Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ചതിയൻ ചൈന പെട്ടു... ചൈനയുടെ കച്ചവടം പൂട്ടിച്ചു... കയ്യടി നേടി പ്രധാനമന്ത്രി... പിച്ചചട്ടി എടുക്കും, ഉറപ്പ്!...

13 AUGUST 2021 02:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു പൊൻ തൂവൽ നേടി തന്ന ഒരു വർഷം തന്നെയാണ് 2021. ഇന്ത്യ ഒരു ലോകശക്തിയായി വളരുമെന്ന് പറഞ്ഞാൽ പണ്ട് അടക്കം പറഞ്ഞ് ചിരിക്കുമായിരുന്നു മറ്റുള്ളവർ. എന്നാലിപ്പോൾ ഈ കാലഘട്ടത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ ഒരു നിർണായക ശക്തിയായി മാറിയിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യയുടെ എട്ടാമത് കാലാവധിയാണ് 2021 ജനുവരി മുതൽ ആരംഭിച്ചത്. ഇത് അതിനുള്ള ഒരു തെളിവ് തന്നെയാണ്. ഒരു വർഷമാണ് നിലവിലെ കാലാവധി.

യു.എൻ. സുരക്ഷാ കൗൺസിൽ ആസ്ഥാനത്തെ 15 പ്രധാന അംഗങ്ങളിലൊരാളായി ഇന്ത്യ മാറിയിട്ടുമുണ്ട്. ആഗോള സുരക്ഷയുടേയും വികസനത്തിന്റെയും ശബ്ദമായി ഇന്ത്യമാറുമെന്നുള്ള സൂചനകൾ ഇപ്പോഴത്തെ പ്രവർത്തികളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗൺസിലിന്റെ തുറന്ന സംവാദത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്.

ഇന്ത്യയുടെ ഭീകരവിരുദ്ധ നയങ്ങളോട് അമേരിക്കയും ബ്രിട്ടണും ഫ്രാൻസും പിന്തുണ പ്രഖ്യാപിച്ച സാഹചര്യവും പുതിയ വർഷത്തിൽ അനുകൂല ഘടകങ്ങളാണ്. റഷ്യ-ചൈന ചേരിക്കൊപ്പം നിന്നിരുന്ന ഇന്ത്യ സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങിയതും സുരക്ഷാ കൗൺസിലിൽ തീരുമാനങ്ങളെ സ്വാധീനിക്കും എന്നതിന് ഉത്തമ ഉദാഹരണങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

‘സമുദ്ര സുരക്ഷ മെച്ചപ്പെടുത്തൽ: അന്താരാഷ്‌ട്ര സഹകരണം ആവശ്യമായ കാര്യം’ എന്ന വിഷയത്തിലാകും ചർച്ച നടക്കുക. ഐക്യരാഷ്‌ട്ര സഭയ്‌ക്ക് കീഴിലുള്ള ലോകരാജ്യങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ യോഗം നടക്കും എന്നുള്ളത് നമുക്കേവർക്കും അറിയാവുന്നതാണ്. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലില്‍ അധ്യക്ഷത വഹിച്ച് മോദി നടത്തിയ കന്നി പ്രസംഗം ലോക ശ്രദ്ധയാകര്‍ഷിച്ചു എന്നു വേണം പറയാൻ.

ആഗോള തലത്തില്‍ സമുദ്രസുരക്ഷ സ്ഥാപിക്കുന്നതിന് അത്യന്താപേക്ഷിതമായ അഞ്ചിന നിര്‍ദേശങ്ങളാണ് മോദി പ്രസംഗത്തില്‍ മുന്നോട്ട് വെച്ചത്. സമുദ്ര കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സമുദ്ര മേഖലയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനും ആഗോള സമാധാനത്തിനും ആവശ്യമായ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നുള്ള ഇന്ത്യ സ്വീകരിച്ച നിലപാട് തന്നെയാണ്. ലോക വ്യാപകമായി സമുദ്ര സുരക്ഷ സഹകരണത്തിലൂടെ വര്‍ധിപ്പിക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളാണ് മോദി മുന്നോട്ട് വെച്ചത്.

സമുദ്രം വഴിയുള്ള ന്യായമായ വ്യാപാരത്തിന് തടസ്സങ്ങള്‍ നീക്കുക എന്നതാണ് ആദ്യ നിര്‍ദേശം. സമുദ്രത്തര്‍ക്കങ്ങള്‍ സമാധാനപരമായി അന്താരാഷ്ട്രനിയമങ്ങള്‍ അനുസരിച്ച് പരിഹരിക്കുക എന്നതാണ് രണ്ടാമത്തെ നിര്‍ദേശം. പ്രകൃതി ദുരന്തങ്ങളെയും സമുദ്ര ഭീഷണികളെയും സംയുക്തമായി നേരിടണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം. സമുദ്ര പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കകുക എന്നത് നാലാമത്തെ നിര്‍ദേശം. ഉത്തരവാദിത്വത്തോടെയുള്ള സാമുദ്രിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് അഞ്ചാമത്തെ നിര്‍ദേശം.

1994ല്‍ നിലവില്‍ വന്ന സമുദ്ര ഉടമ്പടിയുടെ നിയമങ്ങളുടെ നിയമനിര്‍മ്മാണ ചട്ടക്കൂട് ഐക്യരാഷ്ട്രസഭയെക്കൊണ്ട് സ്വീകരിപ്പിക്കുക വഴി ഇന്ത്യയുടെ ഒരു മാസക്കാലത്തെ യുഎന്നിലുള്ള അധ്യക്ഷപദവി ശ്രദ്ധേയമാക്കി എന്നതിലാണ് മോദിയുടെ വിജയം.

ദക്ഷിണ ചൈനാ കടലിലും കിഴക്കൻ ചൈനാ കടലിലും ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി ചൈനയുടെ സമുദ്രാടിസ്ഥാനത്തിലുള്ള തർക്കങ്ങൾ മുറുകന്നതിനിടെയാണ് സമുദ്രതന്ത്രത്തെക്കുറിച്ചുള്ള രക്ഷാ സമിതിയിൽ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങൾ പ്രാധാന്യമർഹിക്കുന്നത്.മോദി മുന്നോട്ട് വെച്ച ആഗോള തലത്തിലെ സമുദ്ര സുരക്ഷ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തന്ത്രപ്രധാനമായ തടസ്സങ്ങള്‍ എന്തെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് കരിങ്കടലിലും ദക്ഷിണ ചൈന സമുദ്രത്തിലും ഉള്‍പ്പെടെ നിലനില്‍ക്കുന്ന സമുദ്ര സംഘര്‍ഷങ്ങളാണ്.

ഇന്ത്യയുടെ സുരക്ഷാ കൗൺസിലിലെ ചരിത്രം മുമ്പൊരിക്കലും ഇത്രയും ശക്തവും വ്യക്തവുമായിട്ടില്ല. ലോക ശക്തികളുടെ തീരുമാനങ്ങളെ മാത്രം നോക്കി പ്രശ്‌നപരിഹാരം നടത്തിയിരുന്ന സുരക്ഷാ കൗൺസിലിന്റെ നയങ്ങളെ കഴിഞ്ഞ ഒരു വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവർ ശക്തിയുക്തം എതിർത്തതും അന്താരാഷ്‌ട്ര ശ്രദ്ധ നേടിയിരുന്നു.

യുഎസ് ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ചൈനയെയും റഷ്യയെയും ലാക്കാക്കി ചില പരാമര്‍ശങ്ങള്‍ നടത്തിയത് ശ്രദ്ധേയമായി. ഭീഷണിയിലൂടെയും വെല്ലുവിളിയിലൂടെയും നിയമപരമായി അവകാശപ്പെട്ട സമുദ്ര വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്നും രാജ്യങ്ങളെ തടയുന്ന ചില രാജ്യങ്ങളുടെ ശ്രമങ്ങളെ ബ്ലിങ്കണ്‍ വിമര്‍ശിച്ചു.

ദക്ഷിണചൈനാക്കടലില്‍ ഫിലിപ്പൈന്‍സ് മീന്‍പിടുക്കുന്നത് ഭീഷണിപ്പെടുത്തി തടയാന്‍ ശ്രമിക്കുന്ന ചൈനയുടെ ശ്രമത്തെയാണ് ബ്ലിങ്കണ്‍ ഇതിലൂടെ വിമര്‍ശിച്ചത്. റഷ്യ ഉക്രെയ്നെതിരെ നടത്തുന്ന ആക്രമ ഉദ്ദേശത്തോടെയുള്ള നടപടികളെയും ബ്ലിങ്കണ്‍ വിമര്‍ശിച്ചിട്ടുണ്ടായിരുന്നു. കരിങ്കടല്‍, കെര്‍ച്ച് കടലിടുക്ക്, അസോവ് സമുദ്രം എന്നിവിടങ്ങളിലാണ് റഷ്യയുടെ നീക്കം. ഇതുവഴി സുഗമമായ ഊര്‍ജ്ജ-വാണിജ്യക്കൈമാറ്റം തകര്‍ക്കപ്പെടുകയാണ്.

ഇന്ത്യയുടെ യുഎന്നിലെ അധ്യക്ഷപദവി ഒരു മാസക്കാലത്തേക്ക് മാത്രമാണെങ്കിലും സമുദ്ര സുരക്ഷയെന്ന വിഷയം അവതരിപ്പിക്കുക വഴി വിവിധരാഷ്ട്രങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പുറത്തെത്തിക്കാന്‍ മോദിക്ക് കഴിഞ്ഞു.

സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതോടൊപ്പം സമുദ്രത്തിലൂടെയുള്ള വാണിജ്യം അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യവും മോദിക്കുണ്ടായിരുന്നു. ഒപ്പം റഷ്യയുടെയും ചൈനയുടെയും സമുദ്രത്തിലുള്ള ആധിപത്യമനോഭാവത്തെ വിമര്‍ശനവിധേയമാക്കുക എന്ന ലക്ഷ്യവും മോദി നിര്‍വ്വഹിച്ചു.

1994ല്‍ നിലവില്‍ വന്ന സമുദ്ര ഉടമ്പടിയുടെ നിയമങ്ങളുടെ നിയമനിര്‍മ്മാണ ചട്ടക്കൂട് പല്ലില്ലാത്ത ഒന്നാണെന്ന് പലരും വിമര്‍ശിക്കുന്നെങ്കിലും ഇപ്പോഴും ലോകശക്തികളായ രാഷ്ട്രങ്ങള്‍ക്ക് സമുദ്രത്തില്‍ നിയമാനുസൃതമായ അന്താരാഷ്ട്ര ക്രമം സൃഷ്ടിക്കാന്‍ വേറെ ഒരു സംവിധാനമില്ല.

1994ല്‍ നിലവില്‍ വന്ന UNCLOAS എന്ന സമുദ്ര ഉടമ്പടിയുടെ പ്രാധാന്യം യുഎസ് ഉള്‍പ്പെടെയുള്ള സമുദ്രശക്തികളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഇന്ത്യയുടെ അടുത്ത വെല്ലുവിളി.

അതു കൂടി കൈവരിക്കാന്‍ കഴിഞ്ഞാല്‍ അത് മോദിയുടെ വലിയ ആഗോള വിജയമായി മാറും. സമുദ്രസുരക്ഷ നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് എല്ലാ രാജ്യങ്ങളും യോഗത്തില്‍ അറിയിച്ചതും മോദിയുടെ വിഷയാവതരണത്തിനുള്ള അംഗീകാരമായി.

15 അംഗ സുരക്ഷാ കൗൺസിലിൽ ഇന്ത്യ അദ്ധ്യക്ഷത വഹിക്കണമെന്ന് ആവശ്യം ഉന്നയിച്ചത് ഫ്രാൻസാണ്. ആഗോള ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തുന്ന ശക്തമായ നീക്കമാണ് ഫ്രാൻസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെയാണ് അദ്ധ്യക്ഷത വഹിക്കാൻ രാജ്യത്തിന് അവസരം ലഭിച്ചത്.

അടുത്ത ദിവസങ്ങളില്‍ നടക്കുന്ന യുഎന്‍ യോഗങ്ങളില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറാണ് അധ്യക്ഷനാവുക. സമുദ്ര സുരക്ഷയ്ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന രണ്ട് പ്രത്യേക യോഗങ്ങളില്‍ ജയശങ്കറാണ് അധ്യക്ഷ പ്രസംഗം നടത്തുക.

ചൈനക്കെതിരായ പ്രതിരോധ നീക്കവും ക്വാഡ് സഖ്യവുമായുള്ള ഇന്ത്യയുടെ പങ്കാളിത്തവും സുരക്ഷാ ദൃഷ്ടിയിലെ ഇന്ത്യയുടെ ശക്തമായ നിലപാടുകളായി മാറിക്കഴിഞ്ഞു എന്നു വേണം ഇതിലൂടെയെല്ലാം മനസ്സിലാക്കാൻ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (4 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (5 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (5 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (6 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (8 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (8 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (8 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (8 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (9 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (9 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (9 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (9 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (9 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (9 hours ago)

Malayali Vartha Recommends