Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവനും തീർന്നു... വീണ്ടും താലിബാൻ നരനായാട്ട്! ഇന്ത്യയുടെ സഹായത്തിനായി രണ്ടു കൈയ്യും നീട്ടി അഫ്ഗാന്‍... ഇറങ്ങും ഇനി ചുണക്കുട്ടികൾ...

11 AUGUST 2021 04:59 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി താലിബാന്‍റെ മുന്നേറ്റം നടത്തുകയാണ്. ഇതിനിടെ ഇവരുടെ നരനായാട്ടിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ ഇതിൽ ദുരിതം പേറുന്നതും. താലിബാന്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരര്‍ക്ക് വിവാഹം ചെയ്തു നല്‍കുന്നുവെന്നാണ് നേരത്തേ വന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചതും.

ഒരു സ്ഥലം പിടിച്ചെടുത്തശേഷം ആ പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സൈനികരുടെയും വിധവകളെയും ഭാര്യമാരെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് താലിബാന്‍ ആവശ്യപ്പെടുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരര്‍ക്കു യുദ്ധമുതലായി സ്ത്രീകളെ കൈമാറാനാണ് താലിബാന്റെ തീരുമാനം. ഈ മാസം അവസാനത്തോടെ യുഎസ് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചത്. എന്നാല്‍ അതിന് മുന്‍പുതന്നെ രാജ്യത്തെ പകുതിയിലേറെ മേഖലകൾ താലിബാന്‍ കീഴടക്കിക്കഴിഞ്ഞു. ഇതുവരെ 421 ജില്ലകൾ താലിബാന്‍ അധീനതയിലാണ്.

അഫ്ഗാനിസ്താനിലെ ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് പിന്തുണ തേടി അഷ്‌റഫ് ഗനി സര്‍ക്കാര്‍. താലിബാന്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. തുടര്‍ന്നാണ് താലിബാന്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയോട് പിന്തുണ ആവശ്യപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുദ്ധത്തിന് തയ്യാറെക്കുമോ എന്നു ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സുരക്ഷാ കൗൺസിലിൽ ഉൾപ്പെടെ അധ്യക്ഷത വഹിച്ച് ഭീകരവാദത്തെ നേരിടാൻ മോദിയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ഒരുങ്ങുമ്പോൾ ഇനി എന്ത് സംഭവിക്കും എന്നു തന്നെ കണ്ടറിയണം.

ഇതുകൂടാതെ, അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ക്കെതിരേ അതിശക്തമായ യുദ്ധത്തിന് സാധ്യത മുന്നില്‍ കണ്ട് കൊണ്ടായിരിക്കണം ഇന്ത്യന്‍ പൗരന്‍മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

അഫ്ഗാനിനുള്ള ഇന്ത്യന്‍ പൗരന്മാരോട് മസര്‍-ഇ-ഷെരീഫില്‍ നിന്ന് ഇന്ന് വൈകുന്നേരം പുറപ്പെടുന്ന പ്രത്യേക വിമാനത്തില്‍ രാജ്യം വിടാനാണ് ഇന്ത്യ ആവശ്യപ്പെട്ടത്. മസാര്‍-ഇ-ഷെരീഫിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, മസാര്‍-ഇ-ഷെരീഫില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കാണ് ഒരു പ്രത്യേക വിമാനം പുറപ്പെടുന്നത്.

'മസാര്‍-ഇ-ഷെരീഫിലും പരിസരത്തുമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ന് വൈകുന്നേരം പുറപ്പെടേണ്ട പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുന്നു,'- കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.

ഓരോ ദിവസവും പുതിയ സ്ഥലങ്ങള്‍ താലിബാന്‍ കീഴടക്കുകയാണ്. ഏറ്റുട്ടലില്‍ അഫ്ഗാന്‍ സൈനികരടക്കം നിരവധിപ്പേരാണ് കൊല്ലപ്പെടുന്നത്. ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യംവച്ചും താലിബാന്‍ ആക്രമണം നടത്തുന്നു. അഫ്ഗാനിലെ പ്രമുഖ പ്രവിശ്യാ തലസ്ഥാന നഗരങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലായി.

ഇറാന്‍ അതിര്‍ത്തിയിലെ നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാഞ്ജ് പിടിച്ചതിനു പിന്നാലെയാണ് തന്ത്രപ്രധാനമായ വടക്കുകിഴക്കന്‍ പ്രവിശ്യയായ കുന്‍ഡൂസിന്റെയും വടക്കന്‍ പ്രവിശ്യയായ സരേ പുലിന്റെയും തലസ്ഥാനനഗരങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലായത്

കുന്‍ഡൂസില്‍ പ്രധാന സര്‍ക്കാര്‍ ഓഫിസുകളും പൊലീസ് ആസ്ഥാനവും താലിബാന്‍ പിടിച്ചു. ജവ്ജാന്‍ പ്രവിശ്യയിലെ ഷെബര്‍ഖാന്‍ നഗരം കടുത്ത പോരാട്ടത്തിനുശേഷം താലിബാന്‍ കീഴടക്കി.

ഇവിടെയും ഒട്ടേറെ സര്‍ക്കാര്‍ ഓഫിസുകളും ജയിലും താലിബാന്‍ നിയന്ത്രണത്തിലാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഹെല്‍മൻഡ് പ്രവിശ്യയിലെ ഒരു ആശുപത്രിയും സ്‌കൂളും ബോംബാക്രമണത്തില്‍ തകര്‍ന്നു.

ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ താലിബാന്‍ അക്രമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താന്‍ ആശങ്കപ്പെടന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്താന്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം കഴിഞ്ഞ രണ്ട് ദിവസമായി രൂക്ഷമാണ്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ഏറ്റവും വലിയ നഗരമായ മസാര്‍-ഇ-ഷെരീഫ് പിടിച്ചടക്കാനാണ് താലിബാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. നഗരത്തിന്റെ നാല് വശങ്ങളില്‍ നിന്നും ആക്രമണം ആരംഭിച്ചതായി താലിബാന്‍ വക്താവ് സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ, വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ കുണ്ടൂസ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാന്‍ കീഴടക്കിയത്. നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീവ്രവാദികളുടെ പിടിയിലായെന്നാണ് പ്രദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

1996-2001 കാലത്തെ കറുത്ത ഓര്‍മ്മകളാണ് സ്ത്രീകളെ ഇപ്പോഴും വേട്ടയാടുന്നത്. അന്ന് പുറത്തിറങ്ങാനോ വിദ്യാഭ്യാസത്തിനായി സ്‌കൂളില്‍ പോകാനോ സ്വാതന്ത്ര്യമില്ലായിരുന്നു. താലിബാന്‍റെ കയ്യില്‍ കിട്ടിയാല്‍ ലൈംഗിക അടിമകളാക്കുമെന്ന ഭയമുള്ളതിനാല്‍ സ്ത്രീകള്‍ അഫ്ഗാന്‍ സര്‍ക്കാരിന് കൂടുതല്‍ സ്വാധീനമുള്ള സ്ഥലത്തേക്ക് ഓടി രക്ഷപ്പെടുകയാണ്.

സ്വാതന്ത്ര്യം ഇല്ലാതെ ഭയത്തിന്റെ മുള്‍മുനയില്‍ കഴിഞ്ഞ നാളുകള്‍ ഇന്നും ഇവിടുത്തെ സ്ത്രീകള്‍ മറന്നിട്ടില്ല. താലിബാന്‍ വീണ്ടും അധികാരം വ്യാപിപ്പിക്കുന്നതിനിടെ, കയ്യില്‍ കിട്ടുന്നതു വാരിയെടുത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയാണ് ഇവര്‍.

പിടിയിലായാല്‍ ഭീകരര്‍ ലൈംഗിക അടിമകളാക്കുമെന്നും ക്രൂരമായി പീഡിപ്പിക്കുമെന്നുമാണ് ഭയം. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കുന്നതോടെ എവിടേയ്ക്കു പോകുമെന്നറിയാതെ വലയുകയാണ് അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends