Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിദ്ധീഖിയെ കൊന്നത് അതിക്രൂരമായി! തുളച്ചു കയറിയത് 12 വെടിയുണ്ടകൾ... തലയിലും നെഞ്ചിലും വണ്ടി കയറ്റിയിറക്കി... ഇതിനുള്ള തിരിച്ചടി താങ്ങില്ല!

02 AUGUST 2021 11:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

താലിബാന്റെ ക്രൂരതകൾ ദിനം പ്രതി മാധ്യമങ്ങളിലൂടെ നമ്മൾ വായിക്കുന്നതാണ്. തങ്ങൾ അഫ്​ഗാന്റെ ജില്ല പിടിച്ചെടുത്തതിന്റെ സന്തോഷത്തിൽ അതിക്രൂരമായി 100റോളം ​ഗ്രാമവാസികളെയായിരുന്നു കൊന്നൊടുക്കിയത്. ഇത്രയും ഹീനപ്രവർത്തികൾ ചെയ്യുന്ന താലിബാനെ പോലൊരു ഭീകരസംഘടന ക്രൂരതയുടെയും മൃ​ഗീയമായും കൊലപ്പെടുത്താൻ ഏതറ്റം വരെയും പോകും എന്നുള്ള കാര്യം നമുക്ക് അറിയാവുന്നതാണ്.

അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും സേനകൾ മേയ് മാസത്തോടെ പിന്മാറിയതോടെ അഫ്ഗാൻ പിടിച്ചടക്കാനുള‌ള താലിബാന്റെ ശ്രമങ്ങളെ പ്രതിരോധിക്കാൻ ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ് അഫ്ഗാൻ സൈന്യവും. ഗ്രാമങ്ങൾ പിടിച്ചെടുത്ത താലിബാൻ നഗരപ്രാന്തങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അവർ ഉളിപ്പിച്ചു വയ്ക്കുവാൻ ശ്രമിച്ച പലവിധ വിവരങ്ങളും ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ധീഖി മരണപ്പെട്ടത്. ഇതിൽ കഴിഞ്ഞ ദിവസം ഒരു വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു.

ഡാനിഷ് സിദ്ദീഖി അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ അബദ്ധത്തിൽ കൊല്ലപ്പെട്ടതല്ലെന്നും താലിബാൻ ഡാനിഷിനെ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും അമേരിക്കൻ മാധ്യമമായ വാഷിങ്ടൻ എക്സാമിനർ വെളിപ്പെടുത്തിയിരുന്നു. ഇതിലൂടെ താലിബാൻ ലക്ഷ്യം വച്ചിരുന്നത് ഡാനിഷിനെയായിരുന്നു എന്ന കാര്യം ഏകദേശം വ്യക്തമായിട്ടുണ്ട്. ഇതൊന്നുമല്ല, ഇതിനെക്കാൾ ഏറെ ഞെട്ടിക്കുന്ന വേറെയും ചില വിശദാംശങ്ങളാണ് ഇപ്പോൾ ഏറ്റവുമൊടുവിലായി പുറത്ത് വന്നിട്ടുള്ളത്.

റോയിട്ടേഴ്സ് ദൃശ്യ-മാദ്ധ്യമ പ്രവർത്തകനായ ഡാനിഷ് സിദ്ധീഖിയെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അതിക്രൂരമായി
കൊലപ്പെടുത്തിയ ശേഷം മൃതദേഹം സഹിക്കാവുന്നതിലും അപ്പുറം വികൃതമാക്കി എന്നതിന്റെ തെളിവുകൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്. സിദ്ധീഖിയുടെ മെഡിക്കൽ റിപ്പോർട്ടും, എക്സ് റേയും ദേശീയ മാധ്യമമായ ന്യൂസ് 18നാണ് പുറത്ത് വിട്ടിട്ടുള്ളത്. അതിഭീകരമായ മർദ്ദനമുറകളാണ് ഡാനിഷ് സിദ്ദിഖി നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ തന്നെ നടുക്കിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഇത്തരത്തിൽ താലിബാന്റെ നരനായാട്ടിൽ വിങ്ങുകയാണ് രാജ്യം മുഴുവൻ. ഇതിനെയൊന്നും യാതൊരു കാരണവശാലും ഇന്ത്യ പൊറുക്കില്ല എന്നതിന്റെ പ്രതികരണം ഉടൻ തന്നെ താലിബാൻ അനുഭവിച്ചറിയും.

സിദ്ധീഖി ക്രൂരമായി കൊല്ലപ്പെട്ട ശേഷവും സിദ്ധീഖിയുടെ ശരീരത്തെ വെറുതെ വിട്ടില്ലെന്നും ഭാരമേറിയ വാഹനം ഉപയോഗിച്ച് മൃതദേഹം വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പല വെടിയുണ്ടകളും ശരീരം തുളച്ച് പുറത്തു പോയിട്ടുണ്ട്. മുഖവും നെഞ്ചും വലിയ വാഹനം അതായത് സൈനിക വാഹനം കയറി തകർന്നിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

12 വെടിയുണ്ടകളാണ്‌ സിദ്ധീഖിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ശരീരത്തിൽ വെടിയുണ്ട തുളഞ്ഞു കയറിയിറങ്ങിയതിന്റെ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസിയുടെ അന്വേഷണ ഉദ്യോ​ഗസ്ഥരുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

"ഡാനിഷ് സിദ്ധീഖി കൊല്ലപ്പെട്ടതിന് ശേഷം താലിബാൻ ഭീകരർ അദ്ദേഹത്തിന്റെ മൃതദേഹത്തെ വലിച്ചിഴച്ചതിന്റെ പാടുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. തലയിലും നെഞ്ചിലും ഭാരമുള്ള വാഹനം നിരവധി തവണ കയറ്റിയിറക്കി വികൃതമാക്കി. നെഞ്ചിലും മുഖത്തും വാഹനം കയറിയിറങ്ങിയതിന്റെ പാടുകൾ ദൃശ്യമാണ്. ഹംവി, എസ്.യു.വി ടൈപ്പ് വാഹനങ്ങളോ ആണ് കയറ്റിയിറക്കിയത്" എന്നാണ് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി പറഞ്ഞു.

നേരത്തേ തന്നെ ഡാനിഷ് സിദ്ദിഖിയെ അതിക്രൂരമായി താലിബാൻ കൊലപ്പെടുത്തിയതാണെന്ന് ഔദ്യോഗിക സ്ഥിരീകരണം അഫ്ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്സസിന്റെ വക്താവ് അജ്മൽ ഒമർ ഷിൻവാരി നൽകിയിരുന്നു.

അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് സിദ്ദിഖിക്ക് വെടിയേറ്റതെന്ന വാദം ഒമർ ഷിൻവാരി തള്ളിയിരുന്നു. പിടികൂടി തടവിലാക്കിയ താലിബാൻ സിദ്ദിഖിയെ കൊലപ്പെടുത്തുകയായിരുന്നു എന്നതിൽ ഉറച്ച് നിൽക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാജ്യങ്ങളും താലിബാനുമായുള്ള യുദ്ധത്തിൽ അഫ്ഗാൻ സൈന്യത്തെ പിന്തുണയ്ക്കണമെന്നും ഇയൊരു അവസരത്തിൽ തിൻവാരി അഭ്യർത്ഥിച്ചിട്ടുണ്ട്.

ജൂലൈ 16ന് അഫ്ഗാൻ സേനയും താലിബാൻ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു പുലിറ്റ്‌സർ അവാർഡ് ജേതാവുകൂടിയായ ഇന്ത്യൻ ഫോട്ടോഗ്രാഫർ സിദ്ധീഖി കൊല്ലപ്പെടുന്നത്. കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് പ്രവിശ്യയിൽ വെച്ചായിരുന്നു ഡാനിഷ് സിദ്ധീഖി കൊല്ലപ്പെട്ടത്.

സിദ്ധീഖിയും അഫ്ഗാൻ സൈന്യവും സഞ്ചരിച്ച വാഹനത്തിന് നേരെ താലിബാൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഡാനിഷ് സിദ്ധീഖിക്ക് പരിക്കേൽക്കുകയും തൊട്ടടുത്തുള്ള പള്ളിയിൽ പ്രവേശിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. എന്നാൽ സിദ്ധീഖി പള്ളിയിൽ ഉണ്ടെന്ന് അറിഞ്ഞ അഫ്ഗാൻ ഭീകരർ പള്ളിക്ക് നേരെ അക്രമണം നടത്തുകയായിരുന്നു.

ജീവനോടെയാണ് താലിബാൻ സിദ്ദിഖിയെ പിടികൂടിയത്. പിടിക്കപ്പെട്ടയാൾ ഡാനിഷ് സിദ്ദിഖി തന്നെയാണെന്ന് ഐഡി കാർഡ് നോക്കി ഉറപ്പു വരുത്തിയതിനു ശേഷമാണ് അദ്ദേഹത്തേയും കൂടെയുണ്ടായിരുന്നവരേയും കൊലപ്പെടുത്തിയത്. സിദ്ദിഖിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് കമാൻഡറേയും ടീമിലുണ്ടായിരുന്ന മറ്റംഗങ്ങളേയും കൊന്നത്.

ഡാനിഷ് സിദ്ദിഖിയെ അറിയാതെ വധിച്ചതാണെന്ന വാദവുമായി താലിബാൻ രംഗത്തെത്തിയിരുന്നു. മാദ്ധ്യമ പ്രവർത്തകനാണെന്ന് അറിയാതെയായിരുന്നു വെടിയുതിർത്തതെന്നായിരുന്നു താലിബാൻ ഭാഷ്യം. എന്നാൽ ഇത് നാടകമാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാദ്ധ്യമ പ്രവർത്തകനും ഇന്ത്യക്കാരനുമെന്നറിഞ്ഞ് കൊണ്ടു തന്നെയാണ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ അതിക്രൂരമായി വധിച്ചതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ വ്യക്തമാക്കിയിരുന്നത്. ഇത് സത്യമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

‘സിദ്ദിഖിയുടെ ഏറ്റവുമൊടുവിൽ പുറുത്തുവന്ന ചിത്രങ്ങളിൽ അദ്ദേഹത്തെ വ്യക്തമായി തിരിച്ചറിയാനാകും. ഇന്ത്യൻ സർക്കാരിലെ ചിലർ വഴി എനിക്ക് സിദ്ദിഖിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ലഭിച്ചു. അതിൽ നിന്നും താലിബാൻ ഭീകരർ സിദ്ദിഖിയെ ക്രൂരമായി മർദ്ദിച്ചുവെന്നും വെടിവെച്ച് മുഖവും ശരീരവും വികൃതമാക്കിയെന്നതും വ്യക്തമാണ്,’ റിപ്പോർട്ട് തയ്യാറാക്കിയ മൈക്കിൾ റൂബിൻ പറഞ്ഞു.

ഡാനിഷ് സിദ്ദിഖിയെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത നടപടി യുദ്ധനിയമങ്ങളെ താലിബാൻ പരിഗണിക്കുന്നില്ലായെന്നാണ് വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡാനിഷിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് കമാൻഡറും മറ്റു സൈനികരും കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്.

നേരത്തെ, സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം താലിബാൻ ഭീകരർ മൃതദേഹത്തോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി അഫ്ഗാൻ സൈനികൻ രംഗത്തെത്തിയിരുന്നു. അഫ്ഗാൻ സൈന്യത്തിലെ കമാൻഡറായ ബിലാൽ അഹമ്മദ് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഡാനിഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തോട് യാതൊരു ആദരവും കാണിക്കാതിരുന്ന താലിബാൻ ഭീകരർ അദ്ദേഹത്തിന്റെ ദേഹത്ത് വീണ്ടും മുറിവുകളുണ്ടാക്കിയെന്ന് ബിലാൽ പറഞ്ഞു. താലിബാന് ഇന്ത്യക്കാരെ വെറുപ്പാണെന്നും അതുകൊണ്ടാണ് അവർ മൃതദേഹത്തെ വീണ്ടും ഉപദ്രവിച്ചതെന്നും ബിലാൽ പറഞ്ഞു.

ഡാനിഷ് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ ഡാനിഷിന്റെ തലയ്ക്ക് മുകളിലൂടെ അവർ വണ്ടിയോടിച്ച് കയറ്റി. വെടിവെപ്പിൽ തന്നെ ഡാനിഷിന് മരണം സംഭവിച്ചിരുന്നെന്ന് അവർക്കറിയാമായിരുന്നെന്നും ബിലാൽ പറഞ്ഞിരുന്നു.

പുലിറ്റ്‌സർ പ്രൈസ് ജേതാവും റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറുമായിരുന്നു ഡാനിഷ്. റോഹിങ്ക്യൻ അഭയാർത്ഥികളെ കുറിച്ചുള്ള ഫോട്ടോ സീരിസിനായിരുന്നു അദ്ദേഹത്തിന് പുലിറ്റ്സർ പ്രൈസ് ലഭിച്ചത്.

ഇന്ത്യയിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ച പല ചിത്രങ്ങളും ഡാനിഷ് പകർത്തിയതായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെ നിരയായി ദഹിപ്പിക്കുന്ന ദൽഹിയിലെ ശ്മശാനത്തിന്റെ ചിത്രം, ആദ്യ ലോക്ഡൗണിൽ മകനെ തോളിലേറ്റി സ്വന്തം നാട്ടിലേക്ക് കാൽനടയായി പോകുകയായിരുന്ന അതിഥി സംസ്ഥാന തൊഴിലാളി, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ പൊലീസ് നോക്കിനിൽക്കേ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ പ്രവർത്തകൻ തുടങ്ങിയവ ഇതിൽ ചിലതാണ്.

താലിബാൻ റെഡ് ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ച ശേഷം അദ്ദേഹം പഠിച്ച ജാമിഅ മില്ലിയ സർവകലാശാലയിൽ ജൂലൈ 18നായിരുന്നു അടക്കം ചെയ്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends