Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

താലിബാൻ ഒറ്റക്കല്ല! സർവ്വനാശത്തിന് പിന്തുണ നൽകുന്നത് ഈ സംഘമാണ്... കൂട്ടിന് പാകിസ്ഥാനും...താലിബാൻ ഒറ്റക്കല്ല! സർവ്വനാശത്തിന് പിന്തുണ നൽകുന്നത് ഈ സംഘമാണ്... കൂട്ടിന് പാകിസ്ഥാനും...

08 AUGUST 2021 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ആരാണ് ഇവർക്ക് കൂടുതൽ പിന്തുണ നൽകുന്നത് എന്ന് ചോദ്യമാണ് പ്രധാനമായും നിലനിൽക്കുന്നത്. അങ്ങനെയൊരു ചോദ്യം വരുമ്പോൾ മറ്റൊന്നും ആലോചിക്കാതെ വളരെ എളുപ്പത്തിൽ അത് പാക്കിസ്ഥാനാണെന്നാണ് നമുക്ക് പറയാൻ സാധിക്കുന്നത്. എന്നാലിപ്പോൾ അതിന് ആക്കം കൂട്ടുന്ന കുറച്ച് കൂടി വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

യുദ്ധക്കെടുതി നേരിടുന്ന രാജ്യത്ത് പ്രാകൃതമായ പ്രവർത്തനങ്ങൾ നടത്തുന്ന താലിബാന് വിദേശരാജ്യങ്ങളുടെ തീവ്രവാദ ശൃംഖലകളിൽ നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ അഫ്ഗാനിസ്ഥാന്റെ സ്ഥിരം പ്രതിനിധി ഗുലാം എം ഇസാക്സായുടെ വാക്കുകൾ നാം കേട്ടതാണ്. ന്യൂയോർക്കിൽ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത ഗുലാം, ഏപ്രിൽ പകുതി മുതൽ, താലിബാനും അവരുടെ അനുബന്ധ വിദേശ തീവ്രവാദ ഗ്രൂപ്പുകളും 31 പ്രവിശ്യകളിൽ 5,500ലധികം ആക്രമണങ്ങൾ നടത്തിയതായി പറഞ്ഞു.

യുദ്ധോപകരണങ്ങൾ വിതരണം ചെയ്യുന്നതടക്കമുള്ള പിന്തുണ നൽകുന്ന പാക്കിസ്ഥാൻ, താലിബാന്റെ സുരക്ഷിത താവളമാണ്. താലിബാന്റെ അക്രമങ്ങൾ പൊതുവെ വർധിച്ചതും, പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ക്രൂരമായ അതിക്രമങ്ങൾ അരങ്ങേറുന്നതും കാരണം രാജ്യത്തെ സ്ഥിതി അതിവേഗം വഷളായി.

താലിബാൻ ഒറ്റയ്ക്കല്ല. അന്തർദേശീയ തീവ്രവാദ ശൃംഖലകളിൽ നിന്നുള്ള വിദേശ പോരാളികൾ അവരെ സഹായിക്കുന്നു. അവർ ഒരുമിച്ച് അഫ്ഗാനിസ്ഥാനിലും രാജ്യത്തിന് പുറത്തും സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നതായും ​ഗുലാം പറഞ്ഞു. അൽ-ഖ്വയ്ദ, ലഷ്കർ-ഇ-തൊയ്ബ, തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ, ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ഉൾപ്പെടെ 20 ഗ്രൂപ്പുകളിലെ പതിനായിരത്തോളം ഭീകരൻമാരുടെ നേരിട്ടുള്ള പിന്തുണയോടെയാണ് രാജ്യത്ത് താലിബാൻ ആക്രമങ്ങൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അവർ രാജ്യത്ത് പ്രവേശിച്ച് താലിബാനുമായി ചേർന്ന് ആക്രമങ്ങൾ നടത്തുന്നതായും ​ഗുലാം കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ യുദ്ധോപകരണങ്ങൾ വിതരണം ചെയ്യുന്നതടക്കമുളള പിന്തുണ താലിബാന് നൽകുന്നു. ​അവിടം താലിബാന്റെ സുരക്ഷിത താവളമാണെന്നും ​ഗുലാം പറഞ്ഞു. പാകിസ്ഥാനിൽ താലിബാൻ ഭീകരർക്ക് ചികിത്സലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപകാലത്ത് താലിബാന്റെ അക്രമങ്ങൾ പൊതുവെ വർധിച്ചതും, പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ക്രൂരമായ അതിക്രമങ്ങൾ അരങ്ങേറുന്നതും കാരണം രാജ്യത്തെ സ്ഥിതി അതിവേഗം വഷളായതിനാലാണ് അടിയന്തര യോഗം ആവശ്യപ്പെടാൻ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

അതുകൂടാതെ, നേരത്തേ അഫ്‌ഗാനിസ്ഥാനിലെ ഷെബർഗാൻ നഗരത്തിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ താലിബാന് കനത്ത നാശം. ഇരുനൂറിലധികം ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് പറയുന്നത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരരുടെ ആയുധങ്ങളും നിരവധി വാഹനങ്ങളും ആക്രമണത്തിൽ നശിച്ചിട്ടുണ്ട്.

ചില സാധാരണക്കാരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് ഭീകരർ തമ്പടിച്ചുവെന്ന വിവരത്തെത്തുടർന്നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. അതിനിടെ താലിബാനെ സഹായിക്കാനായി എത്തിയ ഒരു പാക് ഭീകരനെ സുരക്ഷാ സേന അറസ്റ്റുചെയ്തു. ഗസ്നി പ്രവിശ്യാ കേന്ദ്രത്തിന്റെ പ്രാന്തപ്രദേശത്തു നിന്നാണ് ഭീകരനെ അറസ്റ്റു ചെയ്തത്.

നേരത്തേയും പാകിസ്ഥാൻ സ്വദേശികളായ ഭീകരെ അഫ്‌ഗാൻ സൈന്യം അറസ്റ്റുചെയ്തിരുന്നു. താലിബാനെ സഹായിക്കാൻ പാകിസ്ഥാൻ സ്വദേശികളായ നിരവധിപേർ അതിർത്തികടന്നുവെന്നും പാക് സർക്കാരിന്റെ ആശീർവാദത്തോടെയാണ് ഇതെന്നും നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

അതേസമയം, വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ കുണ്ടൂസ് താലിബാന്‍ പിടിച്ചെടുത്തു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാന്‍ കീഴടക്കിയത്.

നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീവ്രവാദികളുടെ പിടിയിലായെന്നാണ് പ്രദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത്. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഇവിടുത്തെ കെട്ടിടങ്ങളും കടകളും അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ചക്ക് ശേഷം നാല് പ്രാദേശിക തലസ്ഥാനങ്ങളാണ് താലിബാന്‍ കീഴടക്കിയിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനമാണ് കുണ്ടൂസ്.

കുണ്ടൂസ് കീഴടക്കിയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു വടക്കന്‍ നഗരമായ സാര്‍ ഇ പൂളും താലിബാന്‍ കീഴടക്കിയിട്ടുണ്ട്. അതേ സമയം കൈവിട്ട നഗരങ്ങളില്‍ സൈന്യം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

പിടിച്ചെടുത്ത നഗരങ്ങളിലെ ജയിലില്‍ നിന്ന് നൂറുകണക്കിന് താലിബാനികളെ മോചിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് മാസത്തില്‍ താലിബാന്‍ പോരാട്ടം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണ് കുണ്ടൂസ് പിടിച്ചെടുക്കല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (3 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (13 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (27 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (46 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (8 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends