Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഞെട്ടിക്കാൻ ഇൻഡോ -ഫ്രഞ്ച് മുന്നേറ്റം; വിമാന വാഹിനി കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള അതി ശക്തരുടെ ക്ലബ്ബിലേക്ക് ഇന്ത്യയെ സ്വാഗതം ചെയ്ത് ഫ്രാൻസ്, ഇന്ത്യ ചൈനാ അതിർത്തിയിൽ റാഫേൽ വന്നപ്പോൾ തന്നെ ഉറക്കം നഷ്ടപെട്ട പാകിസ്ഥാൻ ചൈന കൂട്ട് കെട്ടിന് ഇത് തലവേദന തന്നെ ആകുമെന്ന് ഉറപ്പ്

06 AUGUST 2021 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

വിമാന വാഹിനി കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള അതി ശക്തരുടെ ക്ലബ്ബിലേക്ക് ഇന്ത്യയെ സ്വാഗതം ചെയ്ത് ഫ്രാൻസ്. ഈ ശേഷി സ്വന്തമാക്കിയ ഇന്ത്യയെ അങ്ങേയറ്റം അഭിനന്ദിക്കുന്നു എന്നും ഫ്രഞ്ച് പ്രതിനിധി വ്യക്തമാക്കി. കൂടാതെ അടുത്ത് തന്നെ നടക്കാൻ പോകുന്ന ഇന്ത്യ ഫ്രാൻസ് സംയുക്ത നാവിക അഭ്യാസമായ വരുണ യിലേക്ക് ഫ്രാൻസിന്റെ വിമാന വാഹിനി കപ്പലുമായി ചേർന്ന് സംയുക്ത നാവിക അഭ്യാസം നടത്തുന്നത് ഫ്രാൻസ് പ്രതീക്ഷയോടു കൂടെ കാത്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. ഇന്ത്യ ചൈനാ അതിർത്തിയിൽ റാഫേൽ വന്നപ്പോൾ തന്നെ ഉറക്കം നഷ്ടപെട്ട പാകിസ്ഥാൻ ചൈന കൂട്ട് കെട്ടിന് ഇത് തലവേദന തന്നെ ആകുമെന്ന് ഉറപ്പാണ്.

വിമാന വാഹിനി കപ്പൽ സ്വന്തമായി നിർമ്മിച്ച ഇന്ത്യയെ അതി ശക്തരുടെ കൂടെ തന്നെ എണ്ണിയിരിക്കുകയാണ് ലോകം. അതിന്റെ വ്യക്തമായ തെളിവാണ് ഇന്ത്യയെ ലോക സൈനിക ശക്തികളുടെ സംഘത്തിലേക്ക് സ്വാഗതം ചെയ്ത് ഫ്രാൻസിന്റെ നടപടി . വിരലിലെണ്ണാവുന്ന അത്രയും മാത്രം രാജ്യങ്ങൾക്ക് സ്വന്തമായുള്ള വിമാന വാഹിനി കപ്പൽ നിർമാണ ശേഷി കൈ വരിച്ചതിനാണ് ഇന്ത്യയെ ഫ്രാൻസ് മുക്ത കണ്ഠം അഭിനന്ദിച്ചത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ ആണ് വ്യാഴാഴ്ച രാജ്യത്തെ "വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ ക്ലബ്ബിലേക്ക്" സ്വാഗതം ചെയ്തത് , മാത്രമല്ല ഫ്രാൻസിന്റെ ചാൾസ് ഡി ഗല്ലെ ' എന്ന വിമാന വാഹിനി കപ്പലിനോടൊപ്പം വിക്രാന്ത്' ചേരുന്നതിന് കാത്തിരിക്കുകയാണ് ഫ്രാൻസ് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി .

"അഭിനന്ദനങ്ങൾ, ഇന്ത്യ, വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ ക്ലബിൽ ചേർന്നതിന്! ഇന്ത്യയും ഫ്രാൻസും തമ്മിൽ നടത്തുന്ന ഉഭയകക്ഷി സമുദ്ര അഭ്യാസങ്ങളിലൊന്നായ "വരുണ" യ്ക്ക് വേണ്ടി ഫ്രാൻസിന്റെ ചാൾസ് ഡി ഗല്ലെ കാരിയറിൽ വിക്രാന്ത് ചേരുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്," അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ അഥവാ ഡിഎൻഡി തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഐഎസി എന്നറിയപ്പെടുന്ന ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ 'വിക്രാന്തിന്റെ' കടൽ പരീക്ഷണങ്ങൾ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ബുധനാഴ്ച നടക്കുകയുണ്ടായിരുന്നു . മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഐഎസിക്ക് 262 മീറ്റർ നീളവും, വിശാലമായ ഭാഗത്ത് 62 മീറ്ററും, സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമുണ്ട്. അഞ്ച് സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ മൊത്തം 14 ഡെക്കുകൾ ഉണ്ട്.

വനിതാ ഓഫീസർമാരെ ഉൾക്കൊള്ളാൻ പ്രത്യേക ക്യാബിനുകൾ ഉൾപ്പെടെ 1700 ഓളം ജീവനക്കാർക്കായി രൂപകൽപ്പന ചെയ്ത കപ്പലിൽ 2,300 -ലധികം കമ്പാർട്ടുമെന്റുകളുണ്ട്. മെഷിനറി പ്രവർത്തനം, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന അളവിലുള്ള ഓട്ടോമേഷൻ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്, 'വിക്രാന്തിന്' ഏകദേശം 28 നോട്ടിക്കൽ മൈൽ പരമാവധി വേഗതയും 18 നോട്ടിക്കൽ മൈൽ ക്രൂയിസിംഗ് വേഗതയും ഉണ്ട്. ഇതിന്റെ എൻഡ്യൂറൻസ് ലിമിറ്റ് ഏകദേശം 7,500 നോട്ടിക്കൽ മൈൽ ആണ് . കപ്പലിന് ഫിക്സഡ് വിങ് വിമാനങ്ങളും റോട്ടറി വിമാനങ്ങളും ഉൾക്കൊള്ളാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ നാവികസേന "അഭിമാനവും ചരിത്രപരവുമായ" നിമിഷമെന്നാണ് വിക്രാന്തിന്റെ പരീക്ഷണ സൈലിങ്ങിനെ വിശേഷിപ്പിച്ചത്

ഉറങ്ങി കിടന്നിരുന്ന മടയിൽ നിന്നും ഇന്ത്യ സട കുടഞ്ഞെഴുനേൽക്കുന്നത് കാണാൻ ലോകം എത്ര മാത്രം കാത്തിരിക്കുകയാണ് എന്ന് വ്യക്തമായിരിക്കുകയാണ് ഇതോടെ. ജനാധിപത്യ ചേരിയിലെ ശക്തനായ സാനിധ്യം ആയി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ചേരുന്നത്, ജനാധിപത്യ ചേരിക്ക് നൽകുന്ന പിന്തുണ കുറച്ചൊന്നും അല്ല എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഗാൽവാൻ വാലിയിൽ ഇന്ത്യ ചൈന സംഘർഷം ഉണ്ടായപ്പോൾ യുദ്ധ കാലാടിസ്ഥാനത്തിൽ റാഫേൽ വിമാനങ്ങൾ നൽകി ഇന്ത്യയെ സഹായിച്ച ഫ്രാൻസ് നമ്മുടെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒന്നാണെന്ന് തെളിയിച്ചിരുന്നു. ഇപ്പോൾ സൈനിക സാങ്കേതിക വിദ്യയിൽ ഇന്ത്യ സ്വയം പര്യാപ്തം ആകുന്നത് കാണുമ്പോഴും അഭിനന്ദിക്കാൻ മറക്കാത്ത ഫ്രാൻസ് കച്ചവടത്തിനപ്പുറമുള്ള ഉഭയ കക്ഷി ബന്ധത്തിന്റെ വലിയ ഉദാഹരണം തന്നെയാണ്.

ചാൾസ് ഡി ഗാലെ ഫ്രഞ്ച് നേവിയുടെ ഫ്ലാഗ് ഷിപ് കപ്പലാണ് . ഈ കപ്പൽ പത്താമത്തെ ഫ്രഞ്ച് വിമാനവാഹിനിക്കപ്പലാണ്, ആദ്യത്തെ ഫ്രഞ്ച് ആണവ-ഊർജ്ജ കപ്പലും , അമേരിക്കൻ നാവിക സേനയ്ക്ക് പുറമെ പൂർത്തിയായ ഒരേയൊരു ആണവ ഊർജ്ജ കപ്പലുമാണ് . ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞനും ജനറലുമായ ചാൾസ് ഡി ഗല്ലെയുടെ പേരിൽ ആണിത് അറിയപ്പെടുന്നത്. കപ്പലിൽ ഡാസോൾട്ട് റാഫേൽ എം , ഇ 2സി ഹോക്ക് ഐ എയർക്രാഫ്റ്റ്, എ എസ് 365 എഫ് , എ എസ് 532 കോക്കൽ ഹെലികോപ്റ്ററുകൾ, ആധുനിക ഇലക്ട്രോണിക്സ്, ആസ്റ്റർ മിസൈലുകൾ തുടങ്ങി അതി വിനാശകരമായ ആയുധങ്ങളുടെ ഒരു ശ്രേണി തന്നെയുണ്ട്.

കിഴക്കൻ മെഡിറ്ററേനിയൻ, ഗൾഫ്, ഇന്ത്യൻ മഹാസമുദ്രം (അറബിക്കടൽ) എന്നിവിടങ്ങളിൽ ഫ്രഞ്ച് നാവികസേന നടത്തുന്ന ഫ്രഞ്ച് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ‘ക്ലെമെൻസിയോ 21’ വിന്യാസത്തിന്റെ ഭാഗമാണ് ‘വരുണ’ സംയുക്ത അഭ്യാസം. അതിലേക്കാണ് ഇപ്പോൾ ഫ്രഞ്ച് വിമാന വാഹിനി കപ്പൽ ആയ ചാൾസ് ഡി ഗാലെ യോടൊപ്പം ഇന്ത്യയുടെ ഐ എൻ എസ് വിക്രാന്ത് ചേരാൻ പോകുന്നത്.

മാത്രമല്ല തങ്ങളുടെ വിമാന വാഹിനി കപ്പൽ ആയ ഫ്രാൻസിന്റെ ചാൾസ് ഡി ഗല്ലെ കാരിയറിൽ വിക്രാന്ത് ചേരുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ് എന്ന് വ്യക്തമാക്കിയതിലൂടെ ചൈനക്കും മറ്റ് ഏകാധിപത്യ ചേരികൾക്കും എതിരെ ശക്തമായ താക്കീതുമായി ഞങ്ങൾ ഇവിടെയുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ തന്നെയാണ് ഫ്രാൻസ് ആഗ്രഹിക്കുന്നത് എന്ന് തന്നെയാണ് വ്യക്തമാകുന്നത്. ക്വാഡ് എന്നറിയപ്പെടുന്ന ചാതുർ രാഷ്ട്ര സഖ്യത്തിനും പുറത്തുള്ള രാജ്യമായ ഫ്രാൻസുമായി ഇന്ത്യ ഉണ്ടാക്കുന്ന ഈ ഒരു സൗഹൃദം ചൈനയെ ആവശ്യത്തിൽ കൂടുതൽ ഭയപ്പെടുത്തും എന്ന് നിസംശയം പറയാം. ഇന്ത്യാ ചൈനാ അതിർത്തിയിലേക്ക് റാഫേൽ കുതിച്ചെത്തിയപ്പോൾ ആ ഭയം അത് നമ്മൾ അത് കണ്ടതാണ്, ചൈനക്ക് മാത്രമല്ല പാകിസ്ഥാനും. എന്തായാലും അന്ന് പേടിച്ച പേടിയുടെ ഒരു 10 ഇരട്ടിയെങ്കിലും നിങ്ങൾ ഇനി പേടിക്കാൻ ഇരിക്കുന്നു എന്ന് തന്നെയാണ് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഈ സഖ്യവും നടക്കാൻ പോകുന്ന വരുണ നാവികാഭ്യാസവും വ്യക്തമാക്കുന്നത്.

ഈ നൂറ്റാണ്ട് ഏഷ്യയുടെതാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ അത്തരത്തിൽ ഏഷ്യയിൽ നിന്നും ഒരു വൻ ശക്തി ഉയർന്നു വരുന്നുണ്ടെങ്കിൽ ആ വൻ ശക്തി ചൈന ആകരുതെന്നും മറിച്ച് അത് ജനാധിപത്യ രാജ്യമായ ഇന്ത്യ ആയിരിക്കണം എന്നാണ് പൊതുവെ പാശ്ചാത്യ ചേരി കണക്കു കൂട്ടുന്നത്. അതിനു വേണ്ടിയുള്ള കൂട്ടായ പ്രവർത്തനങ്ങൾ ആണ് അവർ നടത്തി കൊണ്ടിരിക്കുന്നതും. ഇന്ത്യ അതിന്റെ പാതയിൽ തന്നെയാണ്, എന്നാൽ എത്ര വേഗത്തിൽ എന്ന് കണ്ടു തന്നെ അറിയണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (12 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (26 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (45 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (7 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends