Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താലിബാൻ സേനയുടെ നരക വേട്ട അഫ്ഗാനിൽ തുടരുന്നു... രാജ്യത്ത് കടുത്ത പോരാട്ടം! ഭയന്ന് വിറച്ച് ജനങ്ങൾ... താലിബാന്‍ തീവ്രവാദികളെ തെരുവില്‍ നേരിട്ട്, ക്യാമ്ബുകളെല്ലാം ബോംബിട്ട് തകര്‍ത്ത് അഫ്ഗാന്‍ സേന

02 AUGUST 2021 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും സേനകള്‍ മേയ് മാസത്തോടെ പിന്മാറിയതോടെ അഫ്ഗാന്‍ പിടിച്ചടക്കാനുള‌ള താലിബാന്റെ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ശ്രമം ശക്തമാക്കി അഫ്ഗാൻ. ഗ്രാമങ്ങള്‍ പിടിച്ചെടുത്ത താലിബാന്‍ നഗരപ്രാന്തങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരുന്നു. പ്രധാന നഗരങ്ങളില്‍ താലിബാന്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ അഫ്ഗാന്‍ സേന ബോംബിട്ട് തകര്‍ത്തു.


അഫ്ഗാനിലെ തെക്കന്‍ നഗരമായ ലെഷ്‌കര്‍ ഗാഹില്‍ ഞായറാഴ്‌ച അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി സ്ഥലവാസികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇവിടെ ഇപ്പോഴും നടക്കുന്ന ആക്രമണം നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ സ്ഥലത്തെ അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലും താലിബാനെ തുരത്താന്‍ നൂറ് കണക്കിന് കമാന്റോകളെ അഫ്ഗാന്‍ സൈന്യം വിന്യസിച്ചു. കാണ്ഡഹാര്‍ പ്രവിശ്യയിലെ ആക്രമണങ്ങള്‍ക്കിടെ അഞ്ചോളം സാധാരണക്കാര്‍ മരണമടഞ്ഞു. ഇവിടെ നഗരത്തിന് പുറത്ത് സൈന്യവും താലിബാനും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുകയാണ്.

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും താലിബാന്റെ ശക്തികേന്ദ്രവുമായ കാണ്ഡഹാറില്‍ വിമാനത്താവളത്തില്‍ മിസൈല്‍ പ്രയോഗിച്ചതിനെ തുടര്‍ന്ന് ഇവിടെനിന്നുള‌ള വിമാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അഫ്ഗാന്‍ സേനയ്‌ക്ക് പോരാട്ടം നടക്കുന്നയിടങ്ങളില്‍ സഹായമെത്തിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന വിമാനത്താവളമാണ് കാണ്ഡഹാര്‍ അന്താരാഷ്‌ട്ര വിമാനത്താവളം.

ലഷ്‌കര്‍ ഗാഹ് പ്രവിശ്യയില്‍ സ്ഥിതി വളരെ മോശമാണ്. ഇവിടെ അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. ഈ നഗരത്തിനുള‌ളില്‍ താലിബാന്‍ പ്രവേശിച്ചുകഴിഞ്ഞു. ഇവരെ ഒഴിപ്പിക്കാനുള‌ള ശ്രമമാണ് രൂക്ഷമായ പോരാട്ടമായി മാറിയത്.

താലിബാനെ നേരിടാന്‍ വ്യോമാക്രമണമാണ് കൂടുതലായും അഫ്ഗാന്‍ സേന നടത്തുന്നത്. എന്നാല്‍ ഇതുവഴി സാധാരണ ജനങ്ങളും കൊല്ലപ്പെടുന്നുണ്ട്. ഇവിടെ ജനങ്ങള്‍ ഭീതിജനകമായ അവസ്ഥയിലാണ്. അഫ്ഗാനില്‍ വാണിജ്യപരമായും സാംസ്‌കാരികമായും പ്രാധാന്യമുള‌ള നഗരമാണ് ലഷ്‌കര്‍ ഗാഹ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends