Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഇറാൻ യുദ്ധം ഉടൻ ? തുനിഞ്ഞിറങ്ങി ഇസ്രായേൽ; ഇറാനെതിരെ നടപടിയെടുക്കാൻ രാജ്യത്തിന്റെ സൈന്യം തയ്യാറാണെന്ന് തുറന്നു പറഞ്ഞ് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ്, ഒമാൻ മേഖലയിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള കപ്പൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നിലനിൽക്കുന്ന ഈ സംഘർഷത്തിന് കാരണം, ഇനി എന്തും സംഭവിക്കാം...

07 AUGUST 2021 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഇറാനെതിരെ നടപടിയെടുക്കാൻ രാജ്യത്തിന്റെ സൈന്യം തയ്യാറാണെന്ന് തുറന്നു പറഞ്ഞ് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ്. ഒമാൻ തീരത്ത് ഇസ്രായേൽ നിയന്ത്രിക്കുന്ന ടാങ്കറിൽ കഴിഞ്ഞയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘർഷ ഭരിതമായ അന്തരീക്ഷം അത് പോലെ തന്നെ തുടരുന്നതിനിടെയാണ് ഈ കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ വകുപ്പ് മന്ത്രിയുടെ ഞെട്ടിക്കുന്ന പ്രസ്താവന പുറത്തു വന്നത്. അടുത്ത ദിവസങ്ങളിൽ ഒരു പ്രാദേശിക മാധ്യമ വെബ്സൈറ്റിൽ പ്രക്ഷേപണം ചെയ്ത അഭിമുഖത്തിൽ, ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ, "അതെ " എന്നാണ് ഗാൻറ്സ് പ്രതികരിച്ചത്. ഇതോടു കൂടി നിലവിൽ തന്നെ സാഹചര്യം രൂക്ഷമായ മേഖലയിൽ സമ്മർദ്ദം ഏറി വരുകയാണ്.

ഒരു ഇറാൻ ഇസ്രായേൽ യുദ്ധം ഏതു നിമിഷവും പൊട്ടി പുറപ്പെടാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒമാൻ മേഖലയിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള കപ്പൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നിലനിൽക്കുന്ന ഈ സംഘർഷം ഉരുത്തിരിഞ്ഞു വന്നത്. പ്രസ്തുത ആക്രമണത്തിൽ ഒരു ബ്രിട്ടീഷ് പൗരനും ഒരു അർമേനിയൻ പൗരനും കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ പക്കൽ ശക്തമായ തെളിവുകൾ ഉണ്ട് എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഇത് അമേരിക്കയും ബ്രിട്ടനുമായും പങ്കു വച്ചു എന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനേക്കാൾ മാരകമായ ഒരു ഘടകം കൂടി ഒരു അനിവാര്യമായ യുദ്ധത്തിന്റെ സൂചനകൾ നൽകുന്നുണ്ട്.

വെറും 10 മാസത്തിനുള്ളിൽ ഇറാൻ ഒരു ആണവ രാജ്യം ആകും എന്ന ഇസ്രയേലിന്റെ ആരോപണം ആണ് അത്. പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് ഈ ആഴ്ചയാണ് യുഎൻ സുരക്ഷാ കൗൺസിലിൽ ഇറാന്റെ ആണവ സംഭരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് , ഇസ്രായേലിനു മാത്രമല്ല മുഴുവൻ ലോകത്തിനു തന്നെ ഒരു ഭീഷണിയായ ഇറാനെതിരെ നടപടിയെടുക്കാൻ ഇസ്രായേൽ ലോക നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു . 'ഇറാൻ ഒരു ആണവായുധത്തിന് ആവശ്യമായ ആയുധ സാമഗ്രികൾ സ്വന്തമാക്കാൻ ഏകദേശം 10 ആഴ്ചകൾ മാത്രം അകലെയാണ്,' ഗാന്റ്സ് പറഞ്ഞു.

'ഇപ്പോൾ പ്രവൃത്തികൾക്കുള്ള സമയമാണ്, വാക്കുകൾ ഇനി ഫലം ചെയ്യുമെന്ന് തോന്നുന്നില്ല ' . 'നയതന്ത്ര, സാമ്പത്തിക, എന്തിനു സൈനിക പ്രവർത്തനങ്ങൾക്കുള്ള സമയമാണിത്. അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ആണവ ബോംബ് ഉണ്ടാക്കാൻ ആവശ്യമായ അത്രയും യുറേനിയം സമ്പുഷ്‌ടീകരിക്കാനുള്ള പ്രവർത്തനങ്ങളുമായി ഇറാൻ മുന്നോട്ട് പോവുകയാണ് നിലവിൽ. യുറേനിയം 60 ശതമാനം സമ്പുഷ്ടമാക്കാൻ തുടങ്ങുമെന്ന് ഇറാൻ പറഞ്ഞിട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് ഗാന്റ്സിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഒരു അണ്വായുധം നിർമ്മിക്കുന്നതിന് ആവശ്യമായ 90 ശതമാനം സമ്പുഷ്ടമായ യുറേനിയത്തിലേക്കുള്ള പാതയിലെ ഒരു സുപ്രധാന ഘട്ടമാണ് ഇത്.

ഇറാൻ യുറേനിയം ശേഖരത്തിന്റെ ശേഷി വർദ്ധിപ്പിക്കാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പ്, ആയുധ നിയന്ത്രണ അസോസിയേഷനിൽ നിന്നുള്ള വിശകലന വിദഗ്ധർ അതിന്റെ 'ബ്രേക്ക് ഔട്ട് സമയം അതായത് ഒരു ബോംബിന് ആവശ്യമായ വസ്തുക്കൾ നിർമ്മിക്കാൻ എടുക്കുന്ന സമയം 12 മാസമാണെന്ന് കണക്കാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇസ്രായേൽ പ്രതിരോധ വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകാരം ബ്രേക്ക് ഔട്ട് ടൈം വെറും രണ്ടു മാസത്തിലും അല്പം കൂടുതൽ മാത്രമേ ഉള്ളൂ.


ഇതിനിടയിൽ അടിയന്തിരമായി എന്തെങ്കിലും ചെയ്യണം എന്ന് തന്നെയാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഗാൻറ്സ് വ്യക്തമാക്കുന്നത്. അത് ഒരു യുദ്ധമല്ലാതെ മറ്റൊന്നും അല്ല. അതിനിടയിൽ ആണ് ഇസ്രായേൽ നിയന്ത്രിത ഓയിൽ ടാങ്കറിനെ ഒമാൻ തീരത്ത് ഇറാൻ ഡ്രോണുകൾ ആക്രമിച്ചതും ഒരു ബ്രിട്ടീഷ് കാരനും അർമേനിയക്കാരനും ഉൾപ്പെടെ രണ്ടു പേർ മരണപെട്ടതും. പുതിയ ഇറാനിയൻ പ്രസിഡന്റായി യാഥാസ്ഥിതികനും കർക്കശക്കാരനായ ഇബ്രാഹിം റൈസി സത്യപ്രതിജ്ഞ ചെയ്യാനിരുന്ന ദിവസം ഗാന്റ്സിന്റെ അഭിപ്രായങ്ങൾ പുറത്തു വന്നത് , ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ സൈന്യവും അതിന്റെ രാഷ്ട്രീയ നേതൃത്വവും സന്നദ്ധതമാണ് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.


വരുന്ന വർഷത്തിൽ ഇറാനെതിരെ ആക്രമണാത്മക നടപടിക്കുള്ള തയ്യാറെടുപ്പുകൾ ത്വരിതപ്പെടുത്താൻ തന്റെ സൈന്യത്തിന് നിർദേശം നൽകിയതായി ജനുവരിയിൽ, ഇസ്രായേലി ലെഫ്റ്റനന്റ് ജനറൽ അവീവ് കൊച്ചാവി നിർദ്ദേശിച്ചിരുന്നു. 2015 ൽ ഇറാനും ലോകശക്തികളും തമ്മിൽ ഒപ്പുവച്ച ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള യുഎസിന്റെയും മറ്റ് പാശ്ചാത്യ ശക്തികളുടെയും ശ്രമങ്ങളെ ഇസ്രായേൽ ശക്തമായി എതിർത്തു കൊണ്ടിരിക്കുകയാണ്. അതെ സമയം ഒമാനിൽ നിന്ന് രണ്ട് കപ്പൽ ജീവനക്കാർ മരണപ്പെടാൻ ഇടയാക്കിയ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന ഇസ്രായേൽ, അമേരിക്ക, ഇംഗ്ലണ്ട് എന്നിവരുടെ അവകാശവാദങ്ങൾ ഇറാനിയൻ സർക്കാർ തള്ളിക്കളഞ്ഞിരുന്നു..

എന്നാൽ എന്താണ് ഇസ്രയേലിന്റെ ഇപ്പോഴുള്ള യുദ്ധ സന്നദ്ധതയ്ക്ക് പുറകിൽ ഉള്ള ചേതോ വികാരം എന്ന് വ്യക്തമല്ല. അത് ഒരു പക്ഷെ ഇസ്രായേൽ നിയന്ത്രിത കപ്പൽ ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടത് ആകാം അല്ലെങ്കിൽ അതിനേക്കാൾ ഭീതി ജനകമായ ഇറാനിയൻ ആണവ സമ്പുഷ്‌ടീകരണ ഭീഷണിയും ആകാം. അതിനു തടയിടാൻ തങ്ങളാൽ കഴിയുന്ന ഏത് നിലപാടും ഇസ്രായേൽ എടുക്കും എന്ന് ഉറപ്പാണ്. അമേരിക്കയും ഇംഗ്ലണ്ടും അതിന് പിന്തുണ കൂടി പ്രഖ്യാപിച്ചാൽ അതീവ കലുഷിതമായ ഒരു അന്തരീക്ഷം ആണ് മേഖലയെ കാത്തിരിക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും. അതായത് ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കാനുള്ള സാഹചര്യങ്ങൾ ഉരുണ്ടു കൂടി വന്നിരിക്കുകയാണ് നിലവിൽ. ഇറാൻ ആണവായുധ ശേഷിയുള്ള രാജ്യം ആവുന്നതാണോ അതോ ഒരു തുറന്ന യുദ്ധമാണോ തമ്മിൽ ഭേദം എന്ന് തൂക്കി നോക്കേണ്ട സാഹചര്യം ആണ് ഇപ്പോഴുള്ളത്. ഇതിൽ ഏതായാലും ഒന്നും നമ്മുടെ കയ്യിൽ അല്ല വരുന്നതൊക്കെ കാത്തിരുന്ന് കാണുക എന്ന് മാത്രമേ ചെയ്യാനുള്ളൂ എന്നെ പറയാൻ കഴിയുകയുള്ളൂ ഇപ്പോൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (4 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (14 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (28 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (47 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (8 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends