Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

താലിബാന്റെ ക്രൂരത വീണ്ടും... 21 കാരിയെ കാറിൽ നിന്നും വലിച്ചിഴച്ച് വെടിവച്ചു കൊന്നു! പേടിച്ച് പുറത്തിറങ്ങാനാകുന്നില്ല...

07 AUGUST 2021 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

വിവിധ പ്രദേശങ്ങൾ പിടിച്ചെടുത്തു മുന്നേറുന്ന താലിബാനിൽനിന്ന് ഓടിയൊളിക്കേണ്ട സ്ഥിതിയിലാണ് അഫ്ഗാൻ സൈനികർ. പുലിറ്റ്സർ ജേതാവായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ധീഖിക്കു ജീവൻ നഷ്ടമായതും സൈനികർക്കെതിരെ താലിബാൻ നടത്തിയ വെടിവയ്പിനിടെയായിരുന്നു. ഇതുകൂടാതെ ടിക്ടോക്കിലെ ഹാസ്യകലാകാരനേയും ഭീകരർ മർദ്ദിച്ചതും പിന്നീട് വകവരുത്തിയതുമായ ക്രൂരകൃത്യങ്ങളുടെ വാർത്തകൾ നമ്മൾ കേട്ടതാണ്.

ചരിത്രം വീണ്ടും അവസാനിക്കുമെന്നുള്ള സൂചനകളാണ് ഇതുവരെ അവിടെ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത്. ഒരു ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമം നടത്തിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ പരിശ്രമം തുടരുകയാണെങ്കിലും താലിബാൻ താമസിയാതെ അധികാരത്തിൽ വരുമെന്നാണ് പൊതുവേയുള്ള ധാരണ.

എന്നാലിപ്പോൾ കണ്ണില് ‍ചോരയില്ലാത്ത മറ്റൊരു നടപടിയിലേക്കാണ് അവർ കടന്നിരിക്കുന്നത്. അതായത് ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ താലിബാൻ ഭീകരർ ഒരു പെൺകുട്ടിയെ വെടിവച്ചു കൊന്നതായിട്ടാണ് അഫ്ഗാനിസ്ഥാൻ ടെെംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ബൽഖ് ജില്ലാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന നസനീൻ എന്ന 21 കാരിയെയാണ് ഭീകരർ വകവരുത്തിയത്.

പെൺകുട്ടിയെ കാറിൽ നിന്നും പുറത്തേക്ക് ഭീകരർ വലിച്ചിഴച്ചതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഈയൊരു സംഭവത്തിൽ താലിബാൻ വക്താവ് സബിഹുല്ല മുജാഹി​ദ് ഈ വാർത്തകൾ നിഷേധിച്ചിട്ടുമുണ്ട്. പ്രതിഷേധം ശക്തമായതോടെ കൊലയുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഭീകരസംഘടന പിന്‍വാങ്ങി എന്നാണ് അറിയിച്ചത്. എന്നിരുന്നാലും അവർ ചെയ്ത ക്രൂരതകൾ മറച്ച് വയ്ക്കാൻ ആകില്ലല്ലോ?

താലിബാൻ പിടിമുറുക്കിയ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് നേരെ കടുത്ത നിയന്ത്രണങ്ങളും ആക്രമണങ്ങളുമാണ് നടക്കുന്നത്. പുരുഷനൊപ്പം മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിർദേശം. എന്നാൽ ഇപ്പോൾ െകാല്ലപ്പെട്ട 21കാരി മുഖവും ശരീരവും മൂടുന്ന ഒരു ബുർഖ ധരിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്നുളള അമേരിക്കൻ സെെനിക പിൻമാറ്റം പൂർത്തിയാകുന്ന സാഹചര്യത്തിൽ അഫ്ഗാൻ സെെന്യത്തിനും സാധാരണക്കാർക്കുമെതിരായി താലിബാൻ ആക്രമണങ്ങൾ അടുത്തിടെ വർദ്ധിച്ച് വരികയാണ്.

തങ്ങളുടെ കരിനിയമങ്ങൾ രാജ്യത്തെ സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിക്കാനും നിർബന്ധിതമായി നടപ്പാക്കാനുമുളള ശ്രമങ്ങൾ ഭീകരർ ഇപ്പോഴും അവിടെ തുടരുകയാണ്.

പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയതിനൊപ്പം ഭീകരർക്ക് വിവാഹം കഴിക്കാനായി 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടേയും 45 വയസിന് താഴെയുള്ള വിധവകളുടേയും ലിസ്റ്റ് തയ്യാറാക്കാൻ പ്രാദേശിക മത നേതാക്കളോട് താലിബാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു.

അഫ്ഗാനിസ്ഥാനെ താലിബാന്‍ ഭരിച്ച വര്‍ഷങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് പെണ്‍കുട്ടിയുടെ ഏറ്റവും പുതിയ കൊലപാതകം. അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലിരുന്നപ്പോള്‍, താലിബാന്‍ അവരുടെ സ്ത്രീവിരുദ്ധതയ്ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധി നേടിയവരാണ്.

സ്ത്രീകള്‍ മുഖവും ശരീരവും പൂര്‍ണമായി മറച്ചു സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായി. വീട്ടിലെ ആണുങ്ങള്‍ക്ക് ഒപ്പമല്ലാതെ സ്‌കൂളുകളിലോ ജോലിക്കോ പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഏതെങ്കിലും രത്തില്‍ സദാചാര വിരുദ്ധത ആരോപിക്കാല്‍ സ്ത്രീകളെ പരസ്യമായി മര്‍ദിക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തിരുന്നു.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പറയുന്ന താലിബാൻ അത് തങ്ങൾ പറയുന്ന 'ഇസ്ലാമിക മൂല്യങ്ങൾ' അനുസരിച്ച് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കുന്നു. ഈ വ്യവസ്ഥ പാലിക്കാത്തത് കടുത്ത ശിക്ഷയിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പുരുഷന്മാർക്കൊപ്പമല്ലാതെ സ്ത്രീകൾ യാത്ര ചെയ്യരുതെന്നും, പുരുഷന്മാർ താടി വടിക്കരുതെന്നും നിർദ്ദേശമുണ്ട്. പുകവലി നിരോധനം, എല്ലാവരും നിർബന്ധമായി തലപ്പാവ് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങളും താലിബാൻ ഏർപ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാനിലെമ്പാടും താലിബാൻ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിലെ യു.എൻ ഓഫീസിനു നേരെ നടത്തിയ ആക്രമണത്തിൽ സുരക്ഷാജീവനക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. താലിബാന്റെ ആക്രമണം കൂടുതൽ ശക്തമായതോടെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങൾ തെരുവിലുണ്ട്.

വൈകുന്നേരമായാൽ തെരുവുകളിലും വീടുകളുടെ മുകളിൽ കയറിയും അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചുമാണ് ജനങ്ങൾ താലിബാനെതിരെ പ്രതിഷേധം അറിയിക്കുന്നത്. എന്നാല്‍ ഇത് തങ്ങൾക്കുള്ള പിന്തുണ പ്രഖ്യാപിക്കൽ ആണെന്നാണ് താലിബാന്റെ അവകാശവാദം.

അതേസമയം അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെ താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുകയാണ്.

193 ജില്ലാ കേന്ദ്രങ്ങളും 19 അതിർത്തി ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് അഫ്ഗാൻ വിദേശ മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാനമായ അതിർത്തി പ്രവിശ്യകളായ താഖർ, കുൻഡുസ്, ബദഖ്സ്ഥാൻ, ഹീരത്, ഫറാഖ് എന്നിവയും താലിബാന്റെ നിയന്ത്രണത്തിലായി.

കഴിഞ്ഞ ശനിയാഴ്ചയ്ക്കുശേഷം വിവിധ പ്രവിശ്യകളിൽ 254 താലിബാൻ ഭീകരരെ വധിച്ചതായി അഫ്ഗാൻ സൈന്യം അറിയിച്ചു. 97 പേർക്കു പരുക്കേറ്റു. അതേസമയം, ഏപ്രിൽ 14 നുശേഷം ഏകദേശം 4,000 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായും വ്യക്തമാക്കി.

ഈ കാലയളവിൽ കുട്ടികളും സ്ത്രീകളും അടക്കം 2,000 പേരാണു കൊല്ലപ്പെട്ടത്. ഇപ്പോഴത്തെ അസ്ഥിരതയ്ക്കുകാരണം യുഎസ് സഖ്യസേന പൊടുന്നനെ രാജ്യം വിട്ടതാണെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (10 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (24 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (43 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (7 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (10 hours ago)

Malayali Vartha Recommends