Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

പിന്നീട് സംഭവിച്ചത്.... ഹിന്ദുക്ഷേത്രങ്ങൾ അവരുടെ ലക്ഷ്യം! തകർത്തത് മതമൗലികവാദികൾ... വി​ഗ്രഹങ്ങൾ വലിച്ചെറിഞ്ഞു! പാഞ്ഞടുത്ത് അര്‍ദ്ധ സൈനികര്‍...

05 AUGUST 2021 07:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ നിലപാട് എല്ലായിപ്പോഴും ശരിയാണ്. കാരണം അവരുടെ വർ​ഗീയ-വിഘടനവാദ പ്രവർത്തനങ്ങൾ ഒരിക്കലും ഒരു ജനാധിപത്യ രാജ്യത്തിന് അം​ഗീകരിച്ച് നൽകാൻ കഴിയില്ല. എല്ലായിപ്പോഴും ഏതെങ്കിലും തരത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന കാരണങ്ങളും കാര്യങ്ങളും അവർ കണ്ടെത്തിക്കോണ്ടേയിരിക്കും.

ഹിന്ദുവിരുദ്ധ വികാരം അവരിൽ എല്ലായിപ്പോഴും ഉണ്ടെന്നുള്ളത് നമുക്ക് അറിയാവുന്നതാണ്. ഈ വിരുദ്ധത അവർ പണ്ടു മുതലേ പ്രകടിപ്പിച്ചോണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള ഒന്നിനേയും നമ്മൾ ഭാരതീയർ വച്ചുപൊറുപ്പിക്കില്ല. ഇത്തരത്തിലുള്ള അവരുടെ ഒരു പ്രവർത്തിയാണ് ഇപ്പോൾ പാക്കിസ്ഥാനിൽ നടക്കുന്നത്.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഹിന്ദു ക്ഷേത്രത്തിന് നേരെ ഇസ്ലാം മത തീവ്രവാദികളുടെ ആക്രമണം നടന്നത്. റഹിം യര്‍ ഖാന്‍ ജില്ലയിലെ ഭോംഗ് നഗരത്തിലുള്ള സിദ്ധിവിനായക ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഇപ്പോൾ നടന്നിരിക്കുന്നത്. സംഘടിച്ചെത്തിയ ഇസ്ലാം ഭീകരര്‍ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും, ഇതിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ച് ചാമ്പലാക്കുകയുമായിരുന്നു.

അവരുടെ ഉള്ളിലെ വെറുപ്പ് അത്രത്തോളം പ്രകടമാണ് എന്ന് വേണം ഈ അരാചകത്തത്തിലൂടെ മനസ്സിലാക്കേണ്ടത്. ഇസ്ലാം മതപാഠശാലയെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അടക്കം കേടുപാട് വരുത്തുന്ന രീതിയിലാണ് വലിയ ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്.

ബുധനാഴ്ചയാണ് ഈ നടുക്കുന്ന സംഭവം നടന്നത്. ലാഹോറില്‍ നിന്നും 590 കിലോമീറ്റര്‍ അകലെ റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിലാണ് സംഭവം. ഇവിടുത്തെ മുസ്ലീം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞ വാരം ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്ന പേരില്‍ സ്ഥലത്ത് വലിയ തോതില്‍ സാമുദായിക സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതാണ് ബുധനാഴ്ച അക്രമണത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമികമായ അന്വേഷണത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചത്.

വളരെക്കാലമായ ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞ പ്രദേശമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്ന് തന്നെയാണ് പ്രദേശിക മാധ്യമങ്ങള്‍ വായിക്കുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ ഐക്യത്തെ വ്രണപ്പെടുത്താൻ മതതീവ്രവാദികൾ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം അവിടെ നടത്തിയോ എന്നുള്ള കാര്യവും പരിശോധിക്കേണ്ടിയിരിക്കുന്നു.

പാകിസ്താനിലെ ഭരണകക്ഷിയുടെ പാര്‍ലമെന്റ് അംഗമായ ഡോ.രാകേഷ് കുമാര്‍ വങ്ക്‌വാനിയാണ് ആക്രമണ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കു വച്ചത്. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ‘ ഭോംഗ് നഗരത്തിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരിക്കുകയാണ്. ഇവിടുത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്.

പ്രദേശത്തെ പോലീസ് ഈ വിഷയത്തില്‍ കാണിക്കുന്ന അലംഭാവം നിരാശാജനകമാണ്. ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ കര്‍ശന നടപടി എടുക്കമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംഘര്‍ഷം ഉണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് ക്രമസമാധാന നില പുനസ്ഥാപിക്കാന്‍ ഇതിനോടകം ആഹ്വാനവും ചെയ്തിട്ടുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ട്വീറ്റുകള്‍ പ്രകാരം പ്രദേശിക പൊലീസ് സംഭവം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്നും തന്നെയാണ് മനസ്സിലാക്കേണ്ടത്.

അക്രമണം നിയന്ത്രിക്കാന്‍ പൊലീസ് പരാജയപ്പെട്ടു എന്നതാണ് സത്യാവസ്ഥ. ഇതോടെ സായുധ സേനയായ പാകിസ്ഥാന്‍ റൈഞ്ചേര്‍സ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ച് വിട്ട് ആക്രമണം ഒതുക്കി തീർത്തത്. ഇതോടെ നിലവിൽ കാര്യങ്ങൾ സമാധാനപരമായി പോകുന്നുണ്ട് എന്ന് വേണം കരുതാൻ. എന്നിരുന്നാലും ഇനിയും സമാന രീതിയിൽ പ്രശ്നങ്ങൽ ഇവിടെ ഉടലെക്കാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് ഇപ്പോഴും കണക്കാക്കുന്നത്.

ഇതേസമയം, റഹീംയാര്‍ ഖാന്‍ ജില്ല പൊലീസ് ഓഫീസര്‍ അസാദ് സര്‍ഫാസിന്‍റെ ഒരു പ്രതികരണവും പുറത്തു വന്നിട്ടുണ്ടായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിട്ടെന്നും, സംഭവം സ്ഥലം പൊലീസിന്‍റെ നിയന്ത്രണത്തിലാണെന്നും. ക്ഷേത്രത്തിനും, നഗരത്തിലെ ഹിന്ദുവിഭാഗത്തില്‍ പെട്ടവരുടെ വീടുകള്‍ക്കും സംരക്ഷണം നല്‍കാന്‍ സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.

ഇതുവരെ അറസ്റ്റുകള്‍ ഒന്നും നടത്തിയില്ലെന്നും ഇദ്ദേഹം പറയുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടു പോലും യാതൊരു വിധത്തിലുള്ള ആക്ഷനും എടുത്തില്ല എന്നത് അധികാര വർ​ഗത്തിലേക്കാണ് ഇപ്പോൾ വിരൽ ചൂണ്ടുന്നത്. പ്രദേശത്ത് നൂറോളം ഹിന്ദു കുടുംബങ്ങളാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവര്‍ക്കെതിരെയും സുരക്ഷ ഭീഷണി ശക്തമായിരിക്കുകയാണ്.

വളരെയധികം വലിയ കേടുപാടുകളാണ് ബോംഗ് പട്ടണത്തിലെ സിദ്ധി വിനായക ക്ഷേത്രത്തിന് സംഭവിച്ചത് എന്നാണ് മറ്റൊരു പൊലീസുകാരൻ വ്യക്തമാക്കിയിട്ടുള്ളത്. ഇരുമ്പു ദണ്ഡുകള്‍, വടികള്‍, കല്ലുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയുമായെത്തിയ അക്രമികള്‍ ക്ഷേത്രത്തിന് അകത്തും പുറത്തും ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ക്ഷേത്രം പൂര്‍ണമായും തകര്‍ന്ന സ്ഥിതിയിലാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠകളും മറ്റും, മതമുദ്രവാക്യം ഉയര്‍ത്തി കല്ലും വടിയും ഇഷ്ടികയും മറ്റും ഉപയോഗിച്ച് തകര്‍ക്കാനാണ് കൂട്ടമായി എത്തിയ ആക്രമികള്‍ ശ്രമിച്ചത്.

ലൈബ്രറിയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കുട്ടിയെ മതനിന്ദ നിയമം ചുമത്തി കഴിഞ്ഞ ആഴ്ചയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് വച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വീണ്ടും പ്രകോപനം ഉണ്ടാകുകയായിരുന്നു.

ക്ഷേത്രം തകര്‍ത്ത് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും. ഇതിലൂടെ കാര്യങ്ങൾ ഏകദേശം വ്യക്തമാണ്. മനപൂർവ്വം ആസൂത്രണം നടത്തിയുള്ള ഒരു ആക്രമണം തന്നെയായിരുന്നു അവിടെ നടത്തിയത് എന്ന് നമുക്ക് തറപ്പിച്ച് പറയാൻ സാധിക്കും.

പാകിസ്ഥാനിലെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്നുണ്ടെങ്കിലും ഇത് കടലാസില്‍ മാത്രമൊതുങ്ങുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്കുനേരെ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാണ് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. പലരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (4 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (14 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (28 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (47 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (8 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends