Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ചരിത്രത്തിലാദ്യമായി പാകിസ്ഥാനെ നാണം കെടുത്തി അമേരിക്ക; ട്രംപിനെക്കാൾ പാകിസ്ഥാന്റെ കാര്യത്തിൽ കടുപ്പക്കാരൻ ആണ് എന്ന് തെളിയിച്ച് ബൈഡൻ, അമേരിക്കൻ പ്രസിഡന്റിന്റെ ഒരു ടെലിഫോൺ കോളിന് വേണ്ടി കാത്തിരിപ്പിൽ ഇമ്രാൻ, ഇനി എന്തും സംഭവിക്കാം

06 AUGUST 2021 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

പാകിസ്ഥാൻ ഒരു തീവ്ര വാദ രാജ്യം ആണെന്നും അവർ ലോക സമാധാനത്തിനു തന്നെ ഒരു വെല്ലു വിളിയാണെന്നും എല്ലാവർക്കും അറിയാം. എന്നാൽ ഇത് അറിയില്ല അല്ലെങ്കിൽ അങ്ങനെ ഭാവിക്കുന്നില്ലാത്ത ഒരേ പാശ്ചാത്യ ഒരു രാജ്യം അമേരിക്ക ആയിരിന്നു, ഇത്രയും കാലം. അമേരിക്കയുടെ ഭൗമ രാഷ്ട്രീയ താല്പര്യത്തിന്റെ പേരിൽ പൊതുവെ പാകിസ്ഥാനോട് മൃദു സമീപനം എടുക്കുന്നവർ ആയിരുന്നു അമേരിക്കൻ ഭരണാധികാരികൾ. എന്നാൽ ഇത്തവണ ഞെട്ടിച്ചിരിക്കുകയാണ് ജോ ബൈഡൻ.

ട്രംപ് മാറി ബൈഡൻ വരുമ്പോൾ ഏറ്റവും കൂടുതൽ ഇന്ത്യ ഭയപ്പെട്ടിരുന്നത് പാകിസ്ഥാന്റെ കാര്യത്തിൽ ജോ ബൈഡൻ മൃദു സമീപനം സ്വീകരിക്കുമോ എന്നായിരുന്നു, അതുണ്ടായില്ല എന്ന് മാത്രമല്ല ട്രംപിനെക്കാൾ കടുപ്പക്കാരൻ ആണ് താൻ പാകിസ്ഥാന്റെ കാര്യത്തിൽ എന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട് ബൈഡൻ . കൂടുതൽ അങ്ങനെ പരസ്യമായി സംസാരിക്കാത്ത ആൾ ആയതു കൊണ്ട് പൊതുവെ ഒന്നും ട്രംപിന്റെ കാലത്തേ പോലെ പൊതു മധ്യത്തിൽ വരുന്നില്ല എന്നെ ഉള്ളൂ. ചരിത്രത്തിൽ ഇതേ വരെ ഒരു അമേരിക്കൻ പ്രസിഡന്റും പാകിസ്ഥാന്റെ കാര്യത്തിൽ സ്വീകരിക്കാത്ത നിലപാടാണ് ജോ ബൈഡൻ ഭരണ കൂടം സ്വീകരിച്ചിരിക്കുന്നത്

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇപ്പോഴും അമേരിക്കൻ പ്രസിഡന്റിന്റെ ഒരു ടെലിഫോൺ കോളിന് വേണ്ടി കാത്തിരിക്കുകയാണ്. 2021 ജനുവരി 20 നാണ് അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ അധികാരം ഏറ്റെടുത്തത് എന്നാൽ ഇന്ന് വരെ അദ്ദേഹം പാകിസ്ഥാൻ പ്രധാനമന്ത്രിയെ നേരിട്ട് വിളിക്കുകയുണ്ടായില്ല. ഇത് ചരിത്രത്തിൽ തന്നെ ആദ്യമാണ്. എന്നാൽ ഇതിനകം അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം അനവധി പേരെ നേരിട്ട് വിളിച്ച് ബന്ധം സ്ഥാപിക്കുകയുണ്ടായി. ഇത് അമേരിക്കയുടെ പാകിസ്ഥാനോടുള്ള സമീപനം തന്നെയാണ് സൂചിപ്പിക്കുന്നത്. പാകിസ്ഥാന് ഇനി അമേരിക്കയുടെ കാഴ്ചപ്പാടിൽ കൊടുക്കേണ്ട സ്ഥാനം എത്രയാണെന്ന് വ്യക്തമാക്കുകയാണ് ബൈഡൻ ഭരണകൂടം ചെയ്യുന്നത്.ഏറ്റവും കുറഞ്ഞത് അഫ്ഘാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് വേണ്ടിയെങ്കിലും ബൈഡൻ പാകിസ്ഥാനെ ആശ്രയിക്കും എന്ന് പ്രതീക്ഷിച്ച് നിൽക്കുന്ന പാകിസ്ഥാന്റെ മുഖമടച്ച് നൽകിയ അടിയായി ഇതിനെ കണക്കാക്കാവുന്നതാണ്

എന്തായാലും നേരിട്ട് ഇമ്രാൻ ഖാന് തന്നെ അമേരിക്ക വിളിച്ചില്ല എന്ന് പൊതു മധ്യത്തിൽ പറയാൻ കഴിയില്ലല്ലോ. അങ്ങനെ ചെയ്‌താൽ ആകെ ഉള്ള കുറച്ചു വില കൂടി പോയി കിട്ടും. അത് കൊണ്ട് ഇതിനെ തുടർന്ന് പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേശകൻ ആയ മോയീദ് യൂസഫ് തന്നെ അമേരിക്കയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ചൈനക്ക് അമേരിക്കയല്ലാതെ വേറെയും ഓപ്ഷൻസ് ഉണ്ടെന്നാണ് അദ്ദേഹം പ്രസ്‌താവിച്ചത്‌. പാകിസ്താന് അമേരിക്ക അല്ലാതെ ഉള്ള ഈ ഓപ്ഷന്സിന്റെ പേരിൽ തന്നെയാണ് അമേരിക്ക പാകിസ്ഥാനെ ഇപ്പോൾ ശ്രദ്ധിക്കുക കൂടെ ചെയ്യാത്തത് എന്ന് ഇനി ഇയാൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ട അവസ്ഥയിൽ ആണ്.

സമീപ വർഷങ്ങളിൽ, വാഷിംഗ്ടൺ പല കാര്യങ്ങൾക്കും പാക്കിസ്ഥാനെയാണ് ആശ്രയിച്ചിരുന്നത് , മുതിർന്ന താലിബാൻ ഉദ്യോഗസ്ഥരെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരുന്നതിനും യുഎസ് സൈന്യത്തിന് ആക്രമണങ്ങളില്ലാതെ അഫ്ഘാൻ വിടുന്നതിനുള്ള ഒരു കരാർ ഉറപ്പിക്കുന്നതിനും അങ്ങനെ പല കാര്യങ്ങൾക്കും .എന്നാൽ അഫ്ഗാനിസ്ഥാനിനപ്പുറം യുഎസ്-പാകിസ്താൻ ബന്ധം വിപുലീകരിക്കാൻ ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിട്ടും, ഈ വർഷം അധികാരമേറ്റ ശേഷം അമേരിക്കൻ പ്രെസിഡന്റ് ജോ ബൈഡൻ അദ്ദേഹത്തെ വിളിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി. എന്നാൽ അഫ്ഘാൻ പ്രശ്‌നത്തിൽ ഇടപെടുത്തുന്നതിനപ്പുറം എന്ത് റോൾ ആണ് പാകിസ്ഥാൻ എന്ന തീവ്രവാദ രാഷ്ട്രത്തിന് അമേരിക്കയുമായി ഇടപെടാൻ മാത്രം ഉള്ളത് എന്ന യാഥാർഥ്യ ബോധത്തിൽ ഊന്നിയുള്ള ഒരു സ്വയം വിശകലനം അവർ ചെയ്തിരുന്നുവെങ്കിൽ അവർക്ക് ഈ ചോദ്യം ചോദിക്കേണ്ട ആവശ്യം ഉണ്ടാവില്ലായിരുന്നു. പ്രേത്യേകിച്ചും ചൈനക്ക് മേഖലയിൽ എല്ലാ സഹായവും ചെയ്യുന്നത് പാകിസ്ഥാൻ ആണെന്ന വസ്തുത നിലവിലുണ്ടാവുകയും ചൈനയെ ഒതുക്കുക എന്നത് അമേരിക്കയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ

ഒസാമ ബിൻ ലാദൻ സ്ഥാപിച്ച ഇസ്ലാമിക ഭീകര വാദ സംഘടനയായ അൽ-ക്വയ്ദ വേൾഡ് ട്രേഡ് സെന്ററിനെ ആക്രമിച്ചതിനെ തുടർന്ന് അഫ്‌ഗാനിസ്ഥാനിൽ ഒളിച്ചിരുന്ന ഭീകരർ ക്കെതിരെ നടത്തിയ യുദ്ധത്തിൽ പാകിസ്ഥാൻ അമേരിക്കയുമായി സഹകരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ വാഷിംഗ്ടണിന്റെ സഹായം ആവശ്യപ്പെട്ട് 2004 ൽ പാക്കിസ്ഥാനെ അമേരിക്ക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നാറ്റോ ഇതര പങ്കാളിയായി പ്രഖ്യാപിച്ചിരുന്നു . എന്നിരുന്നാലും, അന്നുമുതൽ തന്നെ പാകിസ്താൻ താലിബാൻ കലാപകാരികൾക്ക് സ്ഥിരമായി അഭയം നൽകുന്നുണ്ടെന്ന് യുഎസ് ഭരണകൂടങ്ങൾ ആരോപിച്ചു വരുകയാണ് , പാകിസ്ഥാൻ അത് നിഷേധിക്കുന്നുണ്ടെങ്കിലും.

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് കള്ളവും വഞ്ചനയും അല്ലാതെ മറ്റൊന്നും പാകിസ്ഥാനിൽ നിന്നും പ്രതീക്ഷിക്കാൻ ഇല്ലെന്ന് ആരോപിച്ചു കൊണ്ട് പാകിസ്താനുള്ള 2 ബില്യൺ ഡോളർ സുരക്ഷാ സഹായം അദ്ദേഹം വെട്ടിക്കുറച്ചിരുന്നു . എന്നാൽ താലിബാനുമായി ഒരു കരാർ ഉണ്ടാക്കിയ ശേഷം ട്രംപ് ഇമ്രാൻ ഖാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയുണ്ടായി . അഫ്ഗാൻ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ ആയിരുന്നു അത്. പാകിസ്താനിലെ ഐഎസ്ഐ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ ഉൾപ്പെടുന്ന വാഷിംഗ്ടൺ സന്ദർശിക്കുന്ന സംഘത്തിലെ അംഗമായിരുന്നു ഇപ്പോൾ ജോ ബൈഡൻ ഇമ്രാൻ ഖാനെ വിളിച്ചില്ല എന്ന ആരോപണം ഉന്നയിച്ച മോയീദ് യൂസഫ്.

ഖാന്റെ സന്ദർശന വേളയിൽ, അഫ്ഗാനിസ്ഥാൻ അമേരിക്ക ശരിക്കും കുളം തോണ്ടിയെന്നും മാത്രമല്ല വാഷിംഗ്ടൺ ഇസ്ലാമാബാദിനെ "ഒരു വാടക തോക്ക് പോലെയാണ്" പരിഗണിച്ചതെന്നും പിബിഎസ് അദ്ദേഹവുമായി ചെയ്തു ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിലുള്ള ഒരു സഹകരണം അമേരിക്കയുമായി ഉണ്ടായിരുന്ന പാകിസ്ഥാന് കിട്ടാവുന്ന ഏറ്റവും വലിയ ഒരു പ്രഹരം തന്നെയാണ് ഈ പ്രത്യക്ഷ നയതന്ത്ര അധിക്ഷേപം. എന്നാൽ ഇതിൽ പാകിസ്ഥാന് അവനവനെ മാത്രമേ കുറ്റപ്പെടുത്താൻ ഉള്ളൂ. ഒരു വശത്തു തീവ്ര വാദത്തിനെതിരെ പോരാടുന്നു എന്ന് പറയുകയും മറു വശത്ത് തീവ്ര വാദികൾക്ക് എല്ലാ ചെല്ലും ചിലവും കൊടുക്കുകയും. ഒരു വശത്ത് അമേരിക്കയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും മറു വശത്ത് ചൈനയുടെ ഏജന്റ് ആയി പ്രവർത്തിക്കുകയും ചെയ്‌താൽ പിന്നെ അമേരിക്ക എന്ത് ചെയ്യണം എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നെ ഇമ്രാൻ ഖാനോടും പാകിസ്ഥാൻ സുരക്ഷാ ഉപദേഷ്ടാവിനോടും ചോദിയ്ക്കാൻ ഉള്ളൂ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (11 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (25 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (44 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (7 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (10 hours ago)

Malayali Vartha Recommends