Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരും ഇല്ലാതെ ഇരകൾ ഒറ്റയ്ക്കാകുന്ന രാത്രി അയാൾ എത്തും... ആകാര വടിവുള്ള സ്ത്രീകളെ കൊന്നൊടുക്കി! മാറിടങ്ങൾ മുറിച്ചുമാറ്റി... 47 തവണ തലയോട്ടിയിൽ കത്തി കുത്തിയിറക്കി... കാലിഫോർണിയയുടെ രാത്രികളെ കീഴടക്കിയ 'ദ് ബോയ് നെക്സ്റ്റ് ഡോർ കില്ലർ’

05 AUGUST 2021 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഇരകളുടെ വീടിനു സമീപം വാടകയ്ക്ക് മുറിയെടുത്ത്, അവരെ തുടർച്ചയായി നിരീക്ഷിച്ച് ഒടുവിൽ അവസരം ലഭിക്കുമ്പോൾ വീട്ടിലേക്കു കയറിച്ചെന്ന് കൊന്നൊടുക്കുന്ന ഒരു കൊലപാതകി കലിഫോർണിയയെ ഒരുകാലത്ത് ഭീതിയിൽ ആഴ്ത്തിയിരുന്നു. ഹോളിവുഡ് റിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മൈക്കിൾ ഗാർജ്യൂലോ ആയിരുന്നു ആ സീരിയൽ കില്ലർ. ആകാര വടിവുള്ള സ്ത്രീകളെയായിരുന്നു അയാൾ തേടി നടന്നത്. കണ്ടെത്തുന്ന ഇരയുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി അയാൾ അവരുടെ താമസ സ്ഥലത്തോടു ചേർന്ന് വാടകയ്ക്കു മുറിയെടുക്കും.

ആരും ഇല്ലാതെ ഇരകൾ ഒറ്റയ്ക്കാകുന്ന രാത്രി ജനാല തകർത്ത് അകത്തു കയറും. ഇതായിരുന്നു രീതി. ‘ദ് ബോയ് നെക്സ്റ്റ് ഡോർ കില്ലർ’ എന്നും പത്രങ്ങൾ ഗാർജ്യുലോയെ വിശേഷിപ്പിച്ചു. എസി മെക്കാനിക്കായ ഇയാൾ ഓരോ ഇരകളെ കണ്ടെത്തിയിരുന്നത് സ്വന്തം തൊഴിലിലൂടെ ആയിരുന്നു. കലിഫോർണിയയിലെ ലൊസാഞ്ചലസ് കൗണ്ടി കോടതി കഴിഞ്ഞ ദിവസം അയാൾക്ക് വധശിക്ഷ വിധിച്ചു. ഗാർജ്യുലോ നടന്ന വഴികളിലെല്ലാം മരണവും അസ്വാരസ്യവും പിന്തുടർന്നു എന്നാണ് വിധി പ്രസ്താവനയ്ക്കൊപ്പം കോടതി പറഞ്ഞത്.

ഫാഷൻ ഡിസൈൻ വിദ്യാർഥിയായ ആഷ്​ലി എലറിനെ ഹോളിവുഡിലെ വീട്ടിൽകയറി 47 തവണ കുത്തിയാണ്​ ഗാർഗിലോ കൊലപ്പെടുത്തിയിരുന്നത്​. നാലു കുട്ടികളുടെ അമ്മയായ 32 കാരി മരിയ ബ്രൂണോയെ ലോസ്​ ആഞ്ചൽസിലെ എൽ മോണ്ടയിലുള്ള വീട്ടിൽ കയറിയാണ്​ കൊലപ്പെടുത്തിയിരുന്നത്​. മി​ഷേൽ മർഫി എന്ന യുവതിയെയും ആക്രമി​െച്ചങ്കിലും പ്രതിരോധിച്ചുനിന്നതോടെ രക്ഷപ്പെട്ടു.

 

ഇവർ നൽകിയ സൂചനകളിൽനിന്നാണ്​ രണ്ടു കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്​. എയർ കണ്ടീഷനിങ്​, ഹീറ്റർ റിപ്പയറിങ്​ ​േജാലി ചെയ്​തിരുന്ന ഗാർഗിലോ ഇരകളുടെ വീടുകൾക്ക്​ സമീപം നേരത്തെ താമസിച്ചിരുന്നു. എന്നാൽ, താനല്ല കൊല നടത്തിയതെന്നാണ്​ ഗാർഗിലോയുടെ വാദം. ശിക്ഷ വിധിച്ചെങ്കിലും കാലിഫോർണിയയിൽ 2006നു ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാൽ ഗാർഗിലോയും ഉടനൊന്നും ശിക്ഷിക്കപ്പെടില്ലെന്നുറപ്പാണ്​.


2001 ഫെബ്രുവരി 22ന് കാലിഫോർണിയ ഉണരുന്നത് ആഷ്‌ലിയുടെ മരണ വാർത്ത കേട്ടാണ്. ഹോളിവുഡ് നടൻ ആഷ്റ്റൻ കുച്ചറുടെ കാമുകിയായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി ആഷ്‌ലി. അന്ന് രാത്രി കുച്ചറുമൊത്ത് ഡിന്നർ കഴിക്കാൻ പുറത്തു പോകാമെന്ന് ആഷ്‌‍ലി വാക്കുകൊടുത്തിരുന്നു. ആഷ്‌ലിയെ ഒപ്പം കൂട്ടാനായി കുച്ചർ വൈകിട്ട് അവളുടെ വീട്ടിൽ എത്തിയെങ്കിലും പൂട്ടിക്കിടക്കുകയായിരുന്നു. വാതിലിൽ മുട്ടി വിളിച്ചിട്ടും ആരും തുറന്നില്ല. തുറന്നിട്ട ജനാലയിലൂടെ നോക്കിയ കുച്ചർ വിശേഷിച്ചൊന്നും കണ്ടില്ലെങ്കിലും തറയിൽ റെഡ് വൈൻ പടർന്നു കിടക്കുന്നതായി കണ്ടിരുന്നു. മുറി അലങ്കോലമായിക്കിടക്കുന്നതും കണ്ടു.


പറഞ്ഞ സമയത്ത് എത്താതിരുന്നതിനാൽ ആഷ്‌ലി പുറപ്പെട്ടുകാണുമെന്നും ദേഷ്യത്തിലായിരിക്കും എന്നും കുച്ചർ കരുതി. എന്നാൽ താൻ കണ്ടത് റെഡ് വൈനായിരുന്നില്ലെന്നും തന്റെ പ്രിയതമയുടെ രക്തമായിരുന്നെന്നും കുച്ചർ പിറ്റേ ദിവസമാണ് തിരിച്ചറിയുന്നത്. ആഷ്‌‍ലിയുടെ റൂംമേറ്റ് പിറ്റേദിവസം വീട്ടിലെത്തിയപ്പോഴാണ് അവളുടെ മൃതദേഹം കണ്ടത്. 47 തവണ മൈക്കിൾ ഗാർജ്യൂലോ അവളെ കുത്തി മുറിവേൽപിച്ചിരുന്നു. തലയോട്ടിയിലേക്ക് കത്തി ആഴത്തിലിറങ്ങിയതായും കണ്ടെത്തി. കഴുത്തിനും തലയ്ക്കുമേറ്റ ആഴമേറിയ മുറിവുകളാണ് മരണത്തിൽ കലാശിച്ചത്. ആഷ്‌ലിയുടെ പിതാവ് മൈക്കിൾ എല്ലെറിൻ ഇതൊന്നുമറിയാതെ മകളെ കാണാൻ വന്ന ദിവസമായിരുന്നു അന്ന്. പിതാവായിരുന്നു സാക്ഷികളിൽ ഒരാൾ. അന്വേഷണം നടന്നെങ്കിലും ഒന്നും എവിടെയും എത്തിയില്ല. സംശയം തോന്നിയ ആളുകളെയും അയൽവാസികളെയും പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.


കാലിഫോർണിയയിലെ എൽമോണ്ടെയിൽ 2005ലാണ് അടുത്ത കൊലപാതകം നടന്നത്. മരിയ ബ്രൂണോ എന്ന 32കാരിയെയായിരുന്നു ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മാറിടങ്ങൾ മുറിക്കപ്പെട്ട നിലയിലും വസ്ത്രങ്ങൾ കീറിയ നിലയിലുമായിരുന്നു മരിയയുടെ മൃതദേഹം കിടന്നത്. ശരീരം മുഴുവൻ കുത്തുകളേറ്റു രക്തം വാർന്നുള്ള മരണം. ഭർത്താവും മക്കളും വീട്ടിൽ ഇല്ലായിരുന്നു. ജനാല തകർത്തായിരുന്നു അക്രമി അകത്തു കയറിയതെന്ന് പൊലീസ് കണ്ടെത്തി. 17 തവണയാണ് മരിയയ്ക്കു മുറിവുകളുടെ ആഴവും കൊലപാതകത്തിന്റെ രീതിയും വീടിനകത്തു കയറിയ മാർഗവുമെല്ലാം ആഷ്‌ലി എല്ലെറിന്റേതിന് സമാനമായി തോന്നി പൊലീസിന്. അതോടെ അധികൃതർ ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി.  ജനം പുറത്തിറങ്ങാതെയായി. 


2008 ൽ മിഷേൽ മർഫി എന്ന യുവതിയെ കൊല്ലാനും ഗാർഗിയൂളോ ശ്രമിച്ചു. ഗുരുതരമായ പരുക്കേറ്റെങ്കിലും മർഫി ചെറുത്തുനിന്നു.അവിടെ നിന്ന് ലഭിച്ച രക്തക്കറയുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് അന്ന് മർഫിയുടെ അയൽപക്കക്കാരനായിരുന്ന ഗർഗിയൂളോ പിടിയിലാകുന്നത്. കയ്യിൽ കിട്ടിയതെല്ലാം വച്ച് ഞാൻ ചെറുത്തുനിന്നുവെന്നാണ് മിഷേൽ മർഫി വ്യക്തമാക്കിയത്. കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും കാര്യമായ മാനസിക പ്രശ്നങ്ങളിലൂടെയാണ് അവർ പിന്നീടു കടന്നുപോയത്. ശരീരത്തിൽ ആഴത്തിൽ എന്തോ താണിറങ്ങുന്ന വേദനയോടെയാണ് അവൾ ഉറക്കമുണർന്നത്. നഗ്നമായ അവളുടെ ശരീരത്തിൽ ആരോ കയറിയിരിപ്പുണ്ട്. കയ്യിലെ കത്തികൊണ്ട് നെഞ്ചിൽ ആഴത്തിൽ കുത്തുകയാണ് അയാൾ.

അക്രമി നെഞ്ചിലേക്കു കുത്തിയ കത്തിയിൽ ഇരു കൈകൊണ്ടും അവൾ കയറിപിടിച്ചു. രക്തം വാർന്നൊഴുകിയിട്ടും പിടി വിട്ടില്ല. കാലുകൾ നെഞ്ചിലേക്ക് ഉയർത്തി അയാളെ അവൾ തൊഴിച്ച് പുറത്തേക്കിട്ടു. ആരാണ് നിങ്ങൾ എന്തിനാണ് എന്നോടിങ്ങനെ എന്ന് ഞരക്കത്തോടെ അവൾ ചോദിച്ചു. കുറച്ചു നേരം അവളെ തുറിച്ചു നോക്കിയിട്ട് ഒന്നും പറയാതെ അക്രമി പുറത്തേക്ക് ഓടി. മുറി വിട്ട് പുറത്തിറങ്ങും മുൻപ് അയാൾ സോറി എന്നൊരു വാക്ക് പറഞ്ഞതായും മിഷേൽ ഓർക്കുന്നു. മരണം മുന്നിൽ കണ്ടെങ്കിലും സർവ ശക്തിയും എടുത്ത് അവൾ എഴുന്നേറ്റു വാതിൽ അകത്തുനിന്നു പൂട്ടി. കാമുകനായ വിൻസന്റ് ബ്രൂണോയെ ഫോണിൽ വിളിച്ചു. തുടർന്നു പൊലീസിനെയും. അവരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

മിഷേലിന്റെ മുറിയിൽ രക്തം തളംകെട്ടി നിന്നിരുന്നു. കൂടുതൽ പരിശോധിച്ചപ്പോൾ ജനാല തകർക്കപ്പെട്ടിരുന്നതായി കണ്ടെത്തി. മിഷേലിന്റെ മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. കലിഫോർണിയയെ ഭീതിയിലാഴ്ത്തിയ കൊലയാളിയിലേക്ക് സ്റ്റീഫന്റെ സംശയം നീണ്ടു. മിഷേലിന്റെ മുറിയിൽ കണ്ട രക്തക്കറ തെരുവിലും കണ്ടതോടെ അന്വേഷണം ആ വഴിയായി. ഹോളിവുഡ് റിപ്പറുടെ പഴയ കേസുകൾ സ്റ്റീഫൻ പഠിച്ചു. രക്തത്തിന്റെ സാന്നിധ്യം കണ്ടിടത്തെ താമസക്കാരെ ചോദ്യം ചെയ്തു. അവിടെയും അയൽക്കാരുടെ കൂട്ടത്തിൽ ഗാർജ്യുലോയെ കണ്ടെത്തി. മുൻപു മരണം നടന്ന രണ്ടിടത്തും അയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സ്റ്റീഫൻ ഏതാണ്ട് ഉറപ്പിച്ചു. മിഷേൽ അക്രമിയെ തിരിച്ചറിഞ്ഞതോടെ ഇയാൾ ജയിലിലാവുകയായിരുന്നു. 2008 ജൂൺ ആറിനായിരുന്നു അറസ്റ്റ്.


എന്നാൽ കൊലയാളി മറ്റാരോ ആയിരുന്നുവെന്നും തന്നെ അന്വേഷണ ഏജൻസികൾ കുടുക്കുകയായിരുന്നുവന്നും ആണ് ഗർഗിയൂളോയുടെ നിലപാട്. മൈക്കി‍ൾ ഗാർജ്യൂലോ കുറ്റക്കാരനാണെന്നു കോടതി വിധിച്ചിട്ടും അയാൾ കുറ്റം നിഷേധിച്ചു. മരണ ശിക്ഷ വിധിച്ചപ്പോൾ കോടതിയിൽ വികാര നിർഭരനായി. ‍​ 1993ൽ ഇലിനോയിയിൽ ട്രിഷ്യ എന്ന പതിനെട്ടുകാരി കൊല്ലപ്പെട്ട കേസിലും ഇയാൾ പ്രതിയാണ്. ട്രിഷ്യയെ വീടിനു പിന്നിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസിന്റെ സംശയ നിഴലിലായതോടെ 1998ൽ ഇയാൾ ലൊസാഞ്ചലസിലേക്കു കടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends