യുദ്ധ മുതലായി ഭീകരർക്ക് കൈമാറുന്നത് താലിബാന്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ... വസ്ത്രം നോക്കി പ്രായം അറിയും. പിന്നെ ചെയ്യുന്നത്.... ക്രൂരത

കൂടുതല്‍ പ്രദേശങ്ങള്‍ തങ്ങളുടെ വരുതിയിലാക്കി താലിബാൻ മുന്നേറുമ്പോൾ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പിടിച്ചെടുത്തശേഷം ആ പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സൈനികരുടെയും വിധവകളെയും ഭാര്യമാരെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് താലിബാന്‍ ആവശ്യപ്പെടുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിന് ഇരയാകുന്നത്. താലിബാന്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരര്‍ക്ക് യുദ്ധമുതലായി നല്‍കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ഡെയ്‌ലി മെയില്‍ പുറത്ത് വിട്ടു.
ഭീകരര്‍ക്ക് യുദ്ധമുതലായി സ്ത്രീകളെ കൈമാറാനാണ് താലിബാന്റെ തീരുമാനം. പിടിച്ചെടുക്കുന്ന സ്ഥലങ്ങളിലെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പേരും വയസ്സും ഭീകരരെ അറിയിക്കണം. ഇതിനു തയാറാകാതെ ചെറുത്തുനിന്ന പുരുഷന്‍മാരെ ഭീകരര്‍ മര്‍ദിച്ചു. അലമാരകളിലെ വസ്ത്രങ്ങളും മറ്റും പരിശോധിച്ചാണ് സ്ത്രീകളുടെ വയസ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നടക്കം സ്ത്രീകളെയും പെണ്‍കുട്ടികളെയും മറ്റു സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കാറിലും കാളവണ്ടിയിലും നടന്നും പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകുന്ന കുടുംബങ്ങളും നിരവധിയാണ്. സൈഗാന്‍ പ്രവിശ്യയിലെ മുഴുവന്‍ സ്ത്രീകളെയും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഇത്തരത്തില്‍ മാറ്റുന്നതില്‍ പ്രഥമ പരിഗണന യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നത് ക്രൂരമായ പ്രതികാരമാണെന്ന് ബമ്യാന്‍ പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് താഹിര്‍ സുഹൈര്‍ പറഞ്ഞു. ഒരു സ്ഥലം പിടിച്ചെടുത്താല്‍ സ്ത്രീകളടക്കം എല്ലാ വസ്തുക്കളും അവകാശപ്പെട്ടതാണ് എന്നാണ് ഭീകരരുടെ തത്വമെന്ന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ പ്രൊഫസര്‍ ഒമര്‍ സദര്‍ പറഞ്ഞു. സ്ത്രീകളെ വിവാഹം കഴിക്കുകയല്ല മറിച്ച് ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 421 ജില്ലകള്‍ താലിബാന്‍ അധീനതയിലാണ്. ടാഖര്‍, ബദക്ഷാന്‍, ബമ്യാന്‍ എന്നീ പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കുകയും നിരവധി സ്ത്രീകളെ നിര്‍ബന്ധിച്ച് ഭീകരരെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. സ്ത്രീകള്‍ ബുര്‍ഖ ധരിച്ചുമാത്രമെ പുറത്തിറങ്ങാവൂ എന്നും കൂടെ ഭര്‍ത്താവോ പിതാവോ ഉണ്ടായിരിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടു.
https://www.facebook.com/Malayalivartha























