Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

എല്ലാം കൈവിട്ടു പോയോ.... ലോകം അവസാനിക്കുന്നു! ലഭിക്കുന്നത് അപകട സൂചന! സംഭവിക്കുന്നത് ലോകാവസാനം? ഭയന്ന് വിറച്ച് ലോകജനത...

09 AUGUST 2021 11:35 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

ഇത് ലോകാവസാനമാണോ? ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ ഈ റിപ്പോർട്ടും പുറത്ത് വരുന്നത്. ആഗോള താപനം അപകടകരമായ നിലയിലേക്കെത്തിയെന്ന് സൂചന നല്‍കുന്ന പഠന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

ലോകത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നാല് രാജ്യങ്ങളിലാണ് നടക്കുന്നതെന്നും അവരുടെ ഭാവി പദ്ധതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ലോകത്തെ രക്ഷിക്കാന്‍ നമുക്ക് കഴിയില്ലെന്നും മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ നേരത്തേ നല‍കിയിരുന്നു. ഏറെ ജാ​ഗ്രതയോടെയും ഞെട്ടലോടെയുമാണ് നാം ആ വാർത്ത കേട്ടതും.

എന്നാലിപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് എന്തെന്നാൽ, ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്‍പിന് ഭീഷണിയുയർത്തുന്ന വിധത്തിലേക്ക് ഭൂമിയുടെ അന്തരീക്ഷ താപനില വർധിച്ചു കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പഠന റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വര്‍ധിക്കുന്ന അന്തരീക്ഷ താപനില ഇന്ത്യയിലെ മണ്‍സൂണിനെയും ബാധിക്കുമെന്നും പഠനത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.

റിപ്പോര്‍ട്ട് പ്രകാരം 2040-ഓടെ അന്തരീക്ഷ താപനിലയിലെ വർധന 1.5 ഡിഗ്രി സെല്‍ഷ്യസായേക്കും. ആഗോളതാപനിലയുടെ വർധന രണ്ട് ഡിഗ്രി സെല്‍ഷ്യസ് മറികടക്കുന്നത് ഭൂമിയില്‍ മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുകയും അപരിഹാര്യവുമായ മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഹരിതഗൃഹ വാതക ഉദ്‌വമനത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ടായാല്‍ പോലും താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കടന്ന് 1.6 ഡിഗ്രി സെൽഷ്യസ് എത്താനാണ് സാധ്യതയെന്നും റിപ്പോർട്ട് പറയുന്നു.

ആഗോള താപനില വർധനവ് വരും കാലങ്ങളിൽ ഭയങ്കരമായ രീതിയിൽ ഉയരാനാണ് സാധ്യത. ഏകദേശം 2100 ആവുന്നതോടു കൂടി രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഐ.പി.സി.സി റിപ്പോർട്ടിൽ പരാമർശിക്കുന്നുമുണ്ട്.

1850 മുതല്‍ 1900 വരെയുള്ള വ്യവസായ പൂർവ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താപനിലയില്‍ വലിയ വർധനയാണ് 2011-2020 കാലയളവില്‍ സംഭവിച്ചത്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ വലിയ തോതിലുള്ള കുറവുണ്ടായില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകും എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

വില്ലനായി നിൽക്കുന്നത് ആഗോളതാപനമാണ്. വ്യാവസായിക വിപ്ലവത്തിന് ശേഷമാണ് ആഗോള താപനിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിത്തുടങ്ങിയത്. ഇതേ നിരക്കില്‍ താപനിലയിലുണ്ടാകുന്ന വര്‍ദ്ധനവ് തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോള താപനില വീണ്ടും 5 ഡിഗ്രി സെല്‍ഷ്യസ് ഉയരും.

അത് ലോകത്തെ മഴക്കാടുകളുടെ സര്‍വ്വനാശത്തിന് കാരണമാകുമെന്നും ലോകത്തിന്റെ നാലിലൊന്ന് ഭാഗം കടുത്ത വരള്‍ച്ചയ്ക്ക് വിധേയമാകുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. മറുവശത്ത് ആഗോള താപനിലയിലുള്ള വര്‍ദ്ധനവ് വ്യാപകമായി മഞ്ഞുരുകുന്നതിനും സമുദ്രനിരപ്പ് അമിതമായി ഉയരുന്നതിനും കാരണമാകും. വലിയൊരു വിഭാഗം ജനങ്ങള്‍ മഹാപ്രളയങ്ങളില്‍ കൊല്ലപ്പെടുന്നതിലേക്കാകും ഇത് വഴി വെയ്ക്കുക എന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഐ.പി.സി.സിയുടെ ആറാം അവലോകന റിപ്പോര്‍ട്ടില്‍ ഭൂമിയുടെ കാലാവസ്ഥയുടെ അവലോകനവും ഭൂമിയിലും ജീവജാലങ്ങള്‍ക്കും അത് മൂലമുണ്ടായ മാറ്റങ്ങളും പഠന വിധേയമാക്കിയിട്ടുണ്ട്.ആഗോള താപനിലയുടെ യഥാര്‍ഥ സ്ഥിതി ചൂണ്ടിക്കാട്ടുന്നതാണ് ഐ.പി.സി.സിയുടെ പഠന റിപ്പോര്‍ട്ട്.

ആഗോളതാപനത്തിന്റെ കാരണങ്ങളില്‍ പ്രധാനം മനുഷ്യ ഇടപെടലുകള്‍ തന്നെയാണെന്നാണ് ഐ.പി.സി.സിയുടെ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 66 രാജ്യങ്ങളില്‍ നിന്നുള്ള 234 ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ ക്രോഡീകരിച്ചാണ് 42 പേജുള്ള പഠനറിപ്പോര്‍ട്ട് ഐ.പി.സി.സി തയ്യാറാക്കിയിരിക്കുന്നത്.

ആഗോളതാപനത്തെ ചെറുക്കുക മാത്രമാണ് ഭൂമിയുടെ അന്തരീക്ഷ സംതുലനത്തെ നിലനിർത്താനുള്ള ഏക മാർഗം എന്നാണ് റിപ്പോർട്ട് പറയുന്നത്. മനുഷ്യ ഇടപെടലുകളാണ് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും മൂലകാരണം. നഗരങ്ങളും മറ്റും ആഗോളതാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടുകളായാണ് പ്രവര്‍ത്തിക്കുന്നതെന്നും പഠനം പറയുന്നു.

എന്നാല്‍, ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത് പോലെ ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കാന്‍ സാധിച്ചാല്‍ ആഗോളതാപനം മൂലമുണ്ടാകാന്‍ സാധ്യതയുള്ള അതിഭീകരമായ പ്രത്യാഘാതങ്ങളെ തടഞ്ഞുനിര്‍ത്താന്‍ നമുക്ക് കഴിയും.

ആഗോള താപനിലയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോഴേക്കും വരാന്‍ പോകുന്ന ദുരന്തങ്ങളുടെ ലക്ഷണങ്ങള്‍ പ്രളയങ്ങളുടെയും വരള്‍ച്ചയുടെയുമൊക്കെ രൂപത്തില്‍ നമ്മള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഈ പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ ആഗോളതലത്തില്‍ ലോകരാജ്യങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്.

ഇന്ത്യയുടെ കാലാവസ്ഥയിലും വരും കാലത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വരുന്ന പതിറ്റാണ്ടുകളില്‍ രാജ്യത്ത് ചൂടിന്റെ രൂക്ഷത വര്‍ധിച്ചു വരികയും ശൈത്യത്തിന്റെ രൂക്ഷത കുറഞ്ഞു വരികയും ചെയ്യും. ഉഷ്ണതരംഗത്തിന്റെ തോത് വര്‍ധിക്കുമെന്നും വരള്‍ച്ച, കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങള്‍ കൂടുതലാവാൻ സാധ്യതയുണ്ട് എന്ന് വേണം കരുതാൻ.

അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ സമുദ്ര മേഖലയില്‍ ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ് താപനില വര്‍ധിക്കുന്നത്. സമുദ്രജലവിതാനവും ഇതിനനുസരിച്ച് വര്‍ധിക്കുമെന്നാണ് ഇത് നല്‍കുന്ന സൂചന. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ തീരങ്ങളില്‍ കടലേറ്റം രൂക്ഷമാണ്. ഇത് ഇനിയും തുടരുമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ കടലാക്രമണം തുടര്‍ച്ചയായി സംഭവിക്കുമെന്നുമാണ് പഠനം പറയുന്നത്.

മനുഷ്യരടക്കമുള്ള മിക്ക ജീവജാലങ്ങൾക്കും ഈ കാലാവസ്ഥാമാറ്റങ്ങൾ പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാർഷികവിളകളേയും ദോഷകരമായി ബാധിക്കുന്നു. സമുദ്രനിരപ്പിലുള്ള ഉയർച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നുണ്ട്.

ആഗോളതാപനത്തിന്റെ ഫലമായി ഉയർന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടു പിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വർദ്ധിക്കുന്ന ജലം സമുദ്രനിരപ്പിൽ കാറ്റിനു കാരണമാകുന്നുണ്ട്. ഇതിനെ ചെറുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 minutes ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (13 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (20 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (30 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (38 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (57 minutes ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (8 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

Malayali Vartha Recommends