താലിബാനെ അഫ്ഗാനിസ്താന്‍ സൈന്യം തന്നെ നേരിടണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

താലിബാനെ അഫ്ഗാനിസ്താന്‍ സൈന്യം തന്നെ നേരിടണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ''അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല. അഫ്ഗാന്‍ നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന് പോരാടണം .'' ജോ ബൈഡന്‍ പറഞ്ഞു .
അഫ്ഗാന്റെ 65 ശതമാനം നിയന്ത്രണവും താലിബാന്‍ കൈക്കലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. ''അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോടിക്കണക്കിന് പണം അമേരിക്ക അഫ്ഗാനിലെ സൈനിക നീക്കങ്ങള്‍ക്കായി ചെലവഴിച്ചു
. ആയിരക്കണക്കിന് യുഎസ് സൈനികരുടെ വിലപ്പെട്ട ജീവനും നഷ്ടമായി. അതിനാല്‍ തന്നെ അഫ്ഗാനില്‍ ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ബൈഡന്‍ ചൂണ്ടിക്കാട്ടി . അതേസമയം അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം യുഎസ് തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി.
അതേസമയം യുഎസ് സേന പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്താന്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ് .നഗരങ്ങള്‍ കീഴടക്കി താലിബാന്‍ അധിനിവേശം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്.
വടക്കന്‍ പ്രവിശ്യയായ ബാഗ്ലാന്റെ തലസ്ഥാന നഗരമായ പുല്‍ ഇ ഖുംരിയും പ്രവിശ്യയായ കുണ്ടൂസും താലിബന്‍ ഭീകരര്‍ കീഴടക്കി. അതെ സമയം താലിബാന്‍ ആക്രമണം പ്രതിരോധിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയോട് പിന്തുണ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും വേഗം അഫ്ഗാനിസ്താന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha























