താലിബാനെതിരെ തിരിച്ചടിച്ച് അഫ്‌ഗാനിലെ സൈന്യവും ജനങ്ങളും, വ്യോമാക്രമണത്തില്‍ താലിബാന് കനത്ത നാശ നഷ്ടം, കൊല്ലപ്പെട്ടത് ഇരുനൂറിലധികം ഭീകരര്‍; താലിബാനെ സഹായിക്കാനായി എത്തിയ ഒരു പാക് ഭീകരനെ സുരക്ഷാ സേന അറസ്റ്റു ചെയ്തു

അഫ്‌ഗാനിസ്ഥാനിലെ ഷെബര്‍ഗാന്‍ നഗരത്തില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ താലിബാന് കനത്ത നാശം. ഇരുനൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് പറയുന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഭീകരരുടെ ആയുധങ്ങളും നിരവധി വാഹനങ്ങളും ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്. ചില സാധാരണക്കാരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചുവെന്ന വിവരത്തെത്തുടര്‍ന്നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്.
അതിനിടെ താലിബാനെ സഹായിക്കാനായി എത്തിയ ഒരു പാക് ഭീകരനെ സുരക്ഷാ സേന അറസ്റ്റു ചെയ്തു. ഗസ്നി പ്രവിശ്യാ കേന്ദ്രത്തിന്റെ പ്രാന്ത പ്രദേശത്തു നിന്നാണ് ഭീകരനെ അറസ്റ്റു ചെയ്തത്. നേരത്തേയും പാകിസ്ഥാന്‍ സ്വദേശികളായ ഭീകരെ അഫ്‌ഗാന്‍ സൈന്യം അറസ്റ്റു ചെയ്തിരുന്നു.
താലിബാനെ സഹായിക്കാന്‍ പാകിസ്ഥാന്‍ സ്വദേശികളായ നിരവധി പേര്‍ അതിര്‍ത്തി കടന്നുവെന്നും പാക് സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെയാണ് ഇതെന്നും നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, വടക്കന്‍ അഫ്‌ഗാനിസ്ഥാനിലെ ജാവ്‌ജാന്‍ പ്രവിശ്യയുടെ തലസ്ഥാനം താലിബാന്‍ പിടിച്ചു. മണിക്കൂറുകള്‍ നീണ്ട രൂക്ഷമായ ഏറ്റുമുട്ടലിനു ശേഷമാണ് താലിബാന്‍ ഇവിടം കീഴടക്കിയത്. ഇതോടെ പ്രദേശത്തു നിന്ന് നിരവധി പേര്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് തന്ത്ര പ്രധാന നഗരമായ ഷെബര്‍ഗാന്‍. തെക്കു പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനിലെ നിമ്രോസ് പ്രവിശ്യയുടെ തലസ്ഥാനവും വെള്ളിയാഴ്ച താലിബാന്‍ പിടിച്ചെടുത്തിരുന്നു.
ചില കേന്ദ്രങ്ങളില്‍ താലിബാന്‍ പിടിമുറുക്കുയാണെങ്കിലും അവര്‍ക്കെയിരെയുളള ജനങ്ങളുടെ ചെറുത്തു നില്‍പ്പ് ശക്തമായി തുടരുകയാണ്. പലയിടങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ താലിബാനെതിരെ ആയുധമെടുക്കുന്നുണ്ട്.
നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മത പണ്ഡിതന്മാര്‍ പരിക്കേറ്റ സൈനികര്‍ക്ക് രക്തം ദാനം ചെയ്തിരുന്നു. ഇതിനൊപ്പം സൈന്യത്തിന് പൂര്‍ണ പിന്തുണനല്‍കുമെന്നും അവര്‍ പ്രതിജ്ഞയും ചെയ്തു. സൈന്യത്തിന് പിന്തുണ ഏറിയതോടെ താലിബാന്‍ ശരിക്കും വിയര്‍ക്കുകയാണ്.
https://www.facebook.com/Malayalivartha

























