Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഇമ്രാൻ നെട്ടോട്ടം ഓടും.... പാക്കിസ്ഥാന്റെ മുഖം മൂടി വലിച്ചു കീറി അഫ്​ഗാനിസ്ഥാൻ... ഐക്യരാഷ്ട്രസഭയിൽ തേഞ്ഞൊട്ടി... മുഖ്യശത്രുവായി പ്രഖ്യാപിച്ചു...

07 AUGUST 2021 09:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അഫ്ഗാനിസ്താൻ പിടിക്കാൻ താലിബാൻ ഭീകരർ നടത്തുന്ന ശ്രമങ്ങൾക്കിടെ ചോരപ്പുഴയൊഴുകുന്നു എന്നുള്ള വാർത്തകൾ തന്നെയാണ് നിരന്തരം നാം കേൾക്കുന്നത്.

പിടിച്ചെടുക്കുന്ന പ്രദേശങ്ങളിൽ തങ്ങൾക്ക് താൽപ്പര്യമില്ലാത്ത സിവിലിയൻമാരെ താലിബാൻ കൊന്നൊടുക്കുകയാണെന്ന് അഫ്ഗാൻ മനുഷ്യാവകാശ കമ്മീഷൻറെ റിപ്പോർട്ടിലൂടെ വാിച്ചെടുക്കാൻ കഴിയും. സർക്കാർ ഉദ്യോഗസ്ഥരെയും സർക്കാറിനൊപ്പം നിൽക്കുന്നവരെയും താലിബാൻ തെരഞ്ഞു പിടിച്ച് അരുംകൊല ചെയ്യുകയാണ്.

മൂന്ന് പ്രവിശ്യകൾ കീഴടക്കാനുള്ള യുദ്ധം നടക്കുന്നതിനിടെ ആയിരക്കണക്കിന് ജനങ്ങളാണ് പലായനം ചെയ്യുന്നത്. കരയിലും ആകാശത്തിലും നിന്ന് വമ്പിച്ച ആക്രമണങ്ങൾ നടക്കുകയാണ്. അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിനു തൊട്ടു പിന്നാലെയാണ് സർവ്വ ശക്തിയുമെടുത്ത് താലിബാൻ ഭീകരർ വീണ്ടും രംഗത്തു വന്നത്.

അഫ്ഗാൻ സൈന്യം പ്രതിരോധിക്കുന്നുണ്ടെങ്കിലും താലിബാൻ വൻ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ പകുതിയോളം പ്രദേശങ്ങൾ അവരുടെ നിയന്ത്രണത്തിലേക്ക് പോവുകയാണെന്നാണ് റിപ്പോർട്ടുകൾ.

അഫ്ഗാനിലെ തന്ത്രപ്രധാനമായ പ്രവിശ്യകളിൽ കനത്ത പോരാട്ടം നടത്തി വരികയാണ് ഇപ്പോൾ. തുടക്കത്തിലേ നമുക്ക് അറിയാവുന്ന പരസ്യമായ രഹസ്യമാണ് താലിബാനെ പോറ്റി വളർത്തുന്നത് പാക്കിസ്ഥാൻ ആണെന്നുള്ള കാര്യം. എന്നാൽ അത് ഇപ്പോൾ ഒരു പൊതുവേദിയിൽ അവതരിക്കപ്പെട്ടിരിക്കുകയാണ്.

രാജ്യത്ത് താലിബാൻ ആക്രമണങ്ങൾക്ക് പാകിസ്താൻ നൽകുന്ന പിന്തുണ ഐക്യരാഷ്ട്ര സഭയിൽ തുറന്നു കാട്ടിയിരിക്കുകയാണ് ഇപ്പോൾ അഫ്ഗാനിസ്താൻ ചെയ്ത കാര്യം. ഐക്യരാഷ്ട്ര സഭയിൽ അഫ്ഗാനിസ്താൻ പ്രതിനിധി ഗുലാം എം. ഇസാക്സൈ ആണ് പാകിസ്താനെതിരെ കടുപ്പിച്ച് നിലപാട് എടുത്തിരിക്കുന്നത്.

താലിബാന്റെ സുരക്ഷിത താവളമായി പാകിസ്താൻ തുടരുകയാണെന്നും ആവശ്യമായ യുദ്ധ സാമഗ്രികൾ പാകിസ്താനിൽ നിന്ന് താലിബാന് ലഭിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സംസാരിക്കുന്ന വേളയിലായിരുന്നു ഇത്തരത്തിൽ ഒരു സംസാരം ഉണ്ടായത്.

അഫ്​ഗാനിലേക്ക് പ്രവേശിക്കാൻ താലിബാൻ തീവ്രവാദികൾ ഡ്യുറൻഡ് ലൈനിന് സമീപം ഒത്തു കൂടുന്നതും അവരുടെ ഫണ്ട് ശേഖരണ പരിപാടികൾ, കൂട്ട ശവസംസ്‌കാരത്തിനായി മൃതദേഹങ്ങൾ കൈമാറൽ, പാകിസ്താൻ ആശുപത്രികളിൽ പരിക്കേറ്റ താലിബാൻ ചികിത്സ തുടങ്ങിയവ എങ്ങനെ നടക്കുന്നുവെന്ന് ഗ്രാഫിക് റിപ്പോർട്ടുകളും വീഡിയോകളും തെളിവായി നിരത്തിയാണ് അഫ്ഗാൻ പ്രതിനിധി ഇത്തരത്തിൽ ആഞ്ഞടിച്ചിട്ടുള്ളത്. ഇനിയിപ്പോൾ ഇമ്രാൻ എത്രയൊക്കെ മുതലക്കണ്ണീർ പൊഴിച്ചാലും അതൊന്നും വിലപ്പോവില്ല എന്ന് വേണം പറയാൻ.

1988-ലെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗൺസിലിന്റെ ഉപരോധ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ഇതെന്നും തുറന്ന് കാട്ടിയിട്ടുമുണ്ട്. മാത്രമല്ല അഫ്ഗാനിസ്താനിൽ യുദ്ധം ഇല്ലാതാക്കാൻ വേണ്ടി പാകിസ്താനുമായി സഹകരിക്കുന്നതിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ നേതൃത്വത്തിലാണ് ഐക്യരാഷ്ട്ര സഭയിൽ സുരക്ഷാ കൗൺസിൽ വിളിച്ചു ചേർത്തത്. അഫ്ഗാൻ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മർ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ വിളിച്ചതിന് ശേഷമാണ് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ സംഘടിപ്പിച്ചത്.

നേരത്തെ ഉസ്ബക്കിസ്താനിൽ നടന്ന ഉച്ചകോടിയിൽ അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി പരസ്യമായി തന്നെ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. തീവ്രവാദികൾക്ക് പാകിസ്താൻ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞായിരുന്നു അഫ്ഗാൻ പ്രസിഡന്റ് രംഗത്തെത്തിയത്. ഇത്തരത്തിൽ ലോകരാജ്യങ്ങൾ ഓരോരുത്തരായി പാക്കിസ്ഥാന്റെ കപട സ്നേഹം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് വേണം പറയാൻ.

അതിനിടെ, അഫ്​ഗാനിൽ താലിബാൻ സിവിലിയൻമാരെ കൊന്നു തള്ളുന്നതായി അമേരിക്കയും ബ്രിട്ടനും ഓരേ സ്വരത്തിൽ പറയുകയുണ്ടായി. തങ്ങൾക്ക് താൽപ്പര്യമില്ലാത്തവരെ താലിബാൻ ഭീകരർ തെരഞ്ഞു പിടിച്ച് വധിക്കുകയാണെന്നും യു എസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. താലിബാൻ നേതാക്കളെ യുദ്ധക്കുറ്റത്തിന് ശിക്ഷിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

ഈയൊരു സാഹചര്യത്തിൽ ഹെൽമണ്ട് പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു ഡസനിലധികം അൽ ഖയിദ അംഗങ്ങളുൾപ്പെടെ നുറിലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 'ഹെൽമണ്ട് പ്രവിശ്യാ കേന്ദ്രത്തിലെ ലഷ്‌കർഗഹ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് എഎഎഫ് ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ അൽ ഖയിദയുമായി ബന്ധമുള്ള 30 പാക്കിസ്ഥാനികളടക്കം, 112 താലിബാൻ ഭീകരർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തിനുള്ളിൽ ഭീകരർക്ക് താവളമൊരുക്കുന്നതിനും അഫ്ഗാൻ സർക്കാരിന്റെ സേനയ്‌ക്കെതിരായ താലിബാന്റെ അതിക്രമങ്ങളെ പിന്തുണയ്ക്കുന്നതിനും പാക്കിസ്ഥാനെ കുറ്റപ്പെടുത്തി അഫ്ഗാനിസ്ഥാൻ രംഗത്തുവന്നു.

താലിബാന് ആവശ്യമായ സഹായം നൽകുന്നത് പാക്കിസ്ഥാനാണെന്ന അവകാശവാദത്തിന് ബലം നൽകുന്ന തെളിവ് യുഎൻ രക്ഷാസമിതിക്ക് നൽകാൻ അഫ്ഗാനിസ്ഥാൻ ഒരുക്കമാണെന്ന് ഐക്യാരാഷ്ട്രസഭയിലെ അഫ്ഗാൻ സ്ഥാനപതി ഗുലാം ഇസക്‌സായി വെള്ളിയാഴ്ച പറഞ്ഞു. അതേപടി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

അഫ്ഗാനിൽ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെയാണ് രാജ്യത്ത് താലിബാൻ സ്വാധീനം ശക്തമാക്കിയത്. രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോൾ താലിബാൻ നിയന്ത്രണത്തിലാണ്. സരാഞ്ച് നഗരം പിടിച്ചെടുത്തത് താലിബാൻ ആഘോഷിച്ചെന്ന് റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു.

ഇറാനുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയാണ് സരാഞ്ച്. അഫ്ഗാനിലെ മറ്റ് പ്രവിശ്യകളും ഉടൻ നിയന്ത്രണത്തിലാകുമെന്ന് താലിബാൻ വക്താക്കൾ അഭിപ്രായപ്പെട്ടുണ്ട്. എന്നിരുന്നാലും ശക്തമായി പോരാടാൻ തന്നെയാണ് അഫ്​ഗാൻ സേനയും തീരുമാനിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (3 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (13 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (27 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (46 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (8 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends