Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യയും അമേരിക്കയും അടുക്കുന്നു; ചൈനയ്ക്ക് ഇടിത്തീയായി ആ വാർത്ത, ഇപ്പോൾ നടക്കുന്ന റഷ്യ അമേരിക്ക പ്രാദേശിക സ്ഥിരതാ ചർച്ചകൾ അമേരിക്കക്ക് തങ്ങളുടെ മുഴുവൻ ഊർജ്ജവും ചൈനയുടെ മേൽ കേന്ദ്രീകരിക്കുന്നതിന് സഹായകമാവും

12 AUGUST 2021 01:58 PM IST
മലയാളി വാര്‍ത്ത

റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും അദ്ദേഹത്തിന്റെ അമേരിക്കൻ പ്രതിനിധി ലോയ്ഡ് ഓസ്റ്റിനും അമേരിക്കയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ സ്ഥിരതയ്ക്ക് വേണ്ടിയുള്ള കൂടിയാലോചനകളും, ആഗോള, പ്രാദേശിക സുരക്ഷാ പ്രശ്നങ്ങളും ഫോണിലൂടെ ചർച്ച ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു, ടാസ് വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തതായി റോയിട്ടേഴ്‌സ് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ അവസാനത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ഈ ആണവായുധ ശക്തികൾ ഒത്തു ചേരുകയും അവർ തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അനൗപചാരിക കൂടിയാലോചനകൾക്ക് ശേഷം സെപ്റ്റംബറിൽ വീണ്ടും ചേരാൻ സമ്മതിക്കുകയും ചെയ്തു .

"യുഎസ്-റഷ്യ സ്ട്രാറ്റജിക് സ്റ്റെബിലിറ്റി ഡയലോഗ് ജൂലൈ 28 പുനരാരംഭിച്ചതിന് ശേഷം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ സുതാര്യതയും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനും അദ്ദേഹത്തിന്റെ റഷ്യൻ പ്രതിനിധി ഷോയിഗും " ചർച്ച ചെയ്തു. പെന്റഗൺ വക്താവ് ജോൺ കിർബി ഓഗസ്റ്റ് 11 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "തന്ത്രപരമായ സ്ഥിരതയെക്കുറിച്ചുള്ള ഉഭയകക്ഷി കൂടിയാലോചനകളുടെ ഫലങ്ങളെക്കുറിച്ചും ആഗോള, പ്രാദേശിക സുരക്ഷയുടെ പ്രശ്നങ്ങളെക്കുറിച്ചും" ഇരുവരും സംസാരിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി .

യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കഴിഞ്ഞ ജൂണിൽ ജനീവയിൽ നടന്ന ഉച്ചകോടിയിൽ വച്ച് അമേരിക്കയും റഷ്യയും തമ്മിൽ "ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആയുധ നിയന്ത്രണത്തിനും, ഇരുവരും തമ്മിലുള്ള അപ്രതീക്ഷിതമായ അപകടസാധ്യത കുറയ്ക്കുന്നതിനുമുള്ള അടിത്തറ പാകുന്നതിന്" തന്ത്രപരമായ സ്ഥിരതയെക്കുറിച്ച് ഉഭയകക്ഷി സംഭാഷണം ആരംഭിക്കുകയും ജൂലൈ 28 ന് ഇരുപക്ഷത്തുനിന്നും ഉദ്യോഗസ്ഥർ ജനീവയിൽ വച്ച് വീണ്ടും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പല മേഖലകളിലും വ്യത്യസ്ഥ നിലപാടുകൾ കൈക്കൊള്ളുന്ന രാജ്യങ്ങളാണ് അമേരിക്കയും റഷ്യയും. അടുത്ത കാലത്തായി റഷ്യക്ക് നേരെ അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ ചേരി അല്പം രൂക്ഷമായ പല പ്രസ്ഥാവനകളും നടത്തുകയുണ്ടായി. ഇത്തരത്തിൽ റഷ്യയെ പാർശ്വ വത്കരിക്കാനുള്ള പാശ്ചാത്യ ചേരിയുടെ നടപടികൾ ആണ് റഷ്യ ചൈനയുമായി അടുക്കാനുള്ള ഒരേയൊരു കാരണം.

എന്നാൽ റഷ്യ സത്യം പറഞ്ഞാൽ അമേരിക്കയ്ക്ക് ഒരു എതിരാളിയെ അല്ല. ആകേണ്ട കാര്യവും ഇല്ല. രണ്ടു രാജ്യങ്ങളും തമ്മിൽ അങ്ങനെ പറയത്തക്ക ശത്രുതയും ഇല്ല. മാത്രമല്ല ചൈന ചെയ്യുന്നത് പോലെ ഭൂപ്രദേശങ്ങളിൽ അധിനിവേശം ചെയ്യുവാനോ സാമ്രാജ്യത്വ മോഹമോ റഷ്യക്കില്ല. അത് കൊണ്ട് തന്നെ അകാരണമായി റഷ്യയെ എതിർത്ത് കൊണ്ട് അവരെ കൂടുതലായി ചൈനീസ് പക്ഷത്തേക്ക് അടുപ്പിക്കുന്നത് ഒരു വൻ മണ്ടത്തരം ആകും എന്നത് എതിരഭിപ്രായം ഇല്ലാത്ത കാര്യമാണ്. ഇത് അമേരിക്കക്കും മനസിലായി എന്നതിന്റെ സൂചനകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അത് കൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന റഷ്യ അമേരിക്ക പ്രാദേശിക സ്ഥിരതാ ചർച്ചകൾ അമേരിക്കക്ക് തങ്ങളുടെ മുഴുവൻ ഊർജ്ജവും ചൈനയുടെ മേൽ കേന്ദ്രീകരിക്കുന്നതിന് സഹായകമാവും. ഇത് ചൈനക്ക് ഇടിത്തീ തന്നെയാണ് എന്ന് ഒരു സംശയവും ഇല്ല. അത് കൊണ്ട് തന്നെ നെഞ്ചിടിപ്പ് കൂടുകയാണ് ചൈനക്ക്. അതിനു വ്യക്തമായ തെളിവാണ് ചൈനീസ് മുഖ പത്രമായ ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനം.

"യുഎസ്-റഷ്യ തന്ത്രപരമായ സ്ഥിരത ചർച്ചകൾ വ്യക്തമായ ഫലങ്ങൾ നൽകാൻ സാധ്യതയില്ല" എന്ന തലകെട്ടിൽ ആണ് അവർ ലേഖനം പ്രസിദ്ധീകരിച്ചത്. ഇതിൽ നിന്നും ഈയൊരു അടുപ്പത്തെ ചൈന എത്ര മാത്രം ഭയക്കുന്നു എന്ന് വ്യക്തമാകുന്നുണ്ട്. അമേരിക്കയും റഷ്യയും തമ്മിൽ ചെറിയ തോതിൽ ആണെങ്കിൽ പോലും ഒരു അടുപ്പം ഉണ്ടാവുകയാണെങ്കിൽ ലോക വിപണിയിൽ ഇപ്പോൾ റഷ്യക്ക് ഉള്ള പാശ്ചാത്യ ചേരിയുടെ എതിർപ്പിന് വലിയ തോതിലുള്ള അയവു വരും. അങ്ങനെ സംഭവിച്ചാൽ പിന്നെ ചൈനയെ മാത്രം ആശ്രയിക്കേണ്ട ഒരു സാഹചര്യം റഷ്യക്ക് വരില്ല.

മാത്രമല്ല റഷ്യ സ്ഥിതി ചെയ്യുന്നത് യൂറോപ്പിലും ഏഷ്യയിലും ആണെങ്കിലും സാംസ്കാരികമായി റഷ്യക്കാർ യൂറോപ്യൻസ് ആണെന്നും നമ്മുടെ സംസ്കാരം സംരക്ഷിക്കാൻ ആവുന്നതൊക്കെ ചെയ്യണം എന്നും ഒരു അജണ്ട ആയി കൊണ്ട് നടക്കുന്ന റഷ്യ കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്നത് യൂറോപ്പ്യൻ ചേരിയോട് തന്നെയാണ്. തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർക്കാൻ ഒരു സംവിധാനം വേണം എന്ന് മാത്രമാണ് റഷ്യ ആഗ്രഹിക്കുന്നത്.

ഇവിടെയാണ് ഒരു ഇന്ത്യയുടെ പങ്ക് അതി പ്രധാനമായിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പേ നടന്ന സുരക്ഷാ സമിതി സമ്മേളനത്തിൽ പാശ്ചാത്യ ചേരിയെയും റഷ്യയെയും ഒരുമിച്ചു കൊണ്ട് വരുവാനും അതി നിർണായകമായ കാര്യങ്ങളിൽ സമവായത്തിലെത്തിക്കുവാനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പാശ്ചാത്യ ചേരിയുമായും റഷ്യയുമായും ഒരേ തലത്തിലുള്ള സൗഹൃദം പങ്കു വയ്ക്കുന്ന ഒരേയൊരു രാജ്യവും നമ്മൾ തന്നെയാണ്. ഇത് ആഗോള തലത്തിൽ തന്നെ സമവായ ചർച്ചകൾക്ക് ഗുണകരം ആയി ഭവിക്കുന്നു. പ്രേത്യേകിച്ചും അമേരിക്കയുടെയും റഷ്യയുടെയും കാര്യത്തിൽ. അതെന്തായാലും ഇപ്പോൾ പണി കിട്ടാൻ പോകുന്നത് അല്ലെങ്കിൽ പണി കിട്ടിയിരിക്കുന്നത് ചൈനക്കാണ് എന്ന് ആർക്കും സംശയം ഒന്നും ഉണ്ടാകില്ല. അഥവാ ഉണ്ടെങ്കിൽ ആ സംശയം ദൂരീകരിക്കാൻ ഗ്ലോബൽ ടൈംസിന്റെ ലേഖനത്തിൽ അടങ്ങിയിരിക്കുന്ന ഭയം എന്ന വികാരം കണ്ടാലും മതി.

"യുഎസ്-റഷ്യ സ്ട്രാറ്റജിക് സ്റ്റെബിലിറ്റി ഡയലോഗ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബൈഡൻ ഭരണകൂടം സത്യത്തിൽ ചൈനയെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ചൈന തങ്ങളുടെ ആണവായുധ ശേഷി വികസിപ്പിക്കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണം ആണ് അവർ നടത്തുന്നത് . ചൈനയുടെ ആയുധ നിയന്ത്രണത്തിൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമത്തിലാണ് ഇത് ചെയ്യുന്നത്. ബീജിംഗിനും മോസ്കോയ്ക്കും ഇടയിൽ ഉള്ള തന്ത്രപരമായ പങ്കാളിത്തത്തിലും ഏകോപന ശ്രമങ്ങളിലും അഭിപ്രായവ്യത്യാസം വിതയ്ക്കാൻ അവർ ലക്ഷ്യമിടുന്നു. ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ശരിക്കും പറഞ്ഞാൽ, ചൈനയുടെ ഭയം തികച്ചും ന്യായമാണ് . ചൈനയ്‌ക്കെതിരായ അവരുടെ പൊതുവായ ലക്ഷ്യങ്ങൾ നേടുന്നതിന് റഷ്യയും യുഎസും ഇതിനകം മൗനമായ ധാരണ വികസിപ്പിച്ചെടുത്തിരിക്കാം എന്ന് തന്നെ സംശയിച്ചാലും ഒരു പക്ഷെ തെറ്റ് പറയാൻ ആകില്ല . ആർട്ടിക് പ്രദേശത്തെ മൽസ്യ സമ്പത്ത് ചൂഷണം ചെയ്യുന്നതിന് വേണ്ടിയുള്ള റഷ്യ അമേരിക്ക സംയുക്ത ശ്രമങ്ങൾ ഒക്കെ ഇതിനു ഉദാഹരണം ആണ്.

നിക്കി ഏഷ്യയുടെ അഭിപ്രായത്തിൽ, യുഎസ്, ചൈന, ജപ്പാൻ, റഷ്യ എന്നിവയാണ് ആർട്ടിക് സമുദ്രത്തിലെ മത്സ്യബന്ധനത്തെക്കുറിച്ച് സംയുക്ത ഗവേഷണം നടത്താൻ പദ്ധതിയിടുന്ന രാജ്യങ്ങൾ. ആർട്ടിക് മേഖലയിലെ മത്സ്യങ്ങളുടെ തരങ്ങളും അവയുടെ ഇപ്പോഴത്തെ സ്ഥിതിയും ട്രാക്കുചെയ്യാനാണ് സംയുക്ത ഗവേഷണം ലക്ഷ്യമിടുന്നത്. ഒരു മത്സ്യസമ്പത്ത് മതിയായതായി കരുതുന്നുവെങ്കിൽ, നിശ്ചിത ക്വാട്ടകൾക്കുള്ളിൽ വാണിജ്യ മത്സ്യബന്ധനം അനുവദിക്കുന്നതിനുള്ള ഒരു നിയമം ഇവർ പുറപ്പെടുവിക്കും. റഷ്യയും അമേരിക്കയുമാണ് ആർട്ടിക് മേഖലയിലെ ഏറ്റവും വലിയ ശക്തികൾ, അവരുടെ സമ്മതമില്ലാതെ ഈ മേഖലയ്ക്കായി സ്ഥാപിച്ച ഒരു അന്തർ ഗവൺമെന്റ വ്യവസ്ഥയിൽ ചൈനയെ ഉൾപ്പെടുത്താൻ കഴിയില്ല.

അതിൽ ചൈനയെ ഉൾപ്പെടുത്തിക്കൊണ്ട്, കമ്മ്യൂണിസ്റ്റ് രാജ്യത്തെ അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പാലിക്കാൻ നിർബന്ധിതമാക്കിയിരിക്കുകയാണ് അമേരിക്കയും റഷ്യയും . ഇത് അംഗീകരിക്കാൻ, അതായത് അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കാൻ ചൈന ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇത് നമ്മൾ ഈയടുത്ത് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ സമിതി സമ്മേളനത്തിലും കണ്ടതാണ്. എല്ലാവർക്കും യോജിക്കാൻ കഴിയുന്ന ഒരു പൊതു നിർദ്ദേശത്തിൽ ആകെ എതിർപ്പ് പ്രകടിപ്പിച്ചത് ചൈന ആയിരിന്നു. എന്നാൽ മോസ്കോയും വാഷിംഗ്ടണും അവരുടെ ഉഭയകക്ഷി ബന്ധം സുസ്ഥിരമാകുമ്പോൾ അവർ ചൈനക്ക് നേരെ ഒന്നിക്കാനുള്ള സാധ്യത ചൈന ഇതിനോടകം മനസിലാക്കിയിട്ടുണ്ട് എന്ന് തന്നെ വേണം കരുതാൻ

യുഎസ്-റഷ്യ ചർച്ചകൾ കാര്യമായ ഫലങ്ങൾ നൽകില്ലെന്ന് വാദിക്കുന്നത് ചൈനക്ക് എത്ര വേണമെങ്കിലും തുടരാം. അത് ഒട്ടക പക്ഷി മണലിൽ തല താഴ്ത്തിയിടുന്നത് പോലെയേ ഉള്ളൂ. മണൽകാറ്റ് വരുന്നുണ്ട് എന്ന് നിങ്ങൾ നിഷേധിച്ചാലും കാറ്റ് ആഞ്ഞു വീശുക തന്നെ ചെയ്യും. അതായത് യുഎസും റഷ്യയും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ തന്നെയാണുള്ളത് ചൈനയ്ക്ക് വെറുതെ അരിശം കൊള്ളുവാൻ മാത്രമേ കഴിയൂ. സ്വയം വിശ്വസിക്കുന്ന ശക്തി ഒന്നും ചൈനക്ക് ഇല്ലെന്ന് അവർ അടുത്ത് തന്നെ മനസിലാക്കും. അത് സൗഹാർദ്ദ പരമായാൽ ചൈനക്ക് നല്ലത് എന്നെ പറയാനുള്ളൂ..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (3 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (11 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (12 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (19 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (19 hours ago)

Malayali Vartha Recommends