Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താലിബാൻ നീക്കത്തിന് തിരിച്ചടി! നൂറു കണക്കിന് ഭീകരരെ ചുട്ടെരിച്ച് അഫ്ഗാൻ സൈന്യം... തോള് കൊടുത്ത് അമേരിക്കയും...

02 AUGUST 2021 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അഫ്ഗാന്‍ സെന്യത്തിന്റെ വ്യോമാക്രമണങ്ങളില്‍ താലിബാന്റെ നിരവധി ഒളിസങ്കേതങ്ങള്‍ തകര്‍ന്നു കഴിഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്താനിൽ ഇപ്പോൾ താലിബാന് കനത്ത തിരിച്ചടി തന്നെയാണ് സൈന്യം നൽകിക്കോണ്ടിരിക്കുന്നത്.

254 ഭീകരരെ വധിച്ചു. രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ ഭീകര വിരുദ്ധ പോരാട്ടങ്ങളിലാണ് ഭീകരരെ വധിച്ചത്. ഈ സംഭവം അഫ്ഗാന്‍ സര്‍ക്കാര്‍ തന്നെയാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. ആക്രമണത്തിന്റെ വീഡിയോയും ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗാസ്‌നി, കാണ്ഡഹാർ, ഹെരാത്, ഫറാ, ജോവ്‌സ്വജൻ, ബാൽഖ്, സമൻഗൻ, ഹെൽമണ്ട്, തക്ഹാർ, കുന്തുസ്, ബഗ്‌ലാൻ, കാബൂൾ, കപിസ എന്നീ പ്രവിശ്യകളിലാണ് ഭീകരരെ വധിച്ചത്. വ്യോമാക്രമണത്തിലൂടെയും, ഏറ്റുമുട്ടലിലൂടെയുമാണ് സൈന്യം ഭീകരരെ നേരിട്ടത്. അഫ്ഗാൻ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 90 ഓളം ഭീകരർക്ക് പരിക്കേറ്റിട്ടുണ്ട്. വൻ സ്‌ഫോടക ശേഖരവും സൈന്യം പിടികൂടി.

നിലവിൽ തക്ഹാർ ഉൾപ്പെടെ 193 ജില്ലാ കേന്ദ്രങ്ങളും, 19 അതിർത്തി ജില്ലകളും താലിബാൻ കയ്യടക്കിയിരിക്കുകയാണ്. ഇവിടെ നിന്നും ഇവരെ ഒഴിപ്പിച്ച് ജില്ലകൾ തിരിച്ചു പിടിക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് സൈന്യം നടത്തുന്നത്.

അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം മുതലെടുത്താണ് താലിബാൻ അഫ്ഗാനിൽ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ജനുവരിയിൽ സൈനിക പിന്മാറ്റം ആരംഭിച്ചതു മുതൽ താലിബാൻ ആക്രമണത്തിൽ 4,000 സൈനികർ കൊല്ലപ്പെടുകയും, 7,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

കാണ്ഡഹാര്‍ പ്രവിശ്യയില്‍ പത്ത് ഭീകരരെ വധിച്ചു. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. താലിബാന്‍ നിരവധി പ്രവിശ്യകള്‍ പിടിച്ചെടുത്തെന്ന അവകാശവാദത്തെ അഫ്ഗാന്‍ തള്ളിക്കളഞ്ഞു.

അതേസമയം കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ റോക്കറ്റാക്രമണം നടത്തി. മൂന്ന് റോക്കറ്റുകളാണ് ഉപയോഗിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. റണ്‍വെ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ആളപായമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനില്‍ നിര്‍ണായക പ്രാധാന്യമുള്ളതാണ് കാന്ധഹാര്‍ വിമാനത്താവളം. താലിബാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ഈ വിമാനത്താവളമാണ്. അഞ്ച് പ്രവിശ്യകളുടെ കേന്ദ്രവും ഇവിടെയാണ്. അതിനാലാണ് കാന്ധഹാര്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്ന് താലിവാന്‍ വക്താവ് പറഞ്ഞു.

അതേസമയം, മറ്റൊരു ഭാ​ഗത്ത് ഹെൽമണ്ട് പ്രവശ്യയിലടക്കം ഏറ്റുമുട്ടൽ തുടരുകയാണ്. ഹെൽമണ്ട് പോലീസ് ആസ്ഥാനത്തും ഗവർണറുടെ ഓഫീസിന് സമീപവും ഭീകരാന്തരീക്ഷമാണ് നിലനിൽക്കുന്നത്. തലസ്ഥാനമായ ലഷ്‌കാർഗ നഗരത്തിലും സ്ഥിതിരൂക്ഷമാണ്. ഇതിന് പുറമെ പടിഞ്ഞാറൻ അഫ്ഗാനിലെ മൂന്ന് നഗരങ്ങൾ കൂടി താലിബാൻ വളഞ്ഞു.

ഹെറാറ്റ്, ലഷ്‌കർ, കാണ്ഡഹാർ നഗരങ്ങൾ ആക്രമിച്ച താലിബാൻ എതാണ്ട് എല്ലാ പ്രദേശങ്ങളും കൈക്കലാക്കിയതായാണ് റിപ്പോർട്ട്. യുഎസ് സേന അഫ്ഗാനിസ്താനിൽ നിന്ന് പൂർണമായും പിന്മാറുന്നതിന്റെ അന്തിമഘട്ടം മെയ് മാസം ആദ്യത്തിൽ ആരംഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് താലിബാൻ ആക്രമണം ശക്തമാക്കിയത്. ഗ്രാമപ്രദേശങ്ങളിൽ വലിയൊരു ഭാഗവും പ്രധാന അതിർത്തി പ്രദേശങ്ങളും കീഴടക്കിയ ശേഷം താലിബാൻ ഇപ്പോൾ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കു നീങ്ങുകയാണ്.

നഗരത്തിന്റെ പലഭാഗങ്ങളും താലിബാൻ കീഴടക്കിയതായാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങളും സൂചിപ്പിക്കുന്നത്. പിന്തുണ ലഭിച്ചില്ലെങ്കിൽ നഗരം സർക്കാരിന്റെ കയ്യിൽ നിന്നും ഭീകരർ കയ്യേറും. 20 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ താലിബാൻ- സൈന്യ പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറാൻ, പാക് അതിർത്തികൾ ഉൾപ്പെടെ രാജ്യത്തിന്റെ പല പ്രദേശങ്ങളും ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണ്.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിലെ ഐക്യരാഷ്‌ട്രസഭയുടെ ഓഫീസിന് നേരെയും താലിബാൻ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഓഫീസിന്റെ പ്രവേശന കവാടത്തിന് നേർക്കാണ് ആക്രമണമുണ്ടായത്.

മെയ് ആദ്യവാരത്തോടെ പ്രദേശത്ത് ആരംഭിച്ച താലിബാന്റെ ആക്രമണങ്ങൾ ഉച്ചസ്ഥായിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താലിബാൻ പിടിമുറുക്കിയ സാഹചര്യത്തിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് കൂട്ടത്തോടെ പലായനം ചെയ്യുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends