സ്ത്രീകൾക്കുണ്ട് തുല്യപങ്കാളിത്തം! എന്നാൽ അതിൽ ഇല്ല; ചില കാര്യങ്ങളില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പറയാതെ പറഞ്ഞ് ജര്‍മനിയുടെ വനിതാ ജിംനാസ്റ്റിക്സ് താരങ്ങള്‍, സ്കിന്‍ ഫിറ്റ് വസ്ത്രങ്ങളോ ഉപയോഗിക്കാതെ തങ്ങള്‍ക്ക് സൗകര്യപ്രദമായ വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് മത്സരിക്കാന്‍ എത്തിയ വനിതകൾ പറഞ്ഞത്....

ഒളിമ്പിക്സ് ചരിത്രത്തില്‍ തന്നെ വനിതകള്‍ക്ക് നല്‍കുന്ന തുല്ല്യപങ്കാളിത്തം നൽകികൊണ്ട് വളരെ ശ്രദ്ധ നേടിയിരിക്കുകയാണ് ടോക്യോ ഒളിമ്പിക്സ്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന മിക്ക രാജ്യങ്ങളും പുരുഷന്മാര്‍ക്ക് നല്‍കുന്ന അതേ പരിഗണന നല്‍കി തന്നെയാണ് സ്ത്രീകളെയും ഈ ഒളിമ്പിക്സില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. എന്നാല്‍ മത്സരങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്ല്യപങ്കാളിത്തം നല്‍കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ചില കാര്യങ്ങളില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പറയാതെ പറയുകയാണ് ജര്‍മനിയുടെ വനിതാ ജിംനാസ്റ്റിക്സ് താരങ്ങള്‍.
തങ്ങളുടെ ജിംനാസ്റ്റിക്സില്‍ പരമ്പരാഗതമായി സ്ത്രീകള്‍ അണിയുന്ന ബിക്കിനി വസ്ത്രങ്ങളോ ശരീരത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന സ്കിന്‍ ഫിറ്റ് വസ്ത്രങ്ങളോ ഉപയോഗിക്കാതെ തങ്ങള്‍ക്ക് സൗകര്യപ്രദമായ വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് മത്സരിക്കാന്‍ എത്തി ശ്രദ്ധ നേടിയിരിക്കുകയാണ് ജര്‍മന്‍ സംഘം.
അതേസമയം ആഴ്ചകള്‍ക്കു മുമ്പ് നോര്‍വേയുടെ വനിതാ ബീച്ച് ഹാന്‍ഡ് ബാള്‍ താരങ്ങള്‍ കൊളുത്തിവിട്ട തീയാണ് ഇപ്പോള്‍ ഒളിമ്പിക്സിലേക്കും പടര്‍ന്നു പിടിച്ച് ആളിക്കത്തുന്നത്. യൂറോപ്യന്‍ ബിച്ച് ഹാന്‍ഡ്ബാള്‍ മത്സരത്തില്‍ ബിക്കിനി വസ്ത്രം ഉപേക്ഷിച്ച് ഷോര്‍ട്സും അണിഞ്ഞാണ് നോര്‍വേയുടെ താരങ്ങള്‍ മത്സരത്തിന് ഇറങ്ങിയത്. ഇതിനെതുടര്‍ന്ന് വന്‍ തുക ഫെഡറേഷന്‍ താരങ്ങള്‍ക്കു പിഴ വിധിക്കുകയായിരുന്നു.
പിഴ ലഭിക്കുമെന്നറിഞ്ഞു കൊണ്ടു തന്നെയാണ് തങ്ങള്‍ ഷോര്‍ട്സ് ഇട്ട് കളിക്കാനിറങ്ങിയതെന്ന് താരങ്ങള്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ഇവര്‍ക്കു വേണ്ടി രംഗത്തു വന്ന നോര്‍വേ ഹാന്‍ഡ്ബാള്‍ ഫെഡറേഷന്‍ താരങ്ങള്‍ക്കു പിന്തുണ നല്‍കുകയും പിഴ തങ്ങള്‍ അടയ്ക്കുമെന്ന് അറിയിക്കുകയുമായിരുന്നു.
കൂടാതെ താരങ്ങളെ ശ്രദ്ധാകേന്ദ്രം ആക്കേണ്ടത് അവര്‍ അണിയുന്ന വസ്ത്രങ്ങള്‍ ആയിരിക്കരുത് മറിച്ച് അവരുടെ പ്രകടനങ്ങളായിരിക്കണമെന്ന അഭിപ്രായം ഇപ്പോള്‍ ലോകമെമ്പാടും ശക്തമായി ഉയരുന്നുണ്ട്. മത്സരങ്ങളില്‍ പുരുഷന്മാര്‍ക്കുള്ള തുല്ല്യത നല്‍കിയതുകൊണ്ടു മാത്രമായില്ല മറിച്ച് വനിതാ കായികതാരങ്ങളെ പരിഗണിക്കേണ്ട വേരെ നിരവധി കാര്യങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നടക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha
























