വീണ്ടും അമേരിക്കയിലെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; വിഡ് ബാധിതരുടെ എണ്ണം 36 ദശലക്ഷം കടന്നു, ഡെല്‍റ്റ വകഭേദത്തിന്‍റെ വ്യാപനം രൂക്ഷം

അമേരിക്കയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 36 ദശലക്ഷം കടക്കുകയുണ്ടായി. കൊവിഡ് നിരക്ക് ഉയരാന്‍ കാരണമായി ചൂണ്ടികാട്ടുന്നത് ഡെല്‍റ്റ വകഭേദത്തിന്‍റെ വ്യാപനമാണ് .
അതോടൊപ്പം തന്നെ റിപ്പോര്‍ട്ട് ചെയ്‌ത പുതിയ കൊവിഡ് കേസുകളില്‍ 15 ശതമാനവും കുട്ടികളിലാണ്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്‍റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആഴ്‌ച 4 ശതമാനം വര്‍ധനവാണ് കുട്ടികളിലെ കോവിഡ് വ്യാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 18 ശതമാനവും അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നുള്ളത് കടുത്ത ആശങ്ക ഉയര്‍ത്തുന്നു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി നാല്‍പ്പത്തിയേഴ് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനെട്ട് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടിയപ്പോള്‍ നാല്‍പ്പത്തിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ക്ക് വൈറസ് കാരണം ജീവന്‍ നഷ്‌ടമാവുകയും ചെയ്തു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ മൂന്നുകോടി ഇരുപത് ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3.12 കോടി പേര്‍ രോഗമുക്തി നേടി. 4.29 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. നിലവില്‍ 3.93 ലക്ഷം പേരാണ് ചികില്‍സയിൽ കഴിയുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ രണ്ട് കോടിയിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 5.64 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി തൊണ്ണൂറ് ലക്ഷം പേര്‍ രോഗമുക്തി നേടി.
https://www.facebook.com/Malayalivartha

























