Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുട്ടു ചാമ്പലാക്കാൻ ഇസ്രായേൽ കട്ടകലിപ്പിൽ അമേരിക്കയും ഇംഗ്ലണ്ടും; ഒമാൻ തീരത്ത് ബോംബാക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ പ്രസ്ഥാവന ഇറക്കിയതിനു വെറും മണിക്കൂറുകൾക്ക് ശേഷം ബെന്നറ്റിന്റെ ഭീഷണി പുറത്ത്, വെറുതെ വിടില്ലെന്ന് തീർച്ച!

02 AUGUST 2021 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊടുത്തത് തിരിച്ചു മേടിച്ചില്ലേലും കിട്ടിയത് തിരിച്ചു കൊടുത്തിരിക്കണം എന്നത് ഇസ്രായേലിനു വളരെ നിർബന്ധം ഉള്ള കാര്യമാണ്, അതാണ് അവർക്കു ശീലവും. അത് ഇനി എത്ര വലിയ കോല കൊമ്പനായാലും ശരി അത്, എത്ര കാലം കഴിഞ്ഞായാലും ശരി. അങ്ങനെയുള്ള ഇസ്രയേലിനെ പോയി ചൊറിയുക എന്ന ആന മണ്ടത്തരം ചെയ്യാൻ ചെറിയ ബുദ്ധിയില്ലായ്മയോ വിവരമില്ലായ്മയോ ഒന്നും പോരാ. അതാണ് ഇപ്പോൾ ഇറാന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

ഒമാൻ തീരത്ത് ഇസ്രയേൽ നടത്തുന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ഭീകരാക്രമണത്തിലൂടെ ഇറാൻ ഗുരുതരമായ തെറ്റ് തന്നെയാണ് ചെയ്തതെന്ന് വ്യക്തമാക്കി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് രംഗത്തെത്തി. ഇതിനു മറുപടി ഇസ്രായേൽ നൽകുമെന്നും അത് ഞങ്ങളുടേതായ ഭാഷയിൽ ആയിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒമാൻ തീരത്ത് ബോംബാക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ പ്രസ്ഥാവന ഇറക്കിയതിനു വെറും മണിക്കൂറുകൾക്ക് ശേഷമാണ് , തിരിച്ചടി ഉണ്ടാകുമെന്ന് തീർച്ചയാണെന്നും അത് ഞങ്ങളുടേതായ രീതിയിൽ ആയിരിക്കുമെന്നും ഉള്ള ബെന്നറ്റിന്റെ ഭീഷണി പുറത്തു വന്നത്. അറബിക്കടലിലെ ഇസ്രായേലി ശതകോടീശ്വരനുമായി ബന്ധമുള്ള ടാങ്കറിന് നേരെയുണ്ടായ മാരകമായ ആക്രമണത്തെ തുടർന്ന് ഇതോടു കൂടെ മിഡിൽ ഈസ്റ്റിൽ സംഘർഷ സാധ്യതകളുടെ സമ്മർദ്ദം വർദ്ധിച്ചിരിക്കുകയാണ് .

ഒരു ബ്രിട്ടീഷുകാരനും ഒരു റൊമാനിയൻ പൗരനും ആണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത് . ഒമാൻ തീരത്ത് ഇറാൻ പ്രവർത്തിപ്പിച്ചതെന്ന് കരുതുന്ന സായുധ ഡ്രോൺ മെർസർ സ്ട്രീറ്റ് ടാങ്കറിനെ ആക്രമിച്ചതിനെ തുടർന്നാണ് ഈ ദാരുണ സംഭവം. ആക്രമണം നടത്തിയത് തങ്ങളാണ് എന്നത് ഇറാൻ നിഷേധിക്കുന്നുണ്ടെങ്കിലും ആക്രമണത്തിന് പുറകിൽ ഇറാൻ തന്നെയാണ് എന്നാണ് അമേരിക്കയും ഇസ്രായേലും യുകെയും വിശ്വസിക്കുന്നത്. മാത്രമല്ല കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് ഇസ്രായേൽ വ്യക്തമാക്കിയത്.

ഇറാന്റെ പങ്കാളിത്തത്തിന് രഹസ്യാന്വേഷണ തെളിവുകൾ നിലവിലുണ്ട്, അന്താരാഷ്ട്ര സമൂഹം ഇറാനിയൻ ഭരണകൂടത്തോട്, അവർ ഗുരുതരമായ തെറ്റ് ചെയ്തുവെന്ന് വ്യക്തമാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അങ്ങനെ നടന്നാലും ഇല്ലെങ്കിലും , നമ്മുടെ സ്വന്തം രീതിയിൽ അവർക്ക് എങ്ങനെയാണ് ഒരു സന്ദേശം അയയ്ക്കണമെന്ന് നമ്മൾക്കറിയാം , ”പ്രതികാര നടപടിയുടെ സാധ്യത സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. "ഇറാന്റെ ഗുണ്ടായിസം ഇസ്രായേലിനെ മാത്രമല്ല, ആഗോള താൽപ്പര്യങ്ങളെയും, അതായത് നാവിഗേഷൻ സ്വാതന്ത്ര്യത്തെയും അന്താരാഷ്ട്ര വ്യാപാരത്തെയും അപകടപ്പെടുത്തുന്നു," അദ്ദേഹം വ്യക്തമാക്കി.

“ഇറാൻ ഭീരുത്വത്തോടെ സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്ന് ഞാൻ കേട്ടു. അവർ ഇത് നിഷേധിക്കുകയാണ്. എന്നാൽ കൃത്യമായ തെളിവുകളോടെ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും , അവരാണ് അതായത് ഇറാൻ തന്നെയാണ് കപ്പലിനെതിരെ ആക്രമണം നടത്തിയത് , ഞായറാഴ്ച നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തിൽ ബെന്നെറ്റ് തുറന്നു പറഞ്ഞു. എന്നാൽ ഞായറാഴ്ച ഇസ്രായേൽ എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ ഇറാൻ നിഷേധിച്ചു. "ഇസ്രായേലിന്റെ നിയമവിരുദ്ധമായ അധിനിവേശ ഭരണകൂടം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണം," രാജ്യത്തിന്റെ വിദേശകാര്യ വക്താവ് സയീദ് ഖത്തീബ്സാദെ തന്റെ പ്രതിവാര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"സയണിസ്റ്റ് ഭരണകൂടം ഇറാനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമായല്ല. എവിടെ പോയാലും ഈ ഭരണകൂടം അക്രമവും അരക്ഷിതാവസ്ഥയും കൂടെ കൊണ്ടു പോവുകയാണ് ," ഖതീബ്സാദെ കൂട്ടിച്ചേർത്തു. എന്നാൽ ഇറാനാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് യുഎസും യുകെയും ഇസ്രായേലിനൊപ്പം ചേർന്നു. എണ്ണ ടാങ്കറിന്‌ നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഇറാൻ ഉത്തരവാദിയാണെന്ന് ബൈഡൻ ഭരണകൂടത്തിന് ആത്മവിശ്വാസമുണ്ടെന്നും "അടുത്ത നടപടികൾ" ആലോചിക്കുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

"ലഭ്യമായ വിവരങ്ങൾ അവലോകനം ചെയ്തപ്പോൾ, ഇറാൻ ഈ ആക്രമണം നടത്തിയെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ഈ ആക്രമണത്തിലൂടെ അവർ രണ്ട് നിരപരാധികളെ കൊലപ്പെടുത്തി. ഒരു വശത്തെക്ക് മാത്രമുള്ള സ്ഫോടനാത്മക ആളില്ല വിമാനങ്ങൾ അവർ ഉപയോഗിച്ചിട്ടുണ്ട് . മേഖലയിൽ ഈ മാരകമായ കഴിവ് ഉപയോഗിക്കുന്നതും വികസിപ്പിച്ചെടുക്കുന്നതും അവരാണ്.

യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബും ആക്രമണത്തെ അപലപിക്കുകയും ലഭ്യമായ വിവരങ്ങൾ വച്ച് ഈ ആക്രമണം നടത്താൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് ഇറാൻ തന്നെയാണെന്ന് യുകെ വിശ്വസിക്കുന്നുവെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു. ടാൻസാനിയയിലെ ദാർ എസ് സലാമിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലെ ഫുജാരിയയിലേക്ക് ആയിരുന്നു കപ്പൽ സഞ്ചരിച്ചതെന്ന് കപ്പലിന്റെ മാനേജ്മെന്റ് സ്ഥാപനം അറിയിച്ചു. അതെ സമയം കപ്പലിൽ ചരക്കുകൾ ഉണ്ടായിരുന്നില്ല എന്നും അവർ വ്യക്തമാക്കി.


മറൈൻ ട്രാക്കിംഗ് വെബ്‌സൈറ്റായ മറൈൻ ട്രാഫിക് പറയുന്നതനുസരിച്ച്, ലൈബീരിയൻ പതാക വഹിച്ചു കൊണ്ടാണ് കപ്പൽ സഞ്ചരിച്ചിരുന്നത് . കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതും സോഡിയാക് മാരിടൈം എന്ന കമ്പനിയാൽ നിയന്ത്രിക്കപ്പെടുന്നതും ആണ്. ഇത് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രായേൽ ഷിപ്പിംഗ് മാഗ്നറ്റ് ഇയാൽ ഒഫറിന്റെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര മാനേജ്മെന്റ് കമ്പനിയാണ്. ആക്രമണം നടന്നതിന് ശേഷം നിലവിൽ ഈ ടാങ്കർ യുഎസ് നാവിക സേനയുടെ അകമ്പടിയോടെ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുകയാണെന്ന് സോഡിയാക് മാരിടൈം വെള്ളിയാഴ്ച സ്ഥിരീകരിക്കുകയുണ്ടായി. എന്നാൽ കപ്പൽ ഏത് തുറമുഖത്തേക്കാണ് പോകുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല.

ഇറാൻ പ്രവർത്തിപ്പിക്കുമെന്ന് കരുതുന്ന സായുധ ഡ്രോണാണ് ടാങ്കറിനെ ആക്രമിച്ചതെന്ന് സംഭവത്തിന്റെ വിശദാംശങ്ങൾ അറിയാവുന്ന ഒരു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ഡ്രോൺ അതിന്റെ സൂപ്പർ സ്ട്രക്ച്ചറിലേക്ക് പറന്ന് വരുകയും കൂട്ടിയിടിച്ചത്തിനു ശേഷം പൊട്ടിത്തെറിച്ചതായും ടാങ്കർ ജീവനക്കാർ റിപ്പോർട്ട് ചെയ്തു. മാത്രമല്ല വിജയത്തിലെത്താത്ത ഒരു ഡ്രോൺ ആക്രമണ ശ്രമവും അവർ റിപ്പോർട്ട് ചെയ്തു, ആ ഡ്രോൺ പക്ഷേ വെള്ളത്തിൽ വീണതായി അവർ പറഞ്ഞു.

ലക്ഷ്യങ്ങളിലേക്ക് പറന്ന് ചെന്ന് ആഘാതത്തിൽ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ഡ്രോണുകൾ ഇറാന്റെ കൈവശം ഉണ്ടെന്ന് അമേരിക്കൻ സൈന്യം പണ്ടേ ശ്രദ്ധിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു ഡ്രോൺ ആണ് ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്നത്. വലിയ മണ്ടത്തരം തന്നെയാണ് ഇറാന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. തീർച്ചയായും അവർ അതിനു വലിയ വില കൊടുക്കേണ്ടി വരും. എത്ര വലിയ വില എന്നൊക്കെ കാത്തിരുന്നു കാണാം എന്നു മാത്രമേ പറയാൻ പറ്റുകയുള്ളൂ. സ്ഥിര ബുദ്ധിയുള്ള ആരും ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഓയിൽ ടാങ്കർ, ഡ്രോൺ വച്ച് ആക്രമിക്കാൻ തയ്യാറാകില്ല , അതും അമേരിക്കയും ഇംഗ്ലണ്ടും ഉൾപ്പെട്ടിട്ടുള്ള ഒരു ഓയിൽ ടാങ്കർ. വഴിയേ പോകുന്ന പണി ഏണി വച്ച് പിടിക്കുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിൽ അത് ഇതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends