Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയുടെ കള്ളക്കളി പൊളിഞ്ഞു... സത്യം മുഴുവൻ പുറത്തേക്ക്... സ്വിസും യുഎസും കട്ടയ്ക്ക്! നാണം കെട്ട് തൊലിയുരിഞ്ഞു

11 AUGUST 2021 09:46 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനം ലോകത്തിലാകെയായി 43 ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയതായാണ് പുറത്ത് വരുന്നത്. അതിനും പുറമെയാണ് സാമ്പത്തിക തകർച്ചയും ലോകരാജ്യങ്ങളെ ബാധിച്ചത്. എന്നാൽ, എവിടെ നിന്നുമാണ്, എങ്ങനെയാണ് ഈ വൈറസ് വ്യാപിച്ചത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണകളൊന്നും തന്നെ ഇതുവരെയില്ല.

വുഹാനിലെ മാർക്കറ്റിൽ നിന്നാണ് എന്നും, അല്ല ലാബിൽ നിന്നാണ് എന്നുമെല്ലാം അഭ്യൂഹങ്ങൾ പരക്കുകയാണ്. എന്നാൽ, അഭ്യൂഹങ്ങൾ തുടരുന്നതിനിടെ കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡണ്ട് ബൈഡൻ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് മൂന്നുമാസത്തിനകം എന്താണ് നടന്നത് എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയുണ്ടായി.

ഇതോടെ ചൈനയും അമേരിക്കയും തമ്മിലുള്ള തമ്മിലടി ഒന്നുകൂടി ശക്തമായി. അതിനേക്കാളുപരി മിക്ക രാജ്യങ്ങളും ചൈനയെ ഒളിഞ്ഞ് കുറ്റപ്പെടുത്തുന്നുമുണ്ട്. ബൈഡന്റെ നേതൃത്വത്തിൽ ഒരു സഖ്യം രൂപപ്പെടുമോ, കൊറോണയും മനുഷ്യാവകാശ ലംഘനങ്ങളുമടക്കം വിഷയത്തിൽ ചൈനയോട് ഏറ്റുമുട്ടുമോ എന്ന കാര്യവും ലോകം ഉറ്റുനോക്കുന്നുണ്ട്.

350തിലേറെ വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകളുടെ ഒരു ശൃംഖല ചൈനയ്ക്ക് അനുകൂലമായ രീതിയിലുള്ള ആഖ്യാനങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും ചൈനീസ് സര്‍ക്കാര്‍ എതിരാളികളായി കാണുന്ന ശക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതായി നേരത്തേ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചുള്ള ഒന്നായിട്ടു മാത്രമേ ഈയൊരു വാർത്തയേയും നമുക്ക് കാണുവാൻ സാധിക്കൂ... ആതായത്, ഇല്ലാത്ത ശാസ്ത്രജ്ഞന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച് ചൈനീസ് മാധ്യമങ്ങള്‍ നാണം കെട്ടു.

കൊവിഡിന്റെ ഉദ്ഭവം ചൈനീസ് ലാബുകളിലേക്കാണെന്ന പ്രചാരണത്തിനു പിന്നില്‍ അമേരിക്കയുടെ രാഷ്ട്രീയ കളി ആണെന്ന് ഒരു സ്വിസ് ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടുവെന്ന് ദിവസങ്ങളായി വാര്‍ത്ത പ്രസിദ്ധീകരിച്ച ചൈനീസ് മാധ്യമങ്ങളാണ് പുലിവാല്‍ പിടിച്ചത്. വാര്‍ത്ത തെറ്റാണെന്ന് സ്വിസ് എംബസി വ്യക്തമാക്കിയതോടെ, ആളുടെ പേരു നീക്കം ചെയ്ത് തടിയൂരാനുള്ള ശ്രമങ്ങളിലാണ് ചൈനീസ് മാധ്യമഭീമന്‍മാർ.

ഇല്ലാത്ത ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത നീക്കം ചെയ്യണമെന്ന് ചൈനയോട് ബീജിംഗിലെ സ്വിസ്‌സര്‍ലാന്റ് എംബസി ആവശ്യപ്പെടുകയായിരുന്നു. ചൈനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഫേക്ക് ആണെന്ന് ട്വിറ്ററിലൂടെയാണ് എംബസി അറിയിച്ചത്.

കൊറോണ വ്യാപനത്തില്‍ ചൈനയുടെ പങ്ക് എന്താണെന്ന അന്വേഷണം തുടരുന്നതിനിടെയാണ്, ചൈനയെ ന്യായീകരിക്കുന്ന വിധത്തിലുള്ള വാര്‍ത്ത ചൈനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സ്വിസ്‌സര്‍ലാന്റിലെ പ്രമുഖ ജീവശാസ്ത്രജ്ഞനായ വില്‍സന്‍ എഡ്വേര്‍ഡ് പറഞ്ഞു എന്നായിരുന്നു ചൈനീസ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

വില്‍സന്‍ എഡ്വേര്‍ഡ് എന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ചായിരുന്നു ഈ വാര്‍ത്ത. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയടക്കം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. പ്രമുഖ ചൈനീസ് മാധ്യമങ്ങളായ സിജിടിഎന്‍, ഷാങ്ഹായി ഡെയിലി, ഗ്ലോബല്‍ ടൈംസ് തുടങ്ങിയവയും വന്‍ പ്രാധാന്യത്തോടെ ഈ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചു. അതോടൊപ്പം, ചൈനീസ് സോഷ്യല്‍ മീഡിയയിലും ഇതു പരന്നു.

അതിനു പിന്നാലെയാണ് രസകരമായ തിരുത്തുമായി സ്വിസ് എംബസി രംഗത്തുവന്നത്. ഈ വാര്‍ത്ത മൊത്തത്തില്‍ വ്യാജം ആണെന്നാണ് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. വില്‍സന്‍ എഡ്വേര്‍ഡ് എന്നൊരു ബയോളജിസ്റ്റ് സ്വിസ്‌സര്‍ലാന്റിലില്ല. ആ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ആവട്ടെ രണ്ടാഴ്ച മുമ്പ് ആരംഭിച്ചതാണ്. മൂന്ന് ഫ്രെന്റ്‌സ് മാത്രമേ ആ പ്രൊഫൈലിലുള്ളൂ. ചൈനയെ പിന്തുയ്ക്കുന്ന ആ പോസ്റ്റ് അല്ലാതെ മറ്റു പോസ്റ്റുകളും അതിലില്ല. ഇതാണ് സ്വിസ് എംബസി ട്വിറ്റിറിലൂടെ അറിയിച്ചത്.

കൊറോണ വൈറസിന്റെ പേരില്‍ ചൈനക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് പ്രമുഖ സ്വിസ് ബയോളജിസ്റ്റ് വില്‍സന്‍ എഡ്വേര്‍ഡ് പറഞ്ഞു എന്നായിരുന്നു ചൈന ഡെയിലിയുടെ വാര്‍ത്ത. അല്‍പ്പം കൂടി കടന്ന്, ചൈനയെ അപകീര്‍ത്തിപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന രാഷ്ട്രീയ കളിയാണ് കൊറോണയുടെ ഉല്‍ഭവം തിരയലെന്ന് വില്‍സന്‍ എഡ്വേര്‍ഡ് എന്നായിരുന്നു ഷാങ്ഹായി ടൈംസ് എഴുതിയത്.

എന്തായാലും എംബസിയുടെ ട്വീറ്റ് പുറത്തുവന്നതോടെ നാണക്കേടായ ചൈനീസ് മാധ്യമങ്ങള്‍ വില്‍സന്‍ എഡ്വേര്‍ഡ് എന്ന പേരു വെട്ടിക്കളഞ്ഞ് യൂറോപ്യന്‍ ഗവേഷന്‍ എന്നാക്കി മാറ്റിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചിട്ടയായ ഒരു ലോകത്തിലേക്ക് അതിക്രമിച്ച് കയറി ചൈന വളരെയധികം പ്രയോജനമുണ്ടാക്കി. ചൈനയുടെ ദുഷ്പ്രവർത്തിയിലൂടെ ലോകത്തെ കുഴപ്പത്തിലാക്കി. ചൈനയ്ക്ക്, സംഭവിക്കുന്നതിനെ കുറിച്ച് ലോകത്തോട് സുതാര്യമായി കാര്യങ്ങൾ വെളിപ്പെടുത്താമായിരുന്നു. തെറ്റായ കാര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണവും സ്വീകരിച്ച് ചൈനയ്ക്ക് കാര്യങ്ങൾ നേരെയാക്കാമായിരുന്നു.

2019 -ന്റെ അവസാനത്തിലും 2020 -ന്റെ തുടക്കത്തിലും ചൈനയിൽ കൊറോണ വൈറസ് പടരുകയും, ആളുകൾ രോഗികളാവുകയും ചെയ്തു. എന്നാൽ, ബെയ്ജിംഗ് അതിന്റെ അപകടങ്ങൾ ലോകത്തിന് മുന്നിൽനിന്നും മറച്ചുവയ്ക്കുകയും, ലോകത്തിന് മുഴുവൻ ദുരിതം വിതയ്ക്കുകയും ചെയ്തു. അന്ന് മുതലാണ് ചൈനക്കെതിരെയുള്ള കുറ്റാരോപണങ്ങൾ ആരംഭിക്കുന്നത്. ഒടുവിൽ ആഭ്യന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സമയത്തും, ചൈനയിലെ നേതാക്കൾ യാത്രക്കാരെ രോഗബാധിത മേഖലകൾ സന്ദർശിക്കാൻ അനുവദിക്കുകയും, രോഗങ്ങളും മരണങ്ങളും വിദേശത്തേയ്ക്ക് വ്യാപിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്‍തു.

കൊറോണ വൈറസ് വ്യാപനം കൂടാതെ മറ്റും അനവധി ആരോപണങ്ങൾ ചൈനക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതൊന്നും ചർച്ച ചെയ്യപ്പെടുകയോ പരിഹരിക്കപ്പെടുകയോ ചെയ്തില്ലെങ്കിൽ, ഈ മഹാദുരന്തത്തിനും ശരിയായ രീതിയിൽ മറുപടി ലോകത്തിന് നൽകിയില്ലെങ്കിൽ, കൂടുതൽ ധൈര്യത്തോടെ ചൈന വളരുമെന്നാണ് പല രാജ്യങ്ങളുടെയും രഹസ്യ പ്രതികരണം.

അമേരിക്കൻ ഐക്യനാടുകളിൽ, തെളിവുകൾ നശിപ്പിക്കുന്നതും, കാര്യങ്ങൾ മറച്ച് വയ്ക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. അങ്ങനെ നോക്കുമ്പോൾ, ചൈന ഇതിനകം തന്നെ കുറ്റക്കാരാണ്. എന്നാൽ, രാജ്യങ്ങൾ പ്രതികരിച്ചാൽ ചൈന തീർച്ചയായും കഠിനമായി അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. ഇത് വിതരണ ശൃംഖലയെ തടസപ്പെടുത്തുകയും, ജനാധിപത്യ സഖ്യം രൂപീകരിക്കാൻ സാധ്യതയുള്ള ആളുകളെയും കമ്പനികളെയും ശിക്ഷിക്കുന്നതിലേക്ക് എത്തുകയും ചെയ്തേക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends