Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഫ്​ഗാന്റെ അവസാന പിടിവള്ളി.... ദോസ്തമിനെ കളത്തിലിറക്കി ​ഗനി... താലിബാൻ കിടുകിടാ വിറക്കും... തല ഉരുളാതെ നോക്കിക്കോ?

14 AUGUST 2021 01:29 PM IST
മലയാളി വാര്‍ത്ത

വിദേശ സൈനികർ സ്ഥലം വിട്ടതിനു പിന്നാലെ, താലിബാൻ ഭീകരർ അഫ്ഗാനിസ്താൻ പിടിയിലാക്കുകയാണ്. ദുർബലരായ അഫ്ഗാൻ ഭരണകൂടത്തെ സൈനിക മാർഗങ്ങളിലൂടെ പരാജയപ്പെടുത്തി രാജ്യം പിടിച്ചെടുക്കുകയാണ് താലിബാന്റെ ലക്ഷ്യം.

അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറുംഹെറാത്തും പിടിച്ചെടുത്തതോടെ അവർ ലക്ഷ്യത്തിലേക്ക് അതിവേഗം അടുക്കുകയാണ്. ആകെയുള്ള 34 പ്രവിശ്യകളിൽ 11 എണ്ണമാണ് ഇപ്പോൾ താലിബാൻ പിടിച്ചെടുത്തത്. കാബൂൾ അടക്കം താലിബാൻ പിടിെച്ചടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

2001-ൽ അമേരിക്കൻ ഇടപെടലിനെ തുടർന്ന് അധികാരത്തിൽനിന്നു പുറത്തായ ശേഷം താലിബാൻ പിന്നോട്ടുപോക്കിലായിരുന്നു. വിദേശ സൈന്യങ്ങൾ നടത്തിയ പഴുതടച്ച ആക്രമണത്തിൽ താലിബാൻ നേതൃത്വം തകർന്നടിഞ്ഞു.

ഒപ്പം, അവരുടെ സംഘടനാ ശേഷിയെയും തകർത്തു എന്നായിരുന്നു അമേരിക്കൻ നാറ്റോ ശക്തികൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, തകർന്നടിഞ്ഞ അവസ്ഥയിൽനിന്ന് തന്ത്രപൂർവ്വം മുന്നേറുകയായിരുന്നു അവരെന്നാണ് ഇപ്പോൾ തെളിയുന്നത്. എങ്ങനെയാണ് താലിബാൻ ഭീകരർ വെല്ലുവിളികളെ പരാജയപ്പെടുത്തിയത്?

ആരാണ് അവർക്ക് ഇതിനുള്ള സാമ്പത്തിക സഹായം നൽകുന്നത്? ഇക്കാര്യം അന്വേഷിച്ചാൽ, ഞെട്ടിക്കുന്ന വിവരങ്ങളാണ് നമുക്ക് ലഭിക്കുക. തകർന്നടിഞ്ഞ നേരത്തുപോലും അവർ കോടികൾ വാരിക്കൂട്ടുകയായിരുന്നു എന്നാണ് രേഖകൾ തെളിയിക്കുന്നത്. 2020 സാമ്പത്തിക വർഷം താലിബാൻ ഉണ്ടാക്കിയത് 1.6 ബില്യൻ അമേരിക്കൻ ഡോളറാണ്. അതായത് 1.18 ലക്ഷം കോടി രൂപ. അമേരിക്കൻ സൈന്യം അഫ്ഗാനിൽ തുടരുന്ന സമയത്താണ് ഇത്രയും തുക അവർ ഉണ്ടാക്കിയത്.

അങ്ങനെയുള്ളവർക്ക് യുഎസ് സൈന്യം പോയി കഴിഞ്ഞാൽ ‍എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നുള്ളത് നിസാരമായി മാത്രമേ കണക്കാക്കാൻ സാധിക്കൂ.... അതേസമയം, അഫ്​ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കും എന്ന് ഉറപ്പിക്കാൻ വരട്ടേ എന്നാണ് ഈയൊരു അവസരത്തിൽ അഫ്​ഗാൻ ജനതയും പറയുന്നത്. കാരണം അവർ ഒരു മുൻനിര പോരാളിയെയാണ് ഇപ്പോളഅ‍ കളത്തിലേക്ക് ഇറക്കാൻ ഒരുങ്ങുന്നത്.

താലിബാൻ അതിക്രമം രൂക്ഷമായ വടക്കൻ മേഖലയിലെ പോരാട്ടദൗത്യമാണ് മാർഷൽ അബ്ദുൽ റഷീദ് ദോസ്തമിനെ സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. ഇതോടെ താലിബാൻ ഇനി അല്പം വിയർക്കും എന്നു തന്നെയാണ് പറയുന്നത്. മുൻ വൈസ് പ്രസിഡന്റും സോവിയറ്റ്– അഫ്ഗാൻ യുദ്ധകാലത്ത് സൈനിക കമാൻഡറുമായിരുന്നു ദോസ്തം. താലിബാൻ പിടിച്ചെടുത്ത ഭാഗങ്ങൾ ഭൂരിപക്ഷവും വടക്കൻ മേഖലയിലായതിനാലാണ് സർക്കാർ നീക്കം. തുർക്കിയിൽ ചികിത്സയിലായിരുന്ന ദോസ്തമിനെ, അഫ്ഗാനിൽ തിരിച്ചെത്തിച്ചാണ് ദൗത്യം ഇപ്പോൾ ഏൽപ്പിച്ചിരിക്കുന്നത്.

പ്രസിഡന്റ് അഷ്റഫ് ഗാനി കഴിഞ്ഞ ദിവസം ദോസ്തവുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. താലിബാൻ വിരുദ്ധ ഗോത്രവിഭാഗങ്ങളുടെ ശക്തികേന്ദ്രമായ ബാൽഖ് തലസ്ഥാനമായ മസാരെ ഷെരീഫിലേക്ക് ദോസ്തവും സംഘവും പുറപ്പെട്ടു. മസാരെ ഷെരീഫ് കൂടി കൈവിട്ടാൽ വടക്കൻ മേഖല പൂർണമായും താലിബാൻ നിയന്ത്രണത്തിലാകും. ദോസ്തമിന്റെ ശക്തികേന്ദ്രമായ ജവ്സാൻ പ്രവിശ്യയിലെ ഷെബർഖാൻ കഴിഞ്ഞ ദിവസം താലിബാൻ കീഴടക്കിയിരുന്നു. വടക്കൻ മേഖലയെ പൂർണമായും താലിബാനിൽ നിന്നു മോചിപ്പിക്കുമെന്ന് ദോസ്തം ഉറപ്പ് നൽകിയിട്ടുണ്ട്.

ഇനി പലർക്കും മനസ്സിൽ തോന്നിയേക്കാവുന്നതാണ്, ആരാണ് അബ്ദുൽ റഷീദ് ദോസ്തം? എന്നത്. ഈയൊരു വ്യക്തി എങ്ങനെയാണ് താലിബാന്റെ മുട്ടിടിപ്പിക്കുന്നത്. ദോസ്തത്തെ കുറിച്ചുള്ള ചില കാര്യങ്ങൽ പരിശോധിച്ചാൽ മാത്രം മതി ഇത് മനസ്സിലാക്കാൻ.

അഫ്ഗാൻ വടക്കൻ അതിർത്തി മേഖലയിൽ 30 വർഷമായി ആധിപത്യം പുലർത്തുന്ന നേതാവാണ് ദോസ്തം. 1990കളിൽ താലിബാനെതിരായ പോരാട്ടത്തിലൂടെയാണ് പ്രശസ്തനായത്. വടക്കൻ പ്രദേശത്തെ ഏറ്റവും വലിയ സായുധ സംഘങ്ങളിലൊന്നിന്റെ ചുമതല ദോസ്തമിനായിരുന്നു. 1954ൽ വടക്കൻ അഫ്ഗാനിലെ ഖോജാ ഡുക്കോയിലാണ് ദോസ്തം ജനിച്ചത്. അഫ്ഗാൻ സൈന്യത്തിൽ കമാൻഡർ ഇൻ– ചീഫായിരുന്നു. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ ചീഫ് ഓഫ് സ്റ്റാഫായും സേവനമനുഷ്ഠിച്ചു.

ശക്തനായ ഉസ്ബെക്ക് നേതാവാണ് ദോസ്തം. 2014ൽ അഫ്ഗാന്റെ ആദ്യ വൈസ് പ്രസിഡന്റായി. എങ്കിലും നിരവധി ആരോപണങ്ങളും ദോസ്തമിനെതിരെയുണ്ട്. 40 വർഷത്തിലേറെയായ രാഷ്ട്രീയ ജീവിതത്തിൽ പലതവണ കളംമാറി ചവിട്ടി. ആയിരക്കണക്കിന് കലാപകാരികളായ തടവുകാരെ ദോസ്തമിന്റെ സൈന്യം കൂട്ടക്കൊല ചെയ്തെന്നും രാഷ്ട്രീയ എതിരാളിയുടെ മേൽ ബലാത്സംഗ കുറ്റം കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ട്. ഐഎസിന്റെ ഉൾപ്പെടെ നിരവധി വധശ്രമങ്ങളും ദോസ്തമിനു നേരെയുണ്ടായിരുന്നു.

ഇതുകൂടാതെ താലിബാന് മറ്റൊരു വെല്ലുവിളിയും ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. താലിബാൻ അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകൾ പിടിച്ചടക്കാൻ തുടങ്ങിയതോടെ കാബൂളിലേക്ക് ജനങ്ങളുടെ കൂട്ടപ്പലായനം. ആയിരങ്ങളാണ് ദിനംപ്രതി കാബൂളിലേക്ക് ചേക്കേറുന്നത്. ഇത് കൂടാതെ അയൽ രാജ്യമായ പാക്കിസ്ഥാനിലേക്ക് ജനങ്ങൾ അഭയം തേടുന്നുണ്ട്.

നിലവിൽ കാബൂൾ, ജലാലബാദ്, മസരെ ഷെരീഫ് എന്നീ പ്രധാന നഗരങ്ങളാണ് മാത്രമാണ് അഫ്ഗാൻ സൈന്യത്തിന്റെ നിയന്ത്രണങ്ങൾ. മറ്റ് പ്രവിശ്യാ നഗരങ്ങൾ താലിബാൻ ഒരോന്നായി പിടിച്ചടക്കി കൊണ്ടിരിക്കുകയാണ്. അതേസമയം സൈന്യത്തിന്റെ പക്കൽ നിന്നും കാബൂൾ പിടിച്ചടക്കാനാണ് താലിബാന്റെ ഇപ്പോഴത്തെ ശ്രമം.

അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാൻ അമേരിക്കയും ബ്രിട്ടണും സൈന്യത്തെ അയച്ചു. 3,000 അമേരിക്കൻ സൈനികരും. 600 ബ്രിട്ടീഷ് സൈനികരുമാണ് അഫ്ഗാനിലേക്ക് എത്തിയിരിക്കുന്നത്. താലിബാൻ ആക്രമണത്തിനിടെ അവിട കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കുന്നതിനായാണ് ഈ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ രാജ്യത്ത് ഇതുവരെ നടത്തിവന്ന വികസന പ്രവർത്തനങ്ങളും മനുഷ്യാവകാശ സേവനങ്ങളും തുടർന്നും നൽകണമെന്ന് താലിബാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. അഫ്ഗാനിലെ വികസന പ്രവർത്തനത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് ഇന്ത്യ ഇതുവരെ നടത്തിയത് . ജലസേചനത്തിനായി സൽമാ ഡാം, റോഡുകൾ, മറ്റ് അനുബന്ധ പ്രവർത്തനങ്ങളെല്ലാം ഇന്ത്യയുടെ സഹായത്താലാണ് സാദ്ധ്യമായത്.

ഇത്തരം എല്ലാ സഹായങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു. എന്നാൽ അഫ്ഗാനിലെ സൈനിക വിഷയത്തിൽ ഇന്ത്യയുടെ ഇടപെടൽ പ്രതീക്ഷിക്കുന്നില്ല. അത് ഇരുരാജ്യങ്ങളുമായുള്ള ദീർഘകാലത്തെ ബന്ധം തകരാൻ ഇടയാക്കുമെന്ന് താലിബാന്റെ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു. ദോഹയിൽ നടക്കുന്ന രാഷ്ട്രീയ സമവായ ചർച്ചകൾക്കിടെയാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിലെ ഇന്ത്യൻ പൗരന്മാർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ലെന്ന് താലിബാൻ അറിയിച്ചു. ഇന്ത്യൻ എംബസ്സിയും സുരക്ഷിതമായിരിക്കും. സുതാര്യമായുള്ള ഭരണമാറ്റം നടത്താനാണ് ശ്രമം.

ഇന്ത്യൻ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിൽ താലിബാൻ ഭരണത്തിലും സുരക്ഷിതരായിരിക്കുമെന്നും സുഹൈൽ ഷഹീൻ അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇവരെ മാറ്റിപാർപ്പിക്കാനുള്ള ശ്രമങ്ങളും നടത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends