Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ ഇന്ത്യക്ക് നന്ദി... ഒന്നിച്ച് അമേരിക്കയും റഷ്യയും... ഇതാണ് ഇന്ത്യയുടെ കളി...

11 AUGUST 2021 09:57 PM IST
മലയാളി വാര്‍ത്ത

ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ നിലവിലെ നേതാവായ ഇന്ത്യ സമയോചിതമായി ചെയ്ത ഒരു പ്രവൃത്തിയെ മുക്ത കണ്ഠം പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ വ്ലാദിമിർ പുടിൻ. എന്നാൽ സമാന സംഭവത്തെ തന്നെ ഇതേ അളവിൽ പ്രശംസിച്ച് അമേരിക്കയും രംഗത്ത് വന്നിരുന്നു എന്ന് അറിയുമ്പോഴാണ് സത്യത്തിൽ ആരാണ് ഇന്ത്യ എന്ന് നമുക്ക് മനസ്സിലാകുന്നത്.

ഏതു വിഷയം എടുത്താലും രണ്ടു വ്യത്യസ്ഥ ചേരിയിൽ നിൽക്കുന്ന രണ്ടു രാജ്യങ്ങളെ സമന്വയത്തിൽ എത്തിക്കാൻ കഴിഞ്ഞുവെങ്കിൽ പിന്നെ നമുക്ക് എന്താണ് കഴിയാത്തത്. ഇന്ത്യ ഉണരുമ്പോൾ, ഇന്ത്യ ഉയരുമ്പോൾ നമ്മുടെ കാഴ്ചപ്പാടുകൾ ലോകത്തിനു മുന്നിൽ എത്തുമ്പോൾ ഉയരുന്നത് ലോക സമാധാനവും ശാന്തിയും തന്നെയാണ് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്

സമുദ്ര തർക്കങ്ങളുമായും സുരക്ഷയുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ സുരക്ഷാ സമിതിയിൽ പ്രമേയം കൊണ്ട് വന്നതിനു ഇന്ത്യക്ക് നന്ദി അറിയിച്ചിരിക്കുകയാണ് റഷ്യ. മാത്രമല്ല ഇന്ത്യ ഉയർത്തി കൊണ്ട് വന്ന ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിന് എന്ത് നടപടികൾ എടുക്കാനും റഷ്യ പ്രതിജ്ഞാ ബദ്ധം ആണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കംചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സുരക്ഷാ സമിതി യോഗത്തിൽ ഈ ഒരു അജണ്ട ഉയർത്തി ഇന്ത്യയ്ക്ക് നന്ദി പറയുകയും സമുദ്ര മേഖലയിൽ വിജയം കൈവരിക്കാനുള്ള ഐക്യ ശ്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

"ഈ മീറ്റിംഗ് നടത്തുന്നതിൽ ഉപയോഗപ്രദമായ ഒരു മുൻകൈ എടുത്തതിന് ഞാൻ ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തായ ഇന്ത്യക്ക് നന്ദി പറയുന്നു, ഈ മാസം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ പ്രെസിഡന്റ് എന്ന നിലയിൽ തങ്ങളുടെ ഇത്തരം വിലയേറിയ പ്രവർത്തനങ്ങൾ തുടർന്നും വിജയകരമായി നിർവഹിക്കാൻ ഇന്ത്യ മുന്നിൽ തന്നെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," പുടിൻ വ്യക്തമാക്കി

സമുദ്ര സുരക്ഷയിൽ അന്താരാഷ്ട്ര നിയമ ക്രമം സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും മോസ്കോ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും സമുദ്ര മേഖലകളിലുൾപ്പെടെയുള്ള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, കുറ്റകൃത്യങ്ങൾ തടയൽ, കണ്ടെത്തൽ, നിർവീര്യമാക്കൽ എന്നിവയിൽ അതിന്റെ അനുഭവം പങ്കിടാൻ തയ്യാറാണെന്നും റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

"യുഎൻ ചാർട്ടറിൽ പ്രതിപാദിച്ചിട്ടുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ പ്രധാന മാനദണ്ഡങ്ങളും തത്വങ്ങളും കർശനമായി പാലിക്കുന്നതിനാണ് റഷ്യ നിലകൊള്ളുന്നത്. പരമാധികാരത്തെ ബഹുമാനിക്കുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കുക എന്നിവയാണ് റഷ്യ ആഗ്രഹിക്കുന്നത് അദ്ദേഹം പറഞ്ഞു

അതെ സമയം യുഎൻ സെക്യൂരിറ്റി കൗൺസിൽ മാരിടൈം സെക്യൂരിറ്റിയെക്കുറിച്ചുള്ള തുറന്ന ചർച്ചയുമായി ബന്ധപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ. ബ്ലിങ്കന്റെ പരാമർശം ഇങ്ങനെയായിരുന്നു

വളരെ നന്ദി വിദേശകാര്യ മന്ത്രി ജയശങ്കർ, ഇത്രയും പ്രാധാന്യമർഹിക്കുന്ന വിഷയം ഉയർത്തി കൊണ്ട് വന്നതിന് , നിർണായകമായ ഈ ചർച്ചയ്ക്കായി നമ്മളെയെല്ലാവരെയും ഒരുമിച്ച് കൊണ്ടുവന്നതിന് പ്രധാനമന്ത്രി മോദിക്ക് ഞങ്ങളുടെ നന്ദി അറിയിക്കുക. ഈ വിഷയങ്ങളിൽ ഇന്ത്യയുടെ നേതൃത്വത്തിന്, പ്രത്യേകിച്ചും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് സമുച്ചയത്തിന് വേണ്ടി ഇന്ത്യ എടുക്കുന്ന നിലപാടുകൾക്ക് ഞങ്ങളുടെ നന്ദി.

ഒരേ കാര്യത്തിന് വേണ്ടി അമേരിക്കയും റഷ്യയും സമാന മനസോടെ ഒരേ വികാരത്തോടെ ഇത്തരത്തിൽ പ്രതികരിച്ച സംഭവം ചരിത്രത്തിൽ തന്നെ ഉണ്ടോ എന്ന് സംശയം ആണ്. എന്നാൽ കഞ്ഞിയിൽ കല്ല് കടി എന്ന് പറയുന്നത് പോലെ ആകെ എതിർപ്പുമായി വന്നത് ചൈനയാണ്. അത് പിന്നെ സ്വാഭാവികം എന്ന് കരുതുക തന്നെ

സമുദ്ര സുരക്ഷയെക്കുറിച്ചു നടന്ന സുരക്ഷാ സമിതി ചർച്ചയിൽ പ്രധാനമന്ത്രി മോദി അധ്യക്ഷത വഹിച്ചു. ലോക രാജ്യങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി സമുദ്രവ്യാപാരത്തിന്റെ സജീവമായ ഒഴുക്കിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "നിയമാനുസൃതമായ സമുദ്ര വ്യാപാരത്തിൽ നിന്ന് നമ്മൾ തടസ്സങ്ങൾ നീക്കം ചെയ്യണം.

നമ്മുടെ എല്ലാവരുടെയും അഭിവൃദ്ധി സമുദ്ര വ്യാപാരത്തിന്റെ സജീവമായ ഒഴുക്കിനെ ആശ്രയിച്ചിരിക്കുന്നു. അതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അത് ആഗോള സമ്പദ്‌വ്യവസ്ഥയെ മുഴുവൻ ബാധിക്കും ," യുഎൻഎസ്‌സിയിൽ വെർച്വൽ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യേതര കവർച്ചാ ഉയർത്തുന്ന ഭീഷണി നേരിടാൻ ഐക്യത്തോടെ ശ്രമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

ഇന്ത്യ ആരാണെന്ന് ലോകത്തിനു മുഴുവൻ മനസ്സിലായി കൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങൾ പല കാര്യങ്ങൾക്കുമായി അന്യോന്യം ശത്രു പക്ഷത്തു നിൽക്കുമ്പോൾ പരമാവധി ഇവയിൽ ഒന്നിലും പെടാതെ ലോകത്തിന്റെ പൊതു നന്മയെ കരുതി ആഗോള തലത്തിൽ ഇന്ത്യ എടുക്കുന്ന നിലപാടുകൾക്ക് പ്രസക്തിയേറി വരുകയാണ്.
റഷ്യയെയും അമേരിക്കയെയും സുഹൃത്തുക്കളായി നിർത്തികൊണ്ടുള്ള ഒരു നയതന്ത്രം അത് കേട്ട് കേൾവിയില്ലാത്തതും അനിതര സാധാരണമാണ് മാത്രമല്ല അത് എന്നെന്നും തങ്ക ലിപികളിൽ എഴുതപ്പെടേണ്ടത് ആണെന്നു പറഞ്ഞാലും ഒട്ടും കുറവാകില്ല. കാരണം ഇന്ത്യയൊഴികെ വേറൊരു രാജ്യത്തിനും കഴിയാത്തതാണത്.

എത്ര കാലം ഇതിങ്ങനെ കൊണ്ട് പോകാൻ ഇന്ത്യക്ക് കഴിയും എന്നത് വേറെ കാര്യം. കാരണം ഇന്ത്യ ഒരു ഭാഗത്തേക്ക് ചായുമ്പോൾ മറു ഭാഗം അസ്വസ്ഥമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends