Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

പാകിസ്ഥാൻ വെറും കറിവേപ്പില; തുറന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ, ചതിച്ചത് ഇംഗ്ലണ്ടും അമേരിക്കയും!

13 AUGUST 2021 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്റെ രാജ്യത്തോട് അമേരിക്കയും ഇംഗ്ലണ്ടും ചെയ്യുന്ന നടപടികളിൽ അതീവ ദുഃഖിതൻ ആണ്. പാകിസ്ഥാനെ അമേരിക്കയും ഇംഗ്ലണ്ടും അവഗണിക്കുന്നേ എന്ന് പറഞ്ഞ് ലോക മാധ്യമങ്ങൾക്ക് മുന്നിൽ വിലപിക്കൽ ആണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രധാന പരിപാടി എന്നാണ് തോന്നുന്നത്. വാഷിംഗ്ടണിനെ ലക്ഷ്യമാക്കി, പാക് പ്രധാനമന്ത്രി അടുത്തിടെ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്, അഫ്ഗാനിസ്ഥാനിൽ 20 വർഷത്തെ പോരാട്ടത്തിന് ശേഷം, അവിടത്തെ എന്തെങ്കിലും അവശേഷിക്കുന്ന "പ്രശ്നങ്ങൾ " തീർക്കാൻ മാത്രമേ പാകിസ്ഥാനെ "ഉപയോഗപ്രദമായി" അമേരിക്ക കാണുന്നുള്ളൂവെന്നും ഏതെങ്കിലും രീതിയിലുള്ള "തന്ത്രപരമായ പങ്കാളിത്തം" രൂപീകരിക്കുമ്പോൾ അമേരിക്ക ഇന്ത്യയെ ആണ് ഇഷ്ടപ്പെടുന്നതെന്നും ആണ് അദ്ദേഹത്തിന്റെ വിലാപം.

ഇനി ഇംഗ്ലണ്ടിന്റെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ. ഇമ്രാൻ ഖാന്റെ അഭിപ്രായത്തിൽ ഇംഗ്ലണ്ട് പാകിസ്ഥാനോട് അന്യായമാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഈയിടെയാണ് ഇംഗ്ലണ്ട് ഇന്ത്യൻ പൗരന്മാരെ കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിൽ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറ്റിയത്. ഇത് അന്യായമാണ് പാകിസ്ഥാനെയും ആംബർ ലിസ്റ്റിലേക്ക് മാറ്റണം എന്നാണ് അദ്ദേഹത്തിന്റെ വാദം. അമേരിക്കയുടെ കാര്യം എടുക്കുകയാണെങ്കിൽ ഇമ്രാൻ ഖാന്റെ വാദങ്ങൾ ഒക്കെ ന്യായമാണെന്ന് തന്നെ പറയേണ്ടി വരും. കാരണം 20 വർഷം അഫ്‌ഗാനിസ്ഥാനിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടും താലിബാനുമായുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കുക എന്നതല്ലാതെ വേറെ ഒന്നിലും അവരെ അമേരിക്ക ഇടപെടുത്താറില്ല. അത് സത്യമാണ്. അതിനു പ്രധാനമായും രണ്ടു കാരണങ്ങൾ ആണുള്ളത്.

ഒന്ന്, ഈ പ്രശ്നങ്ങൾ ഒക്കെ മിക്കവാറും പാകിസ്ഥാനും കൂടി ചേർന്ന് ഉണ്ടാക്കുന്നതായിരിക്കും. അതിന് പിന്നെ നിങ്ങളെ അല്ലാതെ ആരെ ഇടപെടുത്താൻ ആണ്?. രണ്ടാമതായി പറയുകയാണെങ്കിൽ ലോകത്തെ ഏതു ജനാധിപത്യ രാജ്യം ആയാലും യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അല്ലാതെ വേറെ എന്തിലാണ് ഈ പാകിസ്ഥാനെ ഉൾപെടുത്തേണ്ടത്. തീവ്ര വാദികൾക്ക് എങ്ങനെ പരിശീലനം കൊടുക്കാം എന്നതിലോ. അതും കൂടി ഇമ്രാൻ ഖാൻ പറഞ്ഞു തന്നാൽ നല്ലതായിരിക്കും. ജനുവരിയിൽ വൈറ്റ് ഹൗസിൽ കാലുകുത്തിയതിന് ശേഷം ഇന്നേ വരെ അമേരിക്കൻ പ്രസിഡന്റ് ജോ ബിഡൻ ഇമ്രാൻ ഖാനുമായി സംസാരിച്ചിട്ടില്ല. ഈ തണുത്ത പ്രതികരണം ഇമ്രാനെ വിഷമിപ്പിക്കുകയും അതേ സമയം അദ്ദേഹത്തിന്റെ അവസ്ഥ ദയനീയമാക്കുകയും ചെയ്തു. ഇന്ത്യയുമായി "തന്ത്രപരമായ പങ്കാളിത്തം" നടപ്പിൽ വരുത്താൻ അമേരിക്ക തീരുമാനിച്ചതുമുതൽ, വാഷിംഗ്ടൺ പാക്കിസ്ഥാനോട് വ്യത്യസ്തമായി പെരുമാറുകയാണെന്ന് ഖാൻ പറഞ്ഞു, അഥവാ കരഞ്ഞു എന്ന് പറയുന്നതായിരിക്കും നല്ലത്.

"അമേരിക്കൻ ജനത അവരുടെ തന്ത്രപ്രധാന പങ്കാളി ഇപ്പോൾ ഇന്ത്യയാണെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് അവർ ഇപ്പോൾ പാകിസ്ഥാനോട് വ്യത്യസ്തമായി പെരുമാറുന്നതെന്നും ഞാൻ കരുതുന്നു. ഖാൻ കൂട്ടിച്ചേർത്തു. എന്തായാലും ഇമ്രാൻ ഖാന്റെയും പാക്കിസ്ഥാന്റെയും അടവുകൾ ഒന്നും ഇനി നടക്കുകയില്ല എന്ന് വ്യക്തമായിരിക്കുകയാണ്. പാകിസ്താൻ താലിബാനെ തിരശീലക്കു പുറകിലൂടെ സഹായിക്കുമ്പോൾ തന്നെ , പാകിസ്ഥാൻ ഭീകരവാദത്തിന്റെ ഇരയാണെന്ന് അവകാശപ്പെട്ട് ലോക സർക്കാരുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു, അങ്ങനെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ പേരിൽ കോടിക്കണക്കിന് ഡോളർ ഫണ്ട് തട്ടിയെടുക്കുന്നു.

എന്നിരുന്നാലും, ഉപഭൂഖണ്ഡത്തിലെ 20-ഓളം വർഷത്തെ അനുഭവത്തിന് ശേഷം അമേരിക്ക ഒടുവിൽ പാക്കിസ്ഥാനെ നേർ വഴിയിലേക്ക് കൊണ്ട് വരികയും താലിബാനെ പിന്തുണയ്ക്കുന്നത് നിർത്താൻ നിർബന്ധിക്കുന്നതും ഒരു നടക്കാത്ത കാര്യം തന്നെയാണെന്ന് മനസിലാക്കിയിട്ടുണ്ട് , അതിനാൽ തന്നെ ബൈഡൻ ഭരണകൂടം ഇമ്രാൻ ഖാനുമായി ആശയവിനിമയം ഏതാണ്ട് മുഴുവനായും ഒഴിവാക്കിയിരിക്കുകയാണ്. അമേരിക്കയുടെ ഇത്തരത്തിലുള്ള കരുണയില്ലാത്തതും വിട്ടു വീഴ്ച ചെയ്യാൻ തയ്യാറാവാത്തതുമായ നയം പാകിസ്താനെ അക്ഷരാർത്ഥത്തിൽ തന്നെ വിഷമിപ്പിച്ചു കൊണ്ടിരിക്കെ ഇതിനിടയിൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള മറ്റൊരു തിരിച്ചടി പാകിസ്ഥാനിലെ മുഴുവൻ രാഷ്ട്രീയ യന്ത്രങ്ങളെയും ഇളക്കിമറിച്ചിരിക്കുകയാണ്.

പാകിസ്ഥാന്റെ അഭിമാനത്തിന് തന്നെ ക്ഷതമേല്പിച്ച ഒരു റിപ്പോർട്ട് പ്രകാരം, ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയ കോവിഡ് യാത്രാ പട്ടികയിൽ ഇന്ത്യയെ അവർ കുറച്ചു കൂടി ലളിതമായ ആമ്പർ ലിസ്റ്റിലേക്ക് നീക്കിയിരിക്കുകയാണ് , അതേസമയം പാകിസ്താനെ അവർ കടുപ്പമേറിയ റെഡ് ലിസ്റ്റിൽ നിലനിർത്തുകയും ചെയ്തു . വിഭജനം പക്ഷപാതപരമാണെന്ന് അവകാശപ്പെട്ട്, പാകിസ്താനിലെ ആരോഗ്യവിദഗ്ധനായ ഫൈസൽ സുൽത്താൻ യുകെയിലെ ആരോഗ്യ സെക്രട്ടറിക്ക് ഒരു കത്തെഴുതുകയും ഉണ്ടായി, അത് പാകിസ്താനിലെ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ട്വിറ്ററിൽ പോസ്റ്റും ചെയ്തു. യുകെയുടെ റെഡ് ലിസ്റ്റ് പ്രകാരം ബ്രിട്ടീഷ് നിവാസികൾക്കും ചില സ്റ്റുഡന്റ് വിസ ഉടമകൾക്കും മാത്രം അവർ സ്വന്തം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുളളൂ ,എന്നാൽ അവർക്കും സ്വന്തം ചിലവിൽ 1,750 പൗണ്ട് ചിലവിട്ടു കൊണ്ട് സർക്കാർ നിർബന്ധിത ഹോട്ടലിൽ 10 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണ്.

അതേസമയം, ആമ്പർ ലിസ്റ്റിൽ ഉണ്ടായിരിക്കുക എന്നതിനർത്ഥം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ സർക്കാർ നടത്തുന്ന ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാൽ 10 ദിവസത്തെ സ്വയം ഒറ്റപ്പെടലിന് വിധേയമാകുന്ന വിലാസം നൽകുന്നതിന് നിർബന്ധിത പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണം എന്ന് മാത്രമേ ഉള്ളൂ. പാക്കിസ്ഥാൻ എല്ലാ ഭാഗത്തുനിന്നും അപമാനിക്കപ്പെടുകയാണ്, പക്ഷേ അവരുടെ പരമോന്നത നേതാവ്, ഇമ്രാൻ ഖാൻ, രാജ്യത്തെ ഉള്ളിൽ നിന്ന് കെട്ടിപ്പടുക്കുന്നതിനുപകരം, അന്താരാഷ്ട്ര തലത്തിൽ പത്രപ്രവർത്തകർക്ക് മുന്നിൽ കരയുന്നതിന്റെ തിരക്കിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (23 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (39 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (47 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (9 hours ago)

Malayali Vartha Recommends