20 വർഷത്തെ പോരാട്ടത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ ബാക്കിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമുള്ള രാജ്യമായാണ് പാകിസ്ഥാനെ വാഷിംഗ്ടൺ കാണുന്നത്; വേദനയോടെ ആ സത്യം തുറന്നടിച്ച് ഇമ്രാൻ ഖാൻ

ഒടുവിൽ ഇന്ത്യയുടേയും അമേരിക്കയുടെ ആ സ്വഭാവം മനസ്സിലാക്കി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ പ്രധാനമന്ത്രി അമേരിക്കയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് . 20 വർഷത്തെ പോരാട്ടത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ ബാക്കിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമുള്ള രാജ്യമായാണ് പാകിസ്ഥാനെ വാഷിംഗ്ടൺ കാണുന്നത് എന്ന ആരോപണമാണ് ഉയർത്തിയിരിക്കുന്നത്.
"തന്ത്രപരമായ പങ്കാളിത്തം" രൂപീകരിക്കുമ്പോൾ ഇന്ത്യയെ അവർ ഇഷ്ടപ്പെടുന്നുവെന്നും ഇമ്രാൻ ഖാൻ പരിഭവപ്പെട്ടു. ഇപ്പൾ ബാക്കിയായിരിക്കുന്നത്. പ്രശ്‌നങ്ങള്‍ 20 വര്‍ഷത്തിന് ശേഷവും എങ്ങനെയെങ്കിലും പരിഹരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഉപകരിക്കുമെന്ന പരിഗണന മാത്രമാണ് പാക്കിസ്ഥാനുള്ളത്.
ഇന്ത്യയുമായി "തന്ത്രപരമായ പങ്കാളിത്തം" നടത്താൻ അമേരിക്ക തുടങ്ങിയ കാലം മുതൽ വാഷിംഗ്ടണ്ണിന് പാക്കിസ്ഥാനോട് വ്യത്യസ്തമായ സമീപനമാണെന്നും ഖാൻ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് . ജനുവരിയിൽ പ്രസിഡന്റായി സ്ഥാനാരോഹിതനായ ശേഷം ജോ ബെെഡൻ ഇമ്രാൻ ഖാനുമായി സംസാരിച്ചിട്ടില്ല . ഇതിൽ ഇസ്ലാമാബാദിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
അഫ്ഗാനിസ്ഥാൻ പോലുള്ള ചില നിർണായക പ്രശ്നങ്ങളിൽ പാകിസ്ഥാനെ ഒരു പ്രധാന രാജ്യമായി പരിഗണിച്ചിട്ടുണ്ട് . എന്നിട്ടും ഖാനുമായി ബന്ധപ്പെടാൻ പ്രസിഡന്റ് ബെെഡൻ വിമുഖത കാണിച്ചതിൽ പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയ്ദ് യൂസഫ് നിരാശ പ്രകടമാക്കിയിരുന്നു .
അമേരിക്കൻ നേതാവ് രാജ്യത്തെ നേതൃത്വത്തെ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ ഇസ്ലാമാബാദിന് ഇഷ്ടമുളളത് തിരഞ്ഞെടുക്കാനുളള അവകാശം ഉണ്ടെന്നും യൂസഫ്തുറന്നടിച്ചു..
https://www.facebook.com/Malayalivartha


























