നല്ല അടിവസ്ത്രങ്ങള്‍ കൊണ്ടുവരാതെ പെണ്‍കുട്ടികള്‍ ഐസിസില്‍ ചേരേണ്ടന്ന് വനിതാ പോരാളി

ഐസ്‌ഐഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ നല്ല അടിവസ്ത്രങ്ങള്‍ ആവശ്യത്തിന് ആവശ്യത്തിന് കരുതണമെന്ന് ജിഹാദികളുടെ പാളയത്തിലെത്തിയ ഗ്ലാസ്‌കോയിലെ ഒരു പെണ്‍കുട്ടിയുടെ ഗൈഡ്.ഗ്ലാസ്‌കോയില്‍ നിന്നും ഐസിസില്‍ ചേരാന്‍ വേണ്ടി ഇറാഖിലെത്തിയ അക്‌സ മഹ് മൂദെന്ന പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്യൂട്ട്‌കേസ് ചെക്ക്‌ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ജിഹാദി പാളയത്തിലേക്ക് പുറപ്പെടാനിരിക്കുന്ന പെണ്‍കുട്ടികളുടെ സ്യൂട്ട് കേസില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കേണ്ടുന്ന ചില സാധനങ്ങളാണ് ഈ ചെക്ക്‌ലിസ്റ്റിലുള്ളത്.
ജിഹാദികളാകാന്‍ പുറപ്പെട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍ പാലിക്കേണ്ടുന്ന ഒരു സ്‌റ്റെപ്പ് ബൈ സ്‌റ്റെപ്പ് ഗൈഡാണ് അക്‌സ പുറത്തിറക്കിയിരിക്കുന്നത്.തങ്ങളുടെ പുതിയ ജിഹാദി ഭര്‍ത്താക്കന്മാര്‍ക്കായി ചില പ്രത്യേക സാധനങ്ങള്‍ നിര്‍ബന്ധമായും ആ പെട്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പെണ്‍കുട്ടി നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ വൃത്തിയതുള്ളതും ഗുണമേന്മയുള്ളതുമായ അടിവസ്ത്രങ്ങള്‍ നിര്‍ബന്ധമായും സ്യൂട്ട്‌കേസില്‍ കരുതണമെന്നാണ് ഗൈഡിലെ പ്രധാന നിര്‍ദ്ദേശം.
വിശദമായ ലിസ്റ്റാണ് അക്‌സ പെണ്‍കുട്ടികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. തണുപ്പു കാലത്ത് ധരിക്കാനായി വിന്റര്‍ ജാക്കറ്റ്, വാട്ടര്‍പ്രൂഫ് വാം ബൂട്ടുകള്‍, ഫ്‌ലീന്‍സ് പൈജാമകള്‍, തിക്ക് സോക്‌സുകള്‍, തെര്‍മല്‍ ടോപ്പും ബോട്ടവും, ഹാറ്റും തിക്ക് സ്‌കാര്‍ഫും തുടങ്ങിയവയാണിതിലുള്ളത്. എന്നാല്‍ വേനല്‍ക്കാലത്തേക്ക് ധരിക്കാനായി ലൈറ്റ് പാന്റ്‌സുകള്‍, ബേസിക് ടാങ്ക് ടോപ്‌സ്, മാക്‌സി ഡ്രസുകള്‍, സ്‌കര്‍ട്ടുകള്‍, നല്ല ക്വാളിറ്റിയുള്ള റണ്ണിങ് ഷൂസുകള്‍, തുടങ്ങിയവ കരുതണമെന്നാണ് നിര്‍ദ്ദേശം. ജലദോഷത്തെ തടയാനായി ടൈനോല്‍, അല്ലെങ്കില്‍ പാനഡോള്‍ എന്നീ മരുന്നുകളും കരുതണം. ഇതിന് പുറമെ ബെനെ്രെഡല്‍ അലര്‍ജി ക്രീം, ഫസ്റ്റ് എയ്ഡ് കിറ്റ്, മോസ്‌കിറ്റോ ആഫ്റ്റര് ബൈറ്റ് ക്രീം ആന്‍ഡ് സ്‌പ്രേ എന്നിവയും മരുന്നുകളുടെ കൂട്ടത്തില്‍ കരുതണമെന്ന് അക്‌സ നിര്‍ദേശിക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണ്‍ കരുതണം. ആപ്പിള്‍ ഐഫോണുകള്‍, ഐപാഡുകള്‍, മാക്‌സ് തുടങ്ങിയവ ഇവിടെ അനുവദനീയമല്ലെന്നും അക്‌സ നിര്‍ദേശിക്കുുന്നു. നല്ല ഗുണമേന്മയുള്ള്‌ള ഇയര്‍ഫോണുകള്‍, ചാര്‍ജര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും കരുതണമെന്ന് അക്‌സ നിര്‍ദേശിക്കുന്നു.
വേനല്‍ക്കാലത്തും തണുപ്പുകാലത്തും ധരിക്കാനുള്ള വിവിധതരം വസ്ത്രങ്ങളും കരുതണമെന്നും നിര്‍ദേശമുണ്ട്. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് കൂടി ധരിക്കാന്‍ കഴിയുന്ന വസ്ത്രങ്ങളായാല്‍ കൂടുതല്‍ അഭികാമ്യമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ എടുക്കുന്നത് അനുയോജ്യമല്ലെന്നും അക്‌സ ഉപദേശിക്കുന്നു. ഈ സ്യൂട്ട്‌കേസില്‍ കരുതേണ്ടുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ലിസ്റ്റും ഈ ഗൈഡിലുണ്ട്. ഗര്‍ഭിണികള്‍ അവര്‍ക്കാവശ്യമുള്ള മരുന്നുകളും കരുതണം. ടംബ്ലര്‍സൈറ്റിലാണീ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് ഡെയിലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2013 നവംബറിലാണ് അക്‌സ സ്‌കോട്ട്‌ലന്‍ഡില്‍ നിന്നും പലായനം ചെയ്തത്. തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നും സിറിയയിലേക്ക് കടക്കാനിരിക്കുമ്പോള്‍ മാത്രമാണ് അക്‌സ തന്റെ കുടുംബത്തെ പോലും ഇക്കാര്യം അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം 27ന് അല്‍ മുഹാജിരാത് എന്ന യൂസറാണ് അക്‌സയുടെ ലിസ്റ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഇതിന് ലൈക്കടിക്കുകയും ഷെയര്‍ ചെയ്യുകയുമുണ്ടായിട്ടുണ്ട്. ഐസിസിന് വേണ്ടി പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന് ചുക്കാന്‍ പിടിക്കുന്ന വനിതയാണ് അക്‌സ. ട്വിറ്റര്‍, ടംബ്ലര്‍, തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയാണ് അവള്‍ പെണ്‍കുട്ടികളെ ഐസിസിലേക്ക് ആകര്‍ഷിക്കുന്നത്. ഐസിസിസില്‍ ചേര്‍ന്ന 600 ബ്രിട്ടീഷ് മുസ്ലീങ്ങളില്‍ 60 ഉം വനിതകളാണെന്നാണ് സുരക്ഷാ സേനകള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha