Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

മര്‍മ്മം നോക്കിയടിച്ച് അമേരിക്ക... പറ്റില്ലെന്ന് നിലവിളിച്ച് തുര്‍ക്കി... ഇനി കാശ്മീരിനെ പറ്റി ഒരക്ഷരം മിണ്ടരുത്‌

06 AUGUST 2021 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ലോകത്തെ ഏറ്റവും സ്വാര്‍ത്ഥരായിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് തങ്ങള്‍ എന്ന് തെളിയിച്ചിരിക്കുകയാണ് എര്‍ദോഗാന്റെ തുര്‍ക്കി. ലോകത്തെ മുഴുവന്‍ മുസ്ലീങ്ങളെയും രക്ഷിക്കാന്‍ നടക്കുന്നു എന്ന് വീമ്പിളക്കുന്ന തുര്‍ക്കി സത്യത്തില്‍ സ്വന്തം കാര്യമല്ലാതെ മറ്റൊന്നും ആലോചിക്കുന്നു കൂടെ ഇല്ല എന്ന് വ്യക്തമായിരിക്കുകയാണ് അമേരിക്ക കൊടുത്ത ഗംഭീര പണിയിലൂടെ.


പലസ്തീന്‍, കശ്മീര്‍ തുടങ്ങി അനാവശ്യമായി കൈ കടത്താന്‍ കഴിയുന്ന എല്ലാ രാജ്യങ്ങളിലും കൈ കടത്തുകയും അവിടെയൊക്കെ കുട്ടി ചോറാക്കുകയും ചെയ്തു കൊണ്ട് ലോക മുസ്ലീങ്ങളുടെ രക്ഷകന്‍ ആയി സ്വയം അവതരിക്കുകയും അവിടങ്ങളിലൊക്കെ തീവ്ര വാദികളെ കയറ്റി അയക്കുകയും തീവ്ര വാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തുര്‍ക്കി സ്വന്തം രാജ്യത്തേക്ക് അഭയാര്‍ത്ഥികളെ കയറ്റണം എന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ നാണത്തിന്റെ ഒരു കണിക പോലും ഇല്ലാതെ എതിര്‍ക്കുകയാണ്. അതും പല്ലും നഖവും ഉപയോഗിച്ച്. അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ ആണ് തുര്‍ക്കി തങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്ലീങ്ങളോടുള്ള അവരുടെ ഉത്തരവാദിത്വം എത്രയാണെന്ന് വ്യക്തമായിരിക്കുകയാണ് ഇതിലൂടെ.

 




എന്നാല്‍ രസകരമായ വസ്തുത എന്താണെന്നു വച്ചാല്‍ തങ്ങളുടെ രാജ്യത്തേക്ക് കുടിയേറാന്‍ പോലും അല്ല മറിച്ച് അമേരിക്കയിലേക്ക് കുടിയേറാനുള്ള ഒരു വഴി ആയിട്ട് തുര്‍ക്കിയെ ഉപയോഗിക്കാം എന്ന നിലപാട് പോലും അംഗീകരിക്കാന്‍ തുര്‍ക്കി ഒരുക്കമല്ല എന്ന് നമുക്ക് കാണാവുന്നതാണ്


ഇതേ തുര്‍ക്കി തന്നെയാണ് റോഹിന്‍ഗ്യന്‍ മുസ്ലീമുകളെ പറ്റിയും യൂറോപ്പില്‍ മുസ്ലിം സമുദായം നേരിടുന്ന അവഗണനയെ പറ്റിയും മുതല കണ്ണീര്‍ ഒഴുക്കുന്നത് എന്നതാണ് വിരോധാഭാസം.

 



അഫ്ഗാന്‍ അഭയാര്‍ഥികളെ സംബന്ധിച്ച് അമേരിക്ക എടുത്ത നിരുത്തരവാദപരമായ തീരുമാനം തുര്‍ക്കി അംഗീകരിക്കില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി . അഫ്ഗാനികള്‍ക്ക് പുനരധിവാസം വാഗ്ദാനം ചെയ്യുന്ന യുഎസ് പദ്ധതിയെയും തുര്‍ക്കി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി . ചില അഫ്ഘാനികളുടെ അമേരിക്കന്‍ ബന്ധങ്ങള്‍ കാരണം ഒരു പക്ഷെ താലിബാന്‍ അവരെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നുണ്ടാകാം. അതില്‍ പോയി തലയിടാന്‍ തുര്‍ക്കി ആഗ്രഹിക്കുന്നില്ല . മാത്രമല്ല അമേരിക്കയുടെ ഈ നീക്കം ഈ മേഖലയില്‍ 'വലിയ കുടിയേറ്റ പ്രതിസന്ധി' ഉണ്ടാക്കുമെന്നും വക്താവ് തുറന്നു പറയുന്നുണ്ട്.




അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ചയാണ് ഈ ഒരു പുതിയ പരിപാടി പ്രഖ്യാപിച്ചത് , അതിന്‍ പ്രകാരം ആയിരക്കണക്കിന് അഫ്ഗാനികള്‍ക്ക് അമേരിക്കയില്‍ അഭയാര്‍ത്ഥികളായി പുനരധിവസിപ്പിക്കാനുള്ള അവസരം ലഭിക്കും.




പക്ഷെ അതിനു മുമ്പ് ഈ പദ്ധതിയിലെ അഫ്ഗാനികള്‍ താല്‍കാലികമായി ഒരു മൂന്നാം രാജ്യത്തേക്ക് അവരുടേതായ വഴിയില്‍ എത്തണം , അവിടെ അവരുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് 12 മുതല്‍ 14 മാസം വരെ കാത്തിരിക്കേണ്ടി വരും .


സാധ്യമായ മാര്‍ഗ്ഗങ്ങള്‍ അമേരിക്ക ചര്‍ച്ച ചെയ്തു വരികയാണ്.ഇതില്‍ പ്രകാരം അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്റെ അതിര്‍ത്തികള്‍ തുറന്നിടേണ്ടത് പ്രധാനമാണ്, മറ്റുള്ളവര്‍ ഇറാന്‍ വഴി തുര്‍ക്കിയിലേക്കുള്ള പാത സ്വീകരിക്കണം. ഇതാണ് തുര്‍ക്കി നഖ ശികാന്തം എതിര്‍ക്കുന്നത്. സംഭവം ഒരേ സമുദായത്തില്‍ ഉള്ളവര്‍ തന്നെ പക്ഷെ ആഭ്യന്തര സുരക്ഷയാണ് ഞങ്ങള്‍ക്ക് മുഖ്യം എന്ന ലൈന്‍ ആണ് തുര്‍ക്കി സ്വീകരിക്കുന്നത്. സ്വാഭാവികമായും ചിന്തിക്കുമ്പോള്‍ ഇതില്‍ ഒരു തെറ്റ് കാണാന്‍ കഴിയില്ലെങ്കിലും സ്വന്തം ആഭ്യന്തര കാര്യത്തില്‍ ഇത്രയും ശ്രദ്ധ ചെലുത്തുന്ന തുര്‍ക്കി ഇന്ത്യയടക്കമുള്ള മറ്റുള്ള രാജ്യങ്ങളിലും ഇത്തരം ഇടപെടലുകള്‍ മതത്തിന്റെ പേരില്‍ ചെയ്യാതിരിക്കാനുള്ള മര്യാദ പാലിക്കണം.

 

സ്വന്തം കാര്യം വരുമ്പോള്‍ മതം ഒരു വിഷയമല്ലാതാകുകയും, മറ്റ് രാജ്യങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രം അതില്‍ ഇടപെടാനുള്ള അധികാരം മതം അവര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട് എന്ന വാദം അംഗീകരിക്കാന്‍ പറ്റില്ല. ഈ ഒരു ഇരട്ടത്താപ്പും പൊള്ളത്തരവും തുറന്നു കാട്ടുന്നതില്‍ അമേരിക്ക വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടി വരും

 



തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇപ്രകാരം പറഞ്ഞു, 'അഫ്ഗാനികള്‍ക്കുള്ള കുടിയേറ്റ പാതയായി തുര്‍ക്കിയെ പരാമര്‍ശിക്കുന്നത് ഞങ്ങള്‍ തള്ളി കളയുകയാണ് ', ഒരു മൂന്നാം രാജ്യത്തിന്റെ പേരില്‍ തുര്‍ക്കി ഒരു പുതിയ കുടിയേറ്റ പ്രതിസന്ധി ഏറ്റെടുക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഒരു മൂനാം രാജ്യം ആണെന്നത് ശരി തന്നെ, നാറ്റോ അംഗ രാജ്യം ആണെങ്കിലും അമേരിക്കയുമായി പല മേഖലകളിലും തുര്‍ക്കിക്ക് എതിരഭിപ്രായങ്ങള്‍ ഉണ്ടെന്നും ശരി തന്നെ. എന്നാല്‍ അഫ്ഗാനില്‍ നിന്നും പലായനം ചെയ്യുന്ന ജനത എന്ന് പറയുന്നത് ഏതൊരു സമൂഹത്തിന്റെ ഉടയോന്‍ അവകാശം ആണോ തുര്‍ക്കി സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നത് അതില്‍ പെട്ടതാണ്. എന്നാല്‍ അങ്ങനെ ആയിട്ട് പോലും ഒരു തരത്തിലുള്ള മാനുഷിക വികാരങ്ങളും തുര്‍ക്കിക്ക് അവരോടില്ല എന്നത്, ആഗോള മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി രംഗത്തിറങ്ങിയിരുന്നു എന്ന് പറയുന്ന തുര്‍ക്കിയുടെ നിലപാടിന്റെ പൊള്ളത്തരം ആണ് കാണിക്കുന്നത്.


ഈ ആഴ്ച തുര്‍ക്കിയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ഒരു മേയര്‍ വെള്ളത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജന സേവനങ്ങള്‍ക്കും രാജ്യത്തു വസിക്കുന്നവരേക്കാള്‍ 10 മടങ്ങ് കൂടുതല്‍ 'വിദേശികളോട്' ഈടാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യമെമ്പാടുമുള്ള നിരവധി പേര്‍ ആണ് ആവേശത്തോടെ ഏറ്റെടുത്തത് . അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു




പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി യില്‍ നിന്നുള്ള മേയറായ തഞ്ജു ഓസ്‌കാന്‍ പിന്നീട് താന്‍ ഏത് വിദേശികളെയാണ് പരാമര്‍ശിക്കുന്നതെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരുന്നു


അദ്ദേഹം പിന്നീട് തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുകയും , 'ഈ ആതിഥ്യമര്യാദ വളരെ കൂടുതലാണ് എന്ന് ' കൂട്ടി ചേര്‍ക്കുകയും ചെയ്തു . മാത്രമല്ല തുര്‍ക്കി ''കുടിയേറ്റക്കാരുടെ താവളമായി മാറിയെന്നും അദ്ദേഹം പറഞ്ഞു


സ്വന്തം രാജ്യത്തേക്ക് കുടിയേറ്റക്കാരോ മറ്റ് ആര് തന്നെ ആയാലും, ആരൊക്കെ വരണം ആരൊക്കെ വരരുത് എന്ന് പറയാന്‍ ആ രാജ്യത്തിന് പൂര്‍ണ്ണമായും അവകാശം ഉണ്ട്. എന്നാല്‍ ആ രാജ്യം മറ്റ് ഒരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കാനുള്ള മര്യാദ കൂടി കാണിക്കണം. ഇത് ചെയ്യാത്തിടത്താണ് തുര്‍ക്കിയുടെ നടപടി ഇരട്ട താപ്പ് ആണെന്ന് വ്യക്തമാകുന്നത്.


ഇന്ത്യയില്‍ കശ്മീര്‍ വിഷയത്തിലും മറ്റ് വിഘടന വാദ പ്രവര്‍ത്തനങ്ങള്‍ക്കും ആളും അര്‍ത്ഥവും കൊടുത്ത് സഹായിക്കുന്ന തുര്‍ക്കി സ്വന്തം രാജ്യത്തിന്റെ അസ്ഥിര പെടുത്തുന്ന തീരുമാനങ്ങള്‍ വരുമ്പോള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത് വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള അവസരവാദം ആണെന്ന് മാത്രമേ പറയാന്‍ ഉള്ളൂ.

 




അതെ സമയം നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തെയും തുര്‍ക്കി ആരാധകരോട് പറയാനുള്ളത് നിങ്ങള്‍ തുര്‍ക്കിയെ കണ്ടു പഠിക്കൂ എന്ന് മാത്രമാണ്. എന്തൊക്കെ സമുദായ സ്‌നേഹം പറഞ്ഞാലും സ്വന്തം രാജ്യത്തിന്റെ ആഭ്യന്തര കാര്യം വരുമ്പോള്‍ അവര്‍ക്ക് രാജ്യമാണ് പ്രധാനം. എല്ലാ കാര്യത്തിലും തുര്‍ക്കിയെ മാതൃകയാക്കാന്‍ നടക്കുന്ന നമ്മുടെ നാട്ടിലെ ചില വ്യക്തികളും മാധ്യമങ്ങളും സംഘടനകളും ഉള്‍പ്പെടെയുള്ളവര്‍ ഇതൊന്ന് മാതൃക ആകിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി പ്രത്യാശിച്ചു പോകുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (4 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (14 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (28 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (47 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (8 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends