Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

താലിബാന്‍ ക്രൂരത തുടരുന്നു! ഇറുകിയ വസ്ത്രം ധരിച്ചു,തല മറച്ചില്ല! 21കാരിയെ ദാരുണമായി വെടിവെച്ച്‌ കൊലപ്പെടുത്തി

09 AUGUST 2021 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

 

അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ക്രൂരത. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചു എന്നാരോപിച്ച്‌ താലിബാന്‍ തീവ്രവാദികള്‍ യുവതിയെ വെടിവെച്ച്‌ കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബല്‍ഖ് പ്രവിശ്യയില്‍ ആണ് സംഭവം എന്ന് റേഡിയോ ആസാദി റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്ത് ഇറങ്ങിയപ്പോള്‍ ആണ്‍ തുണ ഇല്ലായിരുന്നു എന്നതും കൊലപാകത്തിന് കാരണമായി എന്നാണ് റിപ്പോര്‍ട്ട്.


താലിബാന്റെ നിയന്ത്രണത്തിലുളള സമര്‍ ഖണ്ഡ് എന്ന ഗ്രാമത്തില്‍ ആണ് യുവതിക്ക് ദാരുണാന്ത്യം. ഇരുപത്തിയൊന്നുകാരിയായ നസനിനെ ആണ് താലിബാന്‍ കൊലപ്പെടുത്തിയത്. മസര്‍ ഇ ഷരീഫിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ തീവ്രവാദികള്‍ കാറില്‍ നിന്ന് വലിച്ചിറക്കി തലയില്‍ വെടിവെയ്ക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്ബോള്‍ നസനിന്‍ ബുര്‍ഖ ധരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ഈ റിപ്പോർട്ട് നിഷേധിച്ചു. അഫ്ഗാനിസ്ഥാനിലെ പുതിയ പ്രദേശങ്ങൾ പിടിച്ചടക്കിയ ശേഷം, താലിബാൻ സ്ത്രീകൾക്കെതിരായ നിലപാട് കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. സ്ത്രീകൾ പർദ്ദയോ ബുർഖയോ ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണെന്ന് താലിബാൻ വ്യക്തമാക്കുന്നു. അത് 1996-2001 ലെ ഇസ്ലാമിക ശരീഅത്ത് നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് താലിബാൻ വാദം.

സ്ത്രീകള്‍ പുറത്ത് ജോലി ചെയ്യുന്നത് താലിബാന്‍ വിലക്കിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം യുവതിയെ കൊലപ്പെടുത്തിയെന്ന ആരോപണം താലിബാന്‍ നിഷേധിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തിന്റെ ഉള്‍പ്പെടെ പിന്‍മാറ്റത്തോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പിടി മുറുക്കിയിരിക്കുകയാണ്.

പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക് എതിരെ കടുത്ത നിയമങ്ങള്‍ നടപ്പിലാക്കുകയാണ് താലിബാന്‍. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്നത് താലിബാന്‍ വിലക്കിയിരിക്കുകയാണ്. മാത്രമല്ല തലമുതല്‍ കാല്‍ വരെ പൂര്‍ണമായും മറയ്ക്കാതെ സ്ത്രീകള്‍ക്ക് പുറത്തേക്ക് ഇറങ്ങാനും താലിബാന്‍ തീവ്രവാദികള്‍ അനുവാദം നല്‍കുന്നില്ല.


താലിബാൻ ക്രൂരത തുടർന്നുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ തന്ത്രപ്രധാനമായ മൂന്ന് പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുത്തെന്ന് റിപ്പോർട്ട്. ശക്തമായ ആക്രമണത്തിലൂടെ കുന്ദൂസ് നഗരമാണ് ഏറ്റവും ഒടുവിലായി താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസമായി അഫ്ഗാനിൽ വലിയ ക്രൂരതയാണ് താലിബാൻ സൈന്യം അഴിച്ചു വിടുന്നത്. അഫ്ഗാനിലെ മൂന്ന് പ്രവിശ്യകളാണ് താലിബാന്‍ ഭീകരര്‍ കീഴടക്കിയത്.

സാരഞ്ച് മേഖലയിലെ നിമ്രൂസ്, ജോവ്സ്ജാന്‍ പ്രവിശ്യകളാണ് കഴിഞ്ഞ ദിവസങ്ങളിലായി താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിലാണ് സാരഞ്ച് നഗരം താലിബാന്‍ പൂര്‍ണ്ണമായി കൈയ്യടക്കിയത്. ഹെല്‍മന്ത് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും താലിബാന്റെ നിയന്ത്രണത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, താലിബാന്റെ ക്രൂരതകൾക്കെതിരെ വലിയ വിമർശനമാണ് ലോക രാജ്യങ്ങളിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമേതിരെ തീവ്രവാദികൾ നടത്തുന്ന നീച പ്രവർത്തികൾക്ക് താക്കീതുമായി യു എൻ ഉം രംഗത്തു വന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (10 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (17 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (27 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (35 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (54 minutes ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (8 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (9 hours ago)

Malayali Vartha Recommends