കാട്ടുതീയില്‍ നിന്ന് ഗ്രാമീണരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 25 സൈനികര്‍ മരിച്ചു; ഗ്രാമീണരുടെ പ്രധാന വരുമാനോപാധികളായ കന്നുകാലികളും കോഴികളുമൊക്കെ കാട്ടുതീയില്‍ ചത്തൊടുങ്ങി

അള്‍ജീരിയയില്‍ പടരുന്ന കാട്ടുതീയില്‍ രക്ഷാപ്രവർത്തനത്തിനിടെ 25 സൈനികർ മരിച്ചതായി റിപ്പോർട്ട്. ഗ്രാമീണരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചുരുങ്ങിയത് 25 സൈനികര്‍ ഇതിനകം മരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അബ്ദല്മാദിജിദ് ടിബോനി അറിയിച്ചത്. 17 ഗ്രാമീണരാണ് ഇത്തരത്തിൽ കാട്ടു തീയില്‍ മരിച്ചത്.
തലസ്ഥാനത്തു നിന്ന് 100 കിലോമീറ്റര്‍ കിഴക്കുള്ള കാബൈലിയിലാണ് കാട്ടുതീ പടരുന്നത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഗ്രാമീണരുടെ പ്രധാന വരുമാനോപാധികളായ കന്നുകാലികളും കോഴികളുമൊക്കെ കാട്ടുതീയില്‍ ചത്തൊടുങ്ങിയിട്ടുമുണ്ട്. കന്നുകാലികളെ ഉപേക്ഷിച്ച് പോകാനുള്ള ഗ്രാമീണരുടെ പ്രയാസമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന തടസമായി നിൽക്കുന്നത്.
അതോടൊപ്പം തന്നെ സൈനികരുടേതടക്കമുള്ള മരണ സംഖ്യ 42 ആണെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാര്‍ഥ മരണ സംഖ്യ ഇതിലും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശം ഉപേക്ഷിച്ച് പോരാനുള്ള ഗ്രാമീണരുടെ പ്രയാസവും ജലദൗര്‍ലഭ്യതയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























