താപനില ഉയർന്നു; ബ്രിട്ടനിലും അയര്‍ലണ്ടിലും തുമ്പികൾ വടക്കോട്ട് നീങ്ങുന്നതായി വിദഗ്ധർ; കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളുടെ ഒരു സൂചകമാണ് ഇതെന്നാണ് ബ്രിട്ടീഷ് ഡ്രാഗണ്‍ഫ്ലൈ സൊസൈറ്റിയിലെ വിദഗ്ദ്ധര്‍

താപനില ഉയരുന്നതിനാൽ ബ്രിട്ടനിലും അയര്‍ലണ്ടിലും ഡ്രാഗണ്‍ഫ്ലൈസ് വടക്കോട്ട് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പുതിയ പഠന റിപ്പോര്‍ട്ടുകൾ അനുസരിച്ച് 1970 മുതല്‍ തുമ്പികളുടെ എണ്ണത്തില്‍ 40% ല്‍ അധികം വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ 10 ശതമാനം കുറവ് മാത്രമാണ് ഇവയുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ലോകം നേരിട്ട് വരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളുടെ ഒരു സൂചകമാണ് ഇതെന്നാണ് ബ്രിട്ടീഷ് ഡ്രാഗണ്‍ഫ്ലൈ സൊസൈറ്റിയിലെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. മലിനീകരണം, ആവാസവ്യവസ്ഥ നഷ്ടപ്പെടല്‍ തുടങ്ങിയ ഘടകങ്ങള്‍ കാരണം പ്രാണികളുടെ ജനസംഖ്യ നഷ്ടപ്പെടുന്നതില്‍ വിദഗ്ധർ ആശങ്കയും രേഖപ്പെടുത്തുന്നു.
അതോടൊപ്പം തന്നെ ബ്രിട്ടീഷ് ഡ്രാഗണ്‍ഫ്ലൈ സൊസൈറ്റി (ബിഡിഎസ്) പ്രസിദ്ധീകരിച്ച 'സ്റ്റേറ്റ് ഓഫ് ഡ്രാഗണ്‍ഫ്ലൈസ് ഇന്‍ ബ്രിട്ടന്‍, അയര്‍ലന്‍ഡ് 2021' എന്ന റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. ബ്രിട്ടീഷ് ഡ്രാഗണ്‍ഫ്ലൈ സൊസൈറ്റിയിലെ വിദഗ്ദ്ധര്‍ പറയുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പരിണിത ഫലമാണിത് എന്നതാണ്.
അതേസമയം മലിനീകരണം, ആവാസവ്യവസ്ഥ നഷ്ടപ്പെടല്‍ തുടങ്ങിയ ഘടകങ്ങള്‍ കാരണം പ്രാണികളുടെ എണ്ണത്തില്‍ കുറവ് വരുന്നത് ആശങ്കയ്ക്ക് ഇടനല്‍കുന്നു. തുമ്പികള്‍ എവിടെയൊക്കെയുണ്ടെന്ന് തങ്ങളുടെ ഡാറ്റയ്ക്ക് കണ്ടെത്താന്‍ കഴിയുമെങ്കിലും, അവയുടെ എണ്ണം കൃത്യമായി കണ്ടെത്താന്‍ കഴിയില്ലെന്ന് കണ്‍സര്‍വേഷന്‍ ഓഫീസര്‍ എലനോര്‍ കോള്‍വര്‍ വ്യക്തമാക്കുകയുണ്ടായി.
'കീടനാശിനികളുടെ ഉപയോഗം, ജലമലിനീകരണം, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയ ഘടകങ്ങള്‍ തുമ്പികള്‍ക്ക് ഭീഷണിയായി തുടരുന്നു' എന്നും അവര്‍ പറഞ്ഞു. തുമ്പികളുടെ ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് കാണിക്കുന്നത് എംബ്രസ്സ് ഡ്രാഗണ്‍ഫ്ലൈയാണ്. 1990 -കള്‍ വരെ പ്രധാനമായും ഇംഗ്ലണ്ടിലും സൗത്ത് വെയില്‍സിലും കണ്ടുവന്നിരുന്ന ഈ ഇനം 2000 -ത്തില്‍ അയര്‍ലണ്ടിലേക്ക് അതിവേഗം പടരുന്നതായി കണ്ടുതുടങ്ങി.
എന്നാൽ പിന്നീട് ഇത് 2003 -ല്‍ വടക്കോട്ട് ഇംഗ്ലണ്ടിലേക്കും വെയില്‍സിലേക്കും വ്യാപിക്കുകയും സ്‌കോട്ട്‌ലന്‍ഡില്‍ എത്തുകയും ചെയ്തതായി കണ്ടെത്തി. കുടിയേറ്റ വര്‍ഗ്ഗങ്ങളായ ഐഷ്ന മിക്‌സ്റ്റ, ബ്ലാക്ക്-പോയിന്റഡ് ബ്ലൂ ആരോ എന്നിവയും സമാനമായ വര്‍ദ്ധനവ് കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















