Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

"ചൈനക്ക് കനത്ത താക്കീത്" ഇത് താലിബാന്റെ ഭീഷണി; താലിബാനെ വിശ്വസിക്കാൻ നിൽക്കണ്ട എന്ന് ചൈനക്ക് അന്ത്യശാസനം നൽകി ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഘാനിസ്ഥാന്റെ ചൈനീസ് അംബാസഡർ, അഫ്ഘാനിസ്ഥാനെ ഉറ്റു നോക്കി ലോക രാജ്യങ്ങൾ

07 AUGUST 2021 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ചൈന കാലെടുത്തു വെക്കാൻ പോകുന്നത് മരണ കളത്തിലേക്കാണ് എന്ന് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അഫ്ഘാനിസ്ഥാൻ. താലിബാനെ വിശ്വസിക്കാൻ നിൽക്കണ്ട എന്ന് ചൈനക്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഘാനിസ്ഥാന്റെ ചൈനീസ് അംബാസഡർ. അഫ്‌ഗാനിസ്ഥാനിൽ സാഹചര്യം ദിനം പ്രതി മോശമായി കൊണ്ടിരിക്കുകയാണ്. ലോക രാജ്യങ്ങൾ മുഴുവൻ അഫ്ഘാനിസ്ഥാനെ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ അമേരിക്ക സേനയെ പിൻവലിച്ചതോടെ കൂടുതൽ നെഞ്ചിടിക്കുന്നത് ചൈനാക്കാണ്. കാരണം ആഭ്യന്തരമായി ചൈന നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് സിൻജിയാങ് പ്രവിശ്യയിലെ വിഘടന വാദം തന്നെയാണ്. ഇതിൽ ഊന്നൽ കൊടുത്തു കൊണ്ട് അനവധി ഉപരോധ നടപടികൾ ആണ് അമേരിക്ക ചൈനക്കെതിരെ എടുക്കുന്നത്.

ചൈനയുടെ ഈ പ്രശ്നത്തെ കൃത്യമായി വിനിയോഗിക്കാൻ വേണ്ടിയാണു അമേരിക്ക ഇത്രയും ധൃതി പിടിച്ച് അഫ്‌ഗാനിസ്ഥാനിൽ നിന്നും സേനയെ പിൻവലിച്ചത് എന്ന് വിശ്വസിക്കുന്നവർ വരെ ഉണ്ട്. കാരണം സിൻജിയാങ് പ്രവിശ്യയോട് ചേർന്ന് കിടക്കുന്ന സ്ഥലം ആണ് അഫ്ഘാനിസ്ഥാൻ. താലിബാൻ പോലുള്ള വിഘടന വാദി ഭരണ കൂടം അഫ്‌ഗാനിസ്ഥാനിൽ ഭരണത്തിൽ വരുക എന്നതിനർത്ഥം ചൈനയിലെ വിഘടന വാദികൾക്ക് കൂടുതൽ സപ്പോർട്ട് ലഭിക്കുന്നു എന്ന് തന്നെയാണ്.

ഇത് അനുവദിക്കില്ല, ചൈനക്കെതിരെ നില്ക്കാൻ തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കില്ല എന്നാണ് താലിബാൻ ചൈനക്ക് നൽകിയ ഉറപ്പ്. എന്നാൽ താലിബാന്റെ ഉറപ്പ് എന്ന് പറയുന്നത് വെള്ളത്തിൽ വരച്ച വര പോലെയാണെന്നും അവർക്ക് പറഞ്ഞ വാക്ക് പാലിച്ച ഒരു ചരിത്രവും ഇല്ലെന്നും ചൈന കാലെടുത്തു വെക്കാൻ പോകുന്നത് മരണ കളത്തിലേക്കാണെന്നും വ്യക്തമാക്കി ചൈനക്ക് അന്ത്യ ശാസനം നൽകിയിരിക്കുകയാണ് ചൈനയിലെ അഫ്ഘാൻ അംബാസഡർ ജാവിദ് അഹമ്മദ് ഖയീം. ഉറപ്പുകൾ പാലിച്ചുള്ള ഒരു ചരിത്രം താലിബാനില്ല . അത് കൊണ്ട് തന്നെ ചൈനക്കെതിരെ പ്രവർത്തിക്കാൻ അഫ്ഘാൻ മണ്ണ് വിട്ടു നൽകില്ല എന്ന അവരുടെ ഉറപ്പിന് ഒരു വിലയുമില്ല എന്ന് ചൈനയോട് തുറന്നു പറഞ്ഞിരിക്കുകയാണ് അഫ്ഘാൻ. സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം, ഭാവിയിൽ ദുഃഖിക്കേണ്ടി വരില്ല. താലിബാൻ അങ്ങനെയാണ് അവരുടെ വാക്കിന് ഒരു വിലയുമില്ല അഫ്ഘാൻ പ്രതിനിധി വ്യക്തമാക്കി.


റോയിട്ടേഴ്സിന് കൊടുത്ത ഒരു അഭിമുഖത്തിൽ ആണ് ചൈനയിലെ അഫ്ഘാൻ അംബാസഡർ ചൈനക്ക് താലിബാനെതിരെ കനത്ത താക്കീത് നൽകി കൊണ്ട് രംഗത്ത് വന്നത്. ചൈന താലിബാൻ ഉദ്യോഗസ്ഥർക്ക് ആതിഥേയത്വം വഹിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അഭിമുഖം പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, വടക്കൻ നഗരമായ ടിയാൻജിനിൽ താലിബാൻ പ്രതിനിധി സംഘത്തിന് ആതിഥ്യം നൽകിയിരുന്നു , യുഎസ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാനെ കണ്ട അതെ സ്ഥലത്തു വച്ച് തന്നെയാണ് വാങ് യി താലിബാൻ നേതാക്കളെയും കണ്ടത് എന്നത് ശ്രദ്ധേയമായിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക തങ്ങളുടെ സേനയെ പിൻവലിച്ചതിനെ തുടർന്ന് താലിബാൻ വിമതർ പ്രദേശങ്ങൾ പിടിച്ചടക്കി കൊണ്ടിരിക്കുന്നത് ചൈനയിൽ ആശങ്ക ഉയർത്തിയിരുന്നു , ഈ മേഖലയിൽ കൂടുതൽ അസ്ഥിരത വർധിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളുമായി ഇൻഫ്രാസ്ട്രക്ചറിനും ഊർജ്ജ ലഭ്യതയ്ക്ക് വേണ്ടിയുള്ള ബന്ധങ്ങൾക്കും വേണ്ടിയുള്ള ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ തടസ്സപ്പെടുത്തുമെന്നാണ് ചൈന ആശങ്കപ്പെടുന്നത് . മാത്രമല്ല ചൈനയുടെ പടിഞ്ഞാറൻ മേഖലയിലെ സിൻജിയാങ് പ്രവിശ്യയിൽ തീവ്ര വാദികളുടെ ഉയർച്ചയ്ക്കും മേഖല അസ്ഥിരപ്പെടുന്നതിനും താലിബാൻ അഫ്ഘാനിസ്ഥാൻ പിടിക്കുന്നത് സഹായകമാകും എന്ന ഭയവും ചൈനക്കുണ്ട്. ഇതിനെ തുടർന്നാണ് താലിബാൻ നേതാക്കളുമായി ഒരു സഖ്യത്തിലെത്താൻ ചൈന ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് ചൈനക്ക് ഗുണത്തേക്കാൾ അധികം ദോഷം മാത്രമേ ചെയ്യൂ എന്നാണ് ചൈനയിലെ അഫ്ഘാൻ അംബാസിഡർ വ്യക്തമാക്കുന്നത്.

ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ മാസം പുറത്തു വിട്ട ഒരു റിപ്പോർട്ട് പ്രകാരം സിൻജിയാങ്ങിൽ ഒരു പ്രത്യേക രാജ്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചൈന പറയുന്ന, അൽ ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള ഈസ്റ്റ് തുർക്കെസ്താൻ ഇസ്ലാമിക് മൂവ്‌മെന്റ് എന്ന തീവ്രവാദ സംഘടന, , അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡാക്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സജീവമാണ്. ചൈനയും അഫ്ഗാനിസ്ഥാനും 76 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പ്രദേശം ആണ് ഇത്. 2019 നവംബർ മുതൽ തന്റെ സ്ഥാനത്ത് തുടരുന്ന 41 കാരനായ ഖായിം, ചൈന ഇപ്പോൾ അവകാശപ്പെടുന്നത് പ്രകാരം താലിബാൻ സിൻജിയാങ്ങിൽ നിന്നുള്ള തങ്ങളുടെ അതെ നിലപാടുകൾ പിന്തുടരുന്ന സഹ തീവ്രവാദികൾക്കെതിരെ തിരിയുമെന്ന നിർദ്ദേശത്തെ കണക്കറ്റ് പരിഹസിക്കുകയുണ്ടായി.

"ചൈന പോലും അതിൽ വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല," ഖെയിം റോയിട്ടേഴ്സിനോട് പറഞ്ഞു, താലിബാൻ "പ്രാദേശിക പിന്തുണ ലഭിക്കാൻ മാത്രമാണ് ഇത്തരത്തിലുള്ള പൊള്ളയായ കാര്യങ്ങൾ പറയുന്നത്" അദ്ദേഹം കൂട്ടി ചേർത്തു. ചൈന ശത്രുപക്ഷത്ത് കാണുന്ന സിൻജിയാങ്ങിലെ വിഘടന വാദികളും താലിബാനും പിന്തുടരുന്നത് ഒരേ പ്രത്യയശാസ്ത്രമാണ്. ഒരേ ചിന്താഗതിയുള്ള ഒരാൾ അതേ ചിന്താഗതിയുള്ള മറ്റ് ആളുകളോട് യുദ്ധം ചെയ്യുമെന്ന് നിങ്ങൾ എങ്ങനെ പ്രതീക്ഷിക്കും? "അദ്ദേഹം പറഞ്ഞു.

എന്തായാലും അതി ബുദ്ധിമാന്മാർ എന്ന് സ്വയം കരുതുന്ന ചൈന ഒരു വലിയ മണ്ടത്തരം തന്നെയാണ് ചെയ്യാൻ പോകുന്നതെന്നാണ് ചൈനയിലെ അഫ്ഘാൻ അംബാസഡർ ഖയിമിന്റെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്. അഫ്‌ഗാനിസ്ഥാനിലെ പ്രശ്നങ്ങൾ വളർത്തി വലുതാക്കാനും അവിടെ സ്വാധീനം ഉറപ്പിക്കാനും വേണ്ടി പാല് കൊടുത്തു വളർത്തിയ പാകിസ്ഥാനു തന്നെ ഭീഷണിയായി മാറിയ സംഘടനാ ആണ് താലിബാൻ. അഫ്ഘാനിസ്ഥാനിലെ ഭരണ കൂടത്തെ നിലം പരിശാക്കുന്നതിനോടൊപ്പം സ്വാഭാവികമായി പാകിസ്ഥാനെതിരെ തിരിഞ്ഞു കൊണ്ട് പാകിസ്ഥാൻ താലിബാൻ എന്നൊരു സംഘടനയും കല ക്രമേണ വിഘടിച്ചു വന്നിരുന്നു. തീവ്ര വാദ സ്വഭാവം ഉള്ള സംഘടനകളുടെ പ്രേത്യേകത ആണിത്. അതിനെ തുടർന്ന് നല്ല താലിബാൻ എന്നും ചീത്ത താലിബാൻ എന്നും രണ്ട് താലിബാൻ ഉണ്ടെന്ന നിലപാട് ആണ് പാകിസ്ഥാനും ചൈനയും അടക്കം നിലവിൽ എടുക്കുന്നത്.

ഇതേ രീതിയിൽ ചൈനക്കെതിരെ അവർ സിൻജിയാങ് പ്രവിശ്യയിൽ നടത്തുന്ന അടിച്ചമർത്തലിനെതിരെ വേറൊരു താലിബാൻ രൂപപ്പെട്ടു വരില്ല എന്നതിന് ഒരുറപ്പുമില്ല. അത്തരത്തിലുള്ള ചൈനാ വിരുദ്ധ നീക്കങ്ങൾ തീർച്ചയായും ഉണ്ടാകും എന്ന് തന്നെയാണ് ചൈനയിലെ അഫ്ഘാൻ അംബാസഡർ വ്യക്തമാക്കുന്നത്. എത്രയോ കാലമായി നമ്മുടെ മുന്നിലുള്ള ചരിത്രവും അത് തന്നെയാണ് പറയുന്നത്. താലിബാന്റെ വാക്ക് വിശ്വസിച്ച് ചൈന ഇപ്പോൾ ചെയ്യുന്നത് വലിയ മണ്ടത്തരം തന്നെയാണ്. അതിന്റെ ഫലം അവർ തന്നെ അനുഭവിക്കട്ടെ. ചൈനയുടെ പ്രവൃത്തികൾക്ക് എന്ത് തിരിച്ചടിയാണ് പ്രതീക്ഷിക്കാൻ പറ്റുക എന്നതിനെ കുറിച്ച് കൃത്യമായ താക്കീതും അന്ത്യ ശാസനവും തന്നെയാണ് ഇപ്പോൾ അഫ്ഘാൻ പ്രതിനിധി നൽകിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (11 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (25 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (44 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (7 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (10 hours ago)

Malayali Vartha Recommends