Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഇന്ത്യയോട് കളിച്ച് പാകിസ്ഥാൻ... ചവിട്ടി പുറത്താക്കി ഇന്ത്യ... കരുത്ത് പ്രകടിപ്പിച്ച് രാജ്യം...

10 AUGUST 2021 10:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റഷ്യയുടെ നേതൃത്വത്തിൽ അഫ്ഘാനിസ്ഥാൻ പ്രശ്നത്തിൽ എന്ത് നടപടി എടുക്കണം എന്ന് ചർച്ച ചെയ്യാൻ അഫ്ഘാനിസ്ഥാനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രാജ്യങ്ങളുടെ ഒരു സമ്മേളനം ഖത്തറിൽ വച്ചു നടന്നത്. എക്സറ്റൻഡഡ്‌ ട്രോയിക്ക സമ്മേളനം എന്നാണ് ഇത് അറിയപ്പെട്ടത്. അമേരിക്ക, ചൈന, റഷ്യ , പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ആയിരിന്നു അതിൽ പങ്കെടുത്തത്.

യുദ്ധത്താൽ തകർന്ന അഫ്‌ഗാനിസ്ഥാനിൽ ശത കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും, ഹോസ്പിറ്റലുകൾ, ഡാമുകൾ സ്കൂളുകൾ, പാർലമെന്ററി മന്ദിരം തുടങ്ങി അഫ്ഘാൻ ജനതയുടെ സമാധാന പരമായ ആവശ്യങ്ങൾക്ക് വേണ്ടി അനവധി സഹായങ്ങൾ ചെയ്ത ഇന്ത്യയെ ഈ സമ്മേളനത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. അഫ്‌ഗാനിസ്ഥാനിൽ ഇനി ഇന്ത്യൻ സാനിധ്യം വേണ്ട എന്ന പാക്കിസ്ഥാന്റെയും ചൈനയുടെയും നിലപാട് ആണ് അതിനു കാരണമായത്. കൂടാതെ ചർച്ചയിൽ ഇന്ത്യ കൂടെ വരുമ്പോൾ അമേരിക്കയ്ക്ക് മേധാവിത്വം ലഭിക്കുമോ എന്ന ആശങ്കയും ഉണ്ടായിരിന്നു. ഇന്ത്യയുമായി ശത്രുതയിൽ ഒന്നും അല്ലെങ്കിലും, ഇന്ത്യക്കും ചൈനക്കും ഇടയിൽ നിഷ്‌പക്ഷ നിലപാട് ആണ് എടുക്കുന്നത് എങ്കിലും റഷ്യക്കും ഈ തീരുമാനം അംഗീകരിക്കുക അല്ലാതെ വേറെ വഴിയില്ലായിരുന്നു.

അഫ്ഘാനിസ്ഥാനിലെ ഇന്ത്യൻ നിർമ്മാണങ്ങൾക്കെതിരെ ആക്രമണം അഴിച്ചു വിടുവാൻ താലിബാനോട് പാകിസ്ഥാൻ ആവശ്യമുന്നയിച്ചതും ഇതിനിടെ പുറത്തു വന്നിരുന്നു.

എന്നാൽ നിങ്ങൾ അടിക്കാൻ തയ്യാറായാൽ മേടിക്കാനും തയ്യാറായി കൊള്ളുക എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നയം. പാകിസ്ഥാൻ ഇന്ത്യയോട് എക്സറ്റൻഡഡ്‌ ട്രോയിക്ക മീറ്റിങ്ങിൽ ചെയ്തത് ഐക്യ രാഷ്ട്ര സഭയിൽ തിരിച്ചു കൊടുത്തിരിക്കുകയാണ് ഇന്ത്യ. അതായത് അവർ അവിടെ തന്ന പണിക്ക് ഇന്ത്യ ഇവിടെ തിരിച്ചു കൊടുത്തു. എക്സറ്റൻഡഡ്‌ ട്രോയിക്ക എന്നത് വെറും 4 രാജ്യങ്ങൾ മാത്രമാണ് എന്നാൽ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി എന്ന് പറഞ്ഞാൽ അത് ഫലത്തിൽ ലോക രാഷ്ട്രങ്ങളുടെ മുഴുവൻ പങ്കാളിത്തം ഉള്ള സംഘടനയും. അത്തരമൊരു വേദിയിൽ വച്ച് അഫ്ഘാൻ വിഷയത്തിൽ പാകിസ്ഥാന് ഒരു സ്ഥാനവും ഇല്ലാതാക്കി തീർത്തിരിക്കുകയാണ് ഇന്ത്യ.

ഇതിനെ തുടർന്ന് നിലവിളിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാൻ. അഫ്ഘാനിസ്താന്റെ ഏറ്റവും അടുത്ത അയൽക്കാർ ഞങ്ങളാണെന്നും ഞങ്ങളെ ചർച്ചക്ക് കൂട്ടുന്നില്ലെന്നും, ഇന്ത്യ ഇതിൽ ഇടപെടുകയാണെന്നും ആണ് അവരുടെ കരച്ചിൽ

ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ നിലവിലെ പ്രെസിഡന്റ് ആണ് ഇന്ത്യ, പ്രസിഡന്റ ആണ് എന്ന് മാത്രമല്ല അമേരിക്കയടക്കമുള്ള പാശ്ചാത്യ ചേരിയുടെ ശക്തമായ പിന്തുണയും ഇന്ത്യക്ക് സ്വന്തമാണ്, ഈ സ്വാധീനവും നിലവിലെ പദവിയും ഉപയോഗിച്ചാണ് പാകിസ്ഥാനെ ഇന്ത്യ കൃത്യമായി ചവിട്ടി പുറത്താക്കിയിരിക്കുന്നത്. മാത്രമല്ല പാകിസ്ഥാന്റെ അഭാവത്തിൽ അഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാൻ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്മകളെയെല്ലാം തുറന്നു കാണിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളുമായും ഇന്ത്യയും അഫ്ഘാനും മുന്നോട്ട് പോകുന്നുണ്ട്

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച യുണൈറ്റഡ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ മീറ്റിംഗിന് തങ്ങളെ ക്ഷണിക്കാത്തതിൽ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം കടുത്ത അമർഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിൽ, 15 അംഗ കൗൺസിൽ ഞായറാഴ്ച അഫ്ഗാനിസ്ഥാന്റെ സാഹചര്യത്തെക്കുറിച്ച് ഒരു യോഗം നടത്തിയിരുന്നു , ഈ യോഗത്തിൽ തീവ്രവാദികൾക്ക് സുരക്ഷിത താവളങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചു

അതെ സമയം ഇന്ത്യയുടെ വാദങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യുഎൻഎസ്‌സി ചർച്ചയിൽ, യുഎന്നിലെ അഫ്ഗാനിസ്ഥാന്റെ സ്ഥിരം പ്രതിനിധി ഗുലാം ഇസാക്‌സായ് താലിബാന് സുരക്ഷിത താവളവും ലോജിസ്റ്റിക് പിന്തുണയും നൽകുന്നുവെന്ന് പറഞ്ഞ് പാകിസ്ഥാനെതിരെ രൂക്ഷമായ ആക്രമണം തന്നെ അഴിച്ചു വിടുകയുണ്ടായി

സുരക്ഷാ കൗൺസിൽ അംഗങ്ങൾക്ക് ആ തെളിവ് വേണമെങ്കിൽ, ഞങ്ങൾ അവ നൽകാൻ തയ്യാറാണ്," സമാനമായ തെളിവുകൾ നേരത്തെ തന്നെ ഞങ്ങൾ പാകിസ്ഥാനും നൽകിയിട്ടുണ്ട്. ഇനി അഥവാ ഞങ്ങൾക്ക് അതെ പറ്റി അറിവില്ല എന്ന് അവർ പൊതു മധ്യത്തിൽ പറയാതിരിക്കാൻ.

അഫ്‌ഗാനിസ്ഥാനിൽ നടത്തുന്ന പ്രാകൃതമായ പ്രവർത്തനത്തിൽ താലിബാൻ ഒറ്റയ്ക്കല്ല. അവരെ സഹായിക്കുന്നത് വിദേശ തീവ്രവാദ ശൃംഖലകളിൽ നിന്നുള്ള വിദേശ പോരാളികളാണ്. അഫ്ഗാനിസ്ഥാനിലും നമ്മുടെ പ്രദേശത്തും പുറത്തും സമാധാനവും സുരക്ഷിതത്വവും സ്ഥിരതയ്ക്കും അവർ ഭീഷണിയാണ് ," ഇസാക്കായ് വ്യക്തമാക്കി

അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ രാഷ്ട്രീയ ഘടനയെ അഥവാ താലിബാൻ ഭരണത്തെ ഐക്യ രാഷ്ട്ര സുരക്ഷാ സമിതി ഒരിക്കൽ കൂടി പിന്തുണയ്ക്കില്ലെന്ന് യുഎൻഎസ്സി വ്യക്തമാക്കി . അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകളിൽ യുഎൻ ബോഡിയും ആശങ്ക പ്രകടിപ്പിച്ചു, പജ്‌വോക്ക് അഫ്ഗാൻ ന്യൂസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു

അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്ചയാണ് സുരക്ഷാ കൗൺസിൽ അടിയന്തര യോഗം വിളിച്ചുചേർത്തത് . കാബൂളിലെ പ്രതിരോധ മന്ത്രി ബിസ്മില്ലാ മുഹമ്മദിയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിലും താലിബാൻ പ്രധാന നഗരങ്ങൾ ആക്രമിച്ച സംഭവത്തിലും അഫ്ഗാൻ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മർ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചതിന് തൊട്ട് ശേഷമാണ് യോഗം വിളിച്ചത്.

ഈ യോഗത്തിലാണ് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ നടപ്പിലാക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾക്ക് ആളും അർത്ഥവും നൽകി സഹായിക്കുന്ന പാകിസ്ഥാനെ ചർച്ചയിൽ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് സുരക്ഷാ സമിതിയുടെ നിലവിലെ പ്രസിഡന്റ ആയ ഇന്ത്യ തീരുമാനമെടുത്തത്.

എന്നാൽ പാകിസ്ഥാനെതിരെ ഇന്ത്യയും അഫ്ഘാനിസ്ഥാനും നടത്തിയ ആരോപണങ്ങളെ മുഴുവനായും തള്ളി കൊണ്ട് പാകിസ്ഥാൻ രംഗത്തെത്തി. മാത്രമല്ല പാകിസ്ഥാനെതിരെ ഉയർന്നു വന്ന ആരോപണങ്ങളെ കൃത്യമായി നേരിടാനുള്ള ഒരു വേദിയും സുരക്ഷാ സമിതി തലവൻ ആയ ഇന്ത്യ നൽകിയില്ലെന്നും അവർ ആരോപിച്ചു.

പങ്കാളിത്തത്തിനായി ഞങ്ങൾ ഔപചാരികമായി അഭ്യർത്ഥിച്ചുവെങ്കിലും അത് നിരസിക്കപ്പെട്ടു, ”യുദ്ധക്കെടുതി നേരിടുന്ന അഫ്ഘാനിസ്ഥാനിലെ സ്ഥിതിഗതികൾ യുഎൻഎസ്‌സി ചർച്ച ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷം യുഎന്നിലെ പാക്കിസ്ഥാൻ അംബാസഡർ മുനീർ അക്രം ന്യൂയോർക്കിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഭീകരർ പാകിസ്ഥാന്റെ പ്രദേശം സുരക്ഷിത താവളമായി ഉപയോഗിക്കുന്നുവെന്ന അഫ്ഗാൻ, ഇന്ത്യൻ നയതന്ത്രജ്ഞരുടെ ആരോപണത്തെ പാകിസ്ഥാന്റെ യുഎൻ പ്രതിനിധി ശക്തമായി അപലപിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള രാജ്യത്തിന്റെ അതിർത്തി വേലി കെട്ടിയിട്ടുണ്ടെന്നും ആളുകളുടെ ഒഴുക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും അഫ്ഗാനിസ്ഥാനിൽ നിന്ന് ഞങ്ങളും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അക്രം കൂട്ടി ചേർത്തു

എന്നാൽ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ഒരു രാജ്യമാണ് പാകിസ്ഥാൻ എന്ന് എല്ലാവർക്കും അറിയാം. പ്രേത്യേകിച്ച് ഇന്ത്യക്കും അഫ്ഘാനിസ്താനും. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താലിബാൻ എന്നാൽ വെറും സാധാരണ പൗരന്മാരാണെന്നും പാക് സൈന്യത്തിന് വേട്ടയാടാൻ കഴിയുന്ന ഒരു സൈനിക സംഘടനയല്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസ്താവിച്ചിരുന്നത്‌. താലിബാൻ എന്നാൽ വെറും സാധാരണ ജനത ആണെന്ന് തലക്ക് സ്ഥിരതയുള്ള ആരും പറയുമെന്നോ വിശ്വസിക്കുമെന്നോ തോന്നുന്നില്ല.

അങ്ങനെ അല്ല എന്ന് കൃത്യമായി വിശ്വസിക്കാൻ പറ്റുന്ന അനേകം തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. ദിനം പ്രതി വന്നു കൊണ്ടിരിക്കുന്നുമുണ്ട്. ഏറ്റവും വലിയ ഉദാഹരണം ഇന്ത്യൻ പത്ര പ്രവർത്തകനായ ഡാനിഷ് സിദ്ധിക്കി തന്നെയാണ്. കൂടാതെ ഈയടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ക്രൂരതകളുടെ വാർത്തകളും. അങ്ങനെയുള്ള താലിബാനെ സാധാരണ ജനങ്ങൾ എന്ന് പറഞ്ഞ് വെള്ള പൂശുന്ന ഇമ്രാൻ ഖാന് പിന്നെ എന്താണ് സാധിക്കാത്തത്

എന്തായാലും ഇതൊന്നും വിശ്വസിക്കാൻ ഇന്ത്യയും അഫ്ഗാനും തയ്യാറല്ല ഇനി ഒട്ട് ആവുകയും ഇല്ല. മാത്രമല്ല ഐക്യ രാഷ്ട്ര സഭ സുരക്ഷാ സമിതി യോഗത്തിൽ, യുഎന്നിലെ അഫ്ഗാൻ അംബാസഡർ ഗുലാം ഇസാക്‌സായ്, താലിബാനുള്ള ഒരു വിതരണ ശൃംഖല ഉറപ്പുവരുത്താൻ പാകിസ്ഥാൻ കൃത്യമായി പ്രവർത്തിക്കുന്നു എന്നതിന് ശക്തമായ തെളിവുകൾ നൽകാൻ അഫ്ഗാനിസ്ഥാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു

അഫ്ഘാനിസ്ഥാന്റെ സമാധാന പ്രവർത്തനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന ഇന്ത്യയെ എങ്ങനെയും പുറത്താക്കാൻ പാകിസ്ഥാൻ അവർക്ക് കഴിയുന്നതൊക്കെ ചെയ്യും എന്ന് ഉറപ്പാണ്. എന്നാൽ അടിക്കാൻ തയ്യാറാകുമ്പോൾ തിരിച്ചടി കൊള്ളാനും തയ്യാറായിരിക്കണം എന്നെ പാകിസ്ഥാനോട് പറയാനുള്ളൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (10 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (17 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (27 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (35 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (54 minutes ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (8 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (9 hours ago)

Malayali Vartha Recommends