Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്ട്രേലിയയിൽ കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ വൈറസിന്റെ വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങള്‍ കൂടുതല്‍ കടിപ്പിച്ച് അധികൃതർ, ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി

02 AUGUST 2021 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ വൈറസിന്റെ വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഇതേതുടർന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടിപ്പിക്കുകയുണ്ടായി. ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്റ് സ്റ്റേറ്റ് തിങ്കളാഴ്ച ബ്രിസ്‌ബെയ്‌നില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. കൂടാതെ ഡെല്‍റ്റ വ്യാപനം നിയന്ത്രിക്കുന്നതിനായി സിഡ്‌നിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുമുണ്ട്.

ജനങ്ങളോട് വീട്ടില്‍തന്നെ തുടരാനായിരുന്നു അധികൃതർ നൽകിയ നിര്‍ദേശം. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇവിടെ സൈന്യത്തിന്റെ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തിയതായി ക്വീന്‍സ്‌ലാന്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത് എന്നാണ് ലഭ്യമാകുന്ന വിവരം. ഓസ്ട്രേലിയയിലെ മൂന്നാമത്തെ വലിയ നഗരമായ ബ്രിസ്‌ബെയ്‌നിലെ ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ഞായറാഴ്ച വൈകീട്ടുവരെ വീണ്ടും നീട്ടിയത്.

ആദ്യം ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കൊണ്ട് കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് പുതിയ തീരുമാനമെന്ന് ക്വീന്‍സ്‌ലാന്‍ഡ് സ്റ്റേറ്റ് ഡെപ്യൂട്ടി പ്രീമിയര്‍ സ്റ്റീവന്‍ മൈല്‍സ് ബ്രിസ്‌ബെയ്‌നില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.

അതോടൊപ്പം തന്നെ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് രാജ്യത്തെ രണ്ട് വലിയ നഗരങ്ങളിലെ പുതിയ കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നത്. സിഡ്‌നിയില്‍ 90 വയസ്സുള്ള ഒരാള്‍കൂടി മരിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ 925 ആയി ഉയരുകയുണ്ടായി. ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയ പല നഗരങ്ങളിലും കര്‍ശന ലോക്ക് ഡൗണുകളാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ണതയിലെത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 minute ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (7 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (10 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

Malayali Vartha Recommends