Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

യുഎന്നിൽ ഇന്ത്യൻ വിളയാട്ടം; അമേരിക്ക കട്ടക്ക്, ചൈനയെ പൂട്ടി.. അവസാന നിമിഷം വരെ ചെറുത്തു നിന്നതിനു ശേഷം ചൈനക്കും ഒടുവിൽ ഇന്ത്യയുടേയും അമേരിക്കയുടെയും വഴിയിൽ വരേണ്ടി വന്നു, ഇന്ത്യക്കു വേണ്ടി നേതൃ സ്ഥാനം അലങ്കരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച കാഴ്ചപ്പാടുകൾ ഐക്യ രാഷ്ട്ര സഭ ഔദ്യോഗികമായി തന്നെ ഏറ്റെടുത്തു

10 AUGUST 2021 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

തങ്ങൾക്ക് ലഭിച്ച ഐക്യ രാഷ്ട്ര സമിതി നേതൃ സ്ഥാനം അതി ശക്തമായി തന്നെ വിനിയോഗിക്കുകയാണ് ഇന്ത്യ. കൊടുക്കേണ്ടവർക്കൊക്കെ കൊടുത്തും കൊള്ളേണ്ടവരെ കൊണ്ടും, സഹകരിച്ചും സഹകരിപ്പിച്ചും ഒരു നേതാവ് എങ്ങനെയാണോ ആകേണ്ടത് അത് കൃത്യമായി ആവുകയാണ് നമ്മുടെ രാജ്യം. ഇതിനിടെ സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് നില നിൽക്കുന്ന സാഹചര്യത്തിൽ ചൈനയെ പൂട്ടാനുള്ള നടപടിയുമായും മുന്നോട്ട് പോയിരിക്കുകയാണ് ഇന്ത്യയും അമേരിക്കയും. ചൈനയെ വളഞ്ഞിട്ട് പൂട്ടി എന്ന് പറഞ്ഞാൽ തന്നെ തെറ്റാവുകയില്ല. അവസാന നിമിഷം വരെ ചെറുത്തു നിന്നതിനു ശേഷം ചൈനക്കും ഒടുവിൽ ഇന്ത്യയുടേയും അമേരിക്കയുടെയും വഴിയിൽ വരേണ്ടി വന്നു എന്നത് തന്നെ നമ്മുടെ വിജയം ആയി കണക്കാക്കാവുന്നതാണ്. കൂടാതെ ഇന്ത്യക്കു വേണ്ടി നേതൃ സ്ഥാനം അലങ്കരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച കാഴ്ചപ്പാടുകൾ ഐക്യ രാഷ്ട്ര സഭ ഔദ്യോഗികമായി തന്നെ ഏറ്റെടുത്തു എന്നതും നമ്മുടെ കിരീടത്തിലെ ഒരു പൊൻ തൂവൽ ആയി.


സമുദ്ര സുരക്ഷയ്ക്കായുള്ള ആഗോള സഹകരണം കേന്ദ്രീകരിച്ചുള്ള ഒരു വെർച്വൽ ഓപ്പൺ ഡിബേറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകിയതിന് തൊട്ടുപിന്നാലെ, യുഎൻ സെക്യൂരിറ്റി കൗൺസിൽ തിങ്കളാഴ്ച സമുദ്ര സുരക്ഷ സംബന്ധിച്ച് ഇന്ത്യ നിർദ്ദേശിച്ച 5 നിർണ്ണായക കാര്യങ്ങൾ ഉൾപ്പെടെയുള്ള പ്രസ്താവന അംഗീകരിച്ചു കൊണ്ട് രംഗത്തു വന്നു . യുഎൻഎസ്‌സി പ്രസിഡന്റായി ഇന്ത്യ സ്ഥാനമേറ്റെടുത്തതിന് ശേഷം ഇന്ത്യയുടെ നേതൃത്വം എത്ര മാത്രം ഫല പ്രദവും പ്രയോജന പ്രദവും ആണ് എന്നതിന് വ്യക്തമായ തെളിവായിരിക്കുകയാണ് ഇത്.

സെക്യൂരിറ്റി കൗൺസിലിന്റെ ഊഴമനുസരിച്ചാണ് ആഗസ്റ്റ് മാസത്തിൽ സുരക്ഷാ സമിതി നേതൃ സ്ഥാനം ഇന്ത്യ വഹിക്കുന്നത് , യുഎന്നിന്റെ തന്നെ ഏറ്റവും ഉയർന്ന ഈ സംഘടനയുടെ ചരിത്രത്തിൽ തന്നെ സമുദ്ര സുരക്ഷയെക്കുറിച്ച് മാത്രമായി നടത്തപ്പെടുന്ന ആദ്യ ചർച്ചയാണിത്. എല്ലാ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾക്കിടയിലും നിരവധി മാസങ്ങൾക്ക് മുമ്പ് കൂടിയാലോചനകൾ ആരംഭിച്ച് എല്ലാ അംഗങ്ങളുടെയും ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൺസെപ്റ്റ് നോട്ട് തയ്യാറാക്കി പൂർണ്ണമായും ജനാധിപത്യ രീതിയിലുള്ള ഒരു ക്രിയാത്മക സമീപനം ആണ് ഇന്ത്യ സ്വീകരിച്ചത്.

സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രസ്താവന, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ ആക്രമണാത്മക പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിമർശനത്തോട് കൂടെ ആയിരിന്നു ചൈന അവസാന നിമിഷം വരെ പിടിച്ചുനിന്നിട്ടും ഇന്ത്യയുടെ നിർദ്ദേശങ്ങൾ സുരക്ഷാ സമിതി അംഗീകരിക്കുകയാണ് ഉണ്ടായത് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുകയുണ്ടായി.


പ്രസിഡൻഷ്യൽ പ്രസ്താവന ഏകകണ്ഠമായി അംഗീകരിക്കേണ്ടതുണ്ട്, എന്നാൽ യുഎൻ കടൽ നിയമവുമായി ബന്ധപ്പെട്ട ഭാഷയിൽ ഉള്ള എതിർപ്പ് കാരണം ചൈന അവസാനം വരെ പിടിച്ചുനിന്നതിനാൽ പ്രക്രിയ സുഗമമായിരുന്നില്ല. സമുദ്ര സുരക്ഷയ്ക്കായുള്ള ആഗോള സഹകരണം കേന്ദ്രീകരിച്ചുള്ള ഒരു വെർച്വൽ ഓപ്പൺ ഡിബേറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകിയതിന് തൊട്ടുപിന്നാലെയാണ് , യുഎൻ സെക്യൂരിറ്റി കൗൺസിൽ സമുദ്ര സുരക്ഷ സംബന്ധിച്ച ആദ്യ പ്രെസിഡെൻഷ്യൽ പ്രസ്താവന ഔദ്യോഗികമായി അംഗീകരിച്ചത് . ഈ മാസം യുഎൻഎസ്‌സി പ്രസിഡന്റായ ഇന്ത്യ, സമുദ്ര സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും എതിരെയുള്ള ഭീഷണികൾ അംഗ രാജ്യങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയും ഇതിന്മേൽ നടപടിയെടുക്കാൻ അംഗങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

എന്നാൽ വെറുതെ ആഹ്വാനം ചെയ്യൽ മാത്രമല്ല, സമുദ്ര വിവര സംയോജന കേന്ദ്രം സൃഷ്ടിക്കൽ, മേഖലയിലെ സമുദ്ര ദുരന്തങ്ങളോട് പ്രതികരിക്കൽ, ബംഗ്ലാദേശുമായുള്ള സമുദ്ര അതിർത്തി നിശ്ചയിക്കൽ എന്നിവയുൾപ്പെടെ ഈ സാഹചര്യത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികൾ മോദി എടുത്തുപറഞ്ഞു. ആഗോള സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തമുള്ള പരസ്പര ബന്ധവും തർക്കങ്ങളുടെ സമാധാനപരമായ പരിഹാരവും ഉൾപ്പെടെ,അഞ്ച് പൊതു തത്വങ്ങൾ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ ഇന്ത്യ തിങ്കളാഴ്ച അവതരിപ്പിച്ചത് . യുഎൻ സെക്യൂരിറ്റി കൗൺസിൽ ചർച്ചയ്ക്കും അദ്ദേഹം നേതൃത്വം നൽകി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇതിൽ ഉൾപ്പെട്ടിരുന്നു.

സുരക്ഷാ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ മോദി, സമുദ്ര തർക്കങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ഒരു സഹകരണ ചട്ടക്കൂട് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയുടെ പ്രാധാന്യം അംഗങ്ങളുടെ മുന്നാകെ ഉന്നയിക്കുകയുണ്ടായി . ഇതിനു വേണ്ട രൂപ രേഖയായി അഞ്ച് പൊതു തത്വങ്ങൾ നിർദ്ദേശിച്ച അദ്ദേഹം തന്റെ പ്രസംഗം നടത്തിയത് ഹിന്ദിയിൽ ആയിരിന്നു എന്നതും ശ്രദ്ധേയമായി. നിയമാനുസൃതമായ സമുദ്ര വ്യാപാരത്തിൽ നിന്നുള്ള തടസ്സങ്ങൾ നീക്കം ചെയ്യുക, ഉത്തരവാദിത്തമുള്ള സമുദ്ര ബന്ധത്തെ പ്രോത്സാഹിപ്പിക്കുക, സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ സമുദ്ര തർക്കങ്ങൾ പരിഹരിക്കുക, അന്തർദേശീയ നിയമത്തിന്റെ അടിസ്ഥാനത്തിൽ, പ്രകൃതിദുരന്തങ്ങളും രാജ്യേതര സംഘങ്ങൾ സൃഷ്ടിക്കുന്ന സമുദ്ര ഭീഷണികൾ സംയുക്തമായി നേരിടുക, സമുദ്ര പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കുക എന്നിവയാണ് ഈ അഞ്ച് പൊതു തത്വങ്ങൾ.

മോദിയുടെ പ്രഭാഷണത്തിനുശേഷം, സമുദ്ര കുറ്റകൃത്യങ്ങൾ, കടൽക്കൊള്ള, സമുദ്ര ഭീകരത എന്നിവ പരിഹരിക്കുന്നതിനായി സുരക്ഷാ സമിതിയിൽ ഒരു സമുദ്ര സുരക്ഷാ ബോഡി രൂപീകരിക്കാൻ റഷ്യൻ പ്രസിഡന്റ വ്ലാദിമിർ പുടിൻ നിർദ്ദേശിച്ചു, കൂടാതെ കടൽക്കൊള്ളയുമായി ബന്ധപ്പെട്ട ലോകമെമ്പാടുമുള്ള കുറ്റ കൃത്യങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്റെ രാജ്യം പേർഷ്യൻ ഗൾഫിലും അറ്റ്ലാന്റിക് സമുദ്രത്തിലും സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുകയും ചെയ്തു. അതെ സമയം ഇത്തരത്തിൽ ഒരു വിഷയത്തിൽ ലോക രാജ്യങ്ങളെ മുഴുവൻ ഏകോപിപ്പിക്കുകയും ഇത്തരത്തിലുള്ള ഒരു ചർച്ചയുടെ പ്രാധാന്യത്തെ കുറിച്ച് വ്യവ്യക്തമാക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയെ മുക്ത കണ്ഠം പ്രശംസിച്ചു കൊണ്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ രംഗത്ത് വന്നു.

ഇത് കൊണ്ട് തന്നെ ഞാൻ ഇന്ത്യൻ നേതൃത്വത്തോട് നന്ദിയുള്ളവനാണ്. സംവാദത്തിൽ സംസാരിച്ച ബ്ലിങ്കൻ പറഞ്ഞു . സമുദ്ര സുരക്ഷയെ കുറിച്ചുള്ള ചർച്ചയ്ക്കും എല്ലാ രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവന്നതിനും ഇന്ത്യയുടെ നേതൃത്വത്തോട് ഞാൻ നന്ദി പറയുന്നു "ഈ വിഷയങ്ങളിൽ, പ്രത്യേകിച്ച് ഇന്തോ-പസഫിക്കിൽ ഇന്ത്യയുടെ നേതൃത്വം , ഇന്ന് നമ്മളെ ഒരുമിച്ച് കൊണ്ടു വന്നിരിക്കുകയാണ്. ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമായ എല്ലാ സമുദ്ര നിയമങ്ങളും, തത്വങ്ങളും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തതിലും ഇന്ത്യയോട് ഞാൻ നന്ദിയുള്ളവനാണ് " ബ്ലിങ്കൻ വ്യക്തമാക്കി. സമുദ്ര സുരക്ഷയുമായി സംബന്ധിച്ച് തിങ്കളാഴ്ച വെർച്വൽ ആയി നടന്ന ഉയർന്ന തലത്തിലുള്ള തുറന്ന സംവാദം, 15 രാജ്യങ്ങളുള്ള ഐക്യരാഷ്ട്ര സംഘടനയുടെ നിലവിലെ പ്രസിഡന്റായ ഇന്ത്യയുടെ മൂന്ന് ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ്.


സമുദ്ര സുരക്ഷ സംബന്ധിച്ച പ്രസ്താവന യുഎൻഎസ്‌സി ഏകകണ്ഠമായി അംഗീകരിച്ചതിന് ശേഷം "ഇന്ത്യൻ പ്രസിഡൻസിയുടെ ആദ്യത്തെ പ്രധാനപ്പെട്ട വിഷയത്തിന് പിന്തുണ നൽകിയതിന്" എല്ലാ അംഗങ്ങൾക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി പറഞ്ഞു. "കൗൺസിൽ അംഗങ്ങളല്ലാത്ത പത്ത് അംഗങ്ങൾ അവരുടെ രേഖാമൂലമുള്ള അനുകൂല നിലപാട് ഇന്ത്യക്ക് അയച്ചു തന്നു , ചർച്ച കൃത്യ സമയത്തുള്ളതും ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം പ്രസക്തവുമാണെന്ന് എല്ലാവരും ഐക്യ കണ്ഠം അംഗീകരിച്ചു.

എന്തായാലും ലോകത്തെ മുഴുവൻ ബാധിക്കുന്ന ഒരു വലിയ പ്രശ്നത്തിന് ഐക്യ രാഷ്ട്ര സഭയുടെ മുമ്പാകെ എത്തിക്കുവാനും അതിൽ മാത്രമായി സുരക്ഷാ സമിതിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഉന്നത തല ചർച്ച നടത്തുവാനും അതിൽ അങ്ങേയറ്റം ജനാധിപത്യ പരമായ നിലപാട് സ്വീകരിച്ചു കൊണ്ട് അംഗ രാജ്യങ്ങളുടെ മുഴുവൻ കാഴ്ചപ്പാടുകളും ഉൾകൊള്ളിക്കുവാനും ഇന്ത്യ തന്നെ വേണ്ടി വന്നു. ഇത് ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പങ്ക് എത്ര മാത്രം പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കുകയാണ്. ഇന്ത്യ സ്ഥിരം അംഗം അല്ലാത്ത ഒരു സുരക്ഷാ സമിതി ഒരു വലിയ തമാശ ആണെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (11 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (18 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (28 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (36 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (55 minutes ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (8 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (9 hours ago)

Malayali Vartha Recommends