Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊട്ടിച്ചിരിച്ച് അമേരിക്കയും.... അഫ്‌ഗാനിൽ വിരണ്ട് താലിബാൻ.... തെരുവിലിറങ്ങിയത് പതിനായിരങ്ങൾ... മുണ്ടും മടക്കി നെട്ടോട്ടമോടി...

05 AUGUST 2021 12:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ലോകം മുഴുവൻ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ആശങ്കയോടെ വീക്ഷിക്കുകയാണ്. സർക്കാർ അനുകൂല അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ വൻപോരാട്ടമാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഈ സമീപരാജ്യത്ത് നടക്കുന്നത്. യുഎസ് സഖ്യസേന അഫ്ഗാനിൽ നിന്നു പിൻവാങ്ങുന്നതോടെ രാജ്യത്തിന്റെ ഭരണം താലിബാന്റെ കൈകളിൽ വീണ്ടുമെത്തുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. യുഎസ് പിൻമാറ്റം പ്രഖ്യാപിച്ചതോടെ താലിബാൻ ആക്രമണം അഴിച്ചുവിട്ടു.

അഫ്ഗാനിസ്താൻ ആഭ്യന്തരയുദ്ധത്തിൽ താലിബാൻ ജയിച്ചാൽ ആഗോളസുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടാകും എന്നത് തീർച്ചയാണ്. പ്രവിശ്യാതലസ്ഥാനമായ ലഷ്കർ ഗായിൽ കടുത്ത പോരാട്ടം തുടരുന്നതിനിടെയാണ് ഈ മുന്നറിപ്പ്. ലോകത്തുടനീളമുള്ള ഭീകരസംഘടനകൾ അഫ്ഗാനിലെ താലിബാന് ശക്തി പകർന്നു കൊണ്ടിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലുമുള്ള ചെറുഭീകര സംഘടനകൾക്കു പോലും ഒരുമിച്ചു ചേരാൻ ഇത് പ്രതീക്ഷ നൽകും.

നിലവിൽ അഫ്ഗാനിസ്ഥാന്റെ 421 ജില്ലകളിൽ പകുതിയോളം താലിബാൻ കൈയടക്കിയെന്നാണു വിവരം, ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രധാന നഗരങ്ങളെല്ലാം ഇപ്പോഴും അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണത്തിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളായ ഹെൽമന്ദിലെ ലഷ്കർ ഗാ നഗരത്തിലും കാണ്ഡഹാറിലും ഹീറതിലും വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് കാബുൾ നഗരത്തിൽ പ്രതിരോധമന്ത്രിയായ ബിസ്മില്ല ഖാൻ മൊഹമ്മദിയുടെ വീടിനു സമീപം താലിബാൻ കാർ ബോംബ് സ്ഫോടനം നടത്തുകയും വെടിയുതിർക്കുകയും ചെയ്തിരുന്നു.

അഫ്‌ഗാനിസ്ഥാൻ എളുപ്പത്തിൽ പിടിച്ചടക്കാമെന്ന താലിബാന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ജനങ്ങൾ. സ്വന്തം ജീവൻ തൃണവത്ഗണിച്ചുകൊണ്ട് ആയുധവുമെടുത്ത് തെരുവിലിറങ്ങിയ ജനങ്ങളുടെ തോക്കിനിരയായത് നൂറുകണക്കിന് താലിബാൻ ഭീകരരാണ്. പടിഞ്ഞാറൻ അഫ്‌ഗാൻ നഗരമായ ഹെറാറ്റിലെ തെരുവിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.താലിബാൻ പിടിച്ചെടുത്ത ചില പ്രദേശങ്ങൾ ജനങ്ങളുടെ സഹായത്തോടെ സൈന്യം തിരിച്ചുപിടിച്ചതായും റിപ്പോർട്ടുണ്ട്. സർക്കാരിനെ അനുകൂലിച്ച് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.

കരസേന, സവിശേഷ സേന, എയർഫോഴ്സ്, ഇന്റലിജൻസ് എന്നിങ്ങനെ വിഭാഗങ്ങളായി 3 ലക്ഷത്തിലേറെ സൈനികർ അഫ്ഗാൻ പ്രതിരോധത്തിനുണ്ട്. യുഎസ് സേനയുടെ നവീന ട്രെയിനിങ് ലഭിച്ച കമാൻഡർമാരാണ് ഇവയെ നയിക്കുന്നത്. ഏതു ഘട്ടത്തിലും ഇവരിൽ പകുതിയിലേറെപ്പേർ യുദ്ധത്തിനു സജ്ജമാണ്. താലിബാന് 55000 മുതൽ 85000 വരെ ആൾബലമാണ് ഉള്ളത്. ഇതിൽ വ്യക്തതയില്ല.

താലിബാന്റെ മുൻ ഭരണത്തിലെ കൊടും ക്രൂരതകളാണ് ആയുധമെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ആരുടെയും ആഹ്വാനമില്ലാതെയാണ് അവർ അതിന് തയ്യാറാവുന്നത്. 1980 ൽ രാജ്യത്ത് കടന്നുകയറിയ സോവിയറ്റ് യൂണിയന്റെ സൈന്യത്തെ പുറത്താക്കാനായിരുന്നു അഫ്‌ഗാനിലെ ജനങ്ങൾ ഇതിനുമുമ്പ് ആയുധമെടുത്ത് ഒന്നിച്ച് തെരുവിലിറങ്ങിയത്. അന്ന് കരുത്തരായ സോവിയറ്റ് സൈന്യം ജനങ്ങളുടെ ശക്തിക്കുമുന്നിൽ തോറ്റ് തുന്നംപാടി. അന്നും ഹെറാത്ത് നഗത്തിലാണ് ആദ്യം ജനങ്ങൾ സോവിയറ്റ് സൈന്യത്തിനെതിരെ രംഗത്തെത്തിയത്. ഇന്ന് താലിബാനെതിരെ പോരാടുന്ന ഭൂരിഭാഗത്തിനും രക്ഷിതാക്കൾ പറഞ്ഞുള്ള അറിവുമാത്രമേ ഇതിനെക്കുറിച്ചുള്ളൂ.

ഹെറാത്തിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് കാണ്ഡഹാർ, ലഷ്‌കർ ഗാഹ് നഗരങ്ങളിലും താലിബാനെതിരെയുളള ചെറുത്തുനിൽപ്പ് ശക്തമായി തുടരുകയാണ്. അഫ്ഗാനിൽ വാണിജ്യപരമായും സാംസ്‌കാരികമായും പ്രാധാന്യമുള‌ള നഗരമാണ് ലഷ്‌കർ ഗാഹ്.താലിബാനെതിരെ പോരാടാൻ കാബൂൾ തുടങ്ങിയ വിദൂര നഗരങ്ങളിൽ താമസിക്കുന്നവരും ജന്മ നാടുകളിലേക്ക് എത്തുകയാണ്. താലിബാനെ ചെറുക്കുന്നത് അഭിമാനബോധം വളർത്തുന്നുവെന്നാണ് അവർ പറയുന്നത്.

'കാബൂളിലായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. എന്നാൽ എന്റെ നഗരം താലിബാൻ കൈക്കലാക്കാൻ ശ്രമിക്കുമ്പോൾ ഞാനെങ്ങനെ അവിടെ കഴിയും. അങ്ങനെ ഹെറാത്തിലേക്ക് ഞാനും എത്തി എന്നാണ് അഹ്മദുള്ള അസദാനി പറയുന്നത്. ചിലയിടങ്ങളിൽ സ്ത്രീകളും താലിബാനെതിരെ ആയുധമെടുക്കുന്നുണ്ട്.

അഫ്ഗാൻ പൊതുജന പിന്തുണയും താലിബാനു വളരെ കുറവാണ്. ഗ്രാമപ്രദേശങ്ങളിലാണ് അവർ കൂടുതലും ആധിപത്യം പുലർത്തിയിരിക്കുന്നത്. ഇത് അഫ്ഗാനിസ്ഥാനിലെ പരുഷമായ ഭൂമിശാസ്ത്രം നൽകുന്ന ഒരു നേട്ടം മാത്രമാണെന്ന് അഫ്ഗാൻ സേന കരുതുന്നതായി ‘ഫോറിൻ പോളിസി’ റിപ്പോർട്ട് ചെയ്തിരുന്നു. വരുന്ന ആഴ്ചകളിൽ ജില്ലകൾ തോറും ആക്രമണങ്ങൾ നടത്തി താലിബാനെ നിർവീര്യമാക്കാനാണു സേനയുടെ പദ്ധതിയെന്നും റിപ്പോർട്ടിലുണ്ട്.

ഗ്രാമങ്ങൾ പിടിച്ചടക്കിയ താലിബാൻ നഗരങ്ങളിൽ പിടിമുറുക്കാൻ ശ്രമിച്ചതോടെ ചെറുത്ത്നിൽപ്പ് ശക്തമായത്. താലിബാൻ പിടിച്ചെടുത്ത നഗരപ്രാന്തങ്ങളിൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

താലിബാൻ കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണമാണ് സൈന്യം നടത്തുന്നത്. താലിബാനെ നേരിടാൻ വ്യോമാക്രമണമാണ് കൂടുതലായും അഫ്ഗാൻ സേന നടത്തുന്നത്. എന്നാൽ ഇതുവഴി സാധാരണ ജനങ്ങളും കൊല്ലപ്പെടുന്നുണ്ട്. ഇവിടെ ജനങ്ങൾ ഭീതിജനകമായ അവസ്ഥയിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends