Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റമോ! പുത്തൻ ആയുധ ബ്രാൻഡുകാളോ താലിബാൻ ഉപയോഗിക്കുന്നത്, ഞെട്ടിക്കുന്ന ആയുധ ശക്തിയുമായി അഫ്ഗാന് പൂട്ടൊരുക്കുന്നു... ആഗോള സൈനിക ശക്തിയായി മാറിയത് നിമിഷങ്ങൾക്കുള്ളിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

14 AUGUST 2021 02:48 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാന്റെ ഓരോ നഗരങ്ങളും പിടിച്ചെടുത്തതോടെ താലിബാൻ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്ത് തന്നെ തലസ്ഥാനമായ കാബൂളും കീഴടക്കുമെന്നാണ് സൂചന. വളരെയേറെ വേഗത്തില്‍ ഓരോ പ്രവിശ്യയും കീഴടക്കുന്ന താലിബാന് 1996-2001 അഫ്ഗാന്‍ ഭരണ കാലത്തെ മുഖമല്ല ഇന്നുള്ളത്.

താലിബാന്റെ സൈനിക ശക്തി കരുതിയിരുന്നതിനേകാൾ മുന്നിലാണ്. പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അഫ്ഗാന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ പുത്തന്‍ ബ്രാന്‍ഡുകളുടേതാണ്. സൈന്യത്തോട് കിടപിടിക്കുന്ന വാഹനങ്ങളും കൈയ്യിലുണ്ട്. സൈനിക ശക്തി അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതിയത് പോലെയുമല്ല.

ആറുമാസത്തിനുള്ളില്‍ അഫ്ഗാന്‍ സര്‍ക്കാരിനെ താലിബാന്‍ അട്ടിമറിച്ചേക്കാം എന്നായിരുന്നു അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തെ പറഞ്ഞതെങ്കില്‍ ഇപ്പോള്‍ 90 ദിവസത്തിനകം ഇതിനു സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അത്ര വേഗത്തിലാണ് ഓരോ പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുക്കുന്നത്.

2016 ല്‍ ഫോബ്‌സ് മാസിക പുറത്തു വിട്ട കണക്ക് പ്രകാരം ആഗോള തലത്തില്‍ ധനികരായ പത്ത് ഭീകര സംഘടനകളുടെ പട്ടികയില്‍ താലിബാന്‍ അഞ്ചാം സ്ഥാനത്തായിരുന്നു. 400 മില്യണ്‍ ഡോളറായിരുന്നു അന്ന് താലിബാന്റെ വാര്‍ഷിക വരുമാനം.

എന്നാല്‍ താലിബാന്‍ അസ്തി സംബന്ധിച്ച്‌ നാറ്റോയുടെ രഹസ്യ റിപ്പോര്‍ട്ട് പ്രകാരം 2019-20 ല്‍ 1.6 ബില്യണ്‍ ഡോളറാണ് താലിബാന്റെ വാര്‍ഷിക ബജറ്റ്. 2016 -മായി താരതമ്യം ചെയ്യുമ്ബോള്‍ 400 ശതമാനം വര്‍ധനവാണ് താലിബാന് വന്നിരിക്കുന്നത്. റേഡിയോ ഫ്രീ യൂറോപ്പ് എന്ന മാധ്യമത്തിനാണ് നാറ്റോയുടെ ഈ രഹസ്യ രേഖകള്‍ ലഭിച്ചത്.

എന്നാല്‍ താലിബാന്‍ പ്രധാനമായും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ധനസമാഹരണം നടത്തുന്നത്. കറുപ്പ് ഉത്പാദനം, മയക്കു മരുന്ന് കടത്ത്, മോചനദ്രവ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള തട്ടിക്കൊണ്ടു പോകല്‍, കൊള്ളയടി തുടങ്ങിയവയാണ് വരുമാനത്തിനായി താലിബാന്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇന്റലിജന്‍സ് വൃത്തങ്ങളുടെ വിലയിരുത്തല്‍ പ്രകാരം ലഹരിക്കടത്തിലൂടെ മാത്രം 460 മില്യണോളം താലിബാന്‍ സ്വരുക്കൂട്ടുന്നുണ്ട്.

ഇതിനു പുറമെ ഇവരുടെ നിയന്ത്രണത്തിലുള്ള മേഖലകളിലെ ഖനനവും താലിബാനെ സഹായിക്കുന്നു. അന്തരാഷ്ട്ര തലത്തില്‍ നിന്നും രഹസ്യമായും മറ്റും താലിബാന് വന്‍ ഫണ്ടിങ് വരുന്നുണ്ട്. അഫ്ഗാനിസ്താനെ ഭരിക്കാനുള്ള ഒരു സ്വതന്ത്ര രാഷ്ട്രീയ, സൈനിക ശക്തിയായി മാറാന്‍ സാമ്ബത്തിക പരമായി സ്വയം പര്യാപ്തതയ്ക്കുള്ള തീവ്രശ്രമത്തിലാണ് താലിബാനെന്നാണ് നാറ്റോ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത്.

അതേസമയം, സൈനിക മുന്നേറ്റത്തിലൂടെയും അക്രമത്തിലൂടെയും അധികാരം അടിച്ചേല്‍പിക്കുന്ന ഭരണകൂടങ്ങളെ അംഗീകരിക്കില്ലെന്ന ആഹ്വാനവുമായി അഫ്​ഗാന്‍ സമാധാനത്തിനായി​ ദോഹയില്‍ നടന്ന രാജ്യാന്തര ഉച്ചകോടി സമാപിച്ചു. അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന നയതന്ത്ര യോഗത്തില്‍ അവസാന ദിനം ഇന്ത്യയും ചര്‍ച്ചയില്‍ പ​ങ്കെടുത്തു.

ചൈന, ഉസ്​ബകിസ്​താന്‍, അമേരിക്ക, പാകിസ്​താന്‍, ​ബ്രിട്ടന്‍, ആതിഥേയരായ ഖത്തര്‍ എന്നിവരുടെ പ്രത്യേക ദൂതന്മാരാണ്​ യോഗത്തില്‍ പ​ങ്കെടുത്തത്​. വ്യാഴാഴ്​ച ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക്​ മിത്തല്‍ സമാധാന യോഗത്തില്‍ പങ്കാളിയായി ഇന്ത്യന്‍ നിലപാട്​ വ്യക്​തമാക്കി. അതിവേഗ വെടിനിര്‍ത്തലിന്​ ആഹ്വാനം ചെയ്​ത യോഗം രാഷ്​ട്രീയ ഒത്തു തീര്‍പ്പാണ്​ അഫ്​ഗാന്‍ വിഷയത്തിലെ ശാശ്വത പരിഹാരമെന്നും ആവര്‍ത്തിച്ചു.

എല്ലാവരെയും ഉള്‍കൊള്ളുന്ന ഭരണം, സ്​ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം, രാജ്യാന്തര നിയമങ്ങളെയും മനുഷ്യവകാശങ്ങളെയും ഉള്‍ക്കൊള്ളുക എന്നീ നിബന്ധനകളിലൂടെ ഇരു വിഭാഗങ്ങളും രാഷ്​ട്രീയ ഒത്തുതീര്‍പ്പിലെത്തണമെന്നാണ്​ പ്രധാന നിര്‍ദേശം.

ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച, അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ യോഗത്തിന്‍െറ വിവരങ്ങള്‍ ആരായുകയും അഫ്​ഗാനിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃപരമായ പങ്കുവഹിക്കുന്ന ഖത്തറിനെ അഭിനന്ദിക്കുകയും ചെയ്​തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends