Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

കടലിൽ മീന്‍ പിടിക്കാന്‍ പോയി ലക്ഷപ്രഭുക്കളായി തിരിച്ചെത്തി!!! മൂന്ന് യുവാക്കളുടെ ജീവിതം മാറ്റിമറിച്ച ആ മത്സ്യത്തിനായി നടക്കുന്ന മത്സരം കേട്ടാൽ ഞെട്ടും!

06 AUGUST 2021 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

മീന്‍ പിടിക്കാന്‍ പോയി നിധിയുമായി വന്ന മുക്കുവരുടെ കഥ പോലെ അവിശ്വസനീയമാണ് ഇംഗ്ലണ്ടിലെ മൂന്ന് യുവാക്കളുടെ കാര്യത്തിൽ സംഭവിച്ചത്. സമുദ്രത്തില്‍ ജീവിക്കുന്ന ജീവികളെ കുറിച്ച് പഠനം നടക്കുമ്പോൾ പല ജീവികളെക്കുറിച്ചും മനുഷ്യര്‍ ഇപ്പോഴും അജ്ഞരാണ്. പലതും വംശനാശത്തിന്റെ വക്കിലോ, വംശനാശം സംഭവിച്ചവയോ ആണ്. അത്തരത്തിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ അമ്പരപ്പിക്കുന്ന സംഭവമാണ് ഇതും...

സുഹൃത്തുക്കള്‍ മൂവരും ചേര്‍ന്ന് കടലില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. എന്നാല്‍ തങ്ങളെ ലക്ഷ പ്രഭുക്കളാക്കാന്‍ ആ മീന്‍പിടുത്തതിന് കഴിയുമെന്ന് അറിയില്ലായിരുന്നു. കയ്ല്‍ കാവിലാ, ഗാരത്ത് വലാറിനോ, സീന്‍ ദെസ്യൂസ എന്ന മൂന്ന് സുഹൃത്തുക്കള്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. 328 കിലോ ഭാരം വരുന്ന ബ്ലൂഫിന്‍ ട്യൂണ മത്സ്യത്തെയാണ് മൂവര്‍ സംഘം പിടികൂടിയത്. 5,16,000 രൂപക്കാണ് മീനിന്റെ ഒരു ഭാഗം ഇറച്ചി വിറ്റു പോയത്.

ജൂലൈ 9 നാണ് ഇവർ മീന്‍ പിടിക്കാനായി കടലില്‍ പോകാന്‍ പദ്ധതിയിട്ടത്. 15 അടി നീളമുള്ള ബോട്ടിലാണ് മൂവരും ചേര്‍ന്ന് മീന്‍ പിടിക്കാന്‍ കടലില്‍ പോയത്. എന്നാല്‍ തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന ആ മത്സ്യം ബോട്ടില്‍ കൊള്ളാവുന്നതിലും വലുതായിരുന്നു. വര്‍ഷങ്ങളായി ഇവർ മൂന്നുപേരും സ്ഥിരമായി മീന്‍ പിടിക്കാന്‍ കടലില്‍ പോകുന്നവരും, മീന്‍ പിടിത്തം ആസ്വദിക്കുന്നവരുമാണ്. എന്നാല്‍ ഇത്തവണ ലഭിച്ച മീനിന് ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ (317 കിലോ) മനുഷ്യനിലും അധികം ഭാരമുള്ള മീനിനെയാണ് ലഭിച്ചത്.

അവര്‍ ഈ മീനിനെ ബോട്ടിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ രണ്ട് പേര്‍ മറിഞ്ഞ് കടലില്‍ വീണു. തുടര്‍ന്ന് എങ്ങനെയൊക്കയോ അവര്‍ സ്ഥിരത കൈവരിക്കുകയും, മത്സ്യം ബോട്ടിനകത്ത് കൊള്ളില്ല എന്ന് മനസ്ലിലാക്കി, അതിനെ വലയിലാക്കി വലിച്ചു കൊണ്ട് കരയിലെത്തുകയുമാണ് ചെയ്തത്. അത് വളരെ ശ്രമകരവും അപകടകരവുമായ പ്രവര്‍ത്തിയായിരുന്നു.

അങ്ങനെ കരയിലെത്തിച്ച മീനിനെ അവര്‍ മൂന്നായി പകുത്തു. അതിന്റെ കുറേ ഭാഗം, ചന്തയില്‍ വിറ്റതിന് ശേഷം, ബാക്കി വന്നത്, തങ്ങളുടെ കുടുംബത്തോടൊപ്പം ആസ്വദിക്കാനായി കൊണ്ടു പോകുകയും ചെയ്തു. അവരില്‍ ഒരാള്‍ പറയുന്നത്, തന്റെ പങ്ക് മാത്രം വിറ്റതില്‍ നിന്ന് തനിക്ക് ലഭിച്ചത് 5,16,000 രൂപയാണെന്നാണ്. അതേസമയം, താന്‍ ഇത് ജപ്പാനിലായിരുന്നു വിറ്റതെങ്കിൽ ഇപ്പോള്‍ ലഭിച്ചതിലും പത്തോ പതിനഞ്ചോ മടങ്ങ് അധികം തുക ലഭിക്കുമായിരുന്നു എന്നാണ്.

നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്, ഇതാണ് ലോകത്തിലെ ഏറ്റവും വിലക്കൂടിയ മത്സ്യം, എന്നാണങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഏറ്റവും വിലക്കൂടിയ മത്സ്യം എന്ന റെക്കോഡ് ജപ്പാനിലെ 'ട്യൂണ കിങ്' എന്നറിയപ്പെടുന്ന, കിയോഷി കിമോറ എന്നയാള്‍ 2019ല്‍ പിടിച്ച 278 കിലോ ഭാരം വരുന്ന ബ്ലൂഫിന്‍ ട്യൂണയാണ്. അന്നത് വിറ്റു പോയത് 25 കോടി 28 ലക്ഷം രൂപയ്ക്കാണ്!

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യമായ ബ്ലൂഫിന്‍ ട്യൂണയെ എല്ലാ മത്സ്യങ്ങളുടെയും രാജാവ് എന്നാണ് എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ വിശേഷിപ്പിക്കുന്നത്. 43 എംപിഎച്ച് ആണ് ഇതിന്റെ വേഗത. 6.5 അടി നീളമുള്ള ഈ മത്സ്യം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് പുറം ലോകത്തിന്റെ കണ്ണില്‍പ്പെടുന്നത്. നാല്പത്ത് വർഷത്തെ ആയുസാണ് ഈ മീനിനുള്ളത്. ആഗോള മത്സ്യ വിപണിയില്‍ ചെമ്മീന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്പനയുള്ള മീനാണ് ട്യൂണ ( ചൂര). Thunnus എന്ന ജെനുസ്സില്‍പെട്ട എട്ടോളം ഇനം മീനുകള്‍ക്ക് പൊതുവെ പറയുന്ന പേരാണ് ട്യൂണ. കുടുത, കേര, കുടുക്ക എന്നീ പേരുകളിലാണ് കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഈ മീന്‍ അറിയപ്പെടുന്നത്. വലിയ കണ്ണുകളും കടുംനീല നിറത്തിലുള്ള പുറംഭാഗവും വെള്ളിനിറവുമുള്ള ഈ മത്സ്യം ഉപ്പുവെള്ളത്തിലാണ് കഴിയുന്നത്. തുറന്ന സമുദ്രങ്ങളില്‍ കൂടുതലായി കാണപ്പെടുന്നു. പസഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ ബ്ലൂഫിന്‍ ട്യൂണയെ പിടിക്കുന്നവര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ സമ്മാനമായി നല്‍കാറുണ്ട്. വാണിജ്യപരമായി ഏറ്റവും പ്രധാനപ്പെട്ട മത്സ്യങ്ങളിലൊന്നാണ് ട്യൂണ. ഒരിക്കല്‍ ജപ്പാന്‍ വിഭവമായ സുഷിയില്‍ ഉപയോഗിക്കുന്നതിനായി 2.5 മില്യണ്‍ യൂറോയാണ് ബ്ലൂഫിന്‍ ട്യൂണയ്‌ക്കായി ജപ്പാനിലെ ഒരു ഹോട്ടലുടമ ചെലവഴിച്ചത്. യുകെയില്‍ ബ്ലൂഫിന്‍ ട്യൂണയെ പിടിക്കുന്നത് നിയമ വിരുദ്ധമാണ്. ഈ മത്സ്യം വലയിലകപ്പെടുകയാണങ്കില്‍ കടലിലേക്ക് തന്നെ തിരിച്ചയക്കണം. കടലിലെ ഏറ്റവും വേഗതയേറിയ നീന്തല്‍ക്കാരില്‍ പ്രധാനിയാണ് ട്യൂണ. യെല്ലോഫിന്‍ ട്യൂണയാണ് കൂട്ടത്തില്‍ ഏറ്റവും വേഗത്തില്‍ നീന്തുന്നത്. ഏറ്റവും ചെറിയ ഇനം ബ്ലാക്ക്ഫിന്‍ ട്യൂണയും ഏറ്റവും വലുത് അറ്റ്‌ലാന്റിക് ബ്ലൂഫിന്‍ ട്യൂണയുമാണ്. ഭക്ഷണത്തിനായി 3000 അടി താഴ്ചയിലേക്ക് ഇവയ്ക്ക് നീന്താന്‍ കഴിയുന്നു.


എട്ട് ഇനം ട്യൂണയാണുള്ളത്: അല്‍ബാകോര്‍ ട്യൂണ, അറ്റ്‌ലാന്റിക് ബ്ലൂഫിന്‍ ട്യൂണ, ബിഗെ ട്യൂണ, ബ്ലാക്ക്ഫിന്‍ ട്യൂണ, ലോങ്‌ടെയില്‍ ട്യൂണ, യെല്ലോഫിന്‍ ട്യൂണ, പസഫിക് ബ്ലൂഫിന്‍ ട്യൂണ. അമിത മത്സ്യബന്ധനത്തിന്റെ ഫലമായി തെക്കന്‍ ബ്ലൂഫിന്‍ ട്യൂണ പോലെയുള്ള ഇനങ്ങള്‍ വംശനാശത്തിനടുത്താണ്. ട്യൂണയില്‍ ധാരാളം പോഷകഘടകങ്ങളുണ്ട്. സെലിനിയം, വിറ്റാമിന്‍ ബി3, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ബി6 എന്നിവ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഊര്‍ജ്ജം നിലനിര്‍ത്താനും ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ക്യാന്‍സര്‍ തടയാനും ട്യൂണയ്ക്ക് കഴിവുണ്ട്‌. ഭക്ഷ്യയോഗ്യമായ ആവശ്യങ്ങള്‍ക്കല്ലാതെയും ട്യൂണയെ പിടിക്കാറുണ്ട്. പലപ്പോഴും ഇവയെ വിനോദത്തിനായി ഉപയോഗിക്കുന്നു. പിടിക്കുന്ന മത്സ്യത്തിന്റെ ഭാരം എത്രയെന്ന് കണക്കാക്കി പണം നല്‍കുന്ന മത്സരങ്ങളും നടത്താറുണ്ട്.

13 കോടി രൂപ മുടക്കി ബ്ലൂഫിന്‍ ട്യൂണ മത്സ്യത്തെ ലേലത്തില്‍ ജാപ്പനീസ് വ്യവസായി സ്വന്തമാക്കിരുന്നു. ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ടൊയോസു മൊത്ത വിപണിയില്‍ വെച്ചായിരുന്നു റെക്കോഡ് ലേലം നടന്നിരുന്നത്. 276 കിലോഗ്രാം ഭാരമുള്ള മത്സ്യം വില്‍പ്പന നടന്നത് 193 ദശലക്ഷം യെന്‍ (1.8 ദശലക്ഷം ഡോളറിനാണ്)നായിരുന്നു. ജപ്പാനില്‍ ഇത് ആചാരപരമായ ഒരു വിനോദമാണ്. വര്‍ഷത്തിലെ ആദ്യത്തെ വില്‍പ്പന രാവിലെ അഞ്ച് മണിയുടെ മണി മുഴക്കിയാണ് ആരംഭിക്കുന്നത്. മൊത്ത വ്യാപാരികള്‍ കൂട്ടത്തോടെ ലേലം കൊഴുപ്പിക്കും. ഇതിന് മുമ്പും ഈ വ്യവസായി ട്യൂണ സ്വന്തമാക്കിയത് 333 ദശലക്ഷം യെന്നിനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (10 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (24 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (43 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (7 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (10 hours ago)

Malayali Vartha Recommends