Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

പാക്കിസ്ഥാന്റെ പൊന്നീച്ച പാറി... താലിബാന് വമ്പൻ തിരിച്ചടി... 200 ഭീകരരുടെ തലയറുത്തു... പറന്നിറങ്ങി അമേരിക്ക... ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്...

08 AUGUST 2021 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അഫ്​ഗാനിസ്ഥാനിൽ സംഹാര താണ്ഡവമാടുകയാണ് ഇപ്പോൾ താലിബാൻ. എന്നാൽ ഇതിൽ ഇപ്പോൾ ചെറിയൊരു മാറ്റം വരുത്തി പറയേണ്ട സമയം സംജാതമായി എന്ന് പറയാൻ. കാരണം ഇപ്പോഴവിടെ താണ്ഡവമാടുന്നത് താലിബാനല്ല മറിച്ച് താലിബാനുമേൽ പൊങ്കാലയിടുകയാണ് സുരക്ഷാ സേന.

യുഎസ് സേനാ പിൻമാറ്റത്തിനു പിന്നാലെ കടന്നാക്രമിച്ചു കൊണ്ട് പകുതിയിലേറെ സ്ഥലും കൈക്കലാക്കി മുന്നേറുകയായിരുന്ന താലിബാന്റെ തലയ്ക്കിട്ട് തന്നെയാണ് ഈയൊരു കൊട്ട് കിട്ടിയിരിക്കുന്നത്.

ഇനി നല്ലവണ്ണം നോക്കീം കണ്ടും ഒക്കെയേ കളിക്കൂ എന്ന് അലമുറയിട്ടു കൊണ്ടാണ് നാല് പാട് അവർ ഓടിയൊളിക്കുന്നത്. കൂട്ടത്തിൽ തട്ട് കിട്ടിയത് പാക്കിസ്ഥാനാണ്. കാരണം കഴിഞ്ഞ ദിവസം ഇവരുടെ കള്ളി അഫ്​ഗാൻ ഐക്യരാഷ്ട്ര സഭയിൽ പൊളിച്ചടുക്കിയതാണ്. തൊട്ട് പിന്നാലെയാണ് മുതല കണ്ണീർ പൊഴിച്ചവരൊക്കെ ഇപ്പോൾ ശരിക്കും കരയുന്നത്.

കുറച്ച് കൂടി വിശദമായി പറഞ്ഞാൽ, അഫ്ഗാനിസ്താനില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ താലിബാന് കനത്ത തിരിച്ചടി തന്നെയാണ് നേരിടേണ്ടി വന്നത്.

ഷെബര്‍ഗാന്‍ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് 200ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഫവദ് അമന്‍ ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ താലിബാന്റെ പത്തി മടക്കിയ ഒരു തിരിച്ചടി തന്നെയാണ് ഇപ്പോൾ നൽകാൻ സാധിച്ചത്.

'താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് ഷബര്‍ഗാന്‍ നഗരത്തില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 200 ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ താലിബാന്റെ വലിയ ആയുധശേഖരവും വെടിക്കോപ്പുകളും നൂറിലധികം വാഹനങ്ങളും തകര്‍ക്കപ്പെട്ടു.' എന്നാണ് ഫവാദ് അമന്‍ ട്വീറ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം 6:30 നാണ് ജാവ്ജന്‍ പ്രവിശ്യയിലെ ഷെബര്‍ഗാന്‍ നഗരത്തില്‍ താലിബാനെ ലക്ഷ്യമിട്ട് ബി -52 ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. യുഎസ് വ്യോമസേനയുടെ വ്യോമാക്രമണത്തിന്റെ ഫലമായി ഭീകരർക്ക് കനത്ത നാശനഷ്ടമുണ്ടായതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

അഫ്ഗാനിൽ 200 ഓളം താലിബാൻ ഭീകരരെയാണ് പ്രതിരോധ സൈന്യം ഇത്തരത്തിൽ കൊന്നൊടുക്കിയത്. താലിബാൻ നരനായാട്ട് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ സൈന്യം കൊന്നത്.

വടക്കന്‍ അഫ്ഗാനിലെ ജാവ്ജന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷബര്‍ഗാന്‍ താലിബാന്‍ കീഴടക്കിയിരുന്നു. അഫ്ഗാന്‍ സേനയുമായുള്ള ഒരാഴ്ച നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാന്‍ കീഴടക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ താലിബാന്‍ കീഴടങ്ങുന്ന രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഷെബര്‍ഗാന്‍ എന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. വ്യോമാക്രമണത്തിലൂടെ ഭീകരരുടെ നൂറ് കണക്കിന് വാഹനങ്ങൾ തകർത്തതായും സേന വ്യക്തമാക്കി

ജോസ്ജാൻ പ്രവിശ്യയിലെ പ്രധാന നഗരങ്ങൾ താലിബാൻ ഭീകരർ താവളമാക്കിയെന്ന വിവരം ലഭിച്ചതോടെയാണ് അഫ്ഗാൻ പ്രത്യാക്രമണം ആരംഭിച്ചത്. പ്രദേശം താലിബാന് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച സേന എല്ലാവിധത്തിലും ആക്രമണം നടത്തുകയാണ്. അതേസമയം രാജ്യത്തെ നിരവധി പ്രമുഖ നഗരങ്ങൾ താലിബാൻ പിടിച്ചടക്കി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

നേരത്തെ അഫ്ഗാനിലെ ഗാസ്നി പ്രവിശ്യയിൽ ഒരു പാക്കിസ്ഥാൻ ഭീകരനെ അഫ്ഗാൻ സേനകൾ അറസ്റ്റു ചെയ്തിരുന്നു. പ്രദേശവാസികളെ കൊലപ്പെടുത്താനും ഭീകരപ്രവർത്തനങ്ങൾ നടത്താനും ഇയാൾ കൂട്ടുനിന്നെന്നാണ് സേന അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെമ്പാടും ആക്രമണം അഴിച്ചുവിട്ട താലിബാൻ നിമ്രോസിലെ സരഞ്ച് നഗരം പിടിച്ചെടുത്തതിനു പിന്നാലെ ശനിയാഴ്ച ജൗസ്ജാൻ ഷെബർഗാൻ നഗരവും പിടിച്ചെടുത്തു.

താലിബാൻ പിടിച്ചെടുത്ത ആദ്യത്തെ പ്രവിശ്യ തലസ്ഥാനമായിരുന്നു സരഞ്ച്. ഇറാന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ഹെറാത്തും ലഷ്‌കർ ഗാഹ്, കാണ്ഡഹാർ എന്നിവയുൾപ്പെടെയുള്ള മറ്റു പ്രവിശ്യാ തലസ്ഥാനങ്ങളിലും താലിബാൻ പിടിമുറുക്കുകയാണ്.

അതേസമയം, പാക്കിസ്ഥാന്റെ ഇതിലെ പങ്ക് ഒക്കെ തുടക്കം മുതലേ വ്യക്തമായിരുന്നു. അതിന് ആക്കം കൂട്ടുന്ന വസ്തുതകളാണ് പുറത്ത് വരുന്നതും. ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 112 താലിബാൻ ഭീകരരിൽ അൽ ഖായിദ അംഗങ്ങളായ 30 പാക്കിസ്ഥാൻ പൗരന്മാരുണ്ടെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ടായിരുന്നു.

ആക്രമണത്തിൽ 31 പേർക്ക് പരുക്കേറ്റതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഭീകരർക്ക് പാക്കിസ്ഥാൻ അഭയം നൽകിയതായും അഫ്ഗാൻ സേനയ്‌ക്കെതിരായ താലിബാൻ ആക്രമണത്തെ പിന്തുണച്ചതായും അഫ്ഗാനിസ്ഥാൻ സംശയിക്കുന്നുണ്ട്. സംശയമല്ല, അത് തന്നെയാണ് ശരി....

പാക്കിസ്ഥാൻ, താലിബാന് വിതരണ ശൃംഖല ഉറപ്പാക്കുന്നു എന്നത് വെളിപ്പെടുത്തുന്ന തെളിവുകൾ യുഎൻ രക്ഷാസമിതിക്ക് നൽകാൻ അഫ്ഗാനിസ്ഥാൻ തയാറാണെന്ന് വെള്ളിയാഴ്ചയായിരുന്നു ഐക്യരാഷ്ട്ര സഭയിലെ അഫ്ഗാൻ പ്രതിനിധി ഗുലാം ഇസാക് സായ് പറഞ്ഞത്. രക്ഷാസമിതി അംഗങ്ങൾക്ക് തെളിവ് വേണമെങ്കിൽ, അത് നൽകാൻ ഞങ്ങൾ തയാറാണ്.

ഇതുമായി ബന്ധപ്പെട്ട് അഫ്ഗാൻ സർക്കാർ പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തെളിവുകൾ പാക്കിസ്ഥാനു നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് വേണ്ട വിധത്തിലുള്ള തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്.

ഇനി അവരുടെ കളികൾ ഒന്നും വിലപ്പോവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അഫ്​ഗാനിലാകട്ടെ ശക്തമായ ചെറുത്ത് നിൽപ്പാണ് സുരക്ഷാ സേനയും നടത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (12 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (26 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (45 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (7 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends