Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡെല്‍റ്റയെ നേരിടാനായി ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്ത്; കാരണം ഇങ്ങനെ

04 AUGUST 2021 10:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊറോണ വൈറസിന്‍റെ വ്യാപനശേഷിയേറിയ ഡെല്‍റ്റ വകഭേദത്തെ നേരിടാന്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് മൂന്നാമതായി ഒരു ഡോസ് കൂടി നല്‍കാന്‍ (ബൂസ്റ്റര്‍ ഡോസ്) ഒരുങ്ങുകയാണ് പല രാജ്യങ്ങളും. യൂറോപ്പിലെ പല രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സെപ്റ്റംബര്‍ വരെയെങ്കിലും നിര്‍ത്തിവെക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

സമ്പന്ന രാഷ്ട്രങ്ങളാണ് നിലവില്‍ കോവിഡ് പ്രതിരോധ വാക്സിനേഷനില്‍ ഏറെ മുമ്പിലുള്ളത്. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന ആകെ വാക്സിന്‍റെ വലിയ ശതമാനവും സ്വന്തമാക്കുന്നത് ഇത്തരം രാജ്യങ്ങളാണ്.

 

ദരിദ്ര രാജ്യങ്ങളിലാകട്ടെ, വാക്സിനേഷന്‍റെ നിരക്ക് ഏറെ താഴെയുമാണ്. ഈ അന്തരം ലോകാരോഗ്യ സംഘടന പലതവണയായി ചൂണ്ടിക്കാട്ടിയിരുന്നു. ദരിദ്ര രാജ്യങ്ങളെ സഹായിക്കാനായി സമ്പന്ന രാജ്യങ്ങള്‍ തയാറാകണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

എല്ലാ രാജ്യങ്ങളും കുറഞ്ഞത് ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കിയ ശേഷം മതി സമ്പന്ന രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം അഭ്യര്‍ഥിച്ചിരിക്കുന്നത്.

 

 

 

 

 

 

 

'തങ്ങളുടെ ജനങ്ങളെ ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ രാജ്യങ്ങള്‍ക്കുള്ള ജാഗ്രത ഞാന്‍ മനസിലാക്കുന്നു. എന്നാല്‍, ലോകത്തെ വാക്സിന്‍റെ വലിയ പങ്ക് ഉപയോഗിച്ച രാജ്യങ്ങള്‍ തന്നെ വീണ്ടും ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ അടിയന്തരമായ പുനര്‍ വിചിന്തനം ആവശ്യമാണ്. ഭൂരിപക്ഷം വാക്സിന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ലഭ്യമാകുന്ന സാഹചര്യം വരണം' -അദ്ദേഹം പറഞ്ഞു.

കോവിഡ് ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ക്ക് സെപ്റ്റംബറില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ജര്‍മ്മനി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാം വാക്സിനെടുത്ത ഹൈ റിസ്കുകാര്‍ക്ക് മൂന്ന് മാസത്തിന് ശേഷവും മറ്റുള്ളവര്‍ക്ക് ആറ് മാസത്തിന് ശേഷവും ബൂസ്റ്റര്‍ ഡോസെടുക്കാമെന്ന് യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേലില്‍ 60 പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends