Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ചൈനക്ക് വീണ്ടും ഇരുട്ടടി! കയറ്റുമതി കുത്തനെ താഴോട്ട്; പ്രളയവും അതിന്റെ ഫലമായുണ്ടായ സാമ്പത്തിക നഷ്ടവും ഇപ്പോൾ കൊറോണയുടെ ഡെൽറ്റ വാരിയന്റും ഒക്കെ കൂടെ ചൈനയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഏൽപ്പിച്ചിരിക്കുന്നത് കനത്ത പ്രഹരം തന്നെ, സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയ കയറ്റു മതിക്ക് ഏറ്റത് മറ്റൊന്ന്

09 AUGUST 2021 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ലോകം മുഴുവൻ കോവിഡ് കയറ്റി അയച്ച് എല്ലാ ലോക രാജ്യങ്ങളുടെയും സാമ്പത്തിക രംഗം താറുമാറാക്കിയതിന്റെ ക്രെഡിറ്റ് ചൈനക്ക് അവകാശപ്പെട്ടതാണ് . അതെസമയം ആ സാഹചര്യം മുതലെടുത്ത് തങ്ങളുടെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു അവർ. രോഗം കണ്ടു പിടിച്ചവർക്ക് അതിന്റെ മരുന്നും സ്വാഭാവികമായും അറിയാമായിരിക്കുമല്ലോ. എന്നാൽ ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും എന്ന് പറയുന്നത് പോലെയാണ് ചൈനയുടെ ഇപ്പോഴത്തെ അവസ്ഥ, പ്രളയവും അതിന്റെ ഫലമായുണ്ടായ സാമ്പത്തിക നഷ്ടവും ഇപ്പോൾ കൊറോണയുടെ ഡെൽറ്റ വാരിയന്റും ഒക്കെ കൂടെ കനത്ത പ്രഹരം തന്നെയാണ് ചൈനയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഏൽപ്പിച്ചിരിക്കുന്നത്. പ്രേത്യേകിച്ചും അവരുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയ കയറ്റു മതിക്ക്.

കോവിഡ് -19 ന്റെ ഡെൽറ്റ വേരിയന്റ് കേസുകൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ജൂലൈയിൽ ചൈനയുടെ കയറ്റുമതി വളർച്ച അപ്രതീക്ഷിതമായി കുറഞ്ഞിരിക്കുകയാണെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു , അതേസമയം ഇറക്കുമതിക്കും ആക്കം നഷ്ടപ്പെട്ടു. ആഗോള തലത്തിൽ ലോക്ക്ഡൗണുകൾ ലഘൂകരിക്കുന്നത്തിലൂടെ ലോക വ്യാപാരം വർദ്ധിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ചൈനയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഈ ഒരു ഇരുട്ടടി കിട്ടിയിരിക്കുന്നത്.

കോവിഡ് കാരണം മറ്റ് ലോക രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയുടെ ക്ഷീണം മുതലാക്കി 32 .2 ശതമാനം വളർച്ച ആയിരിന്നു കയറ്റു മതിയിൽ കഴിഞ്ഞ മാസം അതിനു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ചൈന നേടിയിരുന്നത് എന്നാൽ ജൂലൈ മാസത്തിൽ ഇത് കുത്തനെ ഇടിഞ്ഞ് 19.3 ശതമാനം ആയിട്ടുണ്ട്. ചൈനയുടെ ഇറക്കുമതി കഴിഞ്ഞ മാസം 28.1 ശതമാനം ആണ് വർദ്ധിച്ചത് ,എന്നാൽ ഇത് മുൻ വർഷത്തെ 36.7 ശതമാനം വളർച്ചയിൽ നിന്ന് വലിയ കുറവ് തന്നെയാണ്. ചൈനയുടെ മുന്നോട്ടുള്ള പാതയിൽ കൂടുതൽ തിരിച്ചടികളും ഇറക്കങ്ങളും തന്നെയാണ് അവരെ കാത്തു നിൽക്കുന്നത് എന്ന് തന്നെയാണ് ഏറ്റവും പുതിയ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പിൻപോയിന്റ് അസറ്റ് മാനേജ്‌മെന്റിലെ ചീഫ് ഇക്കണോമിസ്റ്റ് ഷാങ് ഷിവെയുടെ അഭിപ്രായത്തിൽ വളർച്ചാനിരക്കിൽ മാന്ദ്യമുണ്ടായിട്ടും, ചൈനയിലെ കയറ്റുമതി ജൂണിൽ ശക്തമായി തന്നെ തുടർന്നിരുന്നു. ഇതിനു കാരണം ഏഷ്യയിലെ ഇന്ത്യയടക്കമുള്ള മറ്റ് വികസ്വര രാജ്യങ്ങളിൽ പകർച്ചവ്യാധി കൂടുതൽ വഷളായതാണ് , ഇത് താൽക്കാലികമായി വ്യാപാരം ചൈനയിലേക്ക് മാറ്റുന്നതിന് ഒരു കാരണമായിട്ടുണ്ട്.

എന്നാൽ വീണ്ടും കൂട്ടിച്ചേർക്കേണ്ടതും കയറ്റുമതി ചെയ്യേണ്ടതുമായ ഭാഗങ്ങളുടെയും ഘടകങ്ങളുടെയും ഇറക്കുമതി ജൂലൈയിലും മന്ദഗതിയിലായ സാഹചര്യത്തിൽ പ്രമുഖ സൂചകങ്ങൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും മാസങ്ങളിലും ചൈനയുടെ കയറ്റുമതി ദുർബലമാകാൻ തന്നെയാണ് സാധ്യതയെന്ന് അദ്ദേഹം ശനിയാഴ്ച വ്യക്തമാക്കി.

കയറ്റുമതിയിൽ ഉണ്ടാകുന്ന കുത്തനെയുള്ള ഇടിവും കോവിഡിന്റെ ഡെൽറ്റ വേരിയന്റ് ചൈനയിൽ പിടി മുറുക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തിക തകർച്ചയും ആണെന്ന് അടുത്ത കുറച്ച് മാസങ്ങളിൽ ചൈനയിലെ അനിശ്ചിതത്വത്തിന്റെ പ്രധാന ഉറവിടങ്ങൾ, ”ഷാങ് വ്യക്തമാക്കിയതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ സാമ്പത്തിക വളർച്ച ആദ്യ പാദത്തിലെ 18.3 ശതമാനത്തിൽ നിന്ന് രണ്ടാം പാദത്തിൽ 7.9 ശതമാനമായി കുറഞ്ഞു. വർഷാവസാനത്തോടെ വളർച്ച 6 ശതമാനത്തിൽ താഴെയായി കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വീട്ടിൽ നിന്നും ജോലി ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ, മാസ്ക്, കൊറോണ ടെസ്റ്റിംഗ് ഉപകരണങ്ങൾ തുടങ്ങി കൊറോണ വൈറസുമായി ബന്ധപ്പെട്ട വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ കാര്യത്തിൽ കൊറോണ രൂക്ഷമായി ആക്രമിച്ച വികസിത രാജ്യങ്ങളിലെ വൻ ഡിമാൻഡ് ആണ് ചൈനീസ് കയറ്റുമതി വളർച്ച വർദ്ധിപ്പിച്ചത്. എന്നാൽ വികസിത രാജ്യങ്ങൾ പാൻഡെമിക് നിയന്ത്രണങ്ങളിൽ നിന്ന് ഉയർന്നുവരാൻ തുടങ്ങിയതോടെ ഈ ആവശ്യം ഇപ്പോൾ വലിയ തോതിൽ കുറഞ്ഞിരിക്കുകയാണ്.

ചൈനയിലെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളായ കിഴക്കൻ, ദക്ഷിണ ചൈനീസ് പ്രവിശ്യകളിൽ കോവിഡ് -19 കേസുകൾ പൊട്ടിപ്പുറപ്പെടുന്നത് ഫാക്ടറി ഉൽപാദനത്തെ കാര്യമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കിയാൽ തന്നെ , ചൈനീസ് കയറ്റുമതി മേഖലയിൽ അമേരിക്കൻ ഉപരോധത്തെ തുടർന്നുണ്ടായ സെമി കണ്ടക്ടർ ക്ഷാമം, ലോജിസ്റ്റിക് തടസ്സങ്ങൾ, ഉയർന്ന അസംസ്കൃത വസ്തുക്കൾ, ചരക്കുകൾ എന്നിവയുടെ ചിലവുകൾ അവരെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്.

ആഭ്യന്തര പകർച്ചവ്യാധി എങ്ങനെ വികസിക്കുന്നു, അസംസ്കൃത വസ്തുക്കളുടെ വില എന്നിവ പോലെ വർഷത്തിന്റെ രണ്ടാം പകുതിയിൽ വളരെയധികം അനിശ്ചിതത്വങ്ങളുണ്ട്. അതേസമയം, വിദേശ ഉൽപാദന ശേഷി സാവധാനം ഉയർന്നുവരുകയാണ് ഇതും വരും കാലങ്ങളിൽ ചൈനീസ് കയറ്റുമതിയെ പുറകോട്ടടിക്കാവുന്ന ഘടകങ്ങൾ ആണ് ,ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. കൊറോണ കാലഘട്ടത്തിൽ മറ്റ് ഏത് സമ്പദ് വ്യവസ്ഥകളെ താരതമ്യ പെടുത്തിയാലും ചൈനീസ് സമ്പദ് വ്യവസ്ഥ കൂടുതൽ ഉണർച്ചയിൽ ആയിരിന്നു. ഇതിന്റെ പ്രധാന കാരണവും കൊറോണ തന്നെ ആയിരിന്നു. ചൈന കൊറോണ കയറ്റി അയച്ചതിലൂടെ മറ്റ് രാജ്യങ്ങളിൽ ഉണ്ടായ സാമ്പത്തിക തകർച്ച തന്നെയായിരുന്നു അതിന്റെ കാരണം.

എന്നാൽ ഈ കാര്യം മനസിലാക്കാതെ അല്ലെങ്കിൽ അങ്ങനെ ഭാവിക്കാതെ ചൈന വീണ്ടും വികസിക്കുന്നേ എന്ന് വിളിച്ചു കൂവിയ ചങ്കിലെ ചൈനക്കാർ കുറേയാൾക്കർ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായിരിന്നു ഒരുപാട്. എന്നാൽ ഇപ്പോൾ ലോക സാമ്പത്തിക വ്യവസ്ഥ പതുക്കെ ഉയരുകയാണ്. അതോടു കൂടി ചൈനക്കുണ്ടായിരുന്ന മേൽ കയ്യും നഷ്ടമാവുകയാണ്. സാഹചര്യം ഒന്ന് ശാന്തമാകുമ്പോഴേക്കും ചൈനക്കെതിരെ പ്രേത്യേകിച്ചും സിൻജിയാങ് പ്രവിശ്യയിൽ നിർമ്മിക്കുന്ന വസ്തുക്കൾക്കും കമ്പനികൾക്കും എതിരെ അനവധി ഉപരോധ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് പാശ്ചാത്യ ചേരി. ഇതും ചൈനക്ക് വൻ തിരിച്ചടിയാണ്. എന്തായാലും കുളം കലക്കി മീൻ പിടിച്ചു കൊണ്ടിരുന്ന ചൈനയുടെ പരിപാടികൾക്ക് ഒക്കെ തിരിച്ചടികൾ കിട്ടി തുടങ്ങി എന്ന കാര്യം വ്യക്തമാവുകയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകളിലൂടെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (10 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (17 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (27 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (35 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (54 minutes ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (8 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (9 hours ago)

Malayali Vartha Recommends