Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കശ്മീരില്‍ ഭീകരരുടെ നരനായാട്ട്! പിഞ്ചുകുഞ്ഞിനെ പോലും... രക്തം തിളച്ച് ഇന്ത്യൻ സൈനികർ... അടുത്ത തിരിച്ചടിക്കായി ഇതാ..

13 AUGUST 2021 10:17 PM IST
മലയാളി വാര്‍ത്ത

ഭീകരരുടെ ഏറ്റവും ക്രൂരമായ ചെയ്തികളാണ് ഇപ്പോൾ കശ്മീരിൽ നിന്നും നമുക്ക് കേൾക്കാൻ സാധിക്കുന്നത്. എത്ര ശക്തനായാലും ദുഷ്ടനായാലും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കുന്നത് കഴിവല്ല മറിച്ച് കഴിവ് കേടും വിവരക്കേടുമാണെന്ന് ആരും പറഞ്ഞ് മനസ്സിലാക്കിക്കേണ്ട ഒരും കാര്യമല്ല. ഇത്തരം പ്രവർത്തികളിലൂടെ അവരുടെ ഉള്ളിലെ പിശാചിനു തുല്യമായ മാനസികാവസ്ഥ തന്നെയാണ് പുറത്ത് വരുന്നതും.

ഇത്തരത്തിൽ ഇപ്പോൾ നാടിനേയും രാജ്യത്തേയും ഒരു പോലെ നടുക്കിയ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിൽ ഒരു ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത് നമ്മൾ ഏവരും വായിച്ചറിഞ്ഞതാണ്. ഇങ്ങനെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന ഒന്നുമറിയാത്ത നാലു വയസുള്ള കുട്ടി കൊല്ലപ്പെട്ടു എന്ന് ഹൃദ്യഭേദകമായ വാർത്തയാണ് ഇപ്പോൾ രാജ്യത്തെ മുഴുവൻ ഈറനണിയിപ്പിക്കുന്നത്. ആ​ഗസ്റ്റ് 12 വ്യാഴാഴ്ചയായിരുന്നു ഈ ദാരുണ സംഭവം നടന്നതും.

ഈ ഭീകരാക്രമണത്തിൽ ഏകദേശം ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എല്ലാവരുടേയും പരിക്കുകൾ ഏറെ ഗുരുതരമാണ് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. പരിക്കേറ്റ എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ് എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ബിജെപി നേതാവായ ജസ്ബീർ സിംങ്ങിന്റെ വീടിനു നേരേയാണ് ആക്രമണം ഉണ്ടായത്.

ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ വൻ പ്രതിഷേധം തന്നെയാണ് ഇപ്പോൾ അവിടെ അലയടിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും എവിടെ നിന്നുമാണ് ഗ്രനേഡ് എറിഞ്ഞതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഉന്നത പൊലീസ് അധികാരികൾ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ബിജെപി നേതാവായ ജസ്ബീർ സിംഗിന്റെ വീടിനു നേരെയാണ് ഗ്രനേഡ് ആക്രമണം നടന്നത്. വീട്ടുകാർ ടെറസിൽ നിൽക്കുന്ന സമയത്താണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. അന്ന് അർദ്ധരാത്രിയിൽ തന്നെ എല്ലാവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെന്നും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ വച്ച് തന്നെ മരണപ്പെടുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കിയത്.

തീവ്രവാദ സംഘടനയായ ലഷ്കർ ഇ ലഷ്കർ ഇ തയ്ബയുടെ തന്നെ മറ്റൊരു വിഭാഗമായ PAFF എന്ന് അറിയപ്പെടുന്ന് The People’s Anti-Fascist Front ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് തീവ്രവാദികൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഈ പ്രദേശങ്ങളിലും രാജ്യത്തിന്റെ എല്ലാ ഭീകരവാദ സാമിപ്യമുള്ള കോണുകളിലും ഇപ്പോൾ കനത്ത ജാ​ഗ്രത തന്നെയാണ് പാലിച്ചിരിക്കുന്നത്. ഭീകര സംഘടന എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്തുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരെ എത്രയും വേ​ഗം കണ്ടെത്തണം എന്ന് തന്നെയാണ് ഇപ്പോൾ ബിജെപിയും ആവശ്യപ്പെടുന്ന. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ വേണ്ടതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ആ​ഗസ്റ്റ് 9ന് ആനന്ദ്നാ​ഗിൽ ബിജെപി നേതാവായ സർപഞ്ച് ​ഗുലാം റസൂലിനേയും പഞ്ചായത്ത് മെമ്പർ ആയ അദ്ദേഹത്തിന്റെ ഭാര്യയേയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

സംഭവം ഭീരുത്വമാണെന്ന് വിശേഷിപ്പിച്ച ജമ്മു കശ്മീര്‍ ബിജെപി നേതാവ് രവീന്ദര്‍ റെയ്ന, ബിജെപി നേതാക്കള്‍ക്കെതിരായ ഭീകരാക്രമണം പാകിസ്താന്‍ ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കി. ആക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അതിന് ഉത്തരവാദികളായ ഭീകരരെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യണം,' അദ്ദേഹം പറഞ്ഞു. അടുത്തിടെയായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരേ ഭീകരര്‍ വ്യാപകമായി ആക്രമണം അഴിച്ചു വിടുകയാണ്.

അതുകൂടാതെ, സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്ത് ഭീകരാക്രമണം നടക്കാൻ സാദ്ധ്യതയുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിനാൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സുരക്ഷ ഏജൻസികൾ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്. നാല് തവണയാണ് സുരക്ഷ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും നടക്കുക. പാക് ഭീകര ഏജൻസികൾ ഇതിനോടടുത്ത ദിവസങ്ങളിൽ വിവിധ ഇടങ്ങളിലായി ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

ഡൽഹി മുതൽ ജമ്മു കശ്മീർ വരെയുള്ള ഭാഗങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ പാക് ഭീകരസംഘടനകൾ രാജ്യത്തിനുള്ളിൽ ആക്രമണത്തിന് പദ്ധതി ഇടുന്നതായി നേരത്തേയും സുരക്ഷ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് നിയന്ത്രണ രേഖയിൽ ഉടനീളം സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മെറ്റൽ ഡിറ്റക്ടറുകൾക്ക് പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത തരത്തിലുള്ള സ്‌ഫോടക വസ്തുക്കളാകും ഭീകരർ ഉപയോഗിക്കുക എന്നാണ് സൂചന. അതീവ സ്‌ഫോടന ശേഷിയുള്ളതാണ് ഇത്തരം ഐഇഡികൾ. അതേസമയം രാജ്യത്ത് ചിലയിടങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. ആൾക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളിലും അതീവ ജാഗ്രത നിർദ്ദേശമുണ്ട്.

അതുപോലെ ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്. കുൽഗാമിലെ മാൽപോരയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ലഷ്‌കർ ഇ ത്വയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇയാളുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. പ്രദേശം പൂർണമായും സൈനിക നിയന്ത്രണത്തിലാണെന്ന് പോലീസ് അറിയിച്ചു.

ഭീകരനെ വധിച്ചതിലൂടെ സ്വാതന്ത്ര്യദിനം ലക്ഷ്യമിട്ടുള്ള വലിയ ആക്രമണ പദ്ധതിയാണ് തകർത്തത് എന്ന് കശ്മീർ ഐജിപി വിജയ്കുമാർ പറഞ്ഞു. പരിശോധന ഇപ്പോഴും തുടരുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സംശയം. മാൽപോരയിലെ ദേശീയ പാത അൽപ്പ സമയത്തിനുള്ളിൽ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (3 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (11 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (12 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (19 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (19 hours ago)

Malayali Vartha Recommends