷ്യക്കില്ല. മറിച്ച് അത് മണ്ടത്തരം ആവുകയും ചെയ്യും. കൂടാതെ ജനാധിപത്യ ചേരിയുടെ പിന്തുണയും തായ്‌വാന് ആണ്.


നേരത്തെ, ജനുവരിയിൽ, റഷ്യ തങ്ങളുടെ ഏകീകൃത ഇ-വിസ പ്രോഗ്രാമിന് 'യോഗ്യതയുള്ള' വിദേശ രാജ്യങ്ങളുടെ പട്ടികയിൽ തായ്‌വാനെ ഉൾപ്പെടുത്തിയിരുന്നു. തായ്‌വാനിലെ വിദേശകാര്യ മന്ത്രാലയ ഡാറ്റ അനുസരിച്ച്, 2019 ൽ തായ്‌വാനിലേക്കുള്ള റഷ്യൻ സന്ദർശകരുടെ എണ്ണം 14,927 ആയിരുന്നു, ഇത് വർഷം തോറും കൂടി കൂടി വരുകയാണ്.

407.55 ശതമാനം ആണ് ഇതിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് . റഷ്യയിൽ നിന്ന് തായ്‌വാനിലേക്കുള്ള ടൂറിസ്റ്റുകളുടെ അഭൂതപൂർവമായ വർദ്ധനവിനെ തുടർന്നാണ് തായ്‌വാനെ ഏകീകൃത വിസ പ്രോഗ്രാമിൽ ഉൾപ്പെടുത്താനുള്ള റഷ്യയുടെ തീരുമാനം ഉണ്ടായത്. ഇത് റഷ്യയും തായ്‌വാനും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ സൂചനയാണ്.


ചരിത്രപരമായി ചൈന അംഗീകരിച്ച തായ്‌വാന്റെ പതാക പ്രദര്ശിപ്പിക്കുന്നതിനു പകരം ഇപ്പോൾ, റഷ്യയിലെ ഒരു പ്രമുഖ സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമം തന്നെ തായ്‌വാന്റെ ദേശീയ പതാക പ്രദർശിപ്പിച്ചതിലൂടെ , തന്റെ തായ്‌വാൻ നിലപാട് റഷ്യൻ പ്രെസിഡന്റ് വ്ളാഡിമർ പുടിൻ ഷി ജിൻപിംഗിന് വ്യക്തമാക്കി കൊടുത്തിരിക്കുകയാണ്.


ഇനിയും റഷ്യ ചൈനയുടെ സുഹൃത്താണ് എന്ന് വിശ്വസിക്കുന്നവരോട് ഒന്നും പറയാനില്ല. റഷ്യ അവസരം നോക്കി നടക്കുകയാണ് ചൈനക്കിട്ട് കൊട്ടാൻ എന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത് . എന്നാൽ അമേരിക്ക രണ്ടു പേരെയും ഒരേ പോലെ ശത്രു പക്ഷത്ത് നിർത്തിയത് കാരണം തത്കാലം ഇപ്പോൾ അത് സാധ്യമല്ല എന്ന് മാത്രം. എപ്പോഴാണോ അമേരിക്കയും യൂറോപ്പ്യൻ രാജ്യങ്ങളും റഷ്യയോട് അയയുന്നത് അപ്പോൾ മുതൽ ചൈന ശരിക്കും ഒറ്റപ്പെടും. അതിനുള്ള നടപടികൾ ഇന്ത്യക്ക് ചെയ്യാൻ കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ കടലായി കൂട്ടിക്കല്‍, കണ്ടെടുത്തത് 11 മൃതദേഹങ്ങള്‍ ആലമുറയിട്ട് ഉറ്റവര്‍  (1 minute ago)

വാക്കുകൾക്ക് മേൽ ശരീരം പറഞ്ഞ ഋഷ്യ പ്രണയം ; പ്രണയമഴ പൊഴിയുന്ന കൂടെവിടെ ആരാധികയുടെ കഥ, നയനയുടെ ഋഷ്യം PART 26; ഋഷി സൂര്യയെ പ്രണയം അറിയിച്ചത് തീർത്തും വ്യത്യസ്തമായി !  (27 minutes ago)

ട്വിസ്റ്റിൽ നിന്നും വമ്പൻ ട്വിസ്റ്റിലേക്ക് കുതിച്ച് കൂടെവിടെ മെഗാ എപ്പിസോഡ് ; ഋഷ്യയ്ക്ക് പിന്നാലെ ഓടി റാണിയമ്മ വീണ്ടും കെണിയിലാകുമ്പോൾ ഋഷിയും സൂര്യയും എവിടെയെന്ന് ആരാധകർ !  (46 minutes ago)

കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടു? മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം! ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥ  (1 hour ago)

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് രാജേഷ് നീന്തിയെത്തിയതോടെ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു; തിരിച്ചു  (1 hour ago)

'ഇവര്‍ക്കു നാണമില്ലേ ഇങ്ങനെ മീന്‍ കച്ചവടം ചെയ്തു നടക്കാന്‍ എന്നു ചോദിക്കുന്നുണ്ട് ആളുകള്‍. എന്നാല്‍ ഞങ്ങളുടെ അഭിപ്രയത്തില്‍ നല്ല ഒരു ബിസിനസ് ആണ് ഞങ്ങള്‍ ചെയ്യുന്നത്. നമുക്ക് അവൈലബിൾ ആയ ഒരു ഉത്പാന്നം ന  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്! ഒക്ടോബര്‍ 15 ന് ഗ്രാമിന് 4480 രൂപയിലേക്ക് ഉയര്‍ന്ന ശേഷമായിരുന്നു സ്വർണത്തിന് ഇടിവുണ്ടായത്....  (1 hour ago)

'തന്‍റെ ലൈംഗീക താത്പര്യങ്ങള്‍ തുറന്ന് പറയുമ്പോ.. ഇതൊക്കെ അറിയാലെ... എന്ന് മടുപ്പോടെ പറയുന്ന അവന്‍റെ മുഖം ഞാന്‍ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭര്‍ത്താക്കന്‍മാരുടേതായിരുന്നു...  (1 hour ago)

ഇടുക്കി കൊക്കയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു! കാണാതായ അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്... രക്ഷാപ്രവർത്തനം തുടരുന്നു...  (1 hour ago)

ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരു തരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...  (2 hours ago)

രക്ഷകരായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍; പുല്ലൂപാറയില്‍ ഉരുള്‍പൊട്ടലില്‍ സമയോചിതമായ പ്രവൃത്തി രക്ഷിച്ചത് ഒരു കുടുംബത്തിലെ മൂന്നുപേരെയടക്കം നരവധി ജീവനുകളെ, മലവെള്ളപാട്ടിലില്‍ ഒഴുകിവന്ന വിനോദ സഞ്ചാരികളായ വ  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു  (2 hours ago)

നില ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്... ആ അവസ്ഥ ഭീകരമായിരുന്നു! പൊട്ടിക്കരഞ്ഞുപോയി.. അടുത്ത ബന്ധുവിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; ആശ്വസിപ്പിച്ച് ആരാധ  (3 hours ago)

ഇന്ത്യയൊട്ടാകെയുള്ള ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓഫറുമായി ബിഎസ്എന്‍എല്‍  (3 hours ago)

കേരളത്തിന്റെ സൈന്യം, മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയില്‍, ദുരന്തമുഖങ്ങളിലേക്ക് ചങ്കുറപ്പോടെ അവര്‍  (3 hours ago)

Malayali Vartha Recommends