Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിടിമുറുക്കി താലിബാൻ വാക്സിനേഷനും നിരോധിച്ചു ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം

14 AUGUST 2021 02:00 PM IST
മലയാളി വാര്‍ത്ത

അഫ്ഗാൻ മണ്ണിൽ താലിബാൻ പിടിമുറുക്കുകയാണ്...അഫ്ഗാനിസ്ഥാനില്‍ മുന്നേറ്റം തുടരുന്ന താലിബാന്‍ രാജ്യത്തെ പ്രധാന നഗരമായ കണ്ഡഹാറും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ മേഖലയിലെ ജന ജീവിതം ദുസ്സഹമാവുകയാണ്.....ലോകത്തെ തന്നെ ഞെട്ടിക്കുന്ന കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്.... കൊവിഡിനെതിരായ വാക്സിനേഷന്‍ നിരോധിച്ചിരിക്കുകയാണിപ്പോൾ താലിബാന്‍.


അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് നിരോധനം നിലവില്‍ വന്നതെന്നാണ് ഷംഷദ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടുത്തെ റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായാണ് അഫ്ഘാനിസ്ഥാനില്‍ പ്രധാനമായും കൊവിഡ് വാക്സിന്‍ എത്തുന്നത്. ഈ പ്രദേശത്ത് കഴിഞ്ഞാഴ്ചയാണ് താലിബാന്‍ പിടിമുറുക്കിയത്. തുടര്‍ന്ന് ഇവിടുത്തെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിന്‍റെ ഒരു ഗുരുദ്വാര താലിബാന്‍ കൈയ്യേറി, അവരുടെ മത പതാക അടക്കം നീക്കം ചെയ്ത സാഹര്യമുണ്ടായി..
എന്നാൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ മുന്നേറ്റം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗർ പ്രവിശ്യയാണ് ഏറ്റവും ഒടുവിൽ പിടിച്ചെടുത്തത്. ഇതോടെ അഫ്ഗാനിൽ ആകെയുള്ള 34 പ്രവിശ്യകളിൽ 18 പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലായി. കാബൂളിന് തൊട്ടടുത്ത പ്രവിശ്യ അടക്കം താലിബാൻ പിടിച്ചടക്കി കഴിഞ്ഞു. അതിനിടെ, സമാധാന നീക്കങ്ങൾക്കായി നാറ്റോ നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.....

അതേസമയം,....ഈ പ്രതിസന്ധി ഘട്ടത്തിൽ അഫ്ഗാനെ കൈയ്യോഴിയുന്ന സമീപനമാണ് കഴിഞ്ഞ ദിവസം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായത്...താലിബാന്‍ ഭീകരരെ അഫ്ഗാനിസ്താന്‍ തന്നെ നേരിടണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്..
അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല. അഫ്ഗാന്‍ നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന് പോരാടണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. അഫ്ഗാന്റെ 65 ശതമാനം നിയന്ത്രണവും താലിബാന്‍ കൈക്കലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. അഫ്ഗാന്‍റെ ഭൂരിഭാഗം പ്രദേശവും കീഴടക്കിയ താലിബാന്‍ 11 പ്രവിശ്യാ തലസ്ഥാനങ്ങളും നിയന്ത്രണത്തിലാക്കി മുന്നേറ്റം തുടരുകയാണ്.

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോടിക്കണക്കിന് പണം അമേരിക്ക അഫ്ഗാനിലെ സൈനിക നീക്കങ്ങള്‍ക്കായി ചെലവഴിച്ചു. ആയിരക്കണക്കിന് യു.എസ് സൈനികരുടെ വിലപ്പെട്ട ജീവനും നഷ്ടമായി. അതിനാല്‍ അഫ്ഗാനില്‍ ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ബൈഡന്‍ വ്യക്തമാക്കുകയായിരുന്നു. പക്ഷേ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം അമേരിക്ക തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.....

അക്രമങ്ങൾ അവസാനിപ്പിക്കാൻ അഫ്ഗാൻ ഭരണകൂടം താലിബാനുമുൻപാകെ പരിഹാര ഫോർമുല മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. താലിബാനുമായി ഭരണം പങ്കിടാന്‍ സർക്കാർ സന്നദ്ധത അറിയിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു..എന്നാൽ, ഇതേക്കുറിച്ച് തലസ്ഥാനമായ കാബൂളിലുള്ള പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിരീകരണം ഒന്നും നടത്തിയിരുന്നില്ല...
 
സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് അഫ്ഗാനിസ്താന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാരെ അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് താലിബാന്‍ പിടിമുറുക്കിയത്. ഈ മാസത്തോടെ അമേരിക്കയുടെ പിന്മാറ്റം പൂര്‍ണമാകുംമെന്നാണ് സൂചന..

അതിനിടെ രാജ്യത്ത് ഇതുവരെ നടത്തിവന്ന വികസന പ്രവർത്തനങ്ങളും മനുഷ്യാവകാശ സേവനങ്ങളും തുടർന്നും നൽകണമെന്ന് താലിബാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. അഫ്ഗാനിലെ വികസന പ്രവർത്തനത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് ഇന്ത്യ ഇതുവരെ നടത്തിയത് . ജലസേചനത്തിനായി സൽമാ ഡാം, റോഡുകൾ, മറ്റ് അനുബന്ധ പ്രവർത്തനങ്ങളെല്ലാം ഇന്ത്യയുടെ സഹായത്താലാണ് സാദ്ധ്യമായത്.

ഇത്തരം എല്ലാ സഹായങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു. എന്നാൽ അഫ്ഗാനിലെ സൈനിക വിഷയത്തിൽ ഇന്ത്യയുടെ ഇടപെടൽ പ്രതീക്ഷിക്കുന്നില്ല. അത് ഇരുരാജ്യങ്ങളുമായുള്ള ദീർഘകാലത്തെ ബന്ധം തകരാൻ ഇടയാക്കുമെന്ന് താലിബാന്റെ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു. ദോഹയിൽ നടക്കുന്ന രാഷ്ട്രീയ സമവായ ചർച്ചകൾക്കിടെയാണ് ഇക്കാര്യം അറിയിച്ചത്.  

അഫ്ഗാനിലെ ഇന്ത്യൻ പൗരന്മാർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ലെന്ന് താലിബാൻ അറിയിച്ചു. ഇന്ത്യൻ എംബസ്സിയും സുരക്ഷിതമായിരിക്കും. സുതാര്യമായുള്ള ഭരണമാറ്റം നടത്താനാണ് ശ്രമം. ഇന്ത്യൻ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിൽ താലിബാൻ ഭരണത്തിലും സുരക്ഷിതരായിരിക്കുമെന്നും സുഹൈൽ ഷഹീൻ അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇവരെ മാറ്റിപാർപ്പിക്കാനുള്ള ശ്രമങ്ങളും നടത്തും എന്നാണ് അറിയാൻ കഴിഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends