Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശങ്ക വിട്ടുമാറാതെ അഫ്ഗാൻ ജനത; ഗ്രാമങ്ങളെ ഒഴിവാക്കി, നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി താലിബാന്‍

06 AUGUST 2021 01:01 PM IST
മലയാളി വാര്‍ത്ത

അഫ്‌ഗാനിസ്ഥാനില്‍ ഗ്രാമങ്ങളെ ഒഴിവാക്കി നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി താലിബാന്‍. യുഎസ് അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങളെ തുടര്‍ന്നാണ് താലിബാന്‍ ആക്രമണ രീതിയില്‍ മാറ്റം വരുത്തിയത്.

യുഎസ് അടക്കമുള്ള വിദേശ ശക്തികള്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചതോടെയാണ് താലിബാന്‍ വീണ്ടും ആക്രമണം ശക്തമാക്കിയത്. ഇരുപത് വര്‍ഷമായി ആഭ്യന്തര കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും സാക്ഷിയായ രാജ്യമാണ് അഫ്ഗാന്‍.

 

 

താലിബാന്‍ ആക്രമണം വര്‍ദ്ധിപ്പിച്ചതോടെ വ്യോമാക്രമണം ശക്തമാക്കുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോർട്ട്. കൂടാതെ ഹെല്‍മന്‍ഡ് പ്രവിശ്യയുടെ തലസ്ഥാനമായ ലശ്കര്‍ ഗാ, കാണ്ഡഹാര്‍ എന്നിവിടങ്ങളിലും ഏറ്റുമുട്ടല്‍ രൂക്ഷമാണ്.

ഹെറാത്‌, കാണ്ഡഹാര്‍, ലശ്കര്‍ ഗാ എന്നീ നഗരങ്ങള്‍ കീഴടക്കാനാണ് താലിബാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുഎസ് പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കില്‍ പിന്നെ താലിബാന്‍ എന്തിനാണ് ഉടമ്പടി പാലിക്കുന്നതെന്ന് താലിബാന്‍ തലവന്‍ മുല്ല യാകൂബ് ചോദിച്ചതായി കാണ്ഡഹാര്‍ കമാന്റര്‍ പറഞ്ഞു.

 

 

 

 

 

കാണ്ഡഹാര്‍, ഹെറാത്‌, ഹെല്‍മന്‍ഡ് എന്നിവിടങ്ങള്‍ പിടിച്ചടക്കിയ ശേഷം കുന്ദുസ്, ഖോസ്റ്റ്, മറ്റ് പ്രവിശ്യാ തലസ്ഥാനങ്ങള്‍ കീഴടക്കുകയാണ് താലിബാന്റെ ലക്ഷ്യം.

അതേസമയം അഫ്‌ഗാനിസ്ഥാനില്‍ ഗ്രാമ പ്രദേശങ്ങള്‍ പിടിച്ചടക്കി അറം ഇസ്‌ലാമീക ശരീഅത് നിയമം നടപ്പിലാകുകയാണ് താലിബാന്റെ നയമെന്ന് താലിബാന്‍ ഇട നിലക്കാരന്‍ സുഹെയില്‍ ശഹീന്‍ പറയുകയുണ്ടായി.

 

ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് അഫ്‌ഗാനില്‍ താലിബാന്‍ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയത്. ഈ വര്‍ഷം സെപ്റ്റംബറോടെ അഫ്‌ഗാനില്‍ നിന്നും യുഎസ് സൈന്യം പിന്‍ വാങ്ങുമെന്ന യുഎസ് പ്രസിഡന്റ് ജൊ ബിഡന്റെ പ്രഖ്യാപനത്തിന് ശേഷമായിരുന്നു ഇത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (8 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (10 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (16 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (17 hours ago)

Malayali Vartha Recommends